Discover the Children’s Literature Collection at Sophia World, featuring engaging stories, timeless classics, adventures, picture books and meaningful reads for young minds. Carefully selected to encourage imagination, creativity, curiosity and a love for reading, these books offer children enjoyable stories while introducing valuable lessons and positive values. Explore delightful children’s books that make reading fun, enriching and memorable for every young reader.
മിട്ടുമുയലും കുഞ്ഞൻകുറുക്കനും ചിന്നുമാനുമൊക്കെ തുള്ളിക്കളിച്ചു നടക്കുന്ന ആനന്ദവനം എന്ന കാട്. അവിടെ അവരെയെല്ലാം പഠിപ്പിക്കുന്ന വനവല്ലി എന്ന നല്ലൊരു ടീച്ചർ. അവരുടെ ക്ലാസിലെ ഇണക്കങ്ങളും പിണക്കങ്ങളും കൊച്ചു കൊച്ചു സംസാരങ്ങളും ഒക്കെ ചേർന്ന് അത്യന്തം രസകരമായൊരു പുതിയ ലോകം. നല്ലവരായിത്തീരാനുള്ള വിലപ്പെട്ട നിരവധി നുറുങ്ങു ചിന്തകൾ നിങ്ങളെ പഠിപ്പിക്കുന്ന 15 രസികൻ കഥകൾ. വരൂ, വനവല്ലി ടീച്ചറുടെയും കുട്ട്യോളുടെയും രസകരമായ ലോകത്തിലേക്ക്. Welcome to Anandavanam, a joyful forest...
"Miracles Of Jesus" is an excellent interpretive account of 35 miracles of Jesus, explaining their context, meaning, and the essence of Jesus miraculous action. It will serve as a valuable resource for all those who are involved in preaching of the word. Although it is focused primarily on children, this...
Books everybody would like to have to brush up the brains and to cheer up the heart. This book contains animal jokes and riddles which will help children to laugh a lot. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു രസകരമായ പുസ്തകമാണിത്. അറിവ് വർധിപ്പിക്കാനും മനസ്സ് സന്തോഷിപ്പിക്കാനും ഇത് സഹായിക്കും. കുട്ടികൾക്ക് ഒരുപാട് ചിരിക്കാനും ആസ്വദിക്കാനും കഴിയുന്ന മൃഗങ്ങളെക്കുറിച്ചുള്ള തമാശകളും...
ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തിൻ്റെ ചരിത്രമാണ് രക്ഷാചരിത്രം. സ്വന്തമായി സൂക്ഷിക്കുമ്പോഴല്ല, പങ്കുവെക്കുമ്പോഴാണ് സ്നേഹം വെളിപ്പെടുന്നത്. പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിക്കുന്നതിലൂടെ ദൈവം തൻ്റെ സ്നേഹം വെളിപ്പെടുത്തി. തെറ്റു ചെയ്തവരെ ശിക്ഷിക്കുന്നതും അവർക്കു മാപ്പു നൽകുന്നതും സ്നേഹത്തിൻ്റെ പ്രകടനങ്ങൾ തന്നെ. പ്രപഞ്ചസൃഷ്ടി മുതൽ യേശുവിൻ്റെ ശൈശവംവരെയുള്ള രക്ഷാചരിത്രമാണ് പതിനാലു പാഠങ്ങളിലായി ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. Salvation history is the story of God's love for humanity. Love is revealed not...
ലോകമെമ്പാടും ഒട്ടെല്ലാ രാജ്യങ്ങളിലും നിരവധി തലമുറകളെ ധാർമ്മിക മൂല്യങ്ങളിലേക്ക് വളർത്തിയവയാണ് ഈസോപ്പു കഥകൾ. മനുഷ്യരും മൃഗങ്ങളും പക്ഷികളും ചെടികളുമെല്ലാം കഥാപാത്രങ്ങളായി വരുന്ന രസകരമായ ഈ കഥകൾ കുട്ടികൾക്ക് നല്ല ജീവിതമൂല്യങ്ങൾ പകർന്നു കൊടുക്കുന്നതോടൊപ്പം വിശാലമായൊരു ലോകവീക്ഷണത്തിലേക്കും ഹൃദയവിശാലതയിലേക്കും അവരെ കൈപിടിച്ച് നടത്തുകയും ചെയ്യുന്നു. പുതിയ വിദ്യാഭ്യാസ പദ്ധതി പ്രകാരം പഠനപ്രവർത്തനങ്ങളിൽ കുട്ടികൾക്ക് ഏറെ സഹായകരവുമാണീ പുസ്തകം. Aesop's have helped to teach moral values to many generations...
