നിങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ, നിങ്ങളുടെ ഭാര്യയോടൊപ്പം നിങ്ങൾ തിരുവെഴുത്ത് കൈകളിലെടുക്കുക. നിങ്ങളുടെ മക്കളോട് ചേർന്ന് (പള്ളിയിൽ) കേട്ട വചനം വീണ്ടും വിണ്ടും വായിക്കുകയും ഒരുമിച്ച് ആവർത്തിക്കുകയും വേണം. നിങ്ങൾ ഭവനങ്ങളിലേക്കു മടങ്ങി നിങ്ങളുടെ വീടുകളിൽ രണ്ടു മേശകൾ തയ്യാറാക്കുക. ഒരെണ്ണത്തിൽ ഭക്ഷണവിഭവങ്ങൾക്കുള്ള പാത്രങ്ങൾ, മറ്റേതിൽ വചനം നിറഞ്ഞപാത്രം. പള്ളിയിൽ കേട്ട വചനങ്ങൾ ഭർത്താവ് ആവർത്തിക്കട്ടെ. വീട് ഒരു പള്ളിയാകട്ടെ. When you return home, take the scriptures into...
യേശുവിനെക്കുറിച്ചുള്ള നിത്യനൂതനമായ അറിവിൻ്റെ അണയാദീപമാണ് പരിശുദ്ധ പിതാവ് ബെനഡിക്ട് മാർപാപ്പയുടെ നസറത്തിലെ യേശു എന്ന ഗ്രന്ഥം. അതിൻ്റെ പ്രസിദ്ധീകരണത്തിനു മുൻപേ മാധ്യമങ്ങൾ പുറത്തുവിട്ട അഭിപ്രായങ്ങൾ അറിയാനിടയായി. അന്ന് മുതൽ ഗ്രന്ഥം വായിക്കാനുള്ള മോഹമുദിച്ചു. പല വാല്യങ്ങളിലും വലുപ്പത്തിലുമുള്ള ഗ്രന്ഥം വായിച്ചപ്പോളാണ് നമ്മുടെ സാധാരണ ദൈവജനത്തിന് ഗ്രഹിക്കാൻ അതെത്ര ദുഷ്കരമാണെന്ന് മനസിലായത്. പ്രസ്തുത തിരിച്ചറിവാണ് "യേശുവിനെ അടുത്തറിയാൻ" എന്ന ഈ പുനർവായനാഗ്രന്ഥത്തിലേക്ക് നയിച്ചത്. Pope Benedict XVI's Jesus of Nazareth...
ഈ ഗ്രന്ഥത്തിലൂടെ വിശുദ്ധൻ്റെ ജീവിതവും അനുവർത്തിച്ച മാതൃകയും അദ്ധ്യാത്മിക അനുഷ്ഠാനങ്ങളും ഇന്നത്തെ ലോകത്തിനു അഭൂതപൂർവ്വമായ ഒരു മാതൃകയാണ് നൽകുന്നത്. അസമാധാനവും അസംതൃപ്തിയും കാർന്നുതിന്നുന്ന മനുഷ്യജീവിതങ്ങൾക്ക് ഈ വിശുദ്ധൻ്റെ ജീവിത മാതൃക ശക്തിയും അധ്യാത്മിക ബോധനവും നൽകും. "Switzerlandinte Madhyasthanaya Vishudha Nicholas" presents the life, example, and spiritual practices of the saint as an inspiring model for today's world. At a time...
