സന്യാസവഴികളിൽ അനശ്വരമായ മുദ്രകൾ നൽകി കടന്നുപോയ വിശുദ്ധ ബനഡിക്ടിൻ്റെ ജീവിതകഥ. ദൈവത്തിൽ മാത്രം സന്തോഷം തേടിയ ആ ജീവിതത്തെ മനോഹരമായി വരച്ചിടുകയാണ് ഗ്രന്ഥം. മഹാനായ വിശുദ്ധ ഗ്രിഗറിയുടെ തൂലികയിലാണ് ഇത് വിരചിതമായത്. ഒരു പുണ്യജീവിതത്തെ അടയാളപ്പെടുത്തുന്നത് പുണ്യചരിതനായ മറ്റൊരു വ്യക്തിയാണെന്നത് ഗ്രന്ഥത്തിൻ്റെ ശ്രേഷ്ഠത വർദ്ധിപ്പിക്കുന്നു. "Visudha Benedict-jeevithavum Athbuthangalum" tells the life story of St. Benedict, who left a lasting mark on religious life....
കളിച്ചുതിമിർത്തു നടക്കേണ്ട കുഞ്ഞുപ്രായത്തിൽ, വൈകാതെയുള്ള മരണത്തെക്കുറിച്ച് മുന്നറിയിപ്പു കിട്ടുക; അതും ആദ്യദിവ്യകാരുണ്യസ്വീകരണ ദിവസം ഉണ്ണീശോയിൽനിന്ന്. പോരാത്തതിന്, പരിശുദ്ധമാതാവിൽനിന്നുള്ള സ്ഥിരീകരണവും. പിന്നെ, ഏഴു വയസ്സുമുതൽ 11 വയസ്സുവരെ ആ കുട്ടി മരണം വരുന്നതു കാത്തിരുന്നു പരിപൂർണമായ ഒരുക്കത്തോടെ. അത്യസാധാരണമായ ആ കുഞ്ഞുജീവിതത്തിൻ്റെ കഥയാണ് ഈ പുസ്തകം. ഇതിലൂടെ നിരവധി പുതിയ അറിവുകളും ഭക്തിതീക്ഷ്ണതയും നമ്മുടെ കുട്ടികൾക്കും ലഭിക്കും തീർച്ച. At a very young age, when children usually spend...
ഭർത്താവും മക്കളും മരിച്ചപ്പോൾ കുഞ്ഞുന്നാളിൽ താനാഗ്രഹിച്ച മഠപ്രവേശനം അത്ഭുതകരമായി സാധിച്ചെടുത്ത് സന്യാസത്തിൻ്റെ പൂർണതയിലേക്ക് ചുവടുവയ്ക്കുവാനും അവൾ ധൈര്യപ്പെട്ടു.വർഷങ്ങളോളം അവളുടെ നെറ്റിയിൽ ദിവ്യനാഥൻ അത്ഭുതകരമായി പതിച്ചുകൊടുത്ത മുള്ളുകളുടെ വേദന സന്തോഷത്തോടെ സഹിച്ചു. അങ്ങനെ ജീവിതത്തിൻ്റെഎല്ലാ മേഖലകളിലും കറതീർന്ന ജീവിതത്തിൻ്റെ മുദ്രകൾ അവശേഷിപ്പിച്ച് കടന്നുപോയ വിശുദ്ധ റീത്തയുടെ ധന്യമായ ജീവിതത്തെ പരിചയപ്പെടുത്തുന്ന പുസ്തകം. After the death of her husband and children, she courageously fulfilled her childhood dream...
സ്വർഗം ഇത്രയധികം മഹത്വപ്പെടുത്തിയ ഈ കൊച്ചുവിശുദ്ധ മലയാളികളുടെ ആത്മീയ ജീവിതത്തിലും അത്ഭുതങ്ങളുടെ അകമ്പടിയോടെ കടന്നുവരാനായി ഞാൻ പ്രാർത്ഥിക്കുന്നു. അനേകവർഷങ്ങളായി എൻ്റെ മനസ്സിലുണ്ടായിരുന്ന ഒരാഗ്രഹമായിരുന്നു വിശുദ്ധ ഫിലോമിനയെക്കുറിച്ചൊരു പുസ്തകമെഴുതണമെന്നത്. പക്ഷേ ശാലോം ടി. വി.യുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിൽ അതിന് സാധിക്കാതെപ്പോയി. ഇനിയും ഇതു വൈകാൻ പാടില്ല എന്നൊരു ബോധ്യം വന്നതിനാൽ ആ ദൗത്യം ഞാനെൻ്റെ സഹപ്രവർത്തകരെ ഏല്പിച്ചു. അവരതു ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. വിശുദ്ധ ഫിലോമിന തന്നെ അവർക്കുളള പ്രതിഫലം നല്കട്ടെ. I...
