Explore the best Catholic books at Sophia World, including Catholic prayer books, devotional books, spiritual books, Bible study books, and inspiring Christian books. Find meaningful books to deepen your faith and spiritual life.
വിഷയാധിഷ്ഠിതമായി ബൈബിൾ വചനങ്ങൾ തയ്യാറാക്കി 'കുട്ടികൾക്കുള്ള ദൈവവചനങ്ങൾ' എന്ന പേരിൽ ഒരുക്കിയിട്ടുള്ള ഈ പുസ്തകം കുട്ടികൾക്ക് ബൈബിൾ വായിക്കാൻ പ്രേരണയാക.
"Kuttikalkkula Daivavachanangal" is prepared with Bible verses arranged by topics. It will encourage children to read and learn the Bible.
അനേകം ദശാബ്ദങ്ങൾ നീണ്ട മരിയൻ ദർശനങ്ങളിലൂടെ പരിശുദ്ധ മാതാവ്, മിര്യാന സോൾഡോയ്ക്ക് പറഞ്ഞുകൊടുത്ത ആത്മീയരഹസ്യങ്ങളുടെ കഥയാണ് ''എൻ്റെ ഹൃദയം വിജയം നേടും''.
This is the story of the spiritual messages and mysteries that the Blessed Mother shared with Mirjana Soldo through Marian apparitions over many decades. The book is titled "Ente Hrudayam Vijayam Nedum".
സ്വന്തം പിതാവിൻ്റെ ക്രൂരമായ സമീപനത്താൽ ജീവിതം നഷ്ടമായവളാണ് വിശുദ്ധ ഡിംഫ്ന . ജീവൻ വെടിയുമ്പോഴും ഈശോയോടുള്ള സ്നേഹവും വിശുദ്ധിയും വിശ്വാസവും അവൾ കാത്തുസൂക്ഷിച്ചു . മാനസികമായ അരക്ഷിതാവസ്ഥകളിലൂടെ കടന്നുപോകുന്നവരുടെ സ്വർഗീയമധ്യസ്ഥയായി അവൾ അറിയപ്പെടുന്നു . കൗമാരക്കാരിയായ ഈ രാജകുമാരിയുടെ ജീവിതസാക്ഷ്യം നമുക്കും ഇളംതലമുറയ്ക്കും പ്രചോദനമാണ് . ഡിംഫ്നയുടെ ജീവിതകഥയും അവളോടുള്ള പ്രാർത്ഥനകളും ഉൾക്കൊള്ളുന്ന ലഘുഗ്രന്ഥം. Saint Dymphna was a young girl who lost her life because...
ഫാത്തിമസംഭവങ്ങളുടെ 100 വാർഷികം ( 1917 -2017) വന്നണയുന്ന ഈ കാലഘട്ടത്തിൽ മൂന്നു ചെറിയ കുട്ടികളിലൂടെ മനുഷ്യവംശത്തോട് പരിശുദ്ധ അമ്മ പറഞ്ഞ കാര്യങ്ങൾ വീണ്ടും ഒരു ചെറിയ വിചിന്തനത്തിനു വിധേയമാക്കുകയാണ് മർഗരീറ്റ. During the 100th anniversary of the Fatima events (1917–2017), Margaretta reflects once again on the messages that the Blessed Mother gave to humanity through three young children....
സന്യാസവഴികളിൽ അനശ്വരമായ മുദ്രകൾ നൽകി കടന്നുപോയ വിശുദ്ധ ബനഡിക്ടിൻ്റെ ജീവിതകഥ. ദൈവത്തിൽ മാത്രം സന്തോഷം തേടിയ ആ ജീവിതത്തെ മനോഹരമായി വരച്ചിടുകയാണ് ഗ്രന്ഥം. മഹാനായ വിശുദ്ധ ഗ്രിഗറിയുടെ തൂലികയിലാണ് ഇത് വിരചിതമായത്. ഒരു പുണ്യജീവിതത്തെ അടയാളപ്പെടുത്തുന്നത് പുണ്യചരിതനായ മറ്റൊരു വ്യക്തിയാണെന്നത് ഗ്രന്ഥത്തിൻ്റെ ശ്രേഷ്ഠത വർദ്ധിപ്പിക്കുന്നു. "Visudha Benedict-jeevithavum Athbuthangalum" tells the life story of St. Benedict, who left a lasting mark on religious life....
