കൊച്ചുകുട്ടികളെ ബൈബിൾ പഠിക്കാൻ സഹായിക്കുന്നതിനു വേണ്ടി തയാറാക്കുന്ന ഒരു പരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണിത്. രണ്ടാംക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെയാണ് ഈ പുസ്തകം പ്രധാനമായും ലക്ഷ്യം വെക്കുന്നത്. യേശുവിൻ്റെ ബാല്യകാലം മുതൽ ഗലീലിയിലെ പ്രവർത്തനങ്ങളുടെ അവസാനംവരെയുള്ള കാലഘട്ടത്തെ ഇതിൽ അവതരിപ്പിക്കുന്നു. This is the second book in a series designed to help young children learn the Bible. It is mainly written for children studying...
പടങ്ങൾക്ക് നിറം കൊടുത്തും പാട്ടുപാടിയും കഥപറഞ്ഞും ബൈബിൾ പഠിക്കാൻ കൊച്ചു കുട്ടികൾക്ക് ഒരു സഹായി.
A fun and engaging Bible learning companion for young children, with coloring pictures, songs, and stories that make learning God's Word enjoyable.
ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന ,തീക്ഷ്ണമായ ആത്മാനുഭവം സമ്മാനിക്കുന്ന പ്രാർത്ഥനാഗ്രന്ഥം .വിശുദ്ധ ലൂയി ഡി മോൺഫോർട്ടിൻ്റെ തൂലികയിൽ നിന്ന് . "Parisudha Ammayiloode Easoykulla Sampoorna Samarppanam - 33 Divasam" offers a deep and personal conversation with God, touching the heart and enriching the soul. Written by Saint Louis de Montfort, it invites readers into a profound experience...
അടിസ്ഥാനപരമായ പാപസ്വഭാവങ്ങളെ തിരിച്ചറിയുകയും അവക്കെതിരെ നിൽക്കുന്ന പുണ്യങ്ങളെ പുൽകുകയും ചെയ്യുമ്പോൾ യഥാർത്ഥ സന്തോഷo കൈവരുന്നു. വിശുദ്ധിയിൽ വളരാൻ എന്ന പുസ്തകം നമ്മെ ഓർമിപ്പിക്കുന്നതും ആ സത്യമാണ്. മൂല പാപങ്ങൾക്കെതിരായി പുണ്യങ്ങളിൽ വളരാൻ ഒരു മാർഗദീപം. True happiness comes when we recognize our sinful tendencies and grow in the virtues that overcome them. Growing in Holiness reminds us of this important truth....
ആറ് കുഞ്ഞുങ്ങളെയും സിസേറിയനിലൂടെ സ്വീകരിച്ച ശിശുരോഗവിദഗ്ദ്ധ ഡോ സുമ ജിൽസനും ഭർത്താവ് ഡോ ജിൽസൻ തോമസും തങ്ങളുടെ വലിയ കുടുംബത്തിൻ്റെ അറിവും അനുഭവവും പകർന്ന് ജീവൻ്റെ വായനകാർക്ക് പ്രചോദനമേകുന്നു . ദൈവദാനമായ കുഞ്ഞുങ്ങൾ നിഷ്ക്കരുണം നശിപ്പിക്കപ്പെടുമ്പോൾ ജീവനുവേണ്ടിയുള്ള യുദ്ധത്തിൽ ഒരു വഴിവിളക്കാകുന്ന പുസ്തകം "Jeevante Vila", pediatrician Dr. Suma Jilson and her husband, Dr. Jilson Thomas, share their experiences and lessons they have...
സങ്കീർത്തനത്തിലെ വാക്കുകൾ ഉൾക്കൊണ്ട് ബാല്യകാലം ദൈവ സ്നേഹത്താൽ നിറയുന്നതിനായി കുട്ടികൾക്കായി ഒരുക്കിയ പുസ്തകം. ലളിതമായ കഥകളും നാടകങ്ങളും രസകരമായ ചിത്രങ്ങളോടെ അവതരിപ്പിച്ചിരിക്കുന്നു. മൂല്യങ്ങൾ നഷ്ടപ്പെടുന്ന ലോകത്തിൽ നല്ല മാതൃകകളെ അനുകരിക്കണമെന്ന് കഥാകൃത്ത് ഓർമിപ്പിക്കുന്നു. കുട്ടിക്കാലത്തിൻ്റെ വർണപ്പൊട്ടുകൾ കൂടുതൽ അഴകുള്ളതാകുന്നതിന് പുസ്തകം വഴി തുറക്കുമ്പോൾ അവരുടെ മനസുകളിലും വിരിയുന്നു നൻമകളുടെ പുതിയൊരു പൂക്കാലം. "Vidarunna Mottukal" is prepared for children to help fill their childhood with the...
