പരിപൂർണ്ണമായ നിശബ്ദതയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അത്ഭുതപ്രതിഭാസമാണ് വി. യൗസേപ്പിതാവ്. വാത്സല്യവും അലിവുമുള്ള ഒരു പിതൃഹൃദയം അദ്ദേഹത്തിനു സ്വന്തമായിരുന്നു. പുത്രനായ ദൈവത്തെ വളർത്തുവാൻ പിതാവായ ദൈവംതന്നെ നിയോഗിച്ചിരിക്കുന്നു എന്നു ബോധ്യപ്പെട്ട വി. യൗസേപ്പിതാവ് അസാധാരണമായ അനുസരണവും വിധേയത്വവും ജീവിതത്തിൽ പ്രകടമാക്കി. ഈ പുണ്യപിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിൻ്റെ മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കാനും ഇപ്പോൾ പ്രസിദ്ധീകൃതമാകുന്ന ഈ ഗ്രന്ഥം സഹായിക്കുമെന്ന് ഉറപ്പാണ്. Saint Joseph is an extraordinary figure...
ശാലോമിൻ്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിൻ്റെ സാമ്പത്തിക രഹസ്യങ്ങൾ .പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ. ശാലോം ഓഫീസിൻ്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിൻ്റെ "Pralobhanangale Vida" Written during Shalom's Jubilee celebration, this autobiographical book by Benny Punnathara looks...
ഫ്രഞ്ച് വിപ്ലവത്തിൻ്റെ അലയൊലികൾ അടങ്ങി അൻപത് വർഷം തികയുന്ന വേളയിൽ, ഫ്രാൻസിലെ ടൂർസിൽ വെച്ച്, വിശുദ്ധ പത്രോസിൻ്റെ മേരി (Sr. Marie of St. Peter) എന്ന് പേരുള്ള ഒരു കർമ്മലീത്ത സന്യാസിനിക്ക് ഈശോ വെളിപ്പെടുത്തി കൊടുത്തതാണ് ഈശോയുടെ തിരുമുഖത്തോടുള്ള ഭക്തി. Fifty years after the French Revolution, Jesus revealed the devotion to His Holy Face to a Carmelite nun named Sister...
ബൈബിൾ പഠനത്തിനും വചനാധിഷ്ഠിതജീവിതത്തിനും ഏറെ പ്രസക്തിയുള്ള ഈ കാലഘട്ടത്തിൽ ചോദ്യോത്തരരീതി അവലംബിച്ചുകൊണ്ട് ദൈവവചനത്തെയും വചനപശ്ചാത്തലത്തെയും ലളിതവും ഹൃദ്യവും സുഗ്രാഹ്യവുമായ രീതീയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു വിദ്യാർത്ഥി അധ്യാപകനോട് ചോദിക്കുകയും അധ്യാപകൻ അതിന് മറുപടി നൽകുകയും ചെയ്യുന്ന രീതിയിലാണ് ഉള്ളടക്കം. ഈ ശൈലിയിലൂടെ ബൈബിൾ പഠനം ഒരു വ്യക്തിഗതസംഭാഷണമായി മാറുന്നു, ഈ പഠനങ്ങളിലൂടെ ബൈബിളിലെ സന്ദേശങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സഹായകമാകട്ടെ. In a time when Bible study and a...
"വിശ്വാസജീവിതത്തിൽ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചും അവയെ തരണം ചെയ്യുവാൻ സ്വർഗം കാണിച്ചു തന്ന വഴികളെക്കുറിച്ചും ഒരു പുസ്തകം തയ്യാറാക്കണമെന്ന ആഗ്രഹം മനസ്സിൽ ശക്തമായത് 2018 ലാണ്. ദൈവഹിതമാണോ ഈ ചിന്ത എന്നറിയാൻ പ്രാർത്ഥനാപൂർവം ദൈവസന്നിധിയിൽ കാത്തിരുന്നു. വിശുദ്ധ ബൈബിളിൽ നിന്നും ഉത്തരം തേടിയപ്പോഴെല്ലാം ലഭിച്ച തിരുവചനങ്ങൾ ഏറെ പ്രോത്സാഹനജനകമായിരുന്നുന്നു". In 2018, I felt a strong desire to write a book about the challenges I faced...
