കുഞ്ഞുങ്ങൾക്കും കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവർക്കും നവ്യമായ ഒരു വായനാനുഭവം. കുഞ്ഞുങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കാൻ കഴിയുന്ന ജീവിതഗന്ധിയായ 10 കഥകൾ. ആത്മാവിനെ തൊട്ടുണർത്തുന്ന ഗുണപാഠങ്ങൾ. വിനയത്തിലും വിശുദ്ധിയിലും മക്കളെ വളർത്തുവാൻ സഹായിക്കുന്ന മഹത്തായ സന്ദേശങ്ങൾ. മനം കുളിർപ്പിക്കുന്ന ചിത്രീകരണങ്ങൾ. പിറന്നാളിനും മറ്റു വിശേഷാവസരങ്ങളിലും കൈമാറാൻ ഒരു അമൂല്യമായ സ്നേഹസമ്മാനം. A fresh reading experience for children and those who love children. It contains 10 life-based stories that...
തൻ്റെ പൗരോഹിത്യ ജീവിതം പഠിപ്പിച്ച പാഠങ്ങൾ അക്ഷരങ്ങളിലൂടെ പൊതുസമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുകയാണ് ഫാ.സിറിയക് കൊച്ചാലുങ്കൽ സി.എസ്.റ്റി, "അന്നേ നിനക്കെന്നെ ഇഷ്ടമായി" എന്ന ഗ്രന്ഥത്തിലൂടെ. ദൈവഹിതം പൂർത്തിയാക്കുക എന്നതാണ് ദൈവവിളി സ്വീകരിച്ചവരുടെ പ്രഥമമായ ദൗത്യമെന്ന് ഗ്രന്ഥകാരൻ നിസ്സംശയം പ്രഖ്യാപിക്കുന്നു. ദൈവം ചൊരിഞ്ഞ കൃപകൾ വ്യർത്ഥമാക്കാതിരിക്കാനുള്ള പ്രായോഗിക മാർഗ്ഗങ്ങളടങ്ങുന്ന ഈ പുസ്തകം അനേകരുടെ ജീവിതങ്ങൾക്ക് മാർഗ്ഗദീപമായി നിലകൊള്ളും. Fr. Syriac Kochalunkal CST shares the lessons he learned from his...
മനുഷ്യനിലെ ആത്മീയത ഇനിയും എത്രയോ ഉന്നതി പ്രാപിക്കേണ്ടിയിരിക്കുന്നു എന്ന് വെളിവാക്കുകയാണ് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ശ്രീമതി സ്റ്റെല്ല ബെന്നി. കട്ടുപറിച്ച പൂവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗ്രന്ഥകാരി, നന്മയുടെ രൂപത്തിൽ ജീവിതത്തിലേക്ക് കടന്നുവരുന്ന 'കള്ളപ്പൂച്ച'കളെ കരുതിയിരിക്കണമെന്ന് വായനക്കാരെ ഓർമ്മിപ്പിക്കുന്നു. അപക്വവും സങ്കുചിതമായ ചിന്താഗതികളെ മാറ്റിവെച്ച് ആത്മീയ ഉണർവ് പ്രാപിക്കാൻ അനേകർക്ക് പ്രചോദനം നല്കുന്ന ആത്മകഥാംശമുള്ള അമൂല്യഗ്രന്ഥം. എല്ലാ വൈദികരും എല്ലാ സിസ്റ്റർമാരും എല്ലാ അല്മായശുശ്രൂഷകരും എല്ലാ സഭാധികാരികളും നിശ്ചയമായും വായിച്ചിരിക്കേണ്ട...
വിഷയാധിഷ്ഠിതമായി ബൈബിൾ വചനങ്ങൾ തയ്യാറാക്കി 'കുട്ടികൾക്കുള്ള ദൈവവചനങ്ങൾ' എന്ന പേരിൽ ഒരുക്കിയിട്ടുള്ള ഈ പുസ്തകം കുട്ടികൾക്ക് ബൈബിൾ വായിക്കാൻ പ്രേരണയാക.
"Kuttikalkkula Daivavachanangal" is prepared with Bible verses arranged by topics. It will encourage children to read and learn the Bible.
