വിശുദ്ധ അൽഫോൻസ് ലിഗോരിപുണ്യങ്ങൾ നിറഞ്ഞ ഒരു യഥാർത്ഥ ക്രിസ്ത്യാനിയെ കണ്ടെത്തുക എത്രയോ പ്രയാസം! ഒരുപക്ഷേ, വെളളയടിച്ച കുഴിമാടങ്ങളെന്ന് യേശു വിശേഷിപ്പിച്ചവരുടെ ഗണത്തിൽ ഞാനും നിങ്ങളും ഉൾപ്പെടുന്നുണ്ടാകാം. പറുദീസായുടെ ആദിനൈർമല്യത്തിലേക്ക് തിരിച്ചു നടക്കാൻ നാം ഇനി ഏതുവഴിയിലൂടെ പോകും? അതിന് ഏതെല്ലാം ചവിട്ടുപടികൾ കയറണം? ഈ പ്രശ്നങ്ങൾക്കുള്ള ഉത്തരം ഈ പുസ്തകത്തിൽ നിങ്ങൾ സ്വയം കണ്ടെത്തും. കാരണം, യഥാർത്ഥ ആത്മീയതയുടെ, സമർപ്പണജീവിതത്തിൻ്റെ ആഴങ്ങളിലേക്ക് പ്രവേശിക്കാൻ ഈ വായന നിങ്ങളെ സഹായിക്കും. വിശുദ്ധിയിൽ...
ഈ ഗ്രന്ഥത്തിലെ അമ്പതോളം വരുന്ന ലേഖനങ്ങളോരോന്നും ചിന്താബന്ധുരമായ ഓരോ കൊച്ചു രത്നം തന്നെയാണ്. അവയിൽ ജീവിതവും കവിതയുമുണ്ട്, സാഹിത്യവും സംഗീതവുമുണ്ട്, ദൈവശാസ്ത്രവും തത്വശാസ്ത്രവുമുണ്ട്. വിഷയസ്വീകരണത്തിൽ ഫാ. സുബിൻ സ്വീകരിച്ചിരിക്കുന്ന വൈവിധ്യവും നിഷ്ഠയും ആരെയും അമ്പരപ്പിക്കാൻ പോരുന്നതാണ്. Each of the nearly fifty essays in this book is like a precious little gem, rich in thought and meaning. They beautifully combine reflections...
ദൃശ്യമാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തി സുവിശേഷം പ്രഘോഷിക്കാൻ പരിശ്രമിച്ചതിൻ്റെ നല്ല ഓർമകൾ പങ്കുവെക്കുകയാണ് ജോയിസ് മുക്കുടം . മാജിക് എന്ന കലാരൂപത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി അനേകം കുട്ടികളെയും മുതിർന്നവരെയും ദൈവത്തിലേക്ക് അടുപ്പിക്കാൻ ജോയിസിന് കഴിഞ്ഞിട്ടുണ്ട് എന്നത് സന്തോഷകരമാണ് . പതിറ്റാണ്ടുകൾ നീണ്ട കലോപാസനയുടെ സുഖ ദുഃഖസമ്മിശ്രമായ കഥ പറയുകയാണ് " വിസ്മയജാലകം തുറക്കുമ്പോൾ" എന്ന ഈ പുസ്തകം . സുവിശേഷപ്രഘോഷണത്തിൽ നവീനമേഖലകൾ തേടുന്നവർക്ക് പ്രാത്സാഹനമേകുന്ന മനോഹരമായ രചന . " Vismayajalakam...
സന്യാസവഴികളിൽ അനശ്വരമായ മുദ്രകൾ നൽകി കടന്നുപോയ വിശുദ്ധ ബനഡിക്ടിൻ്റെ ജീവിതകഥ. ദൈവത്തിൽ മാത്രം സന്തോഷം തേടിയ ആ ജീവിതത്തെ മനോഹരമായി വരച്ചിടുകയാണ് ഗ്രന്ഥം. മഹാനായ വിശുദ്ധ ഗ്രിഗറിയുടെ തൂലികയിലാണ് ഇത് വിരചിതമായത്. ഒരു പുണ്യജീവിതത്തെ അടയാളപ്പെടുത്തുന്നത് പുണ്യചരിതനായ മറ്റൊരു വ്യക്തിയാണെന്നത് ഗ്രന്ഥത്തിൻ്റെ ശ്രേഷ്ഠത വർദ്ധിപ്പിക്കുന്നു. "Visudha Benedict-jeevithavum Athbuthangalum" tells the life story of St. Benedict, who left a lasting mark on religious life....
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിൽ നിന്നുള്ള സംഭാഷണങ്ങളും വിശുദ്ധ ഗ്രന്ഥ ഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രാർത്ഥനയും ധ്യാനവും.
