പക്ഷികളെയും മുഗങ്ങളെയും ചെടികളെയും കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് , ചിന്തോദ്ദീപകങ്ങളും ജീവിത ബന്ധിയുമായ സന്ദേശങ്ങൾ അവതരിപ്പിക്കുകയാണ് കഥാകൃത്ത് ഓർത്തിരിക്കാൻ പറ്റുന്ന ചെറിയ വാക്കുകളിലൂടെ അർത്ഥപൂർണ്ണമായ ജീവിതങ്ങൾ മഞ്ഞുതുള്ളി പറയുന്നത് മനോഹരമായി നമുക്ക് അനുഭവപ്പെടും . ചൈതന്യം പകരുന്ന ചിന്തകൾ പങ്കുവെക്കുന്ന മഞ്ഞുതുള്ളി എന്ന മുഖ്യ കഥാപാത്രം വായനക്കാരുടെ മനസ്സുകളിൽ തെളിഞ്ഞു നിൽക്കും . 'Manjuthulli part 2' tells meaningful stories by using birds, animals, and plants as...
നാം വെറും അധരസേവക്കാരാണോ എന്ന് ആത്മശോധന ചെയ്യാം വളരെ വർഷങ്ങളായി നാം പലരും നവീകരണത്തിലേക്ക് വന്നിട്ട്. പക്ഷേ, യഥാർത്ഥത്തിൽ നമ്മുടെ ജീവിതങ്ങളെ നവീകരിക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് വേണ്ടത്ര വളർച്ചയില്ലാതെ നാം മുരടിച്ചുപോകുന്നത്? ശരിയായ അർത്ഥത്തിൽ ഒരു retreat (ഒരു തിരിച്ചു പോകൽ അഥവാ തിരിഞ്ഞു നോട്ടം) നമുക്കാവശ്യമാണ്.രണ്ടാം ഭാഗത്തിൽ ഏതാനും ഗാനങ്ങളാണ്. നല്ല ആശയങ്ങൾ ഉൾക്കൊള്ളുന്ന കുറച്ച ഗാനങ്ങൾ. ഉദ്ദേശ്യം ആദ്യം പറഞ്ഞതുതന്നെ ആർക്കെങ്കിലും ഈ പുസ്തകം കുറച്ചെങ്കിലും...
വിശ്വസാഹിത്യത്തിൻ്റെ അഭിരുചികളെയും അടിസ്ഥാന പ്രമാണങ്ങളെയും ആഴത്തിൽ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്ത യേശുക്രിസ്തുവിൻ്റെ അമൂല്യമായ പീഡാസഹനം, മലയാളകാവ്യസാഹിത്യ പ്രസ്ഥാനത്തിൽ പതിപ്പിച്ച മായാത്ത മുദ്രകളെക്കുറിച്ചുള്ള ഇദംപ്രഥമമായ ആധികാരിക പഠനം. അതിലൂടെ ഇതുവരെ ആരോരുമറിയാതെ മറഞ്ഞുകിടന്ന മഹാകാവ്യങ്ങള്തന്നെ ഉയർന്നുവരുന്നു. വിജ്ഞാനകുതുകികൾക്കും വിദ്യാർത്ഥികൾക്കും ഒരു മുതൽകൂട്ടായ ഈ കൃതി സോഫിയ ബുക്സ് അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു. "Manushyaputhrante Panapathravum Malayala Kavyaprapanchavum" is the first detailed and authoritative study of how the Passion...
കളിച്ചുതിമിർത്തു നടക്കേണ്ട കുഞ്ഞുപ്രായത്തിൽ, വൈകാതെയുള്ള മരണത്തെക്കുറിച്ച് മുന്നറിയിപ്പു കിട്ടുക; അതും ആദ്യദിവ്യകാരുണ്യസ്വീകരണ ദിവസം ഉണ്ണീശോയിൽനിന്ന്. പോരാത്തതിന്, പരിശുദ്ധമാതാവിൽനിന്നുള്ള സ്ഥിരീകരണവും. പിന്നെ, ഏഴു വയസ്സുമുതൽ 11 വയസ്സുവരെ ആ കുട്ടി മരണം വരുന്നതു കാത്തിരുന്നു പരിപൂർണമായ ഒരുക്കത്തോടെ. അത്യസാധാരണമായ ആ കുഞ്ഞുജീവിതത്തിൻ്റെ കഥയാണ് ഈ പുസ്തകം. ഇതിലൂടെ നിരവധി പുതിയ അറിവുകളും ഭക്തിതീക്ഷ്ണതയും നമ്മുടെ കുട്ടികൾക്കും ലഭിക്കും തീർച്ച. At a very young age, when children usually spend...