ആധ്യാത്മികതയ്ക്ക് ശരിയായ ദിശാബോധം പകരുന്ന രചനയാണ് "സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ" എന്ന ഗ്രന്ഥം. സ്വർഗത്തിൻ്റെ കയ്യൊപ്പ് ഈ ഗ്രന്ഥത്തിലുടനീളം ദൃശ്യമാണ്. പരിപൂർണ സ്നേഹത്തിൻ്റെ അഭ്യസനത്തിലൂടെ ആത്മാവ് സ്നേഹത്തിൽ പക്വത പ്രാപിക്കുന്നതും, ദൈവം ആത്മാവിൽ സ്നേഹം ചൊരിഞ്ഞ് സ്നേഹാഭിഷേകത്താൽ നയിക്കുന്നതും ആത്മാവ് സ്നേഹമായിത്തീർന്ന് ദൈവത്തോട് ഐക്യപ്പെടുന്നതും ത്രിവിധ ഘട്ടങ്ങളായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ആത്മീയ ജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്ക് മാർഗദീപമാണ്. അനേകം വിശുദ്ധരുടെ സ്നേഹസാക്ഷ്യങ്ങൾകൊണ്ട് സ്നേഹത്തിലുള്ള ആത്മാവിൻ്റെ ചുവടുവയ്പുകളെ അവതരിപ്പിക്കുന്നതിനാൽ വായനക്കാർക്ക് സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ അനായാസം...
"33 നക്ഷത്രം മുതൽ ആകാശം വരെ" വെളിച്ചത്തിനുള്ള സങ്കീർത്തനങ്ങളാണ്. ജ്ഞാനികൾ തിരഞ്ഞുപോയ നക്ഷത്രത്തിൻ്റെ പൊരുൾ പറഞ്ഞാണ് മുപ്പത്തിമൂന്ന് അധ്യായങ്ങളുള്ള ഈ പുസ്തകം ആരംഭിക്കുന്നത്. വളരെവേഗത്തിൽ പരാമർശിച്ചു പോകുന്ന സുവിശേഷസൂചനകളിലേക്ക് ഫിൽസണച്ചൻ്റെ ശ്രദ്ധയും ധ്യാനവും ഏകാഗ്രമാകുന്നു. കരിയിലകൾക്കുമീതെ ലെൻസുയർത്തി സൂര്യവെളിച്ചംകൊണ്ട് അവയെ ആളിക്കത്തിക്കുന്നതുപോലെയാണത്. ഓരോ അധ്യായത്തിലും അസാധാരണ ചാരുതയുള്ള വെളിച്ചത്തിൻ്റെ ഉപാസനയുണ്ട്. "33 Nakshathram Muthal Akasham Vare" is a collection of reflections on the light of...
സഹനവും മരണവുമെല്ലാം ദൈവപരിപാലനയുടെ അജ്ഞാത വഴികളാണെന്ന ഉത്തമബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴത്തിൽ പതിയും. സഹനത്തെക്കുറിച്ചുള്ള ആഴമേറിയ ആത്മീയ ദർശനങ്ങളാണ് സ്വന്തം അനുഭവത്തിലൂടെയും കണ്ടുമുട്ടിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഗ്രന്ഥകാരി വരച്ചുകാട്ടുന്നത്. "Anchappavum Randu Meenum" helps readers understand that suffering and even death can be mysterious paths within God's loving providence. Through her own experiences and the life stories of...
പുരോഹിതശുശ്രൂഷ ഏകാഗ്രചിത്തതയോടെ ദൈവൈക്യത്തിൽ നിർവഹിക്കുവാൻ സഹായിക്കുന്ന ആത്മീയ ചിന്തകൾ, ദൈവവചനമാകുന്ന അമൂല്യ നിധിയിൽ നിന്ന് അടർത്തിയെടുത്ത് അവതരിപ്പിക്കുന്ന ലഘു ഗ്രന്ഥമാണ് ബഹു. ബോബിറ്റ് പൈമ്പിള്ളിക്കുന്നേൽ അച്ചൻ്റെ 'അർഹിക്കാത്ത കൃപ'. പ്രാർത്ഥാനാനിർഭരമായ ചിന്താസരണിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്. 'Arhikkatha Krupa' by Fr. Bobit Paimpillikkunnel is a short book of spiritual reflections drawn from the priceless treasure of God's word. It offers guidance for...