'Visudha Foustinayude Kurishinte Vazhi' contains conversations from the Diary of St. Faustina, along with prayers and reflections based on passages from the Holy Bible.
ജനനം മുതൽ ദൈവിക പദ്ധതി തിരിച്ചറിഞ്ഞ കാലമത്രയും സ്നേഹവും കാരുണ്യവും വാരിവിതറിയ വിനയാന്വിതനായ വിസ്മയങ്ങളുടെ പാപ്പയായിരുന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ. ജീവിച്ചിരുന്നപ്പോഴെന്നപോലെ ഇന്നും കത്തോലിക്കർ മാത്രമല്ല, ലോകം മുഴുവൻ വളരെ ആദരവോടെയാണ് അദ്ദേഹത്തെ സ്മരിക്കുന്നത്. സിസ്റ്റർ റോസ് മേരി തയാറാക്കിയ ഈ ഗ്രന്ഥം വായിക്കുമ്പോൾ അത് ഒരനുഭ വമായിരിക്കും. വിശുദ്ധ ജോൺ പോളിനെ അടുത്തറിയാൻ നിങ്ങൾക്ക് സാധിക്കും. അതുവഴി ദൈവത്തിങ്കലേക്കുള്ള നിങ്ങളുടെ തീർത്ഥയാത്രയിൽ ഒരു അനുഗ്രഹമാവും. St. John...
ജനിച്ച് വീഴുന്ന കുഞ്ഞായിക്കൊള്ളട്ടെ. മരണത്തിലേക്ക് വഴുതി വീഴുന്ന വാർദ്ധക്യമായിക്കൊള്ളട്ടെ. ഏവരിലും ലൈംഗികതയുണ്ട്. അത് ദൈവദാനമാണ്. ജാള്യതയും കുറ്റബോധവും മറച്ചുപിടിക്കലുമല്ല ലൈംഗികത. പകരം ആനന്ദവും ശുദ്ധതയും ത്യാഗവുമാണ്. മറച്ചുവയ്ക്കുന്നതിലൂടെയും രഹസ്യമാക്കി വയ്ക്കുന്നതിലൂടെയും അശുദ്ധി പരത്തുന്ന പിശാചിൻ്റെ കുതന്ത്രത്തെ, ലൈംഗിക മേഖലയിൽ നിന്ന് തുരത്താൻ ഈ പുസ്തകം നമ്മെ സഹായിക്കും. Every human being, from a newborn child to an elderly person, has sexuality. It is a...
സ്വർഗം ഇത്രയധികം മഹത്വപ്പെടുത്തിയ ഈ കൊച്ചുവിശുദ്ധ മലയാളികളുടെ ആത്മീയ ജീവിതത്തിലും അത്ഭുതങ്ങളുടെ അകമ്പടിയോടെ കടന്നുവരാനായി ഞാൻ പ്രാർത്ഥിക്കുന്നു. അനേകവർഷങ്ങളായി എൻ്റെ മനസ്സിലുണ്ടായിരുന്ന ഒരാഗ്രഹമായിരുന്നു വിശുദ്ധ ഫിലോമിനയെക്കുറിച്ചൊരു പുസ്തകമെഴുതണമെന്നത്. പക്ഷേ ശാലോം ടി. വി.യുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിൽ അതിന് സാധിക്കാതെപ്പോയി. ഇനിയും ഇതു വൈകാൻ പാടില്ല എന്നൊരു ബോധ്യം വന്നതിനാൽ ആ ദൗത്യം ഞാനെൻ്റെ സഹപ്രവർത്തകരെ ഏല്പിച്ചു. അവരതു ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. വിശുദ്ധ ഫിലോമിന തന്നെ അവർക്കുളള പ്രതിഫലം നല്കട്ടെ. I...
പുതിയ നിയമത്തിലെ ഏറ്റവും നാടകീയമായ സന്ദർഭങ്ങളിലൊന്നാണ് സാവൂളിൻ്റെ പതനവും തുടർന്നുള്ള ആത്മീയ നവോത്ഥാനവും. ക്രിസ്ത്യാനികളെ മർദിക്കുന്നതിൽ ആനന്ദമനുഭവിച്ചിരുന്ന ആ യുവാവ് ക്രിസ്തുവിൻ്റെ തീക്ഷ്ണതയേറിയ അപ്പോസ്തലനായി മാറിയ അത്യന്തം നാടകീയമായ സംഭവത്തിൻ്റെ മനോഹരമായ ആവിഷ്ക്കാരമാണീ കൃതി. പൗലോസ് ശ്ലീഹാ തടവിൽ കഴിഞ്ഞിരുന്ന ഭവനത്തിൽ താമസിച്ചുകൊണ്ട് പൂർത്തിയാക്കിയ ഈ 'പൗളിൻ വർഷ സ്മാരക'ത്തിൽനിന്നും വിശുദ്ധൻ്റെ ചൈതന്യം പ്രസരിക്കുന്നു. One of the most dramatic events in the New Testament is...
