ജനിച്ച് വീഴുന്ന കുഞ്ഞായിക്കൊള്ളട്ടെ. മരണത്തിലേക്ക് വഴുതി വീഴുന്ന വാർദ്ധക്യമായിക്കൊള്ളട്ടെ. ഏവരിലും ലൈംഗികതയുണ്ട്. അത് ദൈവദാനമാണ്. ജാള്യതയും കുറ്റബോധവും മറച്ചുപിടിക്കലുമല്ല ലൈംഗികത. പകരം ആനന്ദവും ശുദ്ധതയും ത്യാഗവുമാണ്. മറച്ചുവയ്ക്കുന്നതിലൂടെയും രഹസ്യമാക്കി വയ്ക്കുന്നതിലൂടെയും അശുദ്ധി പരത്തുന്ന പിശാചിൻ്റെ കുതന്ത്രത്തെ, ലൈംഗിക മേഖലയിൽ നിന്ന് തുരത്താൻ ഈ പുസ്തകം നമ്മെ സഹായിക്കും. Every human being, from a newborn child to an elderly person, has sexuality. It is a...
സ്വർഗം ഇത്രയധികം മഹത്വപ്പെടുത്തിയ ഈ കൊച്ചുവിശുദ്ധ മലയാളികളുടെ ആത്മീയ ജീവിതത്തിലും അത്ഭുതങ്ങളുടെ അകമ്പടിയോടെ കടന്നുവരാനായി ഞാൻ പ്രാർത്ഥിക്കുന്നു. അനേകവർഷങ്ങളായി എൻ്റെ മനസ്സിലുണ്ടായിരുന്ന ഒരാഗ്രഹമായിരുന്നു വിശുദ്ധ ഫിലോമിനയെക്കുറിച്ചൊരു പുസ്തകമെഴുതണമെന്നത്. പക്ഷേ ശാലോം ടി. വി.യുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിൽ അതിന് സാധിക്കാതെപ്പോയി. ഇനിയും ഇതു വൈകാൻ പാടില്ല എന്നൊരു ബോധ്യം വന്നതിനാൽ ആ ദൗത്യം ഞാനെൻ്റെ സഹപ്രവർത്തകരെ ഏല്പിച്ചു. അവരതു ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. വിശുദ്ധ ഫിലോമിന തന്നെ അവർക്കുളള പ്രതിഫലം നല്കട്ടെ. I...
പുതിയ നിയമത്തിലെ ഏറ്റവും നാടകീയമായ സന്ദർഭങ്ങളിലൊന്നാണ് സാവൂളിൻ്റെ പതനവും തുടർന്നുള്ള ആത്മീയ നവോത്ഥാനവും. ക്രിസ്ത്യാനികളെ മർദിക്കുന്നതിൽ ആനന്ദമനുഭവിച്ചിരുന്ന ആ യുവാവ് ക്രിസ്തുവിൻ്റെ തീക്ഷ്ണതയേറിയ അപ്പോസ്തലനായി മാറിയ അത്യന്തം നാടകീയമായ സംഭവത്തിൻ്റെ മനോഹരമായ ആവിഷ്ക്കാരമാണീ കൃതി. പൗലോസ് ശ്ലീഹാ തടവിൽ കഴിഞ്ഞിരുന്ന ഭവനത്തിൽ താമസിച്ചുകൊണ്ട് പൂർത്തിയാക്കിയ ഈ 'പൗളിൻ വർഷ സ്മാരക'ത്തിൽനിന്നും വിശുദ്ധൻ്റെ ചൈതന്യം പ്രസരിക്കുന്നു. One of the most dramatic events in the New Testament is...
വി. കുർബ്ബാനയിലെ ഈശോയുടെ സജീവസാന്നിധ്യം നമ്മുടെ വിശ്വാസത്തിൻ്റെ മർമ്മംതന്നെയാണ്. അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ ദിവ്യനാഥൻ ബലിവേദിയിൽ സന്നിഹിതനാകുമ്പോൾ വലിയ സൗഖ്യവും വിടുതലും ഒഴുകിയിറങ്ങുന്നു. എന്നാൽ ഇത് നമ്മിലേക്ക് കടന്നുവരുന്നതിന് തുറവിയും വിശ്വാസവും ഉണ്ടാവേണ്ടതുണ്ട്. വിശ്വാസത്തോടെ അവിടുത്തെ വസ്ത്രത്തിൻ്റെ വിളുമ്പിൽ സ്പർശിച്ച രക്തസ്രാവക്കാരി സ്ത്രീ സൗഖ്യത്തിലേക്ക് കടന്നുവന്നതുപോലെ പ്രതീക്ഷയോടെ വിശ്വാസത്തോടെ, തുറവിയോടെ ബലി അർപ്പിക്കുന്ന ഓരോ വ്യക്തിക്കും സൗഖ്യം. Jesus real presence in the Holy Eucharist is at...
