നിങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ, നിങ്ങളുടെ ഭാര്യയോടൊപ്പം നിങ്ങൾ തിരുവെഴുത്ത് കൈകളിലെടുക്കുക. നിങ്ങളുടെ മക്കളോട് ചേർന്ന് (പള്ളിയിൽ) കേട്ട വചനം വീണ്ടും വിണ്ടും വായിക്കുകയും ഒരുമിച്ച് ആവർത്തിക്കുകയും വേണം. നിങ്ങൾ ഭവനങ്ങളിലേക്കു മടങ്ങി നിങ്ങളുടെ വീടുകളിൽ രണ്ടു മേശകൾ തയ്യാറാക്കുക. ഒരെണ്ണത്തിൽ ഭക്ഷണവിഭവങ്ങൾക്കുള്ള പാത്രങ്ങൾ, മറ്റേതിൽ വചനം നിറഞ്ഞപാത്രം. പള്ളിയിൽ കേട്ട വചനങ്ങൾ ഭർത്താവ് ആവർത്തിക്കട്ടെ. വീട് ഒരു പള്ളിയാകട്ടെ. When you return home, take the scriptures into...
യേശുവിനെക്കുറിച്ചുള്ള നിത്യനൂതനമായ അറിവിൻ്റെ അണയാദീപമാണ് പരിശുദ്ധ പിതാവ് ബെനഡിക്ട് മാർപാപ്പയുടെ നസറത്തിലെ യേശു എന്ന ഗ്രന്ഥം. അതിൻ്റെ പ്രസിദ്ധീകരണത്തിനു മുൻപേ മാധ്യമങ്ങൾ പുറത്തുവിട്ട അഭിപ്രായങ്ങൾ അറിയാനിടയായി. അന്ന് മുതൽ ഗ്രന്ഥം വായിക്കാനുള്ള മോഹമുദിച്ചു. പല വാല്യങ്ങളിലും വലുപ്പത്തിലുമുള്ള ഗ്രന്ഥം വായിച്ചപ്പോളാണ് നമ്മുടെ സാധാരണ ദൈവജനത്തിന് ഗ്രഹിക്കാൻ അതെത്ര ദുഷ്കരമാണെന്ന് മനസിലായത്. പ്രസ്തുത തിരിച്ചറിവാണ് "യേശുവിനെ അടുത്തറിയാൻ" എന്ന ഈ പുനർവായനാഗ്രന്ഥത്തിലേക്ക് നയിച്ചത്. Pope Benedict XVI's Jesus of Nazareth...
എന്താണ് കോപമെന്ന് ഒറ്റവാക്കിൽ ഉത്തരം പറയാൻ സാധിക്കുകയില്ല.എന്നാൽ സൂക്ഷ്മമായി പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്താൽഅതിൻ്റെ വിവിധതലങ്ങളെ അല്പം കൗതുകത്തോടെ മനസ്സിലാക്കാൻ സാധിക്കും. മുറ്റി നിൽക്കുന്ന കോപത്തെ വരുതിയിൽ നിർത്താൻകഴിയുമെന്നും അതിൻ്റെ വഴികളുണ്ടെന്നും നമ്മെ ഓർമപ്പെടുത്തുന്നമനോഹരമായ പുസ്തകം. It is not easy to explain anger in just one word. But by carefully studying and understanding it, we can discover its many forms and...
കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചും ദൈവാനുഭവങ്ങളെക്കുറിച്ചും ബൈബിൾ വചനങ്ങളുടെ അടിസ്ഥാനത്തിൽ എഴുതുകയാണ്ഫാ. ജോസഫ് വട്ടക്കളം. വിശ്വാസത്തിൻ്റെ കണ്ണുകളിലൂടെയാണ്ജീവിതത്തെ നോക്കേണ്ടതെന്ന ചിന്തയാണ് രചനയുടെ അടിസ്ഥാനം. അബ്രാഹത്തിലാണ് വിശ്വാസത്തിൻ്റെ വേരുകളെന്നും അവിടെനിന്നാണ് വിശ്വാസയാത്ര തുടങ്ങേണ്ടതെന്നും ഓർമിപ്പിക്കുന്ന അധ്യായങ്ങൾ. പഴയനിയമ സംഭവങ്ങൾ മുതലുള്ള ആധികാരികമായ അപഗ്രഥനങ്ങൾ പുസ്തകത്തെ മൂല്യവർത്തിയാക്കുന്നു. ഹൃദയത്തിൻ്റെ ആഹ്ലാദങ്ങളിലേക്ക് ജാലകങ്ങൾ തുറക്കുന്ന എഴുത്ത്. 'Viswasathinoru Unarthupatt', Fr. Joseph Vattakkalam writes about the Catholic faith and the experience of God based on...
