പരിശുദ്ധാത്മാവിൽ ഒരു തീർത്ഥാടനം സമ്മാനിക്കുന്ന ഈ ഗ്രന്ഥം ധ്യാനവും മനനവും അപഗ്രഥനവും പ്രബോധനവും സംയോജിപ്പിച്ചുകൊണ്ട് വചനാധിഷ്ഠിതമായി അണിയിച്ചൊരുക്കപ്പെട്ടതാണ്. പരിശുദ്ധാത്മാവിനെക്കുറിച്ച് ഇത്ര വ്യക്തവും ആധികാരികവും അഭിഷേകപൂർണവുമായ ഒരു രചന മലയാളഭാഷയിൽ ഉണ്ടായിട്ടില്ല എന്നുറപ്പ്. ഇതിൻ്റെ ഇതളുകളിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെതന്നെ ഹൃദയത്തിൽ പരിശുദ്ധാത്മ സ്നേഹം ജ്വലിക്കുന്നതായി അനുഭവപ്പെടും. പഠനത്തിനും ധ്യാനത്തിനും എന്നപോലെ ആത്മാവിൽ പൂരിതരായി കൃപാവരത്തിൽ വളരാനും സത്യവിശ്വാസം ഗ്രഹിക്കാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും. "Parishudhathmavu Oru Samagra Padanam" offers...
യേശുക്രിസ്തുവിൻ്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഇടങ്ങളിലൂടെയുള്ള വിസ്മയകരമായൊരു തീർത്ഥാടനമാണീ പുസ്തകം. അലൻ എമ്സിന് നല്കപ്പെട്ട ദർശനങ്ങളിലൂടെ ഈശോയുടെ പരസ്യജീവിതത്തിലെ അത്യാശ്ചര്യകരമായ ഒട്ടനവധി സംഭവങ്ങർൾ മാത്രമല്ല, അവിടുത്തെ മനസ്സും മറ്റെങ്ങും കാണാത്തവിധം വെളിപ്പെടുത്തുകയാണ്. രക്ഷകനും കർത്താവുമായ ഈശോയോട്, ഒരു സുഹൃത്തിനൊടെന്നപോലെ ഗാഢമായി അടുക്കുവാനും മനസ്സിലാക്കുവാനും അഗാധമായി സ്നേഹിക്കുവാനും അതുവഴി, ഇതുവരെ സാധിക്കാത്ത ജീവിതവിശുദ്ധീകരണം നേടിയെടുക്കുവാനും ലോകമെമ്പാടും അനേകലക്ഷം മനുഷ്യരെ സഹായിച്ച വിശിഷ്ടകൃതിയുടെ മൂന്നാം ഭാഗം. "Yesuvinte Kannukaliloode" is an inspiring journey...
ക്രൈസ്തവ വിശ്വാസത്തിൻ്റെ കേന്ദ്രമായ ത്രിത്വരഹസ്യത്തിൻ്റെ നേർകാഴ്ച സമ്മാനിക്കുന്ന അതിവിശിഷ്ട ഗ്രന്ഥമാണിത്. ത്രിത്വം ഒരേ സമയം ഗ്രാഹ്യവും അഗ്രാഹ്യവുമായിരിക്കുന്ന മഹാരഹസ്യമാണ്. ഏക ദൈവം എങ്ങനെ മൂന്നാളുകളായിരിക്കുന്നു? മൂന്നാളുകൾ എങ്ങനെ ഏക ദൈവമായിരിക്കുന്നു? ത്രിത്വം സത്യമോ മിഥ്യയോ? വിശുദ്ധ ഗ്രന്ഥത്തിൻ്റെയും സഭാ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ, സഭാപിതാക്കന്മാരുടെ പഠനങ്ങളുടെയും ദൈവശാസ്ത്രജ്ഞരുടെ ചിന്താധാരകളുടെയും വെളിച്ചത്തിൽ ത്രിത്വരഹസ്യത്തെ വിശകലനം ചെയ്ത് അവതരിപ്പിക്കുകയാണ് ഈ രചനയിൽ. "Thrithwam Grahyavum Agrahyavum" offers a clear introduction to the...
ഈ ഗ്രന്ഥത്തിലൂടെ വിശുദ്ധൻ്റെ ജീവിതവും അനുവർത്തിച്ച മാതൃകയും അദ്ധ്യാത്മിക അനുഷ്ഠാനങ്ങളും ഇന്നത്തെ ലോകത്തിനു അഭൂതപൂർവ്വമായ ഒരു മാതൃകയാണ് നൽകുന്നത്. അസമാധാനവും അസംതൃപ്തിയും കാർന്നുതിന്നുന്ന മനുഷ്യജീവിതങ്ങൾക്ക് ഈ വിശുദ്ധൻ്റെ ജീവിത മാതൃക ശക്തിയും അധ്യാത്മിക ബോധനവും നൽകും. "Switzerlandinte Madhyasthanaya Vishudha Nicholas" presents the life, example, and spiritual practices of the saint as an inspiring model for today's world. At a time...