ഷിബു ബ്രദറിനെ പരിചയപ്പെട്ട നാൾ മുതൽ തെളിഞ്ഞ ദൈവവിശ്വാസവും ദൈവാശ്രയ ബോധവും നിറഞ്ഞു നിൽക്കുന്ന ഒരു ദൈവപൈതലായാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. മുത്തുച്ചിപ്പിയുടെ വേദനയിൽ നിന്നുയർന്നുവരുന്ന മുത്തുമണികൾ പോലെയാണ് ഇതിലെ ഓരോ ലേഖനവും. ലേഖകൻ്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ചാലിച്ചെടുത്ത നിറക്കൂട്ടുകളാണ് ഈ പുസ്തകത്തിലുള്ള ഓരോ പ്രതിപാദ്യ വിഷയങ്ങളും. ഈ പുസ്തകം വായിക്കുന്ന ഓരോരുത്തരെയും ഇത് സ്പർശിക്കും. നല്ല ആത്മീയ അടിത്തറ പാകാൻ സഹായിക്കും. ഈ പുസ്തകത്തിൻ്റെ ലേഖകനും വർഷങ്ങളായി എൻ്റെ സഹപ്രവർത്തകനുമായ ഷിബു...
ദൈവസ്നേഹം എല്ലായ്പ്പോഴും നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ മാത്രമല്ല നമ്മുടെ ജീവിതത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിലപ്പോൾ നാം പ്രതീക്ഷിക്കുന്ന കാര്യങ്ങൾ സംഭവിക്കാതെ വരാം. നമ്മെക്കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാകാം. നാം ചെയ്യാത്ത കാര്യങ്ങൾക്ക് പോലും കുറ്റാരോപണങ്ങൾ നേരിടേണ്ടിവരാം. നാം സ്നേഹിച്ചവരിൽനിന്ന് അവഗണനയും തിരസ്കരണവും ലഭിക്കാം. ഏറെ ആഗ്രഹിച്ച അവസരങ്ങൾ നഷ്ടപ്പെടാം. പരാജയങ്ങൾ നമ്മെ തളർത്താം. ചിലപ്പോൾ ദൈവം നമ്മെ കൈവിട്ടതുപോലും തോന്നാം. എന്നാൽ ഈ അനുഭവങ്ങളെയെല്ലാം വെറും ദുരന്തങ്ങളായി കാണാതെ, ദൈവത്തിൻ്റെ സ്നേഹപദ്ധതിയുടെ ഭാഗങ്ങളായി...
നസ്രത്തിലെ തിരുക്കുടുംബത്തിൽ നിറഞ്ഞുനിന്ന സ്നേഹവും സമാധാനവും കുടുംബങ്ങളിൽ രൂപപ്പെടുത്തുവാനാണ് CSN സന്യാസിനീസമൂഹം ലക്ഷ്യം വയ്ക്കുന്നത്. തിരുക്കുടുംബത്തിൽ ജോസഫിനോടും മേരിയോടും ഈശോയോടുമൊപ്പം നാലാമത്തെ അംഗമായി മാറിയ ഡെല്ലയുടെ നസ്രത്തിലെ ജീവിതത്തിലേക്ക് ഈ പുസ്തകം അനുവാചകരെ കുട്ടിക്കൊണ്ടുപോകുന്നു. The goal of the CSN Sisters is to help families grow in the same love and peace that filled the Holy Family of Nazareth. This...
ജീവിതത്തിൽ എല്ലാം നമുക്ക് അനുകൂലമായി സംഭവിക്കണമെന്നില്ല. ചിലപ്പോൾ പ്രശ്നങ്ങൾ ഒന്നിനുപുറകെ ഒന്നായി വരാം. രോഗം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഏകാന്തത, നിരാശ, പരാജയം, തിരസ്കരണം, അനീതി തുടങ്ങിയ അനുഭവങ്ങൾ നമ്മെ തളർത്തിയേക്കാം. അത്തരം സമയങ്ങളിൽ ദൈവം എവിടെയാണ്, എന്തുകൊണ്ടാണ് ഈ കാര്യങ്ങൾ സംഭവിക്കുന്നത് എന്ന ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയരാം. പ്രാർത്ഥിച്ചിട്ടും മാറ്റമൊന്നും കാണാത്തപ്പോൾ വിശ്വാസം പോലും ക്ഷയിച്ചുപോകാം. Life does not always go the way we want....
പതിനാലാം വയസിൽ കിഡ്നികൾ തകരാറിലായ ഒരു ബാലൻ. മരണത്തെ മുന്നിൽ കണ്ടുകൊണ്ടിരുന്നപ്പൊഴും പ്രത്യാശയിൽ അവൻ ജീവിച്ചു. ദാരിദ്ര്യത്തെയും രോഗപീഡകളെയും കീഴടക്കിയ അവൻ്റെ വിശ്വാസത്തിൻ്റെയും ശരണത്തിൻ്റെയും കഥയാണ് ഈ ഗ്രന്ഥം. രണ്ടു പ്രാവശ്യം കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്യേണ്ടിവന്നപ്പൊഴും മറ്റു നിരവധി ദുരിതങ്ങളിലൂടെ കടന്നുപോയപ്പൊഴും പ്രതീക്ഷിക്കാനൊന്നുമില്ലായെന്നു തോന്നിയപ്പൊഴും ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ കെട്ടുപോകാതെ സൂക്ഷിച്ച ജോൺസൻ്റെ ജീവിതം കഷ്ടതകളിലൂടെ കടന്നുപോകുന്നവർക്ക് കരുത്തു പകരും. നമുക്കു ചുറ്റുമുള്ള മനുഷ്യരെയും നമ്മുടെ ചുറ്റുപാടുകളെയും നമ്മെത്തന്നെയും വ്യത്യസ്തമായി നോക്കിക്കാണാൻ...