മാധ്യമങ്ങളിലും ആനുകാലിക മാസികകളിലും വിവിധ സമയങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.
'Koorpp Kalathinte Hrudayaksharangal' is a collection of articles that were published at different times in newspapers, magazines, and other periodicals.
വിശുദ്ധരുടെ മാധ്യസ്ഥം തേടുന്നതും അവരുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ അറിയുന്നതും നമ്മുടെ ആത്മീയ ജീവിതത്തിൻ്റെ ഉയർച്ചക്ക് ഏറെ സഹായകമാണ്.
Seeking the intercession of saints and learning more deeply about their lives greatly helps us grow in our spiritual journey.
അനുദിന കുടുംബജീവിതത്തിൽ സാധാരണമായി ഉയരുന്ന ചില ചോദ്യങ്ങൾക്കും നിലവിളികൾക്കും ബൈബിൾ നൽകുന്ന ഉത്തരങ്ങളാണ് ബഹുമാനപ്പെട്ട ഡോ. തോമസ് വള്ളിയാനിപ്പുറത്തച്ചൻ "ദൈവം പണിയുന്ന കുടുംബത്തിൽ" ലളിതമായി വിവരിച്ചിരിക്കുന്നത്. സാധാരണ ജനത്തിൻ്റെ വേദനകളും സന്തോഷങ്ങളും ആശങ്കകളും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ബൈബിൾ പഠിക്കുകയും പഠി പ്പിക്കുകയും ചെയ്യുന്ന ബഹുമാനപ്പെട്ട തോമസച്ചൻ്റെ ഈ ഗ്രന്ഥം കുടുംബജീവിതം നയിക്കുന്നവർക്കു വലിയ പ്രചോദനമാകും എന്നതിൽ സംശയമില്ല. "Daivam Paniyunna Kudumbam", Rev. Dr. Thomas Vallianipurath explains, in...
'The Double Edged Sword' gives an insight into the power of this weapon as an instrument of defense as well as a weapon to fight the evil forces. How different people have used this sword has been given in this book, in the form of parables. 'The Double Edged Sword'...
പ്രശ്നങ്ങൾ കുടുംബജീവിതത്തിൻ്റെ ഭാഗമാണ്. അതില്ലാത്ത കുടുംബങ്ങൾ വളരെ കുറവാണെന്നുതന്നെ പറയാം. പരസ്പരമുള്ള തെറ്റിദ്ധാരണകളും വികലമായ കാഴ്ചപ്പാടുകളുമാണ് അത്തരം പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം. ദൈവോന്മുഖമായി ചിന്തിച്ച് കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ വരുത്തുമ്പോൾ കുടുംബജീവിതം സുന്ദരമാകുന്നു. കുടുംബങ്ങളിൽ സ്നേഹത്തിൻ്റെ അന്തരീക്ഷം സംജാതമാകുന്നു. ഈ ആശയത്തിലൂന്നി ഫാ. സിറിയക് കോട്ടയിൽ രചിച്ച "സ്നേഹമാകണം കുടുംബം" എന്ന ഗ്രന്ഥം അനേകം കുടുംബങ്ങൾക്ക് ഒരു വഴിവിളക്കാണ്. Problems are a normal part of family life, and very...
നസ്രത്തിലെ തിരുക്കുടുംബത്തിൽ നിറഞ്ഞുനിന്ന സ്നേഹവും സമാധാനവും കുടുംബങ്ങളിൽ രൂപപ്പെടുത്തുവാനാണ് CSN സന്യാസിനീസമൂഹം ലക്ഷ്യം വയ്ക്കുന്നത്. തിരുക്കുടുംബത്തിൽ ജോസഫിനോടും മേരിയോടും ഈശോയോടുമൊപ്പം നാലാമത്തെ അംഗമായി മാറിയ ഡെല്ലയുടെ നസ്രത്തിലെ ജീവിതത്തിലേക്ക് ഈ പുസ്തകം അനുവാചകരെ കുട്ടിക്കൊണ്ടുപോകുന്നു. The goal of the CSN Sisters is to help families grow in the same love and peace that filled the Holy Family of Nazareth. This...