ഭർത്താവും മക്കളും മരിച്ചപ്പോൾ കുഞ്ഞുന്നാളിൽ താനാഗ്രഹിച്ച മഠപ്രവേശനം അത്ഭുതകരമായി സാധിച്ചെടുത്ത് സന്യാസത്തിൻ്റെ പൂർണതയിലേക്ക് ചുവടുവയ്ക്കുവാനും അവൾ ധൈര്യപ്പെട്ടു.വർഷങ്ങളോളം അവളുടെ നെറ്റിയിൽ ദിവ്യനാഥൻ അത്ഭുതകരമായി പതിച്ചുകൊടുത്ത മുള്ളുകളുടെ വേദന സന്തോഷത്തോടെ സഹിച്ചു. അങ്ങനെ ജീവിതത്തിൻ്റെഎല്ലാ മേഖലകളിലും കറതീർന്ന ജീവിതത്തിൻ്റെ മുദ്രകൾ അവശേഷിപ്പിച്ച് കടന്നുപോയ വിശുദ്ധ റീത്തയുടെ ധന്യമായ ജീവിതത്തെ പരിചയപ്പെടുത്തുന്ന പുസ്തകം. After the death of her husband and children, she courageously fulfilled her childhood dream...
ഈ വിശിഷ്ട വിശുദ്ധൻ്റെ ജീവിതത്തിലേക്കും, പ്രവർത്തനങ്ങളിലേക്കും, ഡൊമിനിക്കൻ പാരമ്പര്യത്തിലേക്കും യാത്ര ചെയ്യാൻ ഈ പുസ്തകം വായനക്കാർക്ക് അവസരം നൽകുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച ഈ ഡൊമിനിക്കൻ വിശുദ്ധൻ സത്യത്തിൻ്റെ അന്വേഷണത്തിനായി തൻ്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിൻ്റെ ആഴമായ ആത്മീയ ഉൾക്കാഴ്ചയും, യുക്തിയും, വിശ്വാസവും പരസ്പരം വിരുദ്ധമല്ലെന്നും മറിച്ച് ഒരേ ദിവ്യയാഥാർത്ഥ്യത്തിലേക്ക് നയിക്കുന്ന പൂരകങ്ങളായ വഴികളാണെന്നുമുള്ള വീക്ഷണം വ്യക്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. This book takes readers into the...
ഈ പുസ്തകത്തിലെ താളുകൾ വിശുദ്ധയുടെ ജീവിതത്തിൻ്റെ ഒരു രേഖപ്പെടുത്തൽ മാത്രമല്ല, മറിച്ച് നമ്മുടെ സ്വന്തം വിശ്വാസയാത്രയെക്കുറിച്ച് ചിന്തിക്കാനുള്ള സൗമ്യമായ ഒരു ആഹ്വാനം കൂടിയാണ്. നേട്ടങ്ങൾക്കായി അതിവേഗം പായുന്ന ഈ ലോകത്തിൽ, പ്രാർത്ഥനയുടെയും സ്വാർത്ഥരഹിതമായ സ്നേഹത്തിൻ്റെയും മൂല്യം വിശുദ്ധ റോസ് നമ്മെ പഠിപ്പിക്കുന്നു. ഈ പുസ്തകം വായനക്കാരെ വിശുദ്ധി വളർത്താനും കരുണയോടെ മറ്റുള്ളവരെ ശുശ്രൂഷിക്കാനും ദൈനംദിന ജീവിതത്തിൽ ദൈവത്തോട് കൂടുതൽ അടുക്കാനും പ്രചോദനമേകട്ടെ. These pages are not only a...
ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ചിന്തകളെയും സഭയുടെ സമ്പന്നമായ വിശ്വാസ പാരമ്പര്യത്തെയും ലളിതമായ ഭാഷയിൽ വായനക്കാരുടെ മുമ്പിൽ വയ്ക്കുവാനുള്ള ഒരു വിനീത ശ്രമമാണ് ഈ ഗ്രന്ഥം നടത്തുന്നത്. പുതിയൊരു ആത്മീയ അന്വേഷണത്തിലേക്ക് വായനക്കാരെ വിളിച്ചു വരുത്തുകയാണ് ഇതിൻ്റെ ലക്ഷ്യം. "Kristheeya Viswasaasathe Aduthariyaan" is a humble attempt to present the thoughts of Pope Benedict XVI and the rich tradition of the church’s faith...
മനുഷ്യകുലത്തിൻ്റെ പാപപരിഹാരാർത്ഥം ഈശോ സഹിച്ച പീഢകൾ വിസ്മൃതിയിലാണ്ടുപോകേണ്ടവയല്ല. ഇതിലെ പ്രാർത്ഥനകളിലൂടെ ഈശോയുടെ പീഢാസഹനത്തെ സൂക്ഷ്മതലത്തിൽ അറിയാനും ധ്യാനിക്കാനും നമുക്കേവർക്കും സാധിക്കുന്നു. ദിനംപ്രതിയുള്ള പ്രാർത്ഥനകളിൽ ഈ മനോഹരമായ പ്രാർത്ഥനകൾകൂടി ഉൾപ്പെടുത്തുമ്പോൾ ഈശോ വി. ബ്രിജീത്തായ്ക്ക് നൽകിയ വാഗ്ദാനങ്ങളുടെ ഫലപ്രാപ്തിയിലേക്ക് നമ്മളും എത്തിച്ചേരുന്നു. The sufferings Jesus endured to save humanity from sin should never be forgotten. Through these prayers, we are invited to reflect...
ഒരു കുടുംബത്തിൻ്റെ പ്രധാന സമ്പത്ത് ദൈവഭയവും ഭക്തിയുമാണ്. സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ദൈവഭക്തിയെ വർദ്ധിപ്പിക്കുന്ന ആത്മീയപുസ്തകങ്ങളുടെ ധ്യാനപൂർവ്വമായ വായന ഏറെ ഗുണം ചെയ്യും. ദൈവമാതാവിൻ്റേയും മാർ യൗസേപ്പ് പിതാവിൻ്റേയും വണക്കമാസങ്ങൾ വീട്ടിൽ വച്ച് നടത്തുന്നത് വളരെയധികം ദൈവാനുഗ്രഹങ്ങൾ നൽകും. The greatest wealth of a family is the fear of God and devotion to him. After evening prayers, reading spiritual books with...
പരിശുദ്ധാത്മാവിൽ ഒരു തീർത്ഥാടനം സമ്മാനിക്കുന്ന ഈ ഗ്രന്ഥം ധ്യാനവും മനനവും അപഗ്രഥനവും പ്രബോധനവും സംയോജിപ്പിച്ചുകൊണ്ട് വചനാധിഷ്ഠിതമായി അണിയിച്ചൊരുക്കപ്പെട്ടതാണ്. പരിശുദ്ധാത്മാവിനെക്കുറിച്ച് ഇത്ര വ്യക്തവും ആധികാരികവും അഭിഷേകപൂർണവുമായ ഒരു രചന മലയാളഭാഷയിൽ ഉണ്ടായിട്ടില്ല എന്നുറപ്പ്. ഇതിൻ്റെ ഇതളുകളിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെതന്നെ ഹൃദയത്തിൽ പരിശുദ്ധാത്മ സ്നേഹം ജ്വലിക്കുന്നതായി അനുഭവപ്പെടും. പഠനത്തിനും ധ്യാനത്തിനും എന്നപോലെ ആത്മാവിൽ പൂരിതരായി കൃപാവരത്തിൽ വളരാനും സത്യവിശ്വാസം ഗ്രഹിക്കാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും. "Parishudhathmavu Oru Samagra Padanam" offers...