സ്നേഹത്തിൻ്റെ പ്രധാന ഫലം , പരസ്പരം സ്നേഹിക്കുന്നവരുടെ ഇച്ഛകൾ ഒന്നായിത്തീരുകയും ഒരേ കാര്യങ്ങൾ ഇച്ഛിക്കാൻ പ്രേരിതരായിത്തീരുകയും ചെയ്യുക എന്നതാണ് . ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ മാത്രമല്ല , മനുഷ്യർ തമ്മിലുള്ള ബന്ധത്തിലും വിശിഷ്യാ ദാമ്പത്യബന്ധത്തിലും വിജയം വരിക്കാനുള്ള ഒരേയൊരു മാർഗത്തിൻ്റെ പ്രായോഗിക രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന ഉജ്ജ്വല കൃതി . എഴുതി പ്രസിദ്ധീകരിച്ച ശേഷവും വിശുദ്ധനിത് ഇടയ്ക്കിടെ വായിക്കുമായിരുന്നു എന്നു മാത്രമല്ല , മരണാസന്നനായി കിടക്കവേ സഹായിയെക്കൊണ്ട് പതിവായി...
ഇത്തരം സാഹചര്യങ്ങളിൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ വലിയൊരു ദൈവികസമ്മാനമായി മാറുന്നു. വിശുദ്ധ കുർബാനയിൽ ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചുള്ള വിശ്വാസത്തിന് ശക്തമായ സാക്ഷ്യം നൽകുന്ന സംഭവങ്ങളാണ് ദിവ്യകാരുണ്യ അത്ഭുതങ്ങൾ. വിവിധ കാലഘട്ടങ്ങളിലും സ്ഥലങ്ങളിലും നടന്നതായി വിശ്വാസപരമ്പരയിൽ രേഖപ്പെടുത്തിയിട്ടുള്ള ഇത്തരം സംഭവങ്ങൾ അനേകം വിശ്വാസികളുടെ ഹൃദയങ്ങളിൽ ദിവ്യകാരുണ്യത്തോടുള്ള ഭക്തിയും ആദരവും വർധിപ്പിച്ചിട്ടുണ്ട്. മനുഷ്യൻ്റെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനേക്കാൾ, ദൈവത്തിൻ്റെ സ്നേഹത്തിൻ്റെയും സാന്നിധ്യത്തിൻ്റെയും മുമ്പിൽ വിശ്വാസത്തോടെ നിൽക്കാനുള്ള ക്ഷണമായാണ് ഈ അത്ഭുതങ്ങളെ കാണേണ്ടത്. In such...
മനുഷ്യനിലെ ആത്മീയത ഇനിയും എത്രയോ ഉന്നതി പ്രാപിക്കേണ്ടിയിരിക്കുന്നു എന്ന് വെളിവാക്കുകയാണ് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ശ്രീമതി സ്റ്റെല്ല ബെന്നി. കട്ടുപറിച്ച പൂവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗ്രന്ഥകാരി, നന്മയുടെ രൂപത്തിൽ ജീവിതത്തിലേക്ക് കടന്നുവരുന്ന 'കള്ളപ്പൂച്ച'കളെ കരുതിയിരിക്കണമെന്ന് വായനക്കാരെ ഓർമ്മിപ്പിക്കുന്നു. അപക്വവും സങ്കുചിതമായ ചിന്താഗതികളെ മാറ്റിവെച്ച് ആത്മീയ ഉണർവ് പ്രാപിക്കാൻ അനേകർക്ക് പ്രചോദനം നല്കുന്ന ആത്മകഥാംശമുള്ള അമൂല്യഗ്രന്ഥം. എല്ലാ വൈദികരും എല്ലാ സിസ്റ്റർമാരും എല്ലാ അല്മായശുശ്രൂഷകരും എല്ലാ സഭാധികാരികളും നിശ്ചയമായും വായിച്ചിരിക്കേണ്ട...