ദൈവവചനം വായിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഗ്രന്ഥകർത്രി ജീവിതബന്ധിയായിട്ടാണ് ഈ പുസ്തകത്തിലെ ഓരോ അധ്യായവും എഴുതിയിട്ടുള്ളത്. സമ്പത്ത് ദൈവത്തിൻ്റെ ദാനമാണെന്നും അത് മറ്റുള്ളവരുമായി പങ്കുവെച്ച് ഉപയോഗിക്കണമെന്നും ഗ്രന്ഥത്തിൽ സമർത്ഥിച്ചിരിക്കുന്നു. സാമ്പത്തിക മേഖലയിൽ കുറവുകൾ വരുമ്പോൾ സ്വീകരിക്കേണ്ട മനോഭാവങ്ങളും ദാനധർമ്മം വഴി കൈവരുന്ന ദൈവകൃപകളും ഈ പുസ്തകത്തിലെ പ്രതിപാദ്യവിഷയങ്ങളാണ്. The author reads God's word and tries to live according to its teachings. Each chapter in...
1214 ഇൽ ആൽബിജൻസിയൻ പാഷണ്ഡതക്കെതിരെ പോരാടി തളർന്ന വിശുദ്ധ ഡൊമിനിക് അവരുടെ മാനസാന്തരത്തിനായി ഒരു വനത്തിൽ പോയി ദിവസങ്ങളോളം പ്രാർത്ഥിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. തദവസരത്തിൽ പരിശുദ്ധ കന്യകാമറിയം അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് ഉപദേശിച്ചതാണ് ജപമാല പ്രാർത്ഥന. പിന്നീടുള്ള നൂറ്റാണ്ടുകളിൽ അനേകം വിശുദ്ധരുടെ പ്രവർത്തനങ്ങളിലൂടെയും മാതാവിൻ്റെ നേരിട്ടുള്ള ദർശനങ്ങളിലൂടെയുംഈ ഭക്തി യൂറോപ്പിൽ വലിയൊരു ആത്മീയ മുന്നേറ്റമായി മാറി. പാപികളുടെ മാനസാന്തരം മുതൽ യുദ്ധങ്ങളുടെ വിജയങ്ങൾ വരെ ജപമാലയുടെ ശക്തിയാൽ യൂറോപ്പ് നേടിയെടുത്തു...
ദിവ്യകാരുണ്യം അഥവാ വിശുദ്ധ കുർബാന ഒരു ദൈവിക രഹസ്യമാണ്, വിശ്വാസത്തിൻ്റെ കണ്ണുകൾ കൊണ്ട് വീക്ഷിക്കേണ്ട ഒരു ദിവ്യരഹസ്യം. അതിനെക്കുറിച്ച് കൂടുതൽ അറിയാൻ, ഗ്രഹിക്കാൻ, ഉൾക്കൊള്ളാൻ, ധ്യാനിക്കാൻ ബഹുമാനപ്പെട്ട അലോഷ്യസ് അച്ഛൻ്റെ ചിന്തകൾ സഹായകമാകും. ദിവ്യകാരുണ്യത്തെ ധ്യാനിച്ചും സഭാപ്രബോധനങ്ങൾ പഠിച്ചും ധാരാളം വായിച്ചും അച്ചൻ തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം ദിവ്യകാരുണ്യ കേന്ദ്രീകൃത ആത്മീയജീവിതം നയിക്കാൻ വായനക്കാർക്ക് ഒരു അനുഗ്രഹമായിരിക്കും. The Eucharist, or Holy Mass, is a divine mystery...
ഈ പുസ്തകത്തിൽ അതിജീവനകലയുടെ മാർഗ്ഗങ്ങളും അതിജീവനകലയിൽ മുന്നേറി ജീവിതവിജയം കൈവരിച്ചവരുടെ അനുഭവങ്ങളും ഹൃദയസ്പർശിയായി പ്രതിപാദിച്ചിരിക്കുന്നു. ഏതു പ്രതിസന്ധിയിൽപ്പെട്ടവർക്കും അതിജീവനം സാധ്യമാണെന്ന ബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരിൽ സംജാതമാകും. അതിജീവനസിദ്ധികളാൽ പൂരിതരാകുമ്പോൾ ഏതൊരാൾക്കും ഏതു പ്രതികൂല സന്ദർഭങ്ങളെയും പിൻതള്ളി മുന്നോട്ടു കുതിക്കാനാവും "Athijeevana Kala" explains the principles of overcoming life's challenges and shares the inspiring experiences of people who achieved success through perseverance...