ധർമസങ്കടങ്ങൾ അനുഭവിക്കുന്ന ഏതൊരാളിൻ്റെയും ഹൃദയാന്തരാളങ്ങളെ ആകർഷിക്കുന്ന നോവൽ. ആശയങ്ങളുടെ ഭാരം സംവഹിക്കുന്നു എങ്കിലും ആഖ്യാനകല ലളിതവും സുന്ദരവും ആണ്. ഇത് ബെന്നി പുന്നത്തറയുടെ ആദ്യനോവലാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. "Nidhi"attracts the deep emotions of anyone who experiences moral dilemmas. Even though it carries the weight of ideas, its storytelling is simple and beautiful. It is hard to believe that...
മക്കളെക്കുറിച്ചുള്ള ആകുലതകളാൽ സമാധാനം നഷ്ടപ്പെട്ട കുടുംബങ്ങൾക്കുള്ള ഉണർത്തുപാട്ടാണ് ഈ പുസ്തകം. മാതാപിതാക്കൾക്കുള്ള കുടുംബധ്യാനങ്ങൾ, ബാലികാബാലന്മാർക്കുള്ള ക്രിസ്റ്റീൻ ധ്യാനങ്ങൾ, കൊച്ചുകുട്ടികൾക്കുള്ള എയ്ഞ്ചല്സ് ധ്യാനങ്ങൾ എന്നിവയിലൂടെ ആയിരക്കണക്കിന് മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രശ്നങ്ങളെ അടുത്തറിയുകയും കുരുക്കഴിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്ത അതീവ സമ്പന്നമായ അനുഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇത് എഴുതിയിരിക്കുന്നത്. അമൂർത്ത ചിന്തകൾക്കുപരി സമൂർത്തവും പ്രായോഗികവുമായ നിർദേശങ്ങളാൽ വിരചിതമായ ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ ഒരു ധ്യാനത്തിൽ പങ്കെടുത്ത ആത്മീയ ഉണർവിനാൽ നിങ്ങൾ നിറഞ്ഞിട്ടുണ്ടാകും. മാതാപിതാക്കളും യുവതീയുവാക്കളും...
ആത്മീയജീവിതത്തിലെ സന്ദിഗ്ധഘട്ടങ്ങളിൽ പ്രകാശവും ശക്തിയും പകരുന്ന ദൈവികസന്ദേശങ്ങളുടെ സമാഹാരം. തകർന്നവർക്ക് പുനരുത്ഥാനത്തിൻ്റെ ശക്തിയും വീണവർക്ക് വീണ്ടെടുപ്പിൻ്റെ ആനന്ദവും കണ്ടെത്താൻ സഹായകമാകുന്ന ഉജ്വലകൃതി. "Thakarchakalengane Uyarchakalakkam" is a collection of inspiring spiritual messages that bring light and strength during difficult moments in our spiritual journey. It helps those who are broken find the strength to rise again, and...
"കാൻസറും പ്രാർത്ഥനയുടെ രോഗശാന്തി ശക്തിയും" എന്ന ഈ ഗ്രന്ഥത്തിൽ, കാൻസർ ബാധിച്ച് വേദന അനുഭവിക്കുന്ന നൂറുകണക്കിനും ആയിരക്കണക്കിനും ആളുകൾക്ക് നമ്മുടെ കർത്താവിൻ്റെ കുരിശിൻ്റെ അർഥവും രോഗശാന്തിദായകമായ ശക്തിയും പകർന്നുനൽകാനാണ് ഗ്രന്ഥകാരൻ ശ്രമിക്കുന്നത്. കഷ്ടപ്പാടുകളുടെയും വേദനകളുടെയും ഈ വഴിയിലൂടെ കടന്നുപോകുന്ന എല്ലാവർക്കും ഈ പുസ്തകം പ്രത്യാശയുടെയും ആശ്വാസത്തിൻ്റെയും അമൂല്യമായ ഒരു ഉറവിടമായിരിക്കും. "Cancer And The Healing Power Of Prayer" the author is trying to offer meaning...