'ദൈവദാനം' വ്യക്തിപരമായ പ്രാർത്ഥനയിൽ ചൊല്ലാൻ അനുയോജ്യമായ മനോഹരവും ചെറുതുമായ പ്രാർത്ഥനകളുടെ സമാഹാരമാണ്. ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചതുമുതൽ, ഇതിലൂടെ നിരവധി സാക്ഷ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ പ്രാർത്ഥനകളിലൂടെ ദൈവം പലരെയും അനുഗ്രഹിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തതായി അനുഭവങ്ങൾ പങ്കുവെക്കപ്പെടുന്നു. വ്യക്തിപരമായ പ്രാർത്ഥനാജീവിതത്തിന് ഈ പുസ്തകം വളരെ സഹായകരമാണ്. പരിശുദ്ധാത്മാവിൻ്റെ പ്രചോദനത്താൽ ഈ പ്രാർത്ഥനകൾ സ്വീകരിച്ച ഫാ. ജോൺ പ്രശസ്തനായ സുവിശേഷപ്രസംഗകനും ആയിരങ്ങൾക്കായി സൗഖ്യശുശ്രൂഷകൾ നടത്തുന്ന വൈദികനുമാണ്. 'Daivadaanam' is a collection of...
യേശുവിൻ്റെ സ്നേഹസംഭാഷണങ്ങൾ കേൾക്കാൻ ഭാഗ്യം ലഭിച്ച എലിസബത്ത് സാൻ്റോ എന്ന വീട്ടമ്മയെഴുതിയ കുറി പ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. ദൈവത്തോട് സംസാരിച്ച ഒരു വ്യക്തിയുടെ വാക്കുകൾ ഇവിടെ നമ്മെയും സാന്ത്വനപ്പെടുത്തുന്നു. അനുഗൃഹീതഭാഷയിലൂടെ മർഗരീറ്റ വിവർത്തനം ചെയ്ത ഈ പുസ്തകം നമ്മുടെ വായനയെയും പ്രാർത്ഥനയെയും സാർത്ഥകമാക്കും. 'Parisudha Ammayude Vimalahridayathile Snehagnijwala' is a collection of notes written by Elizabeth Sinto, a homemaker who was blessed...
ഒരു കുട്ടി വിശുദ്ധനെക്കുറിച്ച് കുട്ടികളുടെ ഒരു വിശുദ്ധൻ എഴുതിയ ലോകപ്രസിദ്ധമായ പുസ്തകമാണിത് . ലോകമെമ്പാടും ഒട്ടനവധി ബാലികാബാലന്മാരെയും യുവതീയുവാക്കളെയും പുണ്യജീവിതത്തിലേക്ക് നയിച്ച ഈ വിശിഷ്ടകൃതി വായനക്കാരുടെ മനസ്സിനെ ആത്മീയാനുഭൂതിയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു . "Athbutha Balan" Vishudha Dominic Savio world-famous book is about a child saint and was written by a saint who deeply understood children. It has inspired countless...
മാതൃത്വത്തിൻ്റെ ധന്യതയിൽ മഹത്തായ ദൈവസ്നേഹം ചാലിച്ചുചേർത്ത് പുണ്യപൂർണതയുടെ ഉദാത്തമായ ജീവിത ചിത്രങ്ങൾ വരച്ചുചേർത്ത നിരവധി വിശുദ്ധകളാൽ ധന്യയാണ് കത്തോലിക്കാ സഭ. ആ ഉത്കൃഷ്ടഗണത്തില്നിന്ന് ഏതാനും മുത്തുകൾ വിശുദ്ധ മോനിക്കയെപ്പോലുള്ള അതിപ്രസിദ്ധർ മുതൽ റോസീനയെപ്പോലുള്ള അപ്രശസ്തരായവരെ... പുണ്യചരിതകളായ നിരവധി അമ്മമാർ. മാതൃത്വം ഒരു ഭാരമായിക്കരുതുന്ന അത്യാധുനിക തലമുറയ്ക്ക് ഉത്തമമാതൃകയാകുന്ന ഒരു വിശിഷ്ടകൃതി. The Catholic Church is blessed with many holy women who have beautifully lived lives...