ഭാരതത്തിൻ്റെ സ്വന്തം അപ്പസ്തോലനായ മാർ തോമാശ്ലീഹായെക്കുറിച്ച് മലയാളത്തിലെ ആധികാരിക പഠനം. വടക്കെ ഇന്ത്യയിലും തെക്കെ ഇന്ത്യയിലും ശ്ലീഹാ നടത്തിയ പ്രേഷിത പ്രവർത്തനങ്ങളെക്കുറിച്ചുളള സമ്പൂർണ്ണ ഗ്രന്ഥം. ചരിത്രത്തിൻ്റെ കണ്ണുകളിലൂടെ ശ്ലീഹായുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം. തോമാശ്ലീഹായെ ഏറ്റവും അടുത്തറിയാനുളള ഗ്രന്ഥം . 'Visudha Thomasleeha Bharathathinte Appastholan' is a reliable and detailed study in Malayalam about St. Thomas the Apostle, the Apostle of India. It...
'കരുണയുടെ വിശുദ്ധവർഷം' മാർപാപ്പ പറഞ്ഞിരിക്കുന്ന ഈ വേളയിൽ വിശുദ്ധ വർഷം അഥവാ ജൂബിലി എന്താണെന്നും അതിൻ്റെ ചരിത്രവും അത് ബൈബിളിലും ഇസ്രായേൽക്കാരുടെ ഇടയിലും എങ്ങനെയാണ് അവതരിപ്പിച്ചിരുന്നതെന്നും നാം മനസ്സിലാക്കേണ്ടതും ആചരിക്കേണ്ടതും എന്നുമെല്ലാം ഈ പുസ്തകത്തിൽ വിവരിക്കുന്നു. "Visudha Valsarangal Karunayude Varshamvare", the author explains the meaning of the Holy Year, or Jubilee, especially in the context of the Pope's call to...
വിചാരങ്ങളുടെ വിശുദ്ധിക്കുതകുന്ന വിചിന്തനങ്ങളാണ് വിശുദ്ധ വിചാരങ്ങൾ. അറിവിൻ്റെ നിറവിനേക്കാൾ നെറിവിൻ്റെ നേരറിവുകൾ നേരുന്നതാണിവയെല്ലാം.
"Visudha Vicharangal" is a collection of reflections that inspire purity of mind and heart. Rather than simply increasing knowledge, these writings offer practical wisdom and moral guidance to help readers live with truth, integrity, and deeper spiritual understanding.
പരിപൂർണ്ണമായ നിശബ്ദതയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അത്ഭുതപ്രതിഭാസമാണ് വി. യൗസേപ്പിതാവ്. വാത്സല്യവും അലിവുമുള്ള ഒരു പിതൃഹൃദയം അദ്ദേഹത്തിനു സ്വന്തമായിരുന്നു. പുത്രനായ ദൈവത്തെ വളർത്തുവാൻ പിതാവായ ദൈവംതന്നെ നിയോഗിച്ചിരിക്കുന്നു എന്നു ബോധ്യപ്പെട്ട വി. യൗസേപ്പിതാവ് അസാധാരണമായ അനുസരണവും വിധേയത്വവും ജീവിതത്തിൽ പ്രകടമാക്കി. ഈ പുണ്യപിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിൻ്റെ മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കാനും ഇപ്പോൾ പ്രസിദ്ധീകൃതമാകുന്ന ഈ ഗ്രന്ഥം സഹായിക്കുമെന്ന് ഉറപ്പാണ്. Saint Joseph is an extraordinary figure...
അടിസ്ഥാനപരമായ പാപസ്വഭാവങ്ങളെ തിരിച്ചറിയുകയും അവക്കെതിരെ നിൽക്കുന്ന പുണ്യങ്ങളെ പുൽകുകയും ചെയ്യുമ്പോൾ യഥാർത്ഥ സന്തോഷo കൈവരുന്നു. വിശുദ്ധിയിൽ വളരാൻ എന്ന പുസ്തകം നമ്മെ ഓർമിപ്പിക്കുന്നതും ആ സത്യമാണ്. മൂല പാപങ്ങൾക്കെതിരായി പുണ്യങ്ങളിൽ വളരാൻ ഒരു മാർഗദീപം. True happiness comes when we recognize our sinful tendencies and grow in the virtues that overcome them. Growing in Holiness reminds us of this important truth....