സഭയുടെ ചരിത്രത്തില്ത്തന്നെ ഏറ്റവും കൂടുതല് വിശുദ്ധരെ നാമകരണം ചെയ്തുകൊണ്ട് ചരിത്രം സൃഷ്ടിച്ച മാര്പാപ്പയാണ് ജോണ് പോള് രണ്ടാമന്. അദ്ദേഹം വിശുദ്ധരായി പ്രഖ്യാപിച്ച പുണ്യജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയിലെ ആദ്യപുസ്തകമാണിത്. ദൈവസ്നേഹത്തിന്റെ അഗ്നിയാല് ജ്വലിക്കപ്പെട്ട ഈ വിശുദ്ധരെ അടുത്തറിയുമ്പോള് അവരില് നിറഞ്ഞുനിന്ന സ്വര്ഗീയ അഗ്നി നമ്മളെയും ചൂടുപിടിപ്പിക്കുകയും ഉണര്ത്തുകയും ചെയ്യും. Pope John Paul II made history by canonizing more saints than any other pope in the...
ഫ്രാന്സിലെ അറിയപ്പെടാത്ത ഒരു കുഗ്രാമമായിരുന്നു ആര്സ്. അവിടുത്തെ ഗ്രമീണ ദേവാലയത്തിലേക്ക് വികാരിയായി നിയോഗിക്കപ്പെട്ട ജോണ് വിയാനിയെന്ന വൈദികനാകട്ടെ അറിവും കഴിവും കുറഞ്ഞവനും. എന്നാല് അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രവര്ത്തനങ്ങളും വഴി ആര്സ് അത്ഭുതകരമായി രൂപാന്തരപ്പെട്ടു. ഈ പാവപ്പെട്ട വൈദിന്റെ പ്രസംഗം കേള്ക്കാന് ഫ്രാന്സിന്റെ എല്ലാ ഭാഗത്തുനിന്നും മാത്രമല്ല വിദേശങ്ങളില് നിന്നുപോലും ആയിരങ്ങള് ഓടിയെത്തി. ആര്സിലെ വികാരിയുടെ പ്രസംഗങ്ങള് ഹൃദയങ്ങളെ അനുതാപം കൊണ്ടു നിറച്ചു. ജനത്തെ സ്നേഹത്തിലേക്കും വിശുദ്ധിയിലേക്കും നയിച്ച ആ പ്രസംഗങ്ങള്...
സ്നേഹത്തിൻ്റെ പ്രധാന ഫലം , പരസ്പരം സ്നേഹിക്കുന്നവരുടെ ഇച്ഛകൾ ഒന്നായിത്തീരുകയും ഒരേ കാര്യങ്ങൾ ഇച്ഛിക്കാൻ പ്രേരിതരായിത്തീരുകയും ചെയ്യുക എന്നതാണ് . ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ മാത്രമല്ല , മനുഷ്യർ തമ്മിലുള്ള ബന്ധത്തിലും വിശിഷ്യാ ദാമ്പത്യബന്ധത്തിലും വിജയം വരിക്കാനുള്ള ഒരേയൊരു മാർഗത്തിൻ്റെ പ്രായോഗിക രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന ഉജ്ജ്വല കൃതി . എഴുതി പ്രസിദ്ധീകരിച്ച ശേഷവും വിശുദ്ധനിത് ഇടയ്ക്കിടെ വായിക്കുമായിരുന്നു എന്നു മാത്രമല്ല , മരണാസന്നനായി കിടക്കവേ സഹായിയെക്കൊണ്ട് പതിവായി...
സാർവത്രിക സഭയുടെ തലവനായിരിക്കുമ്പോഴും ഒരു പാവപ്പെട്ട ഗ്രാമീണ വൈദികൻ്റെ ലാളിത്യം ഹൃദയത്തിൽ കാത്തുസൂക്ഷിച്ച ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയെക്കുറിച്ചുള്ള ആകർഷകവും സമഗ്രവുമായ ഗ്രന്ഥം. "Avante Peru Yohannan Ennanu" is an engaging and comprehensive book about Pope John XXIII. Even while serving as the leader of the universal Church, he kept in his heart the simplicity and humility of...