തൻ്റെ അനുഭവങ്ങൾ സാധരണക്കാരനു മനസ്സിലാകുന്ന ഭാഷയിൽ പുസ്തകരൂപത്തിലാക്കി മറ്റുള്ളവർക്ക് പ്രചോദനം നൽകാനുള്ള തോമസ് പള്ളിത്താഴത്തിൻ്റെ ഉദ്യമം പ്രശംസനീയമാണ്. Thomas Pallithazhath's effort to share his life experiences in a book written in simple language is truly commendable. By presenting his experiences in a way that ordinary readers can easily understand, he inspires and encourages others. ...
ഓരോ ദിവസത്തെയും നന്ദിയോടെ ഓർക്കാനും ദൈവതിരുമുമ്പിൽ സമർപ്പിച്ച് പ്രാർത്ഥിക്കാനും ഉതകുന്ന സത്ചിന്തകളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഇത് വായിക്കുന്നവർക്ക് ലഭിക്കുന്ന സത്ചിന്തകൾ മനസ്സിലും ശരീരത്തിലും പുതിയ ഒരു പെന്തക്കുസ്ത അനുഭവം സമ്മാനിക്കും. "Dolci pensieri" consists of good thoughts that help readers remember each day with gratitude and offer it to God in prayer. The inspiring reflections gained from reading...
തോമസ് അക്കമ്പിസ് രചിച്ച ക്രിസ്താനുകരണം എന്ന ഗ്രന്ഥം അനേകർക്ക് ആത്മീയ ഉണർവ്വ് നല്കിയിട്ടുണ്ടെങ്കിലും പ്രസ്തുത കൃതിയിലെ ചിന്തകളും ആശയങ്ങളും ആധുനിക കാലഘട്ടത്തിലെ വീക്ഷണങ്ങളോട് ശരിയായ വിധത്തിൽ യോജിച്ച് പോകുന്നില്ല. റവ. ഡോ. ജോൺ എഫ്. ചെറിയവെളി ഈ നൂറ്റാണ്ടിലെ വായനക്കാരെ മുന്നിൽ കണ്ടു കൊണ്ട്, "തോമസ് അമ്പസിൻ്റെ ക്രിസ്താനുകരണം നവവായന" എന്ന പേരിൽ ക്രിസ്താനുകരണത്തെ ഒരു നവഗ്രന്ഥമായി അവതരിപ്പിക്കുന്നു. ആദ്ധ്യാത്മിക ഉന്നമനം കാംക്ഷിക്കുന്ന ഏവർക്കും ഈ ഗ്രന്ഥം വെളിച്ചമായി തീരും. Although...
സിസ്റ്റർ നതാലിയ ലോകത്തിനു നൽകിയ സന്ദേശങ്ങൾ ഈശോയിൽ നിന്നുതന്നെയാണെന്ന് സ്ഥിരീകരിക്കാനെന്നോണം ഒരു അത്ഭുതം അന്നത്തെ പാപ്പ (പന്ത്രണ്ടാം പീയൂസ്) ഈശോ പ്രവർത്തിക്കുകയുണ്ടായി. മാർപാപ്പയുടെ വേനൽകാലവസതി (Castelgandolfo)യിലേക്ക് താമസം മാറ്റരുതെന്നും മാറ്റിയാൽ അപകടം സംഭവിക്കുമെന്നും ബഹുമാനപ്പെട്ട സിസ്റ്ററിലൂടെ ഈശോ പരിശുദ്ധ പിതാവിനെ അറിയിച്ചു. അതനുസരിച്ച് പാപ്പ വത്തിക്കാനിൽ തന്നെ തുടർന്നു. (Castelgandolfo) യിൽ ബോംബ് വീഴുകയും ചെയ്തു. സിസ്റ്റർ നതാലിയയുടെ സുപ്രധാന ദൗത്യം പരിശുദ്ധ മറിയത്തെ ഭൂലോകത്തിൻ്റെ വിജയരാജ്ഞിയായി സഭ ഔദ്യോഗികമായി...
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ. യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ. ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ. ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിൻ്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ. വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം. സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും, ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും. ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. ആത്മാവിൻ്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ . Unanswered prayers. Unfulfilled dreams....
Regular price
Rs. 280.00
Regular price
Rs. 280.00
Sale price
Rs. 280.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.