ഇന്നത്തെ ലോകത്തിൻ്റെ നേർക്കാഴ്ചകൾ വളരെ ചുരുങ്ങിയ, ചിന്തോ ദ്ദീപകമായ വാക്കുകളിലൂടെ ആസ്വാദക ഹൃദയങ്ങളെ സ്പർശിക്കുന്ന രീതിയിലുള്ള വരികളാണ് ഈ കവിതകളിലെല്ലാം നിഴലിക്കുന്നത്.
These poems reflect the realities of today's world through short but thought-provoking lines. Their simple yet meaningful words touch the hearts of readers and invite them to reflect more deeply on life.
നാം വെറും അധരസേവക്കാരാണോ എന്ന് ആത്മശോധന ചെയ്യാം വളരെ വർഷങ്ങളായി നാം പലരും നവീകരണത്തിലേക്ക് വന്നിട്ട്. പക്ഷേ, യഥാർത്ഥത്തിൽ നമ്മുടെ ജീവിതങ്ങളെ നവീകരിക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് വേണ്ടത്ര വളർച്ചയില്ലാതെ നാം മുരടിച്ചുപോകുന്നത്? ശരിയായ അർത്ഥത്തിൽ ഒരു retreat (ഒരു തിരിച്ചു പോകൽ അഥവാ തിരിഞ്ഞു നോട്ടം) നമുക്കാവശ്യമാണ്. രണ്ടാം ഭാഗത്തിൽ ഏതാനും ഗാനങ്ങളാണ്. നല്ല ആശയങ്ങൾ ഉൾക്കൊള്ളുന്ന കുറച്ചു ഗാനങ്ങൾ. ഉദ്ദേശ്യം ആദ്യം പറഞ്ഞതുതന്നെ ആർക്കെങ്കിലും ഈ പുസ്തകം...
ഇതിലെ ഓരോ കത്തുകളും കുട്ടികളുടെ ഹൃദയങ്ങളിൽ ദൈവവചനത്തിൻ്റെ വിത്തുകൾ പാകപ്പെടുത്താനും ക്രിസ്തുവിൻ്റെ സാന്നിധ്യം നിലനിർത്തുവാനും സഹായിക്കുന്ന സദാചാര ധാർമികമൂല്യങ്ങൾ ഉൾക്കൊള്ളുന്നവയാണ്. പ്രതിമാസചിന്തകളുടെ ഈ സമാഹാരം, സഭയുടെയും കുടുംബങ്ങളുടെയും ഭാവിതലമുറയ്ക്കും, ദൈവത്തിൻ്റെ സ്നേഹം വിതയ്ക്കുന്ന വേദപാഠ അധ്യാപകർക്കും ഒരു മുതൽക്കൂട്ടാകുമെന്നു പ്രത്യാശിക്കുന്നു. Each letter in this book helps plant the seeds of God's word in the hearts of children and encourages them to...
"Jesus, let me not attempt to snatch away the secret cord of my life from your hand. May I knowingly praise You when I am led along paths that are unknown and into areas that are uncertain to me..." "ഈശോയെ, എൻ്റെ ജീവിതത്തിൻ്റെ രഹസ്യനൂൽ അങ്ങയുടെ കൈയിൽനിന്ന് ഞാൻ സ്വന്തമായി പിടിച്ചെടുക്കാൻ ഒരിക്കലും ശ്രമിക്കാതിരിക്കട്ടെ....
ഉള്ളടക്കം ലാളിത്യവും ജീവിതഗന്ധിയായ സന്ദർഭങ്ങളും നിറഞ്ഞതാകുമ്പോൾതന്നെ ശക്തമായ ആശയങ്ങളെയും വ്യക്തിസ്വാതന്ത്യ്രത്തിൻ്റെ പ്രാധാന്യത്തെയും കഥാപാത്രങ്ങളുടെ ആത്മാവിഷ്കാരത്തിലൂടെ എടുത്തു കാട്ടുന്ന കഥകൾ. നഷ്ടപ്പെടുന്ന ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ വായനക്കാരനെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു. യാഥാർത്ഥ്യത്തിൻ്റെയും സങ്കൽപങ്ങളുടെയും ഇടയിലൂടെ ജീവിതസത്യങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്ന ക്ലാസിക് മാനങ്ങളുള്ള നാലു ചെറുകഥകളുടെ സമാഹാരം. "Margareettayude Kadhakal" contains four classic short stories. The stories are simple, realistic, and full of everyday life. Through...
പൊള്ളുന്ന ജീവിതാനുഭവങ്ങളെ വിശാലമനസ്സോടും തുറന്ന നയനങ്ങളോടുംആഴമേറിയ വിശ്വാസത്തോടും കൂടെ അഭിമുഖീകരിച്ച ഒരു വ്യക്തിയുടെആത്മാവിൽ ദൈവം നല്കുന്ന അമൂല്യ ദർശനങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം.ആത്മീയതയിൽ വളരാനാഗ്രഹിക്കുന്നവർക്ക് ഏറെ സഹായകരമാണ് ഇതിലെ ഓരോ ദർശനങ്ങളും. 'Thejasinte Koodarangal' contains the precious insights given by God to a person who faced the painful experiences of life with an open heart, clear vision, and deep faith....
ദൈവാത്മാവിൻ്റെ വൈവിധ്യമാർന്ന പ്രവർത്തനസരണികളെ സഭാമക്കൾക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്. ഇക്കാരണത്താൽ, പരിശുദ്ധാത്മാവിൻ്റെ ഫലങ്ങൾ, ദാനങ്ങൾ, വരങ്ങൾ എന്നിവയെക്കുറിച്ചുള്ള സവിസ്തരമായ പഠനം അങ്ങേയറ്റം സ്വാഗതമർഹിക്കുന്നു. ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുമ്പോൾ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ആഴമേറിയ അവബോധം ഓരോ വായനക്കാരനും ലഭിക്കുന്നു. It is important to help the faithful understanding in many ways the Holy Spirit works in our lives. That is why a detailed study of the...
യൂറോപ്പിലെ യുവത്വത്തെക്കുറിച്ച് ലോകത്തിന് വലിയൊരു ആശങ്കയുണ്ട്, യേശുവിൽ നിന്നും വഴിമാറി സഞ്ചരിക്കുന്നു എന്ന ആശങ്ക. എന്നാൽ യൂറോപ്പിൻ്റെ മകളായ ക്യാരാ ലൂച്ചെ യുവത്വത്തിൻ്റെ പ്രതീകമാണ്. യൂറോപ്പിൻ്റെ മാത്രമല്ല, ലോകത്തിൻ്റേയും. തൻ്റെ രോഗാവസ്ഥയെ യേശുവിനെ കാണാനുള്ള വഴിയായികണ്ട അവൾ, യുവജനങ്ങൾക്ക് ആത്മീയമാതൃക നൽകുന്നു. വിശുദ്ധപൂർണമായ ക്യാരായുടെ ജീവിതത്തെ സൂക്ഷ്മമായി വരച്ചിടുന്ന ലളിതമായ രചന. There is a widespread concern that many young people in Europe are moving...
The words in the "Five Loaves And Two Fish" will engrave the conviction that sufferings and death are part of God's providence into the hearts of the readers. The author pens profound spiritual visions about acceptance of suffering through her own experiences and life stories of many others. ഈ പുസ്തകത്തിലെ...
സാത്താൻ്റെ പ്രലോഭനങ്ങൾക്കും തടസ്സപ്പെടുത്തലുകൾക്കും എതിരേയുള്ള പോരാട്ടം ക്രിസ്തീയജീവിതത്തിൻ്റെ ഒരു അവിഭാജ്യഘടകമാണ്. ഈ പോരാട്ടത്തിൽ വിജയിക്കുന്നവർക്കു മാത്രമേ സ്വർഗരാജ്യം സ്വന്തമാക്കുവാൻ സാധിക്കുകയുള്ളു. ഈ ആത്മീയപോരാട്ടത്തിൽ വിജയിക്കണമെങ്കിൽ ഓരോ ക്രിസ്തുശിഷ്യനും വളരെ ശ്രദ്ധയോടെ ജീവിക്കേണ്ടതും ജാഗ്രതയോടെ വ്യാപരിക്കേണ്ടതും ആവശ്യമാണ്. അതിനു സാത്താനെക്കുറിച്ചും അവൻ്റെ തന്ത്രങ്ങളെക്കുറിച്ചും അവൻ്റെ പ്രവർത്തനരീതികളെക്കുറിച്ചും വളരെ വിശദമായും വ്യക്തമായും ഓരോ ക്രിസ്ത്യാനിയും അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ സാത്താൻ്റെ തന്ത്രങ്ങളെയും ആക്രമണങ്ങളെയും അതിജീവിച്ചു മുന്നേറാൻ അവന് സാധിക്കുകയുള്ളു. The struggle against the...
ആഗോള കത്തോലിക്കാ സഭയ്ക്കും ലോകത്തിനും കുടുംബങ്ങൾക്കും വേണ്ടി മധ്യസ്ഥം വഹിക്കുവാൻ ശക്തിയുള്ള അനേകം മനുഷ്യരെ രൂപപ്പെടുത്തുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെ പരിശുദ്ധ ജപമാല സഹോദര സഖ്യം പുറത്തിറക്കുന്ന 'വാഗ്ദ്ധാനപേടകം' എന്ന ഈ പുസ്തകം ഈ അസാധാരണ കാലഘട്ടത്തിൻ്റെ പ്രവാചകശബ്ദമാണ്. "Vagdanapedakam" is published by the Holy Rosary Association with the noble goal of forming people who can pray and intercede for the Catholic...
ഒരു കുടുംബത്തിൻ്റെ പ്രധാന സമ്പത്ത് ദൈവഭയവും ഭക്തിയുമാണ്. സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ദൈവഭക്തിയെ വർദ്ധിപ്പിക്കുന്ന ആത്മീയപുസ്തകങ്ങളുടെ ധ്യാനപൂർവ്വമായ വായന ഏറെ ഗുണം ചെയ്യും. ദൈവമാതാവിൻ്റേയും മാർ യൗസേപ്പ് പിതാവിൻ്റേയും വണക്കമാസങ്ങൾ വീട്ടിൽ വച്ച് നടത്തുന്നത് വളരെയധികം ദൈവാനുഗ്രഹങ്ങൾ നൽകും. The greatest wealth of a family is the fear of God and devotion to him. After evening prayers, reading spiritual books with...
In a very simple and sincere way, Sister Ligy shares the story of her life, her native India, her family, and the faith that shaped her from childhood. Her story is not simply a personal memory. It is also a beautiful testimony to the power of family, faith, culture, and...
Messages of Our Lady for the Whole World This book is a guide for daily reflection and prayer. It helps us in our daily life, gives us hope when we are sad, and shows us the right path when we are confused. The loving care of a mother can be...
"33 നക്ഷത്രം മുതൽ ആകാശം വരെ" വെളിച്ചത്തിനുള്ള സങ്കീർത്തനങ്ങളാണ്. ജ്ഞാനികൾ തിരഞ്ഞുപോയ നക്ഷത്രത്തിൻ്റെ പൊരുൾ പറഞ്ഞാണ് മുപ്പത്തിമൂന്ന് അധ്യായങ്ങളുള്ള ഈ പുസ്തകം ആരംഭിക്കുന്നത്. വളരെവേഗത്തിൽ പരാമർശിച്ചു പോകുന്ന സുവിശേഷസൂചനകളിലേക്ക് ഫിൽസണച്ചൻ്റെ ശ്രദ്ധയും ധ്യാനവും ഏകാഗ്രമാകുന്നു. കരിയിലകൾക്കുമീതെ ലെൻസുയർത്തി സൂര്യവെളിച്ചംകൊണ്ട് അവയെ ആളിക്കത്തിക്കുന്നതുപോലെയാണത്. ഓരോ അധ്യായത്തിലും അസാധാരണ ചാരുതയുള്ള വെളിച്ചത്തിൻ്റെ ഉപാസനയുണ്ട്. "33 Nakshathram Muthal Akasham Vare" is a collection of reflections on the light of...
ക്രൈസ്തവ വിശ്വാസത്തിൻ്റെ കേന്ദ്രമായ ത്രിത്വരഹസ്യത്തിൻ്റെ നേർകാഴ്ച സമ്മാനിക്കുന്ന അതിവിശിഷ്ട ഗ്രന്ഥമാണിത്. ത്രിത്വം ഒരേ സമയം ഗ്രാഹ്യവും അഗ്രാഹ്യവുമായിരിക്കുന്ന മഹാരഹസ്യമാണ്. ഏക ദൈവം എങ്ങനെ മൂന്നാളുകളായിരിക്കുന്നു? മൂന്നാളുകൾ എങ്ങനെ ഏക ദൈവമായിരിക്കുന്നു? ത്രിത്വം സത്യമോ മിഥ്യയോ? വിശുദ്ധ ഗ്രന്ഥത്തിൻ്റെയും സഭാ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ, സഭാപിതാക്കന്മാരുടെ പഠനങ്ങളുടെയും ദൈവശാസ്ത്രജ്ഞരുടെ ചിന്താധാരകളുടെയും വെളിച്ചത്തിൽ ത്രിത്വരഹസ്യത്തെ വിശകലനം ചെയ്ത് അവതരിപ്പിക്കുകയാണ് ഈ രചനയിൽ. "Thrithwam Grahyavum Agrahyavum" offers a clear introduction to the...
സഭ ദൈവരാജ്യമാകണമെങ്കിൽ അത് സത്യത്തിൻ്റെ കെടാവിളക്കായി മാറണം. ഇരുട്ടിൽ വഴിതെറ്റുന്നവർക്ക് പ്രകാശം നൽകുന്ന വിളക്കുപോലെ സഭ സത്യത്തിൻ്റെ വെളിച്ചം ലോകത്തിന് നൽകണം. അസത്യവും വഞ്ചനയും സ്വാർത്ഥതയും വളരുന്ന സാഹചര്യങ്ങളിൽ സത്യത്തിനുവേണ്ടി സംസാരിക്കാൻ സഭയ്ക്ക് ധൈര്യമുണ്ടാകണം. പലപ്പോഴും സത്യം പറയുന്നത് എളുപ്പമല്ല. സത്യത്തിൻ്റെ പക്ഷത്ത് നിൽക്കുമ്പോൾ എതിർപ്പുകളും നഷ്ടങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടിവരാം. എന്നിരുന്നാലും ക്രിസ്തുവിൻ്റെ അനുയായികൾക്ക് സത്യത്തിൽനിന്ന് പിന്മാറാൻ കഴിയില്ല. If the Church is to become the Kingdom...
പരിശുദ്ധാത്മാവിൽ ഒരു തീർത്ഥാടനം സമ്മാനിക്കുന്ന ഈ ഗ്രന്ഥം ധ്യാനവും മനനവും അപഗ്രഥനവും പ്രബോധനവും സംയോജിപ്പിച്ചുകൊണ്ട് വചനാധിഷ്ഠിതമായി അണിയിച്ചൊരുക്കപ്പെട്ടതാണ്. പരിശുദ്ധാത്മാവിനെക്കുറിച്ച് ഇത്ര വ്യക്തവും ആധികാരികവും അഭിഷേകപൂർണവുമായ ഒരു രചന മലയാളഭാഷയിൽ ഉണ്ടായിട്ടില്ല എന്നുറപ്പ്. ഇതിൻ്റെ ഇതളുകളിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെതന്നെ ഹൃദയത്തിൽ പരിശുദ്ധാത്മ സ്നേഹം ജ്വലിക്കുന്നതായി അനുഭവപ്പെടും. പഠനത്തിനും ധ്യാനത്തിനും എന്നപോലെ ആത്മാവിൽ പൂരിതരായി കൃപാവരത്തിൽ വളരാനും സത്യവിശ്വാസം ഗ്രഹിക്കാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും. "Parishudhathmavu Oru Samagra Padanam" offers...
Regular price
Rs. 270.00
Regular price
Rs. 300.00
Sale price
Rs. 270.00
Unit price/ per
Sale
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.