മഹാന്മാരുടെ വീരഗാഥകൾ വായിച്ചു തൃപ്തിയടഞ്ഞ് ആ ഗ്രന്ഥങ്ങളത്രയും തലയിണയാക്കി ഉറക്കത്തിലാണോ നാം? ദൈവികദാനമായി ലഭിച്ച അനേകം താലന്തുകൾ നാം ജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ടോ? വിജയത്തിൻ്റെ സൂര്യപ്രഭയ്ക്ക് തൊട്ടുമുൻപിൽ തളർന്നുവീണ് നഷ്ടധൈര്യരാകരുത് എന്ന് ഓർമിപ്പിക്കുകയാണ് ഈ ഗ്രന്ഥം. ആത്മവിശ്വാസത്തിൻ്റെ ചിറകിലേറി വിജയതീരമണയാൻ സഹായിക്കുന്ന ക്രിയാത്മകരചന. Are we simply satisfied by reading the heroic stories of great people and then resting as if those books are...
വിശ്വാസത്തിൻ്റെ ആഴങ്ങളിലേയ്ക്ക് നമ്മെ കൈപിടിച്ചു നയിക്കുംവിധം ആത്മീയ ദർശനങ്ങളുടെ കലവറ തുറന്നുതന്ന് അന്തരംഗത്തെ ജ്ഞാനദീപ്തമാക്കുന്നതാണ് ഈ രചന. അതിഭീകരമായ പ്രതിസന്ധി ക്രൈസ്തവ ലോകത്തെ കാത്തിരിക്കുന്നുവെന്നും അത് വിശ്വാസവും പ്രത്യാശയും സ്നേഹവും നഷ്ടമായ ഒരു ലോകത്തിൽ നാം ജീവിക്കേണ്ടി വരുമെന്നതാണെന്നും മുന്നറിയിപ്പ് നല്കുന്ന ഈ ഗ്രന്ഥം ആത്മീയയാത്രയിൽ എങ്ങനെ വിശ്വാസത്തിൽ ചുവടുറപ്പിക്കണമെന്ന് മാർഗദർശനം നല്കുന്നു. വിശ്വാസയാത്ര പ്രത്യാശയിൽ ഉറപ്പിക്കപ്പെട്ട് സ്നേഹയാത്രയായി രൂപാന്തരപ്പെട്ട് ആത്മീയതയിൽ വിജയാഘോഷം സമ്മാനിക്കുന്ന അനുഭവം പങ്കുവയ്ക്കുന്നതാണ് ഇതിലെ ഓരോ...
യേശു ചെയ്ത നന്മകൾ എണ്ണിത്തീർക്കാൻ കഴിയാത്തത്രയാണ്. എന്നാൽ തനിക്കു ലഭിച്ച നന്മകളോ തനിക്കെതിരെ നടന്ന തിന്മകളോ അവൻ കണക്കുകൂട്ടി സൂക്ഷിച്ചില്ല. തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്ലാതെ സ്നേഹിക്കാൻ അവൻ മനുഷ്യരെ പഠിപ്പിച്ചു. ശത്രുക്കളെപ്പോലും സ്നേഹിക്കണമെന്നും നമ്മെ വേദനിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും അവൻ പഠിപ്പിച്ചു. പ്രതികാരത്തിൻ്റെ വഴിക്കുപകരം ക്ഷമയുടെ വഴിയാണ് അവൻ കാണിച്ചുതന്നത്. അതുകൊണ്ടുതന്നെ യേശുവിൻ്റെ സന്ദേശം രണ്ടായിരം വർഷങ്ങൾക്കു ശേഷവും പ്രസക്തമാണ്. Jesus did many good things throughout his life. But...
"The Diamond Ring" is the life song of an anchorite withinvaluable austerity who has led many to the shores of knowledge andvirtue through the vocation of teaching, known to be the noblest ofprofessions in the world. Sr. Dominic worked as a Teacher and HeadMistress in different schools of Pala Dioceses...
ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുക ദൈവരാജ്യ ശുശ്രൂഷയ്ക്കാണ്. ക്രിസ്തുവിനും സഭയ്ക്കും സമൂഹമധ്യേ സാക്ഷികളാവാൻ, ഈ ശുശ്രൂഷയിൽ വഴിതെറ്റാതെ കൃപയിൽ ജീവിക്കാൻ, ഏതാനും അരുതുകളുമായി വചനം നമുക്കരികെ വരികയാണ്. പരിചയപ്പെടാം, ഗ്രഹിക്കാം, വിധേയപ്പെടാം, ജീവിതചര്യയിൽ ഉൾപ്പെടുത്താം. Every Christian is called to serve the Kingdom of God. The word of God comes to us with certain guidelines to help us remain faithful in...
പുരോഹിതശുശ്രൂഷ ഏകാഗ്രചിത്തതയോടെ ദൈവൈക്യത്തിൽ നിർവഹിക്കുവാൻ സഹായിക്കുന്ന ആത്മീയ ചിന്തകൾ, ദൈവവചനമാകുന്ന അമൂല്യ നിധിയിൽ നിന്ന് അടർത്തിയെടുത്ത് അവതരിപ്പിക്കുന്ന ലഘു ഗ്രന്ഥമാണ് ബഹു. ബോബിറ്റ് പൈമ്പിള്ളിക്കുന്നേൽ അച്ചൻ്റെ 'അർഹിക്കാത്ത കൃപ'. പ്രാർത്ഥാനാനിർഭരമായ ചിന്താസരണിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്. 'Arhikkatha Krupa' by Fr. Bobit Paimpillikkunnel is a short book of spiritual reflections drawn from the priceless treasure of God's word. It offers guidance for...
സഹനവും മരണവുമെല്ലാം ദൈവപരിപാലനയുടെ അജ്ഞാത വഴികളാണെന്ന ഉത്തമബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴത്തിൽ പതിയും. സഹനത്തെക്കുറിച്ചുള്ള ആഴമേറിയ ആത്മീയ ദർശനങ്ങളാണ് സ്വന്തം അനുഭവത്തിലൂടെയും കണ്ടുമുട്ടിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഗ്രന്ഥകാരി വരച്ചുകാട്ടുന്നത്. "Anchappavum Randu Meenum" helps readers understand that suffering and even death can be mysterious paths within God's loving providence. Through her own experiences and the life stories of...
ഈ പുസ്തകത്തിൽ അതിജീവനകലയുടെ മാർഗ്ഗങ്ങളും അതിജീവനകലയിൽ മുന്നേറി ജീവിതവിജയം കൈവരിച്ചവരുടെ അനുഭവങ്ങളും ഹൃദയസ്പർശിയായി പ്രതിപാദിച്ചിരിക്കുന്നു. ഏതു പ്രതിസന്ധിയിൽപ്പെട്ടവർക്കും അതിജീവനം സാധ്യമാണെന്ന ബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരിൽ സംജാതമാകും. അതിജീവനസിദ്ധികളാൽ പൂരിതരാകുമ്പോൾ ഏതൊരാൾക്കും ഏതു പ്രതികൂല സന്ദർഭങ്ങളെയും പിൻതള്ളി മുന്നോട്ടു കുതിക്കാനാവും. "Athijeevana Kala" explains the principles of overcoming life's challenges and shares the inspiring experiences of people who achieved success through perseverance...
'ക്ലാവ്ദിയ' ഭാവനാസമ്പന്നവും ചരിത്രഗന്ധിയുമായ കഥാവിഷ്ക്കാരമാണ്. വികാര തീവ്രതമുറ്റുന്ന രംഗാവിഷ്ക്കാരങ്ങളിലും, സുവിശേഷമൂല്യങ്ങളും ചരിത്രയാഥാർത്ഥ്യങ്ങളും കൈവിട്ടുപോകാത്ത രചനാവൈഭവം ഗ്രന്ഥകാരൻ്റെ ശ്രേഷ്ഠഗുണമാണ്. അനുവാചകഹൃദയങ്ങളെ ആഴമായി സ്പർശിച്ചു തരളിതമാക്കി ക്രിസ്തുദർശനത്തിൻ്റെ നടവഴികളിലേക്കെത്തിക്കുന്ന ആഖ്യാനരീതി നോവലിനെ വേറിട്ടതാക്കുന്നു. 'Claudia' is an imaginative novel with a rich historical background. Even in its emotionally powerful scenes, the author remains faithful to the values of the Gospel and to...