പതിനാലാം വയസിൽ കിഡ്നികൾ തകരാറിലായ ഒരു ബാലൻ. മരണത്തെ മുന്നിൽ കണ്ടുകൊണ്ടിരുന്നപ്പൊഴും പ്രത്യാശയിൽ അവൻ ജീവിച്ചു. ദാരിദ്ര്യത്തെയും രോഗപീഡകളെയും കീഴടക്കിയ അവൻ്റെ വിശ്വാസത്തിൻ്റെയും ശരണത്തിൻ്റെയും കഥയാണ് ഈ ഗ്രന്ഥം. രണ്ടു പ്രാവശ്യം കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്യേണ്ടിവന്നപ്പൊഴും മറ്റു നിരവധി ദുരിതങ്ങളിലൂടെ കടന്നുപോയപ്പൊഴും പ്രതീക്ഷിക്കാനൊന്നുമില്ലായെന്നു തോന്നിയപ്പൊഴും ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ കെട്ടുപോകാതെ സൂക്ഷിച്ച ജോൺസൻ്റെ ജീവിതം കഷ്ടതകളിലൂടെ കടന്നുപോകുന്നവർക്ക് കരുത്തു പകരും. നമുക്കു ചുറ്റുമുള്ള മനുഷ്യരെയും നമ്മുടെ ചുറ്റുപാടുകളെയും നമ്മെത്തന്നെയും വ്യത്യസ്തമായി നോക്കിക്കാണാൻ...
ജീവിതമാകെ ഉലച്ചു കളയുന്ന അനുഭവങ്ങളുടെ പകലുകൾക്കൊടുവിൽ ശാന്തമായ സുഖനിദ്ര. മിഴികളെ നിദ്ര വാരിപ്പുണരുന്ന നേരത്തും ഹൃദയമിഴികളിൽ ഉണർവ്വിൻ്റെ തെളിമ. നിദ്രയ്ക്ക് കൂട്ടിനെത്തിയ സ്വപ്നങ്ങളുടെ ചിറകിലേറി നസ്രത്തിലെ മരപ്പണിക്കാരൻ യൗസേപ്പിൻ്റെ ജീവിത യാത്ര. After days filled with experiences that shake our lives, peaceful sleep brings rest. Even as our eyes close in sleep, our hearts remain awake with hope and...
ദിവ്യകാരുണ്യം അഥവാ വിശുദ്ധ കുർബാന ഒരു ദൈവിക രഹസ്യമാണ്, വിശ്വാസത്തിൻ്റെ കണ്ണുകൾ കൊണ്ട് വീക്ഷിക്കേണ്ട ഒരു ദിവ്യരഹസ്യം. അതിനെക്കുറിച്ച് കൂടുതൽ അറിയാൻ, ഗ്രഹിക്കാൻ, ഉൾക്കൊള്ളാൻ, ധ്യാനിക്കാൻ ബഹുമാനപ്പെട്ട അലോഷ്യസ് അച്ഛൻ്റെ ചിന്തകൾ സഹായകമാകും. ദിവ്യകാരുണ്യത്തെ ധ്യാനിച്ചും സഭാപ്രബോധനങ്ങൾ പഠിച്ചും ധാരാളം വായിച്ചും അച്ചൻ തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം ദിവ്യകാരുണ്യ കേന്ദ്രീകൃത ആത്മീയജീവിതം നയിക്കാൻ വായനക്കാർക്ക് ഒരു അനുഗ്രഹമായിരിക്കും. The Eucharist, or Holy Mass, is a divine mystery...
"Miracles Of Jesus" is an excellent interpretive account of 35 miracles of Jesus, explaining their context, meaning, and the essence of Jesus miraculous action. It will serve as a valuable resource for all those who are involved in preaching of the word. Although it is focused primarily on children, this...
“അകതാരിലെ ഗുരു” വായനക്കാരനെ ഈ ആന്തരിക യാത്രയിലേക്ക് ക്ഷണിക്കുന്നു. ഉള്ളിലെ നിശ്ശബ്ദതയിൽ ദൈവത്തിൻ്റെ സ്വരം കേൾക്കാനും, ദൈവവചനത്തിൻ്റെ വെളിച്ചത്തിൽ ജീവിതത്തെ പരിശോധിക്കാനും, ആത്മാവിൻ്റെ ദാനങ്ങളെ തിരിച്ചറിയാനും, ആത്മാവിൻ്റെ ഫലങ്ങൾ ജീവിതത്തിൽ വളർത്താനും ഈ ഗ്രന്ഥം സഹായിക്കുന്നു. പരിശുദ്ധാത്മാവിനോടുള്ള സൗഹൃദം വളർത്തിയെടുക്കുമ്പോൾ നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ക്രമേണ മാറുന്നു. ജീവിതം കൂടുതൽ സ്നേഹപൂർണ്ണവും സമാധാനപരവും വിശുദ്ധവുമായിത്തീരുന്നു. “Akattharile Guru” invites readers on an inner spiritual journey. It...