ഉള്ളടക്കം ലാളിത്യവും ജീവിതഗന്ധിയായ സന്ദർഭങ്ങളും നിറഞ്ഞതാകുമ്പോൾതന്നെ ശക്തമായ ആശയങ്ങളെയും വ്യക്തിസ്വാതന്ത്യ്രത്തിൻ്റെ പ്രാധാന്യത്തെയും കഥാപാത്രങ്ങളുടെ ആത്മാവിഷ്കാരത്തിലൂടെ എടുത്തു കാട്ടുന്ന കഥകൾ. നഷ്ടപ്പെടുന്ന ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ വായനക്കാരനെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു. യാഥാർത്ഥ്യത്തിൻ്റെയും സങ്കൽപങ്ങളുടെയും ഇടയിലൂടെ ജീവിതസത്യങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്ന ക്ലാസിക് മാനങ്ങളുള്ള നാലു ചെറുകഥകളുടെ സമാഹാരം. "Margareettayude Kadhakal" contains four classic short stories. The stories are simple, realistic, and full of everyday life. Through...
മറിയത്തിൻ്റെ ജീവിതം ജനനം മുതൽ സംഭവബഹുലമായിരുന്നു. പ്രത്യേകിച്ചും കർമലസഭയിൽ ചേർന്നതിനു ശേഷമുള്ള 12 വർഷങ്ങൾ. ദർശനങ്ങൾ, പഞ്ചക്ഷതങ്ങൾ, ഹൃദയഭേദനം, പ്രവചനവരം, പരഹൃദയജ്ഞാനം തുടങ്ങി പത്തോളം അസാധാരണ സിദ്ധികൾ അവൾക്കുണ്ടായിരുന്നു. അവളുടെ ജീവിത കഥ ലളിതസുന്ദരമായി വരച്ചിടുകയാണ് ഇവിടെ. Mary's life was filled with remarkable events from the time of her birth. The twelve years after she joined the Carmelite Order were...
ആവർത്തിച്ചുരുവിടുന്ന അപേക്ഷാരൂപത്തിലുള്ള പ്രാർത്ഥ നയാണ് ലിറ്റിനി. ജപമാലയും തുടർന്നുള്ള ദൈവമാതാവിന്റെ ലിറ്റിനിയും വേദഗ്രന്ഥപാരായണവുമാണ് പൊതുവായി ദൈ വജനം കുടുംബപ്രാർത്ഥന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സഭാ പിതാക്കൻമാർ പുതുതായി കൂട്ടിച്ചേർത്ത മരിയൻ നാമങ്ങ ളിലൂടെ ഇന്ന് നാം ഉപയോഗിക്കുന്ന ലിറ്റിനി രൂപപ്പെട്ടു.മരിയൻ നാമങ്ങളെപ്പറ്റിയുള്ള പഠന വിവരണങ്ങളാണ് ഈ പുസ്തകത്തിലെ പ്രധാന ആശയങ്ങൾ. ഓരോ മരിയൻ നാമങ്ങളും രൂപപ്പെട്ട ചരിത്രവും തിരുസഭയുടെ അംഗീകാരവും ദൈവശാസ്ത്ര ആശയങ്ങളുമാണ് മരിയൻ ലിറ്റിനി എന്ന ഈ പുസ്തകത്തിൽ വിവരിക്കുന്നത്....