സ്നേഹത്തിൻ്റെ സുഗന്ധം ചുറ്റും പരത്തുന്ന കുറേ മനുഷ്യരെക്കുറിച്ച് ഗ്രന്ഥകാരൻ വളരെ ലളിതമായി എഴുതിയിരിക്കുന്നു. ഭൂമിയെ സ്വർഗമാക്കാൻ നന്മ നിറഞ്ഞ ഒരു ഹൃദയമുണ്ടായാൽ മതിയെന്ന് അവർ നമ്മെ ഓർമ്മപ്പെടുത്തുകയാണ്. ഉള്ളിലുള്ള നന്മയെ തൊട്ടുണർത്തും വിധം ഹൃദയസ്പര്ശിയായ ഈ ഗ്രന്ഥം തീർച്ചയായും നിങ്ങളുടെ ജീവിതത്തെ പ്രകാശം നിറഞ്ഞതാക്കും. "Visudhiyude Nirakkoottukal", the author simply and beautifully writes about people who spread the fragrance of love wherever they...
കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങളുടെ വളർച്ചക്ക് കാരണമായി തീർന്ന പുണ്യ ചരിതനായ തുരുത്തിമറ്റം അച്ഛൻ്റെ ഓർമ്മകളിലൂടെ ഒരു യാത്ര. എത്ര മാത്രം വിശുദ്ധമായും കർക്കശമായും ജീവിക്കാമെന്ന് അച്ചൻ കാണിച്ചുവെന്നു മാത്രമല്ല ദൈവത്തിനും ജനത്തിനും വേണ്ടി ഒരുപോലെ ആത്മീയമായി ജീവിച്ച അച്ചൻ ഒരു മാതൃകയായി മാറുക കൂടെയായിരുന്നു. "Visudhiyude Nisabdapravachakan" takes readers on a journey through the memories of Fr. Thuruthimattam, whose holy life greatly contributed to...
ജീവിതയാഥാർത്ഥ്യങ്ങൾ വഴി നെഞ്ചിനകം പൊള്ളുമ്പോൾ അള്ളിപ്പിടിക്കാൻ അവനുണ്ടല്ലോ അതുമതി! ദൈവത്തിൻ്റെ മേലാപ്പു പതിഞ്ഞ വരികളാണ് ഈ ഗ്രന്ഥത്തിൽ. നിരന്തരം പ്രാർത്ഥനോപാസനയായി മാറിയ വരികൾ . കഴിഞ്ഞ ഒരു വർഷം ദിവ്യകാരുണ്യ നാഥനുമുമ്പിൽ പ്രാർത്ഥിച്ചും ധ്യാനിച്ചും ചിലവഴിച്ചപ്പോൾ ഹൃദയത്തിൽ പതിഞ്ഞ ബോധ്യങ്ങൾ . സുദീർഘമായ ജീവിതത്തിലെ മുമ്പോട്ടുള്ള യാത്രയിൽ കാലിടറി നിപതിക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ ഒരു ഊന്നുവടിയായി ഈ പുസ്തകം ഉപകരിക്കും . ഒരു കാര്യം ഉറപ്പാണ് , ഈ വിശുദ്ധിയുടെ പച്ചപ്പിൻ്റെ...
ആത്മീയജീവിതത്തിൻ്റെ ശക്തിയും സൗന്ദര്യവും വെളിപ്പെടുത്തുന്ന തികച്ചും വ്യത്യസ്തമായ കൃതിയാണിത്. വിശുദ്ധജീവിതങ്ങളുടെ ആന്തരികസൗന്ദര്യം അനാവരണം ചെയ്യപ്പെടുമ്പോൾ വിശുദ്ധിക്കായി നമ്മുടെ ഹൃദയവും കൊതിച്ചുപോകും. ലളിതവും സുന്ദരവുമായ രചനാശൈലിമൂലം സാധാരണക്കാരനുപോലും വായന അനായാസമായിത്തീരുന്നു. "Visudhiyude Vijayarahasyangal" reveals the strength and beauty of the spiritual life. As it uncovers the inner beauty of holy lives, it inspires our hearts to long for holiness. Written...
കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചും ദൈവാനുഭവങ്ങളെക്കുറിച്ചും ബൈബിൾ വചനങ്ങളുടെ അടിസ്ഥാനത്തിൽ എഴുതുകയാണ് ഫാ. ജോസഫ് വട്ടക്കളം. വിശ്വാസത്തിൻ്റെ കണ്ണുകളിലൂടെയാണ്ജീവിതത്തെ നോക്കേണ്ടതെന്ന ചിന്തയാണ് രചനയുടെ അടിസ്ഥാനം. അബ്രാഹത്തിലാണ് വിശ്വാസത്തിൻ്റെ വേരുകളെന്നും അവിടെനിന്നാണ് വിശ്വാസയാത്ര തുടങ്ങേണ്ടതെന്നും ഓർമിപ്പിക്കുന്ന അധ്യായങ്ങൾ. പഴയനിയമ സംഭവങ്ങൾ മുതലുള്ള ആധികാരികമായ അപഗ്രഥനങ്ങൾ പുസ്തകത്തെ മൂല്യവർത്തിയാക്കുന്നു. ഹൃദയത്തിൻ്റെ ആഹ്ലാദങ്ങളിലേക്ക് ജാലകങ്ങൾ തുറക്കുന്ന എഴുത്ത്. 'Viswasathinoru Unarthupatt', Fr. Joseph Vattakkalam writes about the Catholic faith and the experience of God based on...