ആധ്യാത്മികതയ്ക്ക് ശരിയായ ദിശാബോധം പകരുന്ന രചനയാണ് "സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ" എന്ന ഗ്രന്ഥം. സ്വർഗത്തിൻ്റെ കയ്യൊപ്പ് ഈ ഗ്രന്ഥത്തിലുടനീളം ദൃശ്യമാണ്. പരിപൂർണ സ്നേഹത്തിൻ്റെ അഭ്യസനത്തിലൂടെ ആത്മാവ് സ്നേഹത്തിൽ പക്വത പ്രാപിക്കുന്നതും, ദൈവം ആത്മാവിൽ സ്നേഹം ചൊരിഞ്ഞ് സ്നേഹാഭിഷേകത്താൽ നയിക്കുന്നതും ആത്മാവ് സ്നേഹമായിത്തീർന്ന് ദൈവത്തോട് ഐക്യപ്പെടുന്നതും ത്രിവിധ ഘട്ടങ്ങളായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ആത്മീയ ജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്ക് മാർഗദീപമാണ്. അനേകം വിശുദ്ധരുടെ സ്നേഹസാക്ഷ്യങ്ങൾകൊണ്ട് സ്നേഹത്തിലുള്ള ആത്മാവിൻ്റെ ചുവടുവയ്പുകളെ അവതരിപ്പിക്കുന്നതിനാൽ വായനക്കാർക്ക് സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ അനായാസം...
മിശിഹായെപ്രതി രക്തസാക്ഷിമകുടമണിഞ്ഞ സ്തേഫാനോസ് മുതൽ നമ്മുടെ കൺമുൻപിൽ ജീവത്യാഗത്തിൻ്റെ നേർക്കാഴ്ച്ച ഒരുക്കിയ 21 കോപ്റ്റിക് ക്രൈസ്തവർ വരെയുള്ള പരസഹസ്രം സാക്ഷ്യജീവിതങ്ങളെ മുപ്പത്തിയെട്ട് വിഭാഗങ്ങളിലായി അവതരിപ്പിക്കുന്ന ഈ രചന തിരുസ്സഭയ്ക്ക് അമൂല്യ നിധിയാണ്, നമുക്ക് അനുഗ്രഹങ്ങളുടെ കലവറയാണ്, വിശ്വാസികളായ ഏവർക്കും സംപൂജ്യമായ തിരുശേഷിപ്പാണ്, വരും തലമുറകൾക്ക് മാർഗദീപമാണ്. "Thirusabharamathile Rakthapushpangal" presents the inspiring lives of thousands of Christian martyrs in thirty eight sections from St....
ജീവിതത്തിൻ്റെ സമ്പൂർണ്ണ സമർപ്പണം ദൈവത്തോടു പറഞ്ഞ് സമ്മതിക്കുന്നതാണ് സന്യാസ പ്രതിഷ്ഠ. തിരുസഭയിൽ ആയിരക്കണക്കിന് ധന്യാത്മാക്കൾ നടത്തിയ പ്രതിഷ്ഠയാണ് സന്യാസസാക്ഷ്യം. അത് ഇന്നും തുടരുന്നുവെന്നതാണ് സത്യം! സന്യാസ പ്രതിഷ്ഠയെക്കുറിച്ച് സുവിശേഷത്തിൻ്റെയും സഭാ പ്രബോധനങ്ങളുടെയും വെളിച്ചത്തിലുള്ള വിചിന്തനങ്ങളാണ് ഈ ഗ്രന്ഥത്തിൻ്റെ താളുകളിൽ കുറിച്ചിരിക്കുന്നത്. യേശുകർത്താവ് പഠിപ്പിച്ച ഏറ്റം ആദർശപരമായ ജീവിത നിലവാരത്തെയാണ് സന്യാസത്തിൻ്റെ മാനദണ്ഡമായി ഇവിടെ സ്വീകരിച്ചിരിക്കുന്നത്. Religious consecration is a complete surrender of one's life to God....
ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ചിന്തകളെയും സഭയുടെ സമ്പന്നമായ വിശ്വാസ പാരമ്പര്യത്തെയും ലളിതമായ ഭാഷയിൽ വായനക്കാരുടെ മുമ്പിൽ വയ്ക്കുവാനുള്ള ഒരു വിനീത ശ്രമമാണ് ഈ ഗ്രന്ഥം നടത്തുന്നത്. പുതിയൊരു ആത്മീയ അന്വേഷണത്തിലേക്ക് വായനക്കാരെ വിളിച്ചു വരുത്തുകയാണ് ഇതിൻ്റെ ലക്ഷ്യം. "Kristheeya Viswasaasathe Aduthariyaan" is a humble attempt to present the thoughts of Pope Benedict XVI and the rich tradition of the church’s faith...