അത്ഭുതങ്ങളല്ല ക്രിസ്തീയ വിശ്വാസത്തിൻ്റെ അടിസ്ഥാനം. എങ്കിലും ആ വിശ്വാസം അത്ഭുതങ്ങൾ നിറഞ്ഞ ഒരു ജീവിതത്തിലേക്ക് നമ്മെ നയിക്കും എന്നത് തീർച്ചയാണ്. ദൈവത്തിൻ്റെ ആത്മാവ് നിരന്തരം നയിക്കുമ്പോൾ അതിസ്വാഭാവികമായ ഒരു തലത്തിലേക്ക് നമ്മുടെ ജീവിതം ഉയർത്തപ്പെടും. ജഡികമനുഷ്യൻ കാണുന്നതിനപ്പുറം കാണാനും കേൾക്കുന്നതിനപ്പുറം കേൾക്കാനും ലോകമനുഷ്യൻ ഗ്രഹിക്കുന്നതിനപ്പുറമുള്ള യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കാനും വിശ്വാസം നമ്മെ പ്രാപ്തരാക്കും. ദൈവത്തിൻ്റെ അപരിമേയമായ ശക്തിയുടെ പ്രകടനങ്ങൾ വിശുദ്ധിയും പ്രാർത്ഥനയും വിശ്വാസവും നിറഞ്ഞ ജീവിതങ്ങളിലൂടെ അത്ഭുതങ്ങളായി വെളിപ്പെടും. Christian faith...
ആത്മീയ യാത്രയിൽ ഇടറി വീഴുന്നവർക്ക് ഉയിർത്തെഴുന്നേല്പിൻ്റെ ശക്തി പകരുന്ന ദൈവിക സന്ദേശങ്ങൾ. പ്രതികൂലങ്ങളുടെ നടുവിലും പരാജയത്തിൻ്റെ വീഥികളിലും ജീവിതം പൂത്തുലയാൻ സഹായിക്കുന്ന പരിശുദ്ധാത്മാവിൻ്റെ വിജയമന്ത്രങ്ങളാണ് ഈ ഗ്രന്ഥത്തിലെ ഓരോ ലേഖനത്തിലും. ജീസസ് യൂത്തിൻ്റെ പ്രഥമനിര ലീഡേഴ്സിൽ ഒരാളായിരുന്ന ശ്രീമതി സ്റ്റെല്ല കരിസ്മാറ്റിക് നവീകരണ ശുശ്രൂഷകളുടെ കേരള ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 'Marubhumiyilum Poothulayan' contains inspiring messages from God that give strength to those who stumble on their spiritual journey and help...
മക്കളെക്കുറിച്ചുള്ള ആകുലതകളാൽ സമാധാനം നഷ്ടപ്പെട്ട കുടുംബങ്ങൾക്കുള്ള ഉണർത്തുപാട്ടാണ് ഈ പുസ്തകം. മാതാപിതാക്കൾക്കുള്ള കുടുംബധ്യാനങ്ങൾ, ബാലികാബാലന്മാർക്കുള്ള ക്രിസ്റ്റീൻ ധ്യാനങ്ങൾ, കൊച്ചുകുട്ടികൾക്കുള്ള എയ്ഞ്ചല്സ് ധ്യാനങ്ങൾ എന്നിവയിലൂടെ ആയിരക്കണക്കിന് മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രശ്നങ്ങളെ അടുത്തറിയുകയും കുരുക്കഴിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്ത അതീവ സമ്പന്നമായ അനുഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇത് എഴുതിയിരിക്കുന്നത്. അമൂർത്ത ചിന്തകൾക്കുപരി സമൂർത്തവും പ്രായോഗികവുമായ നിർദേശങ്ങളാൽ വിരചിതമായ ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ ഒരു ധ്യാനത്തിൽ പങ്കെടുത്ത ആത്മീയ ഉണർവിനാൽ നിങ്ങൾ നിറഞ്ഞിട്ടുണ്ടാകും. മാതാപിതാക്കളും യുവതീയുവാക്കളും...
ഫ്രാൻസിസ്കൻ ആധ്യാത്മികതയുടെ അനിതരസാധാരണമായ സവിശേഷതകൾകൊണ്ട് സമ്പന്നമാണ് ഈ പുസ്തം. സാധാരണ വഴികളിൽ നിന്ന് മാറി നടക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു അസീസിയിലെ വിശുദ്ധ ഫ്രാൻസിസ്. ആധുനിക യുഗത്തിൽ ഒരു ഫ്രാൻസിസ് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം എപ്രകാരം ചിന്തിക്കുമായിരുന്നു എന്ന് ഈ പുസ്തകം നമുക്ക് പറഞ്ഞുതരുന്നു. "Maunam Tharunna Jalakangal" is rich in the special qualities of Franciscan spirituality. Saint Francis of Assisi was a person who...