After experiencing the charismatic renewal, I have been de- voting more time on scripture reading. This helped me to know the Lord more intimately. In the present day situation, in the world around us, it is very difficult for a Christian to live a life based on Biblical teachings. However,...
ഫാത്തിമസംഭവങ്ങളുടെ 100 വാർഷികം ( 1917 -2017) വന്നണയുന്ന ഈ കാലഘട്ടത്തിൽ മൂന്നു ചെറിയ കുട്ടികളിലൂടെ മനുഷ്യവംശത്തോട് പരിശുദ്ധ അമ്മ പറഞ്ഞ കാര്യങ്ങൾ വീണ്ടും ഒരു ചെറിയ വിചിന്തനത്തിനു വിധേയമാക്കുകയാണ് മർഗരീറ്റ. During the 100th anniversary of the Fatima events (1917–2017), Margaretta reflects once again on the messages that the Blessed Mother gave to humanity through three young children....
ഒന്നാം ലോകമഹായുദ്ധകാലത്ത് ഇംഗ്ലീഷ് സൈന്യത്തിലെ ചാപ്ലിനായിരുന്ന ഒരു യുവ ജസ്യൂട്ട് വൈദികൻ്റെ അത്യാവേശകരമായ ജീവിതകഥ. നാടും വീടും എല്ലാം ത്യജിച്ച് യുദ്ധമുന്നണിയിൽ ശത്രു മിത്രഭേദം കൂടാതെ ധീരസേവനം ചെയ്ത് അവസാനം രക്തസാക്ഷിയായ ഫാദർ വില്യം ഡോയലിൻ്റെ കഥ, ലോകമെമ്പാടും ദശലക്ഷക്കണക്കിനു മനുഷ്യരെ കുരുതികൊടുത്ത ആ യുദ്ധത്തിൻ്റെ നിഷ്ഠൂരമായ അണിയറകളിലേക്കുകൂടി വെളിച്ചം വീശുന്നു. "Yuddhakalathile Snehadhoothan" tells the inspiring true story of Father William Doyle, a young...
ലോകത്തിന്‍റെ വിവിധഭാഗങ്ങളിലേക്ക് ക്രിസ്തുമതം പ്രചരിച്ചു തുടങ്ങിയ ആദ്യകാലഘട്ടങ്ങളില്‍ ഇരുണ്ട ഭുഖണ്ഡമായ ആഫ്രിക്കയിലെ എത്യോപ്യയുടെ ഉള്‍പ്രവിശ്യകളിലെവിടെയോ നടന്ന അത്യാശ്ചര്യകരമായ ഒരു സംഭവപരമ്പര ഇവിടെ ചുരുള്‍ നിവരുകയാണ്. ആദിമസഭയില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം എത്ര തീക്ഷ്ണമായിരുന്നെന്നും മതമര്‍ദകര്‍പോലും എങ്ങനെ വിശ്വാസമതികളായെന്നും അതീവ ഹൃദ്യമായി വിവരിക്കുന്ന അതിമനോഹരമായ ഒരു സംഭവകഥ. ഒരു കാലത്ത് പ്രസംഗകര്‍ക്കും എഴുത്തുകാര്‍ക്കും അക്ഷയഖനിയായിരുന്നു ബാര്‍ലാമിന്‍റെയും ജോസാഫാത്തിന്‍റെയും കഥ. ഷേക്‌സ്പിയര്‍ പോലും ഈ ഗ്രന്ഥത്തില്‍നിന്ന് കഥകളും ചിന്തകളും കടം കൊണ്ടിട്ടുണ്ട്. 1200 വര്‍ഷങ്ങള്‍...