ദിവ്യകാരുണ്യം അഥവാ വിശുദ്ധ കുർബാന ഒരു ദൈവിക രഹസ്യമാണ്, വിശ്വാസത്തിൻ്റെ കണ്ണുകൾ കൊണ്ട് വീക്ഷിക്കേണ്ട ഒരു ദിവ്യരഹസ്യം. അതിനെക്കുറിച്ച് കൂടുതൽ അറിയാൻ, ഗ്രഹിക്കാൻ, ഉൾക്കൊള്ളാൻ, ധ്യാനിക്കാൻ ബഹുമാനപ്പെട്ട അലോഷ്യസ് അച്ഛൻ്റെ ചിന്തകൾ സഹായകമാകും. ദിവ്യകാരുണ്യത്തെ ധ്യാനിച്ചും സഭാപ്രബോധനങ്ങൾ പഠിച്ചും ധാരാളം വായിച്ചും അച്ചൻ തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം ദിവ്യകാരുണ്യ കേന്ദ്രീകൃത ആത്മീയജീവിതം നയിക്കാൻ വായനക്കാർക്ക് ഒരു അനുഗ്രഹമായിരിക്കും. The Eucharist, or Holy Mass, is a divine mystery...
വി. കുർബ്ബാനയിലെ ഈശോയുടെ സജീവസാന്നിധ്യം നമ്മുടെ വിശ്വാസത്തിൻ്റെ മർമ്മംതന്നെയാണ്. അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ ദിവ്യനാഥൻ ബലിവേദിയിൽ സന്നിഹിതനാകുമ്പോൾ വലിയ സൗഖ്യവും വിടുതലും ഒഴുകിയിറങ്ങുന്നു. എന്നാൽ ഇത് നമ്മിലേക്ക് കടന്നുവരുന്നതിന് തുറവിയും വിശ്വാസവും ഉണ്ടാവേണ്ടതുണ്ട്. വിശ്വാസത്തോടെ അവിടുത്തെ വസ്ത്രത്തിൻ്റെ വിളുമ്പിൽ സ്പർശിച്ച രക്തസ്രാവക്കാരി സ്ത്രീ സൗഖ്യത്തിലേക്ക് കടന്നുവന്നതുപോലെ പ്രതീക്ഷയോടെ വിശ്വാസത്തോടെ, തുറവിയോടെ ബലി അർപ്പിക്കുന്ന ഓരോ വ്യക്തിക്കും സൗഖ്യം. Jesus real presence in the Holy Eucharist is at...
"Miracles Of Jesus" is an excellent interpretive account of 35 miracles of Jesus, explaining their context, meaning, and the essence of Jesus miraculous action. It will serve as a valuable resource for all those who are involved in preaching of the word. Although it is focused primarily on children, this...
വി.കുർബാനയിൽ മറഞ്ഞിരുന്നുകൊണ്ട് കഠിന പീഡനങ്ങളുെടയും പരീക്ഷണങ്ങളുെടയും മധ്യേ ഈശോ വിശ്വാസസമൂഹത്തിന് ശക്തി പകർന്നു . സഭാപാരമ്പര്യത്തിൽ അടിത്തറയിട്ടതും വിശ്വാസവും ഭക്തിയും ജ്വലിക്കുന്നതുമായ വ്യാഖ്യാനങ്ങളും പഠനങ്ങളും അടിസ്ഥാനമാക്കി പരി.അമ്മയോടും അപ്പസ്തോലന്മാരോടും സഭാപിതാക്കന്മാേരാടും താപസൻമാരോടും ചേർന്ന് അവരിലൂടെ പകർന്നുനൽകപ്പെട്ട ദിവ്യകാരുണ്യ അനുഭവം പഠനവിഷയമാക്കുന്ന ഈ പുസ്തകം മട്ടുപ്പാവിലും കാൽവരിയിലും എമ്മാവൂസിലെ വിരുന്നുമേശയിലും അപ്പസ്തോലന്മാർക്ക് മിശിഹാ വെളിപ്പടുത്തിയ കുർബാന അനുഭവം അനുഭവേവദ്യമാക്കുവാൻ നമ്മെ സഹായിക്കുന്ന വലിയ വഴികാട്ടിയാവും. Jesus, hidden in the Holy...