വിശുദ്ധ അൽഫോൻസ് ലിഗോരിപുണ്യങ്ങൾ നിറഞ്ഞ ഒരു യഥാർത്ഥ ക്രിസ്ത്യാനിയെ കണ്ടെത്തുക എത്രയോ പ്രയാസം! ഒരുപക്ഷേ, വെളളയടിച്ച കുഴിമാടങ്ങളെന്ന് യേശു വിശേഷിപ്പിച്ചവരുടെ ഗണത്തിൽ ഞാനും നിങ്ങളും ഉൾപ്പെടുന്നുണ്ടാകാം. പറുദീസായുടെ ആദിനൈർമല്യത്തിലേക്ക് തിരിച്ചു നടക്കാൻ നാം ഇനി ഏതുവഴിയിലൂടെ പോകും? അതിന് ഏതെല്ലാം ചവിട്ടുപടികൾ കയറണം? ഈ പ്രശ്നങ്ങൾക്കുള്ള ഉത്തരം ഈ പുസ്തകത്തിൽ നിങ്ങൾ സ്വയം കണ്ടെത്തും. കാരണം, യഥാർത്ഥ ആത്മീയതയുടെ, സമർപ്പണജീവിതത്തിൻ്റെ ആഴങ്ങളിലേക്ക് പ്രവേശിക്കാൻ ഈ വായന നിങ്ങളെ സഹായിക്കും. വിശുദ്ധിയിൽ...
ജീവിതത്തിൻ്റെ നിർണായകനിമിഷങ്ങളിൽ ബൈബിളിലെ വിവിധ കഥാപാത്രങ്ങൾ ഹൃദയത്തിൽനിന്നും ഉയർത്തിയ പ്രാർത്ഥനകൾ നമ്മുടെയും പ്രാർത്ഥനകളാക്കിമാറ്റുന്ന അപൂർവഗ്രന്ഥമാണിത്. ഒരേ സമയംതന്നെ ബൈബിൾ പഠിക്കുവാനും ധ്യാനിക്കുവാനും പ്രാർത്ഥിക്കുവാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും. ഉൽപ്പത്തി മുതൽ വെളിപാട് വരെയുള്ള പുസ്തകങ്ങളിലെ പ്രാർത്ഥനകളെല്ലാം സമാഹരിച്ചിട്ടുള്ള ഈ ഗ്രന്ഥം നമ്മുടെ ആത്മീയജീവിതത്തെ ഉത്തേജിപ്പിക്കുന്ന വിശിഷ്ട കൃതിയാണ്. "Karthave Enne Orkaname" helps us make the heartfelt prayers of the Bible's characters our own...
സന്യാസജീവിതത്തിന്‍റെ അഭംഗുരം നയിക്കാനുതകുന്ന അമൂല്യമായ ഉപദേശങ്ങളടങ്ങുന്ന മഹത്തായ ആത്മീയക്ലാസിക്. നൂറ്റാണ്ടുകളായി ലോകമെങ്ങും ലക്ഷക്കണക്കിന് സമർപ്പിതർക്കും അല്മായർക്കും ഒരുപോലെ വിശുദ്ധിയിലേക്ക് വഴികാട്ടിയ ഇത് മലയാളി കത്തോലിക്കരുടെ ആത്മീയമണ്ഡലത്തിലും വമ്പിച്ച പരിവർത്തനങ്ങൾക്ക് ഉതകുന്ന ഒന്നാണ്.