നിറഞ്ഞിരിക്കുന്ന ഭക്ഷണേമശയില്നിന്ന് മിതമായും വിശുദ്ധി നഷ്ടെപ്പടാെതയും കഴിക്കുവാനുള്ള കുറുക്കുവഴികളാണ് ഈ പുസ്തകത്തിൽ. ആത്മനിയ്രന്തണത്തിെൻ്റെയും കൃപയുെടയുംസഹായേത്താെട ഭക്ഷണേത്താടുള്ള അമിത താല്പര്യെത്ത അതിജീവിക്കാൻ ഈ പുസ്തകം സഹായിക്കും.
This book offers simple ways to eat moderately and maintain purity while enjoying a full table of food. With self-control and God’s grace, it helps readers overcome an excessive desire for food.
പരിശുദ്ധ കുർബാനയർപ്പണത്തിൻ്റെ തികച്ചും ജീവിതബന്ധിയും പ്രായോഗികവുമായ വ്യാഖ്യാനം. ആഴമാർന്ന ദൈവസ്നേഹാനുഭവത്തിൽ നിന്നുരുത്തിരിയുന്ന ആസ്വാദ്യതയും സ്വാധീനശക്തിയുമുളവാക്കുന്ന മനോഹരമായ ഹൃദയമൊഴികൾ. "Amarthyathayude Appam" is a practical and life-related explanation of the Holy Eucharistic celebration. It contains beautiful and heartfelt reflections that come from a deep experience of God’s love. These reflections are meant to be both meaningful and...
വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും അനേകം മുത്തുമണികൾ ചേർത്ത് 17 അദ്ധ്യായങ്ങളിലൂടെ രൂപം കൊടുത്ത ഈ ഗ്രന്ഥം വായിക്കുന്ന ഏവർക്കും ആശ്വാസവും ദൈവാനുഗ്രഹവും ലഭിക്കട്ടെ. ഒരു ശിശുവിനെ ഗർഭം ധരിച്ച് അതിൻ്റെ പൂർണ്ണവളർച്ചയിൽ പ്രസവിച്ച് ശിശുപോഷണവും നൽകി വളർത്തുന്നതിനുവേണ്ടി അവിരാമം അദ്ധ്വാനിക്കുന്ന ഒരമ്മയെപ്പോലെ, സിസ്റ്റർ എൽസീനയുടെ വലിയ ആത്മീയദാഹം പുസ്തകരൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇത് ദൈവത്തെ അന്വേഷിക്കുന്നവർക്ക് ആനന്ദവും ആശ്വാസവും പ്രോത്സാഹനവും നൽകുമെന്ന് തീർച്ചയാണ്. 'Alivinte Theerath', made up of 17 chapters...
ജീവിതസായാഹ്നത്തിൽ, ഓർമകളുടെ പോക്കുവെയിലിൽ ഇരുന്ന് പുണ്യചരിതനായ ഒരു വൈദികൻ രേഖപ്പെടുത്തിയ അമൂല്യമായ കുറിപ്പുകളാണീ പുസ്തകത്തിൽ. നമ്മുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന, എല്ലാറ്റിനും ദൈവത്തിനു നന്ദിയർപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒട്ടനവധി അറിവുകളും അനുഭവങ്ങളും വ്യക്തികളും കടന്നുവരുന്ന അസാധാരണമായൊരു കൃതി. "Daivame Nandhi" contains valuable notes written by a holy priest in the evening of his life, while reflecting on memories of the past. It...
Regular price
Rs. 120.00
Regular price
Rs. 120.00
Sale price
Rs. 120.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.