1960 കളിൽ മാരി ക്യാരെ എന്നൊരു കത്തോലിക്കാ നഴ്സ്, വാഹനാപകടത്തിൽപെട്ട് ഒരു രോഗിയെ, പേരുവെളിപ്പെടുത്താൻ അവരിഷ്ടപ്പെടാത്ത ഒരു പട്ടണത്തിലെ ആശുപത്രിയിൽ പരിചരിക്കാനിടയായി. അയാൾ മരണത്തിൻ്റെ വക്കിലായിരുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ മരിക്കുകയും ചെയ്തു. ആളെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു സൂചനയും അയാളിൽ നിന്നു കിട്ടിയില്ല. എന്നാൽ ആയാളുടെ പെട്ടിയിൽ നിന്നും ആത്മകഥയുടെ സ്വഭാവമുള്ള കുറെ കുറിപ്പുകൾ കിട്ടി. അവൾ ആ കുറിപ്പുകൾ സൂക്ഷിക്കുകയും വായിക്കുകയും ചെയ്തു. അതിൻ്റെ ഉള്ളടക്കം അസാധാരണമായിരുന്നതിനാൽ അതു...
അപരിചിതമായ ഒരു ദേശത്ത് അന്യഗ്രഹ ജീവിയെപ്പോലെ കഴിയുന്ന ഒരുവൻ്റെ ദൈവദർശനമാണ് ഈ പുസ്തകം ഇതിനുള്ളിലെ ചിന്തകൾക്ക് ലാവണ്യവും പുതുമയുമുണ്ട്. ക്രിസ്തുവിനെ അടുത്തറിഞ്ഞ ഒരാളുടെ ഹൃദയത്തുടിപ്പുകളും ക്രിസ്തു സ്നേഹിക്കുന്ന ഒരാളുടെ വിരല്സ്പർശനവുമുണ്ട്! ഒരു മുൻ പത്രപ്രവർത്തകൻ്റെ ദൈവാന്വേഷണമാണ് 'ഗർഷോമുകളുടെ സുവിശേഷം'. "Garshomukalude Suvisesham" is about the experience of someone who feels like an outsider in a strange land, almost like an alien. It...
ദൈവതിരുമനസിൻ്റെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന മോൺസിഞ്ഞോർ സി.ജെ. വർക്കിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത്. അരൂപിയാൽ നയിക്കപ്പെട്ട ഒരു ജീവിതത്തിൻ്റെ അനുഭവങ്ങളും ചിന്തകളും ലളിതമായ ഭഷയിൽ അവതരിപ്പിക്കുകയാണിവിടെ. പരിശുദ്ധാത്മാവിൻ്റെ പ്രചോദനങ്ങളോട് സഹകരിച്ച് ആത്മീയ ജീവിതത്തിൽ എങ്ങനെ മുന്നേറാമെന്നും ആത്മീയ ശക്തിയുടെ രഹസ്യങ്ങളെന്താണെന്നും ഈ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൻ്റെയും കുളത്തുവയൽ നിർമ്മലാ റിട്രീറ് സെന്ററിന്റെയും സ്ഥാപകനും ശാലോം ശുശ്രൂഷകളുടെ ആത്മീയ പിതാവുമായ മോൺസിഞ്ഞോർ സി.ജെ. വർക്കി...
ആത്മീയ യാത്രയിൽ ഇടറി വീഴുന്നവർക്ക് ഉയിർത്തെഴുന്നേല്പിൻ്റെ ശക്തി പകരുന്ന ദൈവിക സന്ദേശങ്ങൾ. പ്രതികൂലങ്ങളുടെ നടുവിലും പരാജയത്തിൻ്റെ വീഥികളിലും ജീവിതം പൂത്തുലയാൻ സഹായിക്കുന്ന പരിശുദ്ധാത്മാവിൻ്റെ വിജയമന്ത്രങ്ങളാണ് ഈ ഗ്രന്ഥത്തിലെ ഓരോ ലേഖനത്തിലും. ജീസസ് യൂത്തിൻ്റെ പ്രഥമനിര ലീഡേഴ്സിൽ ഒരാളായിരുന്ന ശ്രീമതി സ്റ്റെല്ല കരിസ്മാറ്റിക് നവീകരണ ശുശ്രൂഷകളുടെ കേരള ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 'Marubhumiyilum Poothulayan' contains inspiring messages from God that give strength to those who stumble on their spiritual journey and help...