പൊട്ടിച്ചിരിപ്പിക്കുന്ന അനുഭവങ്ങൾ, കണ്ണ് നനയിക്കുന്ന സ്മരണകൾ, ജീവിതത്തിലെ നിരാശകളെ തീവ്ര പ്രയത്നത്തിലൂടെ തോൽപ്പിച്ച പ്രചോദിപ്പിക്കുന്ന ഓർമകൾ ഓർമകൾക്ക് ഉറക്കമില്ല! "Ormakalkku Urakkanilla" is a collection of unforgettable memories some that make you laugh, some that bring tears to your eyes, and others that inspire you by showing how life's disappointments can be overcome through determination and...
ഒരു സാമൂഹ്യമായ പിന്നോക്കാവാസ്ഥയിൽ ജീവിക്കുന്ന ഒരു കുടുംബത്തിൽ ജനിക്കുകയും വളരുകയും ചെയ്യുന്ന മണിക്കുട്ടി എന്ന നിഷ്കളങ്കയായ പെൺകുട്ടിയുടെ കഥയാണ് ഈ നോവൽ. അവളുടെ ജീവിതയാത്രയും ഒപ്പം അവളുമായി ബന്ധപ്പെട്ട ഭൂപ്രദേശത്തെ ജനങ്ങളുടെ വിശേഷങ്ങളും വൈവിധ്യങ്ങളും ഇതിലൂടെ അനാവൃതമാകുന്നു. പ്രശ്നങ്ങളിലകപ്പെട്ടാൽ മറ്റുള്ളവരോടു തോറ്റും വഴങ്ങിയും ഉൾവലിഞ്ഞും ഇരുട്ടിലേക്കു പോവേണ്ടതല്ല ജീവിതമെന്ന് ഈ നോവൽ നമ്മെ ഓർമ്മപ്പെടുത്തുന്നു. 'Manikkutty Kadha', an innocent young girl who is born and raised...
വീട്ടിലൊരു ലൈബ്രറി വായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...? ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം.. സോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം..... (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം...
പാരമ്പര്യവും പര്യാവരണവുമാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതെന്നു മനഃശാസ്ത്രം പഠിപ്പിക്കുന്നു. അനുകൂലമായ ജീവിതസാഹചര്യങ്ങൾ ഒരുവനിൽ അഭിലഷണീയമായ സ്വഭാവസവിശേഷതകളും നൈപുണികളും വളർത്തും എന്നതിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ് സിസ്റ്റർ ഡൊമിനിക്കിൻ്റെ 'വജ്രവളയ'ത്തിലെ ഇരുപത്തിയേഴ് അനുഭവകഥകളും. Psychology teaches that a person's personality is shaped by both heredity and environment. The twenty-seven true stories in Sister Dominica's 'Vajravalayam' clearly show how positive life experiences...
When I finished reading "This Way My Children", I realized that it had already started to fill the 'dark night' of my soul with bright light. That divine illumination helped me rediscover the meaning and purpose of my priesthood. As a result I began to experience a renewed interest and...