വീട്ടിലൊരു ലൈബ്രറി വായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...? ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം.. സോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം..... (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം...
നാം വെറും അധരസേവക്കാരാണോ എന്ന് ആത്മശോധന ചെയ്യാം വളരെ വർഷങ്ങളായി നാം പലരും നവീകരണത്തിലേക്ക് വന്നിട്ട്. പക്ഷേ, യഥാർത്ഥത്തിൽ നമ്മുടെ ജീവിതങ്ങളെ നവീകരിക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് വേണ്ടത്ര വളർച്ചയില്ലാതെ നാം മുരടിച്ചുപോകുന്നത്? ശരിയായ അർത്ഥത്തിൽ ഒരു retreat (ഒരു തിരിച്ചു പോകൽ അഥവാ തിരിഞ്ഞു നോട്ടം) നമുക്കാവശ്യമാണ്. രണ്ടാം ഭാഗത്തിൽ ഏതാനും ഗാനങ്ങളാണ്. നല്ല ആശയങ്ങൾ ഉൾക്കൊള്ളുന്ന കുറച്ചു ഗാനങ്ങൾ. ഉദ്ദേശ്യം ആദ്യം പറഞ്ഞതുതന്നെ ആർക്കെങ്കിലും ഈ പുസ്തകം...
സി.റോസ് മേരി എഴുതിയ ഈ പുസ്തകം വായിക്കുന്നതുവഴി ക്രിസ്തുവിനെ കൂടുതൽ അറിയുവാനും അതുവഴി അവിടുത്തെ സമാധനവും ശാന്തിയും സൗഖ്യവും അനുഭവിക്കാനും സകലർക്കും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു .
"Amarthyathayude Divyaoushadham" written by Sr. Rose Mary, readers will come to know Christ more deeply and, through him, experience his peace, serenity, and healing in their lives.
മനുഷ്യജീവിതത്തിൽ ഒരു തെരഞ്ഞെടുപ്പ് ആവശ്യമാണ്. ഒന്നുകിൽ സമ്പൂർണ്ണ വിശുദ്ധിയിലൂടെ സ്വർഗ്ഗത്തിലെത്തുക. അല്ലെങ്കിൽ ദൈവത്തിൽനിന്നകന്നു നരകത്തിലായിരിക്കുക. അനുദിന ജീവിതത്തിലെ നമ്മുടെ ഓരോ ചുവടുവെപ്പും നമ്മുടെ ഈ തിരഞ്ഞെടു പ്പിലേക്കാണു നയിക്കുന്നത്. ഈ സത്യം ഗൗരവത്തോടെ ഗ്രഹിച്ച ഒരാളായിരുന്നു മരിയ ഗൊരേത്തി. രക്തസാക്ഷിയായില്ലെങ്കിൽപോലും അവൾ വിശുദ്ധ ആകുമായിരുന്നു! Human life requires a choice. We must choose either to reach heaven through a life of complete holiness...
ഇന്നത്തെ ലോകത്തിൻ്റെ നേർക്കാഴ്ചകൾ വളരെ ചുരുങ്ങിയ, ചിന്തോ ദ്ദീപകമായ വാക്കുകളിലൂടെ ആസ്വാദക ഹൃദയങ്ങളെ സ്പർശിക്കുന്ന രീതിയിലുള്ള വരികളാണ് ഈ കവിതകളിലെല്ലാം നിഴലിക്കുന്നത്.
These poems reflect the realities of today's world through short but thought-provoking lines. Their simple yet meaningful words touch the hearts of readers and invite them to reflect more deeply on life.
മലബാറിൻ്റെ മണ്ണിൽ വളർന്നു പന്തലിച്ച ഒരു വടവൃക്ഷമായ മോൺ. സി.ജെ. വർക്കിയച്ചനെക്കുറിച്ചുള്ള മനോഹര ചിത്രം കുരിശുംമൂട്ടിൽ മാത്യുവിൻ്റെ തൂലികയിലൂടെ കാവ്യാത്മകമായി, വായനക്കാരുടെ മനസ്സിനെ തട്ടിയുണർത്തുന്ന വിധത്തിൽ ഒഴുകിയിറങ്ങിയ കവിത. കാലത്തിനു മായ്ക്കാനാവാത്തവിധം തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട അച്ചൻ്റെ ജീവിതം ഒരു പ്രകാശഗോപുരംപോലെ ഉയർത്തിക്കാണിക്കുകയാണീ തൂലികയുടെ ചലനത്തിലൂടെ. Msgr C. J. Varkeyachan was like a great banyan tree that grew and spread across the soil...
Regular price
Rs. 30.00
Regular priceSale price
Rs. 30.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.