1214 ഇൽ ആൽബിജൻസിയൻ പാഷണ്ഡതക്കെതിരെ പോരാടി തളർന്ന വിശുദ്ധ ഡൊമിനിക് അവരുടെ മാനസാന്തരത്തിനായി ഒരു വനത്തിൽ പോയി ദിവസങ്ങളോളം പ്രാർത്ഥിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. തദവസരത്തിൽ പരിശുദ്ധ കന്യകാമറിയം അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് ഉപദേശിച്ചതാണ് ജപമാല പ്രാർത്ഥന. പിന്നീടുള്ള നൂറ്റാണ്ടുകളിൽ അനേകം വിശുദ്ധരുടെ പ്രവർത്തനങ്ങളിലൂടെയും മാതാവിൻ്റെ നേരിട്ടുള്ള ദർശനങ്ങളിലൂടെയുംഈ ഭക്തി യൂറോപ്പിൽ വലിയൊരു ആത്മീയ മുന്നേറ്റമായി മാറി. പാപികളുടെ മാനസാന്തരം മുതൽ യുദ്ധങ്ങളുടെ വിജയങ്ങൾ വരെ ജപമാലയുടെ ശക്തിയാൽ യൂറോപ്പ് നേടിയെടുത്തു...
The young man, who was living a debauched life of drinking and partying in a completely wretched environment, once made a decision that would change his life completely. Then he bravely climbs the steps one by one and reaches the heights of sanctity that he could never dream of. A...
തോമസ് അക്കമ്പിസ് രചിച്ച ക്രിസ്താനുകരണം എന്ന ഗ്രന്ഥം അനേകർക്ക് ആത്മീയ ഉണർവ്വ് നല്കിയിട്ടുണ്ടെങ്കിലും പ്രസ്തുത കൃതിയിലെ ചിന്തകളും ആശയങ്ങളും ആധുനിക കാലഘട്ടത്തിലെ വീക്ഷണങ്ങളോട് ശരിയായ വിധത്തിൽ യോജിച്ച് പോകുന്നില്ല. റവ. ഡോ. ജോൺ എഫ്. ചെറിയവെളി ഈ നൂറ്റാണ്ടിലെ വായനക്കാരെ മുന്നിൽ കണ്ടു കൊണ്ട്, "തോമസ് അമ്പസിൻ്റെ ക്രിസ്താനുകരണം നവവായന" എന്ന പേരിൽ ക്രിസ്താനുകരണത്തെ ഒരു നവഗ്രന്ഥമായി അവതരിപ്പിക്കുന്നു. ആദ്ധ്യാത്മിക ഉന്നമനം കാംക്ഷിക്കുന്ന ഏവർക്കും ഈ ഗ്രന്ഥം വെളിച്ചമായി തീരും. Although...
ദൈവവചനം വായിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഗ്രന്ഥകർത്രി ജീവിതബന്ധിയായിട്ടാണ് ഈ പുസ്തകത്തിലെ ഓരോ അധ്യായവും എഴുതിയിട്ടുള്ളത്. സമ്പത്ത് ദൈവത്തിൻ്റെ ദാനമാണെന്നും അത് മറ്റുള്ളവരുമായി പങ്കുവെച്ച് ഉപയോഗിക്കണമെന്നും ഗ്രന്ഥത്തിൽ സമർത്ഥിച്ചിരിക്കുന്നു. സാമ്പത്തിക മേഖലയിൽ കുറവുകൾ വരുമ്പോൾ സ്വീകരിക്കേണ്ട മനോഭാവങ്ങളും ദാനധർമ്മം വഴി കൈവരുന്ന ദൈവകൃപകളും ഈ പുസ്തകത്തിലെ പ്രതിപാദ്യവിഷയങ്ങളാണ്. The author reads God's word and tries to live according to its teachings. Each chapter in...
Regular price
Rs. 90.00
Regular priceSale price
Rs. 90.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.