പുരോഹിതശുശ്രൂഷ ഏകാഗ്രചിത്തതയോടെ ദൈവൈക്യത്തിൽ നിർവഹിക്കുവാൻ സഹായിക്കുന്ന ആത്മീയ ചിന്തകൾ, ദൈവവചനമാകുന്ന അമൂല്യ നിധിയിൽ നിന്ന് അടർത്തിയെടുത്ത് അവതരിപ്പിക്കുന്ന ലഘു ഗ്രന്ഥമാണ് ബഹു. ബോബിറ്റ് പൈമ്പിള്ളിക്കുന്നേൽ അച്ചൻ്റെ 'അർഹിക്കാത്ത കൃപ'. പ്രാർത്ഥാനാനിർഭരമായ ചിന്താസരണിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്. 'Arhikkatha Krupa' by Fr. Bobit Paimpillikkunnel is a short book of spiritual reflections drawn from the priceless treasure of God's word. It offers guidance for...
ജീവിതത്തിൻ്റെ സമ്പൂർണ്ണ സമർപ്പണം ദൈവത്തോടു പറഞ്ഞ് സമ്മ തിക്കുന്നതാണ് സന്യാസ പ്രതിഷ്ഠ. തിരുസഭയിൽ ആയിരക്കണക്കിന് ധന്യാത്മാക്കൾ നടത്തിയ പ്രതിഷ്ഠയാണ് സന്യാസസാക്ഷ്യം. അത് ഇന്നും തുടരുന്നുവെന്നതാണ് സത്യം! സന്യാസ പ്രതിഷ്ഠയെക്കുറിച്ച് സുവിശേഷത്തിൻറെയും സഭാ പ്രബോധനങ്ങളുടെയും വെളിച്ചത്തിലുള്ള വിചിന്തനങ്ങളാണ് ഈ ഗ്രന്ഥത്തിൻ്റെ താളുകളിൽ കുറിച്ചിരിക്കുന്നത്. യേശു കർത്താവ് പഠിപ്പിച്ച ഏറ്റം ആദർശപരമായ ജീവിത നിലവാരത്തെയാണ് സന്യാസത്തിൻ്റെ മാനദണ്ഡമായി ഇവിടെ സ്വീകരിച്ചിരിക്കുന്നത്. Religious consecration is a complete surrender of one's life...
മിശിഹായെപ്രതി രക്തസാക്ഷിമകുടമണിഞ്ഞ സ്തേഫാനോസ് മുതൽ നമ്മുടെ കൺമുൻപിൽ ജീവത്യാഗത്തിൻ്റെ നേർക്കാഴ്ച്ച ഒരുക്കിയ 21 കോപ്റ്റിക് ക്രൈസ്തവർ വരെയുള്ള പരസഹസ്രം സാക്ഷ്യജീവിതങ്ങളെ മുപ്പത്തിയെട്ട് വിഭാഗങ്ങളിലായി അവതരിപ്പിക്കുന്ന ഈ രചന തിരുസ്സഭയ്ക്ക് അമൂല്യ നിധിയാണ്, നമുക്ക് അനുഗ്രഹങ്ങളുടെ കലവറയാണ്, വിശ്വാസികളായ ഏവർക്കും സംപൂജ്യമായ തിരുശേഷിപ്പാണ്, വരും തലമുറകൾക്ക് മാർഗദീപമാണ്. "Thirusabharamathile Rakthapushpangal" presents the inspiring lives of thousands of Christian martyrs in thirty eight sections from St....
ക്രിസ്തുവും ശിഷ്യനുമായുള്ള ഇണക്കം മധുരമായി ഓർമ്മപ്പെടുത്തുന്ന സുന്ദരമായ ആഖ്യാനമാണ് ബഹുമാനപ്പെട്ട ജോയ് അറയക്കലച്ചൻ രചിച്ച ക്രിസ്തുവിൻ്റെ പരിമളം. വ്യക്തിത്വത്തിൻ്റെ സൗന്ദര്യം വഴി ക്രിസ്തു ഒരാൾക്ക് പ്രിയപ്പെട്ടവനായി മാറുന്നുവെന്നും അയാൾ ക്രിസ്തുവിൻ്റെ ഗന്ധമുള്ള ഒരാളായിതീരുന്നു എന്നുമുള്ള തെളിമയുള്ള ചിന്തയാണ് ഈ ചെറുഗ്രന്ഥം മുന്നോട്ടുവയ്ക്കുന്നത്. ഓരോ മനുഷ്യനും ക്രിസ്തുവിൻ്റെ സൗന്ദര്യം പേറുന്നവനാണ് എന്ന് ആവർത്തിക്കുകയാണ് ഇതിലെ ധ്യാനധാര. Kristhuvinte Parimalam, written by Rev. Fr. Joy Arakkal, is a beautiful...
Regular price
Rs. 135.00
Regular price
Rs. 150.00
Sale price
Rs. 135.00
Unit price/ per
Sale
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.