വി. കുർബ്ബാനയിലെ ഈശോയുടെ സജീവസാന്നിധ്യം നമ്മുടെ വിശ്വാസത്തിൻ്റെ മർമ്മംതന്നെയാണ്. അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ ദിവ്യനാഥൻ ബലിവേദിയിൽ സന്നിഹിതനാകുമ്പോൾ വലിയ സൗഖ്യവും വിടുതലും ഒഴുകിയിറങ്ങുന്നു. എന്നാൽ ഇത് നമ്മിലേക്ക് കടന്നുവരുന്നതിന് തുറവിയും വിശ്വാസവും ഉണ്ടാവേണ്ടതുണ്ട്. വിശ്വാസത്തോടെ അവിടുത്തെ വസ്ത്രത്തിൻ്റെ വിളുമ്പിൽ സ്പർശിച്ച രക്തസ്രാവക്കാരി സ്ത്രീ സൗഖ്യത്തിലേക്ക് കടന്നുവന്നതുപോലെ പ്രതീക്ഷയോടെ വിശ്വാസത്തോടെ, തുറവിയോടെ ബലി അർപ്പിക്കുന്ന ഓരോ വ്യക്തിക്കും സൗഖ്യം. Jesus real presence in the Holy Eucharist is at...
ഭാരതത്തിൻ്റെ സ്വന്തം അപ്പസ്തോലനായ മാർ തോമാശ്ലീഹായെക്കുറിച്ച് മലയാളത്തിലെ ആധികാരിക പഠനം. വടക്കെ ഇന്ത്യയിലും തെക്കെ ഇന്ത്യയിലും ശ്ലീഹാ നടത്തിയ പ്രേഷിത പ്രവർത്തനങ്ങളെക്കുറിച്ചുളള സമ്പൂർണ്ണ ഗ്രന്ഥം. ചരിത്രത്തിൻ്റെ കണ്ണുകളിലൂടെ ശ്ലീഹായുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം. തോമാശ്ലീഹായെ ഏറ്റവും അടുത്തറിയാനുളള ഗ്രന്ഥം . 'Visudha Thomasleeha Bharathathinte Appastholan' is a reliable and detailed study in Malayalam about St. Thomas the Apostle, the Apostle of India. It...
'കരുണയുടെ വിശുദ്ധവർഷം' മാർപാപ്പ പറഞ്ഞിരിക്കുന്ന ഈ വേളയിൽ വിശുദ്ധ വർഷം അഥവാ ജൂബിലി എന്താണെന്നും അതിൻ്റെ ചരിത്രവും അത് ബൈബിളിലും ഇസ്രായേൽക്കാരുടെ ഇടയിലും എങ്ങനെയാണ് അവതരിപ്പിച്ചിരുന്നതെന്നും നാം മനസ്സിലാക്കേണ്ടതും ആചരിക്കേണ്ടതും എന്നുമെല്ലാം ഈ പുസ്തകത്തിൽ വിവരിക്കുന്നു. "Visudha Valsarangal Karunayude Varshamvare", the author explains the meaning of the Holy Year, or Jubilee, especially in the context of the Pope's call to...
വിചാരങ്ങളുടെ വിശുദ്ധിക്കുതകുന്ന വിചിന്തനങ്ങളാണ് വിശുദ്ധ വിചാരങ്ങൾ. അറിവിൻ്റെ നിറവിനേക്കാൾ നെറിവിൻ്റെ നേരറിവുകൾ നേരുന്നതാണിവയെല്ലാം.
"Visudha Vicharangal" is a collection of reflections that inspire purity of mind and heart. Rather than simply increasing knowledge, these writings offer practical wisdom and moral guidance to help readers live with truth, integrity, and deeper spiritual understanding.