വിശ്വാസത്തിൻ്റെ ആഴങ്ങളിലേയ്ക്ക് നമ്മെ കൈപിടിച്ചു നയിക്കുംവിധം ആത്മീയ ദർശനങ്ങളുടെ കലവറ തുറന്നുതന്ന് അന്തരംഗത്തെ ജ്ഞാനദീപ്തമാക്കുന്നതാണ് ഈ രചന. അതിഭീകരമായ പ്രതിസന്ധി ക്രൈസ്തവ ലോകത്തെ കാത്തിരിക്കുന്നുവെന്നും അത് വിശ്വാസവും പ്രത്യാശയും സ്നേഹവും നഷ്ടമായ ഒരു ലോകത്തിൽ നാം ജീവിക്കേണ്ടി വരുമെന്നതാണെന്നും മുന്നറിയിപ്പ് നല്കുന്ന ഈ ഗ്രന്ഥം ആത്മീയയാത്രയിൽ എങ്ങനെ വിശ്വാസത്തിൽ ചുവടുറപ്പിക്കണമെന്ന് മാർഗദർശനം നല്കുന്നു. വിശ്വാസയാത്ര പ്രത്യാശയിൽ ഉറപ്പിക്കപ്പെട്ട് സ്നേഹയാത്രയായി രൂപാന്തരപ്പെട്ട് ആത്മീയതയിൽ വിജയാഘോഷം സമ്മാനിക്കുന്ന അനുഭവം പങ്കുവയ്ക്കുന്നതാണ് ഇതിലെ ഓരോ...
വിദ്യാഭ്യാസമേഖലയിൽ വി. റോസ വെനെറിനിയിലൂടെ ലോകമെമ്പാടും ദൈവം പ്രവർത്തിക്കുന്ന അനുഗ്രഹങ്ങളെ ഞാൻ അനുമോദിക്കുകയും ദൈവത്തിനു നന്ദി പറയുകയും ചെയ്യുന്നു . ഈ പുസ്തകം വായിക്കുന്നത് വഴി വിശുദ്ധിയിൽ വളരുവാൻ നിങ്ങൾക്കെല്ലാവർക്കും സാധിക്കട്ടെ . I praise God and give him thanks for the blessings he has brought to people around the world through Saint Rosa Venerini, especially in the field...
സ്നേഹം രണ്ടുപേരിൽ കെട്ടിക്കിടക്കുന്ന സ്വാർത്ഥതയല്ല. രണ്ടുപേരുടെ സ്നേഹം സൃഷ്ടിപരമാകണം. അതു രണ്ടിൽ നിന്നു വളരുന്നു. ഭാര്യാഭർതൃസ്നേഹത്തിൻ്റെ ഫലങ്ങളാണ് മക്കൾ. ഈ പ്രപഞ്ചത്തിൽ ജീവൻ്റെ ഭാവി ഭാര്യാഭർത്താക്കന്മാരിലാണു ദൈവം നിക്ഷേപിച്ചിരിക്കുന്നത്. “ഇതാ, ഇന്നു ഞാൻ നിൻ്റെ മുമ്പിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു” (ആവർത്തനം 30:15). ജീവൻ്റെ മാർഗം നാം തിരഞ്ഞെടുക്കണം. Love is not a selfish feeling kept between two people. The love between...
യേശു ചെയ്ത നന്മകൾ എണ്ണിത്തീർക്കാൻ കഴിയാത്തത്രയാണ്. എന്നാൽ തനിക്കു ലഭിച്ച നന്മകളോ തനിക്കെതിരെ നടന്ന തിന്മകളോ അവൻ കണക്കുകൂട്ടി സൂക്ഷിച്ചില്ല. തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്ലാതെ സ്നേഹിക്കാൻ അവൻ മനുഷ്യരെ പഠിപ്പിച്ചു. ശത്രുക്കളെപ്പോലും സ്നേഹിക്കണമെന്നും നമ്മെ വേദനിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും അവൻ പഠിപ്പിച്ചു. പ്രതികാരത്തിൻ്റെ വഴിക്കുപകരം ക്ഷമയുടെ വഴിയാണ് അവൻ കാണിച്ചുതന്നത്. അതുകൊണ്ടുതന്നെ യേശുവിൻ്റെ സന്ദേശം രണ്ടായിരം വർഷങ്ങൾക്കു ശേഷവും പ്രസക്തമാണ്. Jesus did many good things throughout his life. But...
Regular price
Rs. 70.00
Regular priceSale price
Rs. 70.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.