പുതിയ നിയമത്തിലെ ഏറ്റവും നാടകീയമായ സന്ദര്‍ഭങ്ങളിലൊന്നാണ് സാവൂളിന്‍റെ പതനവും തുടര്‍ന്നുള്ള ആത്മീയ നവോത്ഥാനവും. ക്രിസ്ത്യാനികളെ മര്‍ദിക്കുന്നതില്‍ ആനന്ദമനുഭവിച്ചിരുന്ന ആ യുവാവ് ക്രിസ്തുവിന്‍റെ തീക്ഷ്ണതയേറിയ അപ്പോസ്‌തോലനായി മാറിയ അത്യന്തം നാടകീയമായ സംഭവത്തിന്‍റെ മനോഹരമായ ആവിഷ്‌കാരമാണീ കൃതി. പൗലോസ് ശ്ലീഹാ തടവില്‍ കഴിഞ്ഞിരുന്ന ഭവനത്തില്‍ താമസിച്ചുകൊണ്ട് പൂര്‍ത്തിയാക്കിയ ഈ പൗളിന്‍ വര്‍ഷ സ്മാരകത്തില്‍നിന്നും വിശുദ്ധന്‍റെ ചൈതന്യം പ്രസരിക്കുന്നു.
ഈശോയോടുള്ള അത്യഗാധമായ സ്നേഹത്താൽ പ്രചോദിതയായ ഒരു പാവപ്പെട്ട പെൺകുട്ടി അവശരും അഗതികളുമായവർക്കായി സ്വന്തം ജീവിതം സമർപ്പിക്കുന്നു. തുടർന്ന് അസാധാരണമായ തീക്ഷ്ണതയോടെ പ്രവർത്തനമാരംഭിച്ച അവൾ ഒരു സന്യാസിനീസഭയ്ക്ക് രൂപം കൊടുത്തു ലോകമെമ്പാടും തൻ്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി സ്ഥാപനങ്ങളും ഭവനങ്ങളും പടുത്തുയർത്തി. Inspired by her deep love for Jesus, a poor young woman dedicated her life to serving the poor, the sick, and those in...
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിൽ നിന്നുള്ള സംഭാഷണങ്ങളും വിശുദ്ധ ഗ്രന്ഥ ഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രാർത്ഥനയും ധ്യാനവും.
'Visudha Foustinayude Kurishinte Vazhi' contains conversations from the Diary of St. Faustina, along with prayers and reflections based on passages from the Holy Bible.
The true story of a highly paid Hollywood actress' journey to be a cloistered nun. This powerfully honest book will be one of the most unusual and inspirational book which you have ever read. Mother Dolores makes you laugh, makes you cry and most of all makes you think. വലിയ...
ഭാരതത്തിൻ്റെ സ്വന്തം അപ്പസ്തോലനായ മാർ തോമാശ്ലീഹായെക്കുറിച്ച് മലയാളത്തിലെ ആധികാരിക പഠനം. വടക്കെ ഇന്ത്യയിലും തെക്കെ ഇന്ത്യയിലും ശ്ലീഹാ നടത്തിയ പ്രേഷിത പ്രവർത്തനങ്ങളെക്കുറിച്ചുളള സമ്പൂർണ്ണ ഗ്രന്ഥം. ചരിത്രത്തിൻ്റെ കണ്ണുകളിലൂടെ ശ്ലീഹായുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം. തോമാശ്ലീഹായെ ഏറ്റവും അടുത്തറിയാനുളള ഗ്രന്ഥം . 'Visudha Thomasleeha Bharathathinte Appastholan' is a reliable and detailed study in Malayalam about St. Thomas the Apostle, the Apostle of India. It...
വിശുദ്ധർക്കൊപ്പമുള്ള യാത്ര നമ്മെയും വിശുദ്ധരാക്കും. രക്ഷകൻ്റെ പാലകനായ വിശുദ്ധ യൗസേപ്പിൻ്റെ ജീവിതയാത്രയെ ധ്യാനിച്ചുകൊണ്ട് 33 ദിവസം തുടർച്ചയായി നടത്തുന്ന ഈ സമർപ്പണപ്രാർത്ഥന നമ്മുടെ ആത്മീയജീവിതത്തെ ആഴപ്പെടുത്തും. വിവാഹത്തെയും കുടുംബജീവിതത്തെയും തകർത്തുകൊണ്ട് സഭക്കെതിരെ സാത്താൻ നടത്തുന്ന അന്തിമപോരാട്ടത്തിൽ തിരുസഭയുടെയും കുടുംബജീവിതക്കാരുടെയും മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിൻ്റെ ശക്തിയേറിയ മധ്യസ്ഥം തേടി പോരാടാൻ നമ്മെ ശക്തരാക്കുന്ന പ്രാർത്ഥനകളാണ് ഈ ഗ്രന്ഥത്തിൽ. A journey with the saints can also lead us to...
Regular price
Rs. 80.00
Regular priceSale price
Rs. 80.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.