പരിപൂർണ്ണമായ നിശബ്ദതയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അത്ഭുതപ്രതിഭാസമാണ് വി. യൗസേപ്പിതാവ്. വാത്സല്യവും അലിവുമുള്ള ഒരു പിതൃഹൃദയം അദ്ദേഹത്തിനു സ്വന്തമായിരുന്നു. പുത്രനായ ദൈവത്തെ വളർത്തുവാൻ പിതാവായ ദൈവംതന്നെ നിയോഗിച്ചിരിക്കുന്നു എന്നു ബോധ്യപ്പെട്ട വി. യൗസേപ്പിതാവ് അസാധാരണമായ അനുസരണവും വിധേയത്വവും ജീവിതത്തിൽ പ്രകടമാക്കി. ഈ പുണ്യപിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിൻ്റെ മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കാനും ഇപ്പോൾ പ്രസിദ്ധീകൃതമാകുന്ന ഈ ഗ്രന്ഥം സഹായിക്കുമെന്ന് ഉറപ്പാണ്. Saint Joseph is an extraordinary figure...
അടിസ്ഥാനപരമായ പാപസ്വഭാവങ്ങളെ തിരിച്ചറിയുകയും അവക്കെതിരെ നിൽക്കുന്ന പുണ്യങ്ങളെ പുൽകുകയും ചെയ്യുമ്പോൾ യഥാർത്ഥ സന്തോഷo കൈവരുന്നു. വിശുദ്ധിയിൽ വളരാൻ എന്ന പുസ്തകം നമ്മെ ഓർമിപ്പിക്കുന്നതും ആ സത്യമാണ്. മൂല പാപങ്ങൾക്കെതിരായി പുണ്യങ്ങളിൽ വളരാൻ ഒരു മാർഗദീപം. True happiness comes when we recognize our sinful tendencies and grow in the virtues that overcome them. Growing in Holiness reminds us of this important truth....
സ്നേഹത്തിൻ്റെ സുഗന്ധം ചുറ്റും പരത്തുന്ന കുറേ മനുഷ്യരെക്കുറിച്ച് ഗ്രന്ഥകാരൻ വളരെ ലളിതമായി എഴുതിയിരിക്കുന്നു. ഭൂമിയെ സ്വർഗമാക്കാൻ നന്മ നിറഞ്ഞ ഒരു ഹൃദയമുണ്ടായാൽ മതിയെന്ന് അവർ നമ്മെ ഓർമ്മപ്പെടുത്തുകയാണ്. ഉള്ളിലുള്ള നന്മയെ തൊട്ടുണർത്തും വിധം ഹൃദയസ്പര്ശിയായ ഈ ഗ്രന്ഥം തീർച്ചയായും നിങ്ങളുടെ ജീവിതത്തെ പ്രകാശം നിറഞ്ഞതാക്കും. "Visudhiyude Nirakkoottukal", the author simply and beautifully writes about people who spread the fragrance of love wherever they...
കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങളുടെ വളർച്ചക്ക് കാരണമായി തീർന്ന പുണ്യ ചരിതനായ തുരുത്തിമറ്റം അച്ഛൻ്റെ ഓർമ്മകളിലൂടെ ഒരു യാത്ര. എത്ര മാത്രം വിശുദ്ധമായും കർക്കശമായും ജീവിക്കാമെന്ന് അച്ചൻ കാണിച്ചുവെന്നു മാത്രമല്ല ദൈവത്തിനും ജനത്തിനും വേണ്ടി ഒരുപോലെ ആത്മീയമായി ജീവിച്ച അച്ചൻ ഒരു മാതൃകയായി മാറുക കൂടെയായിരുന്നു. "Visudhiyude Nisabdapravachakan" takes readers on a journey through the memories of Fr. Thuruthimattam, whose holy life greatly contributed to...
ജീവിതയാഥാർത്ഥ്യങ്ങൾ വഴി നെഞ്ചിനകം പൊള്ളുമ്പോൾ അള്ളിപ്പിടിക്കാൻ അവനുണ്ടല്ലോ അതുമതി! ദൈവത്തിൻ്റെ മേലാപ്പു പതിഞ്ഞ വരികളാണ് ഈ ഗ്രന്ഥത്തിൽ. നിരന്തരം പ്രാർത്ഥനോപാസനയായി മാറിയ വരികൾ . കഴിഞ്ഞ ഒരു വർഷം ദിവ്യകാരുണ്യ നാഥനുമുമ്പിൽ പ്രാർത്ഥിച്ചും ധ്യാനിച്ചും ചിലവഴിച്ചപ്പോൾ ഹൃദയത്തിൽ പതിഞ്ഞ ബോധ്യങ്ങൾ . സുദീർഘമായ ജീവിതത്തിലെ മുമ്പോട്ടുള്ള യാത്രയിൽ കാലിടറി നിപതിക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ ഒരു ഊന്നുവടിയായി ഈ പുസ്തകം ഉപകരിക്കും . ഒരു കാര്യം ഉറപ്പാണ് , ഈ വിശുദ്ധിയുടെ പച്ചപ്പിൻ്റെ...
Regular price
Rs. 120.00
Regular priceSale price
Rs. 120.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.