പീഡന യന്ത്രങ്ങളുടെ മുന്നിലും അഗ്നിജ്വാലകളുടെ നടുവിലും പതറാതെ, ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ അചഞ്ചലരായി നിന്ന സ്ത്രീകളുടെ കഥകൾ. കന്യകാത്വത്തിൻ്റെ അവർണ്ണനീയ സൗന്ദര്യം വെളിപ്പെടുത്തുന്ന വിശുദ്ധ ഡൊമിറ്റില, രാജകൊട്ടാരം ഉപേക്ഷിച്ച് പുരുഷവേഷത്തിൽ ആശ്രമവാസിയായി ജീവിച്ച എവുജീനിയ, ക്രിസ്തുവിനെപ്രതി വിവാഹ ജീവിതം ഉപേക്ഷിച്ചതിനാൽ തിളച്ച ടാറിൽ മുക്കിക്കൊല്ലപ്പെട്ട വിശുദ്ധ. ലിസ്റ്റ് നീളുന്നു. ഹൃദയത്തെ ആശ്ചര്യപ്പെടുത്തുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന വിശ്വാസത്തിൻ്റെ വീരഗാഥകൾ. "Kanyakakalum Raktha sakshikalum" tells the inspiring stories of women...
ഒരു സഭയായി നട്ടുവളർത്തിയ നന്മകൾക്കു നന്ദിയർപ്പിച്ചുകൊണ്ട് 'പുനരൈക്യ നൗക', മലങ്കര സുറിയാനി കത്തോലിക്കാ സഭയെ ഭാഗ്യമോടെ നയിച്ച് പുണ്യസ്മരണാർഹരായ പിതാക്കന്മാരുടെ കരുത്തനായ പിൻഗാമി, മെത്രാഭിഷേകത്തിൻ്റെ രജതജൂബിലി ആഘോഷിക്കുന്ന അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക്, സ്നേഹസമ്മാനമായി സമർപ്പിക്കുന്നു. സർവ്വശക്തനായ ദൈവം നൽകിയ അനുഗ്രഹങ്ങളല്ലാതെ ഒന്നും പുകഴാനില്ല. കുറവുകളും ബലഹീനതകളും പരിഗണിക്കാതെ അമ്മക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ എന്നപോലെ, നമ്മുടെ കർത്താവ് അഭിവന്ദ്യ പിതാക്കന്മാരിലൂടെ സ്നേഹിച്ച്, വഴിനടത്തി ഉയർത്തിയ കൃപകളെ...
'തോൽപ്പിക്കുന്നതിനേക്കാൾ തോറ്റുകൊടുക്കാൻ മനസ്സ് വേണം' എന്ന് ആരംഭിക്കുന്ന ഈ കാവ്യ ശകലം ഹൃദയത്തിൻ്റെ അന്തരാളങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അവസാനം കുരിശിലേക്ക്, കുരിശിൻ്റെ വിരിമാറിലേക്ക് തലചായ്ച്ച നസ്രായൻ്റെ ജീവിതത്തിൻ്റെ വിജയത്തിൻ്റെ കഥ നമ്മളെ ദൈവസ്നേഹത്തിൻ്റെ പാരമ്യത്തിലേക്ക് വളരുവാൻ സഹായിക്കുന്നു. സുഖവും ദുഃഖവും, ദാരിദ്ര്യവും സമ്പത്തും, സന്തോഷവും സന്താപവും എല്ലാമടങ്ങിയ ഈ കാവ്യരചന ജീവിതത്തിൻ്റെ ചില പച്ചയായ യാഥാർത്ഥ്യങ്ങളെ ക്രൂശിതനായ ക്രിസ്തുവിൻ്റെ ജീവിതവുമായി കണക്ട് ചെയ്ത് നിൽക്കുന്നു. ശ്രീ. ബിജു ജോബിൻ്റെ ഈ...
സ്രഷ്ടാവായ ദൈവത്തിന് ആരാധനകളും അർച്ചനകളും സമർപ്പിക്കുക എന്നത് സൃഷ്ടികളായ മനുഷ്യരുടെ ആത്യന്തികമായ കടമയും ജന്മസിദ്ധമായ ധർമ്മവുമാണ്. മനുഷ്യൻ ശരീരവും മനസ്സും ആത്മാവും ചേർന്നവനാണ്. ശരീരത്തിൻ്റെയും മനസ്സിൻ്റെയും പോഷണം പോലെതന്നെ ആത്മാവിനും ഉത്കർഷം അത്യാവശ്യമാണ് വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. വിശുദ്ധി കൂടാതെ നമുക്ക് ദൈവത്തെ ദർശിക്കുവാൻ സാധിക്കുകയില്ല. Offering worship and prayers to God, the Creator, is the highest duty and natural responsibility of...
Regular price
Rs. 100.00
Regular priceSale price
Rs. 100.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.