വിശുദ്ധ അൽഫോൻസ് ലിഗോരി എഴുതിയ 'Glories of Mary' എന്ന പുസ്തകത്തിലെ ചെറിയൊരു ഭാഗമാണ് 'Hail Holy queen' അഥവാ പരിശുദ്ധ രാജ്ഞി സ്വസ്തി ! അതിൻ്റെ മലയാള വിവർത്തനമാണ് " അഭയനഗരം" . ആദത്തിൻ്റെയും ഹവ്വയുടെയും അനുസരണക്കേടിന് ദൈവപുത്രനായ യേശുവിൻ്റെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും പൂർണമായ അനുസരണവും വിധേയത്വവും പരിഹാരം ചെയ്തു . ഈ ഭൂമിയിലായിരുന്നപ്പോൾ പരിശുദ്ധ മറിയം യേശുവിന് യാതൊന്നും നിരാകരിച്ചിട്ടില്ല . ഇപ്പോൾ അവൾ സ്വർഗത്തിലായിരിക്കുമ്പോൾ, അവളുടെ...
യോവാക്കിo - അന്ന ദമ്പതികളുടെ വാർധക്യത്തിൽ, അവർക്ക് ജനിച്ച ദാവീദ് വംശജനയായ മറിയം. അമല മനോഹരിയായ അവളുടെ ജീവിത പശ്ചാത്തലങ്ങളാണ് കവിതപോലെ മനോഹരമായ ഭാഷയിൽ ഈ പുസ്തകത്തിൽ വരച്ചിടുന്നത്. Born to Joachim and Anne in their old age, Mary was a descendant of the house of David. This book beautifully tells the story of her early life and...
'ദൈവദാനം' വ്യക്തിപരമായ പ്രാർത്ഥനയിൽ ചൊല്ലാൻ അനുയോജ്യമായ മനോഹരവും ചെറുതുമായ പ്രാർത്ഥനകളുടെ സമാഹാരമാണ്. ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചതുമുതൽ, ഇതിലൂടെ നിരവധി സാക്ഷ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ പ്രാർത്ഥനകളിലൂടെ ദൈവം പലരെയും അനുഗ്രഹിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തതായി അനുഭവങ്ങൾ പങ്കുവെക്കപ്പെടുന്നു. വ്യക്തിപരമായ പ്രാർത്ഥനാജീവിതത്തിന് ഈ പുസ്തകം വളരെ സഹായകരമാണ്. പരിശുദ്ധാത്മാവിൻ്റെ പ്രചോദനത്താൽ ഈ പ്രാർത്ഥനകൾ സ്വീകരിച്ച ഫാ. ജോൺ പ്രശസ്തനായ സുവിശേഷപ്രസംഗകനും ആയിരങ്ങൾക്കായി സൗഖ്യശുശ്രൂഷകൾ നടത്തുന്ന വൈദികനുമാണ്. 'Daivadaanam' is a collection of...
ക്രൈസ്തവ സാഹിത്യത്തിലെ ശ്രേഷ്ഠകൃതികളിലൊന്നായി 'ദൈവനഗരം' പ്രകീർത്തിക്കപ്പെടുന്നു.പ്രസിദ്ധീകൃതമായ കാലംതൊട്ട് മാർപാപ്പമാർ, സഭാപണ്ഡിതർ, വിശുദ്ധർ തുടങ്ങി സാധാരണ വിശ്വാസികൾവരെ ഏവർക്കും പ്രിയങ്കരമായ ഒരു കൃതിയാണിത്. പരിശുദ്ധ അമ്മയുടെ ഭക്തർ ഈ കൃതിയെ വലിയ ആദരവോടെ കാണുന്നു.'ദൈവനഗരം' വായിക്കുമ്പോൾ അതു സഭയുടെ ഏറ്റവും ആഴമുള്ളതും കാതലായതുമായ ആധ്യാത്മികാനുഭവത്തിലേക്ക് ഒരു വഴികാട്ടിയായി അനുഭവപ്പെടും. ഏവർക്കും വായിച്ചറിയാൻ സാധിക്കുന്ന ഒരു സുവിശേഷഭാഷ്യം. അത് പരിശുദ്ധ അമ്മയുടെ വീക്ഷണത്തിൽ നിന്നാകുമ്പോൾ ആർദ്രത തുളുമ്പുന്ന അനുഭവമായി മാറുന്നു. ഗ്രന്ഥകർത്രിയായ അഗ്രേദായിലെ...