യേശുക്രിസ്തുവിൻ്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഇടങ്ങളിലൂടെയുള്ള വിസ്മയകരമായൊരു തീർത്ഥാടനമാണീ പുസ്തകം. അലൻ എമ്സിന് നല്കപ്പെട്ട ദർശനങ്ങളിലൂടെ ഈശോയുടെ പരസ്യജീവിതത്തിലെ അത്യാശ്ചര്യകരമായ ഒട്ടനവധി സംഭവങ്ങർൾ മാത്രമല്ല, അവിടുത്തെ മനസ്സും മറ്റെങ്ങും കാണാത്തവിധം വെളിപ്പെടുത്തുകയാണ്. രക്ഷകനും കർത്താവുമായ ഈശോയോട്, ഒരു സുഹൃത്തിനൊടെന്നപോലെ ഗാഢമായി അടുക്കുവാനും മനസ്സിലാക്കുവാനും അഗാധമായി സ്നേഹിക്കുവാനും അതുവഴി, ഇതുവരെ സാധിക്കാത്ത ജീവിതവിശുദ്ധീകരണം നേടിയെടുക്കുവാനും ലോകമെമ്പാടും അനേകലക്ഷം മനുഷ്യരെ സഹായിച്ച വിശിഷ്ടകൃതിയുടെ മൂന്നാം ഭാഗം. "Yesuvinte Kannukaliloode" is an inspiring journey...
ക്രൈസ്തവ വിശ്വാസത്തിൻ്റെ കേന്ദ്രമായ ത്രിത്വരഹസ്യത്തിൻ്റെ നേർകാഴ്ച സമ്മാനിക്കുന്ന അതിവിശിഷ്ട ഗ്രന്ഥമാണിത്. ത്രിത്വം ഒരേ സമയം ഗ്രാഹ്യവും അഗ്രാഹ്യവുമായിരിക്കുന്ന മഹാരഹസ്യമാണ്. ഏക ദൈവം എങ്ങനെ മൂന്നാളുകളായിരിക്കുന്നു? മൂന്നാളുകൾ എങ്ങനെ ഏക ദൈവമായിരിക്കുന്നു? ത്രിത്വം സത്യമോ മിഥ്യയോ? വിശുദ്ധ ഗ്രന്ഥത്തിൻ്റെയും സഭാ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ, സഭാപിതാക്കന്മാരുടെ പഠനങ്ങളുടെയും ദൈവശാസ്ത്രജ്ഞരുടെ ചിന്താധാരകളുടെയും വെളിച്ചത്തിൽ ത്രിത്വരഹസ്യത്തെ വിശകലനം ചെയ്ത് അവതരിപ്പിക്കുകയാണ് ഈ രചനയിൽ. "Thrithwam Grahyavum Agrahyavum" offers a clear introduction to the...
വി. കുർബ്ബാനയിലെ ഈശോയുടെ സജീവസാന്നിധ്യം നമ്മുടെ വിശ്വാസത്തിൻ്റെ മർമ്മംതന്നെയാണ്. അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ ദിവ്യനാഥൻ ബലിവേദിയിൽ സന്നിഹിതനാകുമ്പോൾ വലിയ സൗഖ്യവും വിടുതലും ഒഴുകിയിറങ്ങുന്നു. എന്നാൽ ഇത് നമ്മിലേക്ക് കടന്നുവരുന്നതിന് തുറവിയും വിശ്വാസവും ഉണ്ടാവേണ്ടതുണ്ട്. വിശ്വാസത്തോടെ അവിടുത്തെ വസ്ത്രത്തിൻ്റെ വിളുമ്പിൽ സ്പർശിച്ച രക്തസ്രാവക്കാരി സ്ത്രീ സൗഖ്യത്തിലേക്ക് കടന്നുവന്നതുപോലെ പ്രതീക്ഷയോടെ വിശ്വാസത്തോടെ, തുറവിയോടെ ബലി അർപ്പിക്കുന്ന ഓരോ വ്യക്തിക്കും സൗഖ്യം. Jesus real presence in the Holy Eucharist is at...
Regular price
Rs. 180.00
Regular price
Rs. 200.00
Sale price
Rs. 180.00
Unit price/ per
Sale
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.