ശ്രദ്ധാപൂർവമായ ജീവിതത്തിന് പ്രചോദനമാകുന്ന വിധത്തിൽ ക്രമപ്പെടുത്തിയ ഈ രചന സമയനഷ്ടമോ വിരസതയോ ഉളവാക്കുന്നില്ല എന്നതുതന്നെയാണ് പ്രത്യേകത. ജീവിതത്തിൻ്റെ താളാത്മകത നഷ്ടപ്പെടുത്തരുതെന്ന അടിസ്ഥാനചിന്തയിലൂന്നിയ ചിന്താശകലങ്ങൾ മൂല്യവർത്തിയായ ഒരു വായനയിലേക്കാണ് നമ്മെനയിക്കുന്നത്. കർമനിരതമായ ദീർഘകാല സമർപ്പണജീവിതത്തിനുടമയായ ഫാ. മാത്യു ഓണയാത്തൻ കുഴിയുടെ ഈ പുസ്തകത്തിലെ താളുകൾ, നല്ലൊരു ജീവിതം നയിക്കുന്നതിന് നമുക്ക് വഴികാട്ടിയും പ്രചോദനവുമാണെന്ന് പറഞ്ഞ് ആമുഖവരികൾ അവസാനിപ്പിക്കുന്നു. 'Mayatha Mashithullikal' is carefully organized to inspire thoughtful and meaningful...
കവിയും മനുഷ്യനുമെന്ന സഹവർത്തിത്തത്തിൻ്റെയും ജൈവലോകം തരുന്ന അപൂർവതകളുടെയും സമ്മേളനങ്ങൾ കോർക്കുന്ന വൈകാരിക പ്രപഞ്ചമാണ് 'മഴ നനയുന്ന വീട്' എന്ന കവിതാസമാഹാരത്തിൻ്റെ വായനാനുഭവം. വ്യക്തിയും ഉപരിലോകവും തമ്മിലുള്ള ചേർച്ചയും ചേർച്ചക്കുറവും ആഴങ്ങളിൽനിന്ന് പിടിച്ചെടുത്ത് ജീവിതവും കവിതയും തമ്മിലുള്ള ദൂരങ്ങളെ അറിയാൻ ശ്രമിക്കുന്നു റോളി സൈമൺ തൻ്റെ കവിതകളിലൂടെ. "Mazha Nanayunna Veedu" is an emotional experience. The collection brings together the poet’s personal life, human feelings,...
ഇത് ആത്മസംഘർഷങ്ങളുടെ പെരുമഴയാകാശങ്ങളിൽ തെളിയുന്നമഴവിൽ ചാരുതയുടെ പുസ്തകം. സഹനം, പ്രലോഭനം, അതിജീവനം,വിവാഹം, പ്രണയം,വിരഹം, മരണം എന്നിങ്ങനെ മനുഷ്യജീവിതത്തിൻ്റെസപ്തമേഖലകളിലൂടെയും രൂപപ്പെടുന്ന പ്രാണൻ്റെ നേരെഴുത്തുകൾ. 'Mazhavillu' is like a rainbow shining through the storm clouds of life's inner struggles. It reflects on seven important aspects of human life suffering, temptation, perseverance, marriage, love, separation, and death. Through these experiences,...
ഓർമ്മയുടെ ആഴങ്ങളിൽ മുങ്ങിക്കിടന്നിരുന്ന ഞങ്ങളിലൂടെ ദൈവം ചെയ്ത കാര്യങ്ങൾ മീനച്ചിലാറിൻ്റെ തീരത്തെ ഞങ്ങളുടെ മരപ്പണിശാലയുടെ ഓഫീസിലിരുന്ന്, മീനച്ചിലാറ്റിൽനിന്ന് വീശിയടിക്കുന്ന തെക്കൻ കാറ്റിൻ്റെ ശീതളിമയിൽ ഓർമ്മിച്ചെടുത്ത് എഴുതിയ സംഭവങ്ങളാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 'Meenachilarum Ormakalum' contains true stories of the wonderful things God has done in our lives. These memories, hidden deep in our hearts, were recalled and written while...
'Mercy Drops' help to ponder over the state of one's soul and to turn towards the Lord. The Lords Mercy is keeping us alive amidst many problems, and struggles