'സായാഹ്നശലഭങ്ങൾ' കവിതകളുടെയും കഥകളുടെയും സമാഹാരമാണ്. പതിവില്ലാത്ത ഈ സങ്കലനമാണ് പുസ്തകത്തിൻ്റെ ചേതോഹരമായ സവിശേഷത. അസാധാരണമായ ജീവിതാനുഭവങ്ങളുടെയും അതിവിപുലമായ ലോകപരിചയത്തിൻ്റെയും സ്പർശമുള്ള ഈ കൃതിയിലൂടെ കടന്നുപോകുമ്പോൾ മർത്ത്യജീവിതത്തിൻ്റെ സമഗ്രമായ ഒരു പരിച്ഛേദം വായനക്കാരന് ലഭിക്കും. ചെറുതാണ് സുന്ദരം എന്ന കാഴ്ചപ്പാടുള്ള ഗ്രന്ഥകാരൻ്റെ കവിതകളെ ലളിതമധുരങ്ങളെന്ന് വിശേഷിപ്പിക്കാം. പരസ്പരപൂരകങ്ങളായ കഥകളും കവിതകളും ജീവിതത്തിൻ്റെ ഭിന്നഭാവങ്ങളെ പുൽകുന്നതോടൊപ്പം ജീവിതസമസ്യകൾക്ക് ഉത്തരം തേടുകയും ചെയ്യുന്നു. രചനകളിലുടനീളം തെളിയുന്ന ജീവിതവീക്ഷണമാകട്ടെ തികച്ചും പ്രസാദാത്മകവുമാണ്. 'Sayahna Salabhangal' is...
അവൻ ചതഞ്ഞ ഞാങ്ങണ ഒടിക്കാത്തവൻ മങ്ങികത്തുന്ന തിരി കെടുത്താത്തവൻ തളർന്ന കാൽമുട്ടുകൾക്ക് ബലം പകരുന്നവൻ ചെറിയവരിൽ ഒരുത്തനു പച്ചവെള്ളം നൽകുന്നവനെ മാനിക്കുന്നവൻ വഴിതെറ്റി അലയുന്നവനെ തേടിപ്പിടിക്കുന്നവൻ കണ്ടെത്തുന്നതിനെ വാരിപ്പുണരുന്നവൻ ഉണ്ണാൻ മറന്നാലും ഊട്ടാൻ മറക്കാത്തവൻ കൂരിരുട്ടിൽ ക്രൂരതയില്ലാത്തവന് കൈത്തിരി വെട്ടമായവൻ യേശുവിൻ്റെ വലിയ പ്രകാശത്തിൽ നിന്നും കത്തിച്ചെടുത്ത കൈത്തിരിയായി, തിരിവെട്ടമായി, കത്തുന്ന ദീപമായി കാലെടുത്തുവെച്ച കാവൽമാലാഖ; സിസ്റ്റർ അനില മാത്യു എഫ്.സി.സി. He is the one who does...
സ്വന്തം കുഞ്ഞുങ്ങൾ തെളിമയോടും വ്യക്തതയോടും കൂടി പ്രാർത്ഥനകൾ ഉരുവിടുമ്പോൾ ഏതു മാതാപിതാക്കളാണ് സന്തോഷിക്കാത്തത്? അവരെ പ്രാർത്ഥനകൾ പഠിപ്പിക്കുന്നത് വിഷമകരമെന്ന് തോന്നിയിട്ടുള്ളവർക്ക് ഈ പുസ്തകം ഏറെ സഹായകമാണ്. ചിത്രങ്ങളുടെയും വരകളുടെയും ലോകത്ത് കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന വിശ്വാസത്തിൻ്റെ മണിമുത്തുകളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. What parent would not feel happy when their children say prayers clearly and with understanding? 'Kunjungale Prarthanakal Padippikkaam' is especially helpful...
ബാലസാഹിത്യ രചനയിൽ വ്യക്തിമുദ്ര പതിപ്പിച്ച ലീനാ ജോഷി വാസിൻ്റെ ഏറ്റവും പുതിയ കൃതി . ഉണ്ണീശോയുടെ കൗതുകമേറിയ എട്ടു ചെറുകഥകളാണ് പുസ്തകത്തിൻ്റെ ഇതിവൃത്തം . കുഞ്ഞുങ്ങൾക്ക് വായിച്ചു കൊടുക്കുന്നതിനൊപ്പം നഷ്ടപ്പെട്ടുപ്പോയ നന്മകൾ വാരിയെടുക്കാൻ കഥകൾ ഇഷ്ടപ്പെടുന്ന മുതിർന്നവർക്കും ഉത്തമം . Leena Joshi Vas, a well-known writer of children's literature, has published a new book. It contains eight short stories about the...
Regular price
Rs. 55.00
Regular priceSale price
Rs. 55.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.