1214 ഇൽ ആൽബിജൻസിയൻ പാഷണ്ഡതക്കെതിരെ പോരാടി തളർന്ന വിശുദ്ധ ഡൊമിനിക് അവരുടെ മാനസാന്തരത്തിനായി ഒരു വനത്തിൽ പോയി ദിവസങ്ങളോളം പ്രാർത്ഥിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. തദവസരത്തിൽ പരിശുദ്ധ കന്യകാമറിയം അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് ഉപദേശിച്ചതാണ് ജപമാല പ്രാർത്ഥന. പിന്നീടുള്ള നൂറ്റാണ്ടുകളിൽ അനേകം വിശുദ്ധരുടെ പ്രവർത്തനങ്ങളിലൂടെയും മാതാവിൻ്റെ നേരിട്ടുള്ള ദർശനങ്ങളിലൂടെയുംഈ ഭക്തി യൂറോപ്പിൽ വലിയൊരു ആത്മീയ മുന്നേറ്റമായി മാറി. പാപികളുടെ മാനസാന്തരം മുതൽ യുദ്ധങ്ങളുടെ വിജയങ്ങൾ വരെ ജപമാലയുടെ ശക്തിയാൽ യൂറോപ്പ് നേടിയെടുത്തു...
അനേകം ദശാബ്ദങ്ങൾ നീണ്ട മരിയൻ ദർശനങ്ങളിലൂടെ പരിശുദ്ധ മാതാവ്, മിര്യാന സോൾഡോയ്ക്ക് പറഞ്ഞുകൊടുത്ത ആത്മീയരഹസ്യങ്ങളുടെ കഥയാണ് ''എൻ്റെ ഹൃദയം വിജയം നേടും''.
This is the story of the spiritual messages and mysteries that the Blessed Mother shared with Mirjana Soldo through Marian apparitions over many decades. The book is titled "Ente Hrudayam Vijayam Nedum".
ഫാത്തിമസംഭവങ്ങളുടെ 100 വാർഷികം ( 1917 -2017) വന്നണയുന്ന ഈ കാലഘട്ടത്തിൽ മൂന്നു ചെറിയ കുട്ടികളിലൂടെ മനുഷ്യവംശത്തോട് പരിശുദ്ധ അമ്മ പറഞ്ഞ കാര്യങ്ങൾ വീണ്ടും ഒരു ചെറിയ വിചിന്തനത്തിനു വിധേയമാക്കുകയാണ് മർഗരീറ്റ. During the 100th anniversary of the Fatima events (1917–2017), Margaretta reflects once again on the messages that the Blessed Mother gave to humanity through three young children....
പരിശുദ്ധ അമ്മയോടൊപ്പം യേശുവിൻ്റെ മുഖം ധ്യാനിക്കാനുള്ള ഉത്തമസഹായിയാണ് ഈ ഗ്രന്ഥം. രക്ഷാകര ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ കൂടി ചേർത്തുകൊണ്ട് ജപമാല പ്രാർത്ഥനയെ കൂടുതൽ അർത്ഥപൂർണ്ണമാക്കാനുള്ള ശ്രമമാണിത്. ജപമാല പ്രാർത്ഥനയെ ഏറെ അർത്ഥസമ്പുഷ്ടവും ശക്തവുമാക്കാൻ ഈ പുസ്തകം ഉപകരിക്കുമെന്നതിൽ തെല്ലും സംശയിക്കേണ്ടതില്ല. അമ്മയുടെ മാധ്യസ്ഥം നമ്മെ എത്രമാത്രം യേശുവിനോട് അടുപ്പിക്കുമന്ന് സജീവമായ ഈ ചിന്തകൾ ഓർമ്മപ്പെടുത്തുന്നു. "Kanyakamariyathinte Japamala Navasahasrabdathilek" is a helpful guide for reflecting on the...
എങ്ങനെ കുടുംബത്തിൽ വിശുദ്ധരായ കുഞ്ഞുങ്ങളെ വാർത്തെടുക്കാൻ കഴിയും? വിശുദ്ധരുടെ ജീവിത മാതൃകകൾ, അവരുടെ മാതാപിതാക്കന്മാരുടെ ജീവിതശൈലികൾ, എന്നിങ്ങനെയുള്ള വിഷയങ്ങൾ ദൈവവചനത്തോടും സഭാപ്രബോധനങ്ങളോടും ചേർത്തുവെച്ച് നെയ്തെടുത്തതാണ് ഈ ഗ്രന്ഥം. "Kudumbam Swargamakkan" explores how families can raise children to live holy and faith-filled lives. It combines the examples of the saints, the values and lifestyles of their parents, the teachings...
നിങ്ങളെ ഇവിടെ ആയിരിക്കുന്നതിന് അനുവദിച്ച ആ പരിശുദ്ധ ദൈവപരിപാലനത്തിന് നന്ദി പറയുവിൻ. എൻ്റെ കുഞ്ഞ, ഈ ലോകം അപക്വമെങ്കിലും എൻ്റെ പരിശുദ്ധ ഹൃദയം വഴിയുള്ള നിൻ്റെ പൂർണ്ണസമർപ്പണം ദൈവത്തോടു ചേർത്ത് കാര്യങ്ങൾ നേരെയാക്കുകയും ചെയ്യും. ഫാത്തിമയിൽ നല്കിയതുപോലെ ഇവിടെയും, ഈ ഭക്തി, പാപികളുടെ രക്ഷക്കുവേണ്ടി സ്വർഗ്ഗസ്ഥനായ പിതാവും ആഗ്രഹിക്കുന്നു. അപ്പോൾ മാത്രമല്ല, ഇപ്പോഴും ഞാൻ വിളിക്കുന്നത് സുവിശേഷ സന്ദേശത്തിൻ്റെ യാഥാർത്ഥ്യം ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്നതിനാണ്. ആശങ്കപ്പെടാതെ ദൈവത്തിലുള്ള വിശ്വാസം മുറുകെപ്പിടിക്കുക. Thank...
ആവർത്തിച്ചുരുവിടുന്ന അപേക്ഷാരൂപത്തിലുള്ള പ്രാർത്ഥ നയാണ് ലിറ്റിനി. ജപമാലയും തുടർന്നുള്ള ദൈവമാതാവിന്റെ ലിറ്റിനിയും വേദഗ്രന്ഥപാരായണവുമാണ് പൊതുവായി ദൈ വജനം കുടുംബപ്രാർത്ഥന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സഭാ പിതാക്കൻമാർ പുതുതായി കൂട്ടിച്ചേർത്ത മരിയൻ നാമങ്ങ ളിലൂടെ ഇന്ന് നാം ഉപയോഗിക്കുന്ന ലിറ്റിനി രൂപപ്പെട്ടു.മരിയൻ നാമങ്ങളെപ്പറ്റിയുള്ള പഠന വിവരണങ്ങളാണ് ഈ പുസ്തകത്തിലെ പ്രധാന ആശയങ്ങൾ. ഓരോ മരിയൻ നാമങ്ങളും രൂപപ്പെട്ട ചരിത്രവും തിരുസഭയുടെ അംഗീകാരവും ദൈവശാസ്ത്ര ആശയങ്ങളുമാണ് മരിയൻ ലിറ്റിനി എന്ന ഈ പുസ്തകത്തിൽ വിവരിക്കുന്നത്....
ഈശോമിശിഹായുടെ അമ്മയായ പരിശുദ്ധ കന്യാമറിയത്തെപ്പറ്റി സുവിശേഷങ്ങളിൽ എഴുതിയിരിക്കുന്നതു സ്വർണ്ണലിപികളിലാണെന്നു തോന്നാറുണ്ട്. കാരണം, അത്രയ്ക്കു ഭാവാത്മകമായിട്ടാണ് അത് എഴുതപ്പെട്ടിട്ടുള്ളത്. ചലനാത്മകമായ അമ്മയുടെ ജീവിതത്തെ വേറിട്ടൊരു ചിന്തയോടെ നോക്കിക്കാണുകയാണു ഗ്രന്ഥകാരൻ. ആരോടെങ്കിലും ചോദിക്കണമെന്ന് എന്നെങ്കിലും നമുക്കു തോന്നിയിട്ടുള്ള സംശയങ്ങൾക്ക് ഇവിടെ ഉത്തരം നൽകുന്നു ഫാ.പീറ്റർ കൊച്ചാലുങ്കൽ. ഈ വ്യാഖ്യാനം മേരിവിജ്ഞാനീയ (Mariology) ശാഖയെ പരിപോഷിപ്പിക്കും, തീർച്ച. The Gospels speak about the Blessed Virgin Mary, the mother of Jesus...
നസ്രായൻ്റെ അമ്മ അതിമനോഹരമായൊരു മരിയ മഞ്ജരിയാണ്. ഇതു മറിയത്തെ അമ്മയായി കണ്ടു സ്നേഹിക്കുന്ന ഏതൊരു ക്രിസ്തു ശിഷ്യൻ്റെയും മാർഗ്ഗദീപമായി വർത്തിക്കാനുതകുന്ന ഗ്രന്ഥമാണ്. മരിയാനുകരണമാണ് ക്രിസ്താനുകരണത്തിലേക്കുള്ള കുറുക്കുവഴി എന്നു ബോധ്യം നൽകുന്ന ചിന്തകൾ. ഓരോ ധ്യാനവും വികാരവും വിചാരവും വിജ്ഞാനവും വിശുദ്ധിയും നമ്മിൽ നിറയ്ക്കുമെന്നതിൽ സംശയമില്ല. അമലോത്ഭവ മാതാവിൻ്റെ കർമല സഭയിലൂടെ (സി.എം.ഐ.) മറിയമെന്ന ആദർശ ശിഷ്യയെ കൂട്ടുപിടിച്ചു ക്രിസ്താനുകരണം നടത്തുന്ന ഒരുപറ്റം യുവസന്യാസികളുടെ മരിയൻ വിചിന്തനങ്ങളുടെ സമാഹാരമാണിത്. Mary, the...
ഒപ്പരമായിരിക്കുന്ന ഒരമ്മയും ഒരപ്പനും നമുക്കുണ്ട് (ഒപ്പം എന്നതിനുപകരം അതേ അർത്ഥത്തിൽ കണ്ണൂർ - കാസർഗോഡ് പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള പദമാണ് ഒപ്പരം). മറിയവും യൗസേപ്പും സ്നേഹമായും കരുതലായും കരുണയായും എന്നും മനുഷ്യകുലത്തിനൊപ്പമുണ്ട്. കരുത്തും കാവലാളുമാണവർ. ബിഷപ് അലക്സ് വടക്കുംതലയുടെ ഒപ്പരം പുസ്തകത്തിൽ വിശുദ്ധഗ്രന്ഥ വിവരണങ്ങളുടെ മുഗ്ധ സ്പന്ദനങ്ങൾ നാം കേൾക്കുന്നു. അത്രമേൽ ഹൃദയദ്രവീകരണക്ഷമമാണ് ആഖ്യാനം. ഒറ്റ വായനയിൽത്തന്നെ അതിൻ്റെ നനവും കുളിരും നമ്മെ അഭിഷേചന തീർത്ഥമായി പൊതിയും. We have a...
ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന ,തീക്ഷ്ണമായ ആത്മാനുഭവം സമ്മാനിക്കുന്ന പ്രാർത്ഥനാഗ്രന്ഥം .വിശുദ്ധ ലൂയി ഡി മോൺഫോർട്ടിൻ്റെ തൂലികയിൽ നിന്ന് . "Parisudha Ammayiloode Easoykulla Sampoorna Samarppanam - 33 Divasam" offers a deep and personal conversation with God, touching the heart and enriching the soul. Written by Saint Louis de Montfort, it invites readers into a profound experience...
കാട്ടറാത്തച്ചൻ്റെ ജീവിതത്തിൽ പരിശുദ്ധ മറിയത്തിന് ഉണ്ടായിരുന്ന സ്ഥാനവും, മറ്റുള്ളവർ മരിയഭക്തിയിൽ വളരണം എന്നുള്ള ആഗ്രഹവുമാണ് ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുവാൻ ശ്രമിക്കുന്നത്. ആഗോള കത്തോലിക്കാ സഭയ്ക്കും ലോകം മുഴുവനും ദൈവം നൽകിയ സമ്മാനമാണ് വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ. അതുപോലെ, വിൻസെൻഷ്യൻ കോൺഗ്രിഗേഷനു പരിശുദ്ധ അമ്മയുടെ സമ്മാനമാണ് ദൈവദാസൻ കാട്ടറാത്ത് വർക്കിയച്ചൻ. "Parisudha Ammayude Sammanam" shows the special place that the Blessed Virgin Mary had in the life...
യേശുവിൻ്റെ സ്നേഹസംഭാഷണങ്ങൾ കേൾക്കാൻ ഭാഗ്യം ലഭിച്ച എലിസബത്ത് സാൻ്റോ എന്ന വീട്ടമ്മയെഴുതിയ കുറി പ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. ദൈവത്തോട് സംസാരിച്ച ഒരു വ്യക്തിയുടെ വാക്കുകൾ ഇവിടെ നമ്മെയും സാന്ത്വനപ്പെടുത്തുന്നു. അനുഗൃഹീതഭാഷയിലൂടെ മർഗരീറ്റ വിവർത്തനം ചെയ്ത ഈ പുസ്തകം നമ്മുടെ വായനയെയും പ്രാർത്ഥനയെയും സാർത്ഥകമാക്കും. 'Parisudha Ammayude Vimalahridayathile Snehagnijwala' is a collection of notes written by Elizabeth Sinto, a homemaker who was blessed...
Regular price
Rs. 150.00
Regular price
Rs. 150.00
Sale price
Rs. 150.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.