നമുക്കായി നൽകപ്പെട്ടിരിക്കുന്ന ഉത്തമ വഴികാട്ടിയാണ് പരിശുദ്ധ കന്യകാമറിയം. പരിശുദ്ധ മറിയത്തെപ്പോലെ ദൈവവചനം ഹൃദയത്തിൽ കൊണ്ടുനടക്കേണ്ടവരാണ് നാം ഓരോരുത്തരും. അതിനു സഹായകരമാണ് ബഹുമാനപ്പെട്ട ജിസൺ പോൾ വേങ്ങാശ്ശേരിയച്ചൻ എഴുതിയ വിമലനക്ഷത്രം എന്ന ഈ മനോഹരമായ ഗ്രന്ഥം. ദൈവജനത്തിൻ്റെ ഹൃദയങ്ങളിലേക്ക് ദൈവാനുഭവം പകരുന്ന ഈ ഗ്രന്ഥം, വായനക്കാരെ പരിശുദ്ധ അമ്മയിലേക്കും അതുവഴി ഈശോമിശിഹായിലേക്കും അടുപ്പിക്കും. The Blessed Virgin Mary is the perfect guide given to us by God. Like Mary, each of...
പ്രശ്നങ്ങൾ കുടുംബജീവിതത്തിൻ്റെ ഭാഗമാണ്. അതില്ലാത്ത കുടുംബങ്ങൾ വളരെ കുറവാണെന്നുതന്നെ പറയാം. പരസ്പരമുള്ള തെറ്റിദ്ധാരണകളും വികലമായ കാഴ്ചപ്പാടുകളുമാണ് അത്തരം പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം. ദൈവോന്മുഖമായി ചിന്തിച്ച് കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ വരുത്തുമ്പോൾ കുടുംബജീവിതം സുന്ദരമാകുന്നു. കുടുംബങ്ങളിൽ സ്നേഹത്തിൻ്റെ അന്തരീക്ഷം സംജാതമാകുന്നു. ഈ ആശയത്തിലൂന്നി ഫാ. സിറിയക് കോട്ടയിൽ രചിച്ച "സ്നേഹമാകണം കുടുംബം" എന്ന ഗ്രന്ഥം അനേകം കുടുംബങ്ങൾക്ക് ഒരു വഴിവിളക്കാണ്. Problems are a normal part of family life, and very...
വിശുദ്ധ യൗസേപ്പിൻ്റെ പവിത്രമേലങ്കി പ്രാർത്ഥന ഈ മഹാവിശുദ്ധന് പൂജിത ബഹുമാനം അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ രക്ഷകർത്തൃത്വം പ്രാപിക്കുവാൻ വേണ്ടിയുള്ള സവിശേഷവും ശ്രേഷ്ഠവുമായ ഒരു പ്രാർത്ഥനാക്രമമാണ്. ഈശോ തന്നെ ഒരിക്കൽ വിശുദ്ധ മാർഗരറ്റിനോടു പറയുകയുണ്ടായി: ''എല്ലാ ദിവസവും നിങ്ങൾ എൻ്റെ വൽസലമാതാവിനോടും എൻ്റെ രക്ഷകർത്താവും എനിക്ക് അത്യന്തം പ്രിയങ്കരനുമായ യൗസേപ്പിതാവിനോടും സവിശേഷരീതിയിൽ പ്രാർത്ഥിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു.'' വി.യൗസേപ്പിൻ്റെ രക്ഷാകവചമായ ''പവിത്രമേലങ്കി'' നമ്മുടെമേൽ വിരിക്കപ്പെടുകയും പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും ഈ മേലങ്കി നമുക്കു...
ഈശോ തന്നെ പറഞ്ഞുകൊടുത്ത ഒരു നൊവേന മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണിത്. നൊവേന ചൊല്ലാൻ പറ്റാത്തവർ ഒരു പ്രാവശ്യം ഇത് വായിക്കുകയെങ്കിലും ചെയ്യുന്നത് പ്രാർത്ഥനയെപ്പറ്റിയുള്ള ഈശോയുടെ മനോഭാവം അറിയാൻ വളരെ സഹായിക്കും. This is a Malayalam translation of a novena given by Jesus himself. Even if you are unable to pray the novena, simply reading it once can help you...
ശാസ്ത്രീയ സാമൂഹ്യ പ്രവർത്തനരംഗത്ത് ഒരു പുരോഹിതൻ നടത്തുന്ന വിശുദ്ധമായ യാത്രയാണ് 'വികസനത്തിൻ്റെ കാൽപ്പാടുകൾ'. ആധ്യാത്മികതയുടെയും സാമൂഹിക പ്രവർത്തനത്തിൻ്റെയും അടിസ്ഥാനതത്വങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഫാ. ജോസഫ് മേലേട്ടുകൊച്ചിയിൽ സാമൂഹ്യ പ്രവർത്തനരംഗത്ത് കൈവരിച്ച മാന്ത്രിക നേട്ടങ്ങളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. 'വികസനത്തിൻ്റെ കാൽപ്പാടുകൾ' എന്ന പുസ്തകം ശാസ്ത്രീയസാമൂഹ്യ പ്രവർത്തനം നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തേജനവും ഉൾകാഴ്ചയും നൽകുന്നു. "Vikasanathinte Kalpadukal" tells the inspiring story of a priest's dedicated...
മിശിഹായുടെ പീഡാനുഭവവും കുരിശുമരണവും സംസ്കാരവും ധ്യാനിക്കുന്ന വലിയനോമ്പുകാലം, ക്രൈസ്തവർ ജീവിത നവീകരണത്തിന് പ്രാധാന്യം നല്കുന്ന കാലഘട്ടമാണ്. ഈശോ മരുഭൂമിയിൽ ഏകാന്തതയിൽ പ്രാർത്ഥിച്ചതുപോലെ വലിയ നോമ്പുകാലത്ത് വചനമാകുന്ന മിശിഹായെ ധ്യാനിക്കാൻ നമുക്ക് കഴിയണം. അതിന് സഹായകരമായ ഒരു നല്ല ഗ്രന്ഥമാണ് "കാരുണ്യവഴി". ഈ ഗ്രന്ഥം വായനക്കാർക്ക് ദൈവാനുഗ്രഹത്തിൻറെയും ആഴമായ വചനധ്യാനത്തിൻ്റെയും അനുഭവമാകും. Lent is the season when Christians reflect on Jesus Christ's suffering, crucifixion, and burial....
വിശുദ്ധ ഗ്രന്ഥത്തിലെ സത്യങ്ങൾ ശരിയായി ഗ്രഹിക്കാതെ പോകുന്നതുകൊണ്ടാണ് ലോകത്തിലെ സകല തിന്മകളും ഉണ്ടാകുന്നതെന്ന് യേശുതന്നെ എന്നോടു വെളിപ്പെടുത്തി. ബൈബിൾ ഹൃദയപൂർവം വായിക്കാൻ നമ്മെ സൗമ്യമായി ക്ഷണിക്കുന്ന ഈ പുസ്തകം ഓരോ ദൈവവചനത്തിൻ്റെയും സാരം സംഗ്രഹിക്കാൻ സഹായിക്കുന്നു. വായനക്കാരെ അവരറിയാതെ വേദപുസ്തകത്തോടൊപ്പം വളർത്തുന്ന ഗ്രന്ഥം. വേദവാക്യങ്ങൾക്ക് ഹൃദയ വാതിൽ തുറന്നുകൊടുക്കാൻ തുറവി തരുന്ന അവതരണരീതി. 'Vachanavalayil' encourages readers to understand the truths of the Holy Bible more...
പാരമ്പര്യവും പര്യാവരണവുമാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതെന്നു മനഃശാസ്ത്രം പഠിപ്പിക്കുന്നു. അനുകൂലമായ ജീവിതസാഹചര്യങ്ങൾ ഒരുവനിൽ അഭിലഷണീയമായ സ്വഭാവസവിശേഷതകളും നൈപുണികളും വളർത്തും എന്നതിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ് സിസ്റ്റർ ഡൊമിനിക്കിൻ്റെ 'വജ്രവളയ'ത്തിലെ ഇരുപത്തിയേഴ് അനുഭവകഥകളും. Psychology teaches that a person's personality is shaped by both heredity and environment. The twenty-seven true stories in Sister Dominica's 'Vajravalayam' clearly show how positive life experiences...
When I finished reading "This Way My Children", I realized that it had already started to fill the 'dark night' of my soul with bright light. That divine illumination helped me rediscover the meaning and purpose of my priesthood. As a result I began to experience a renewed interest and...
Regular price
Rs. 170.00
Regular priceSale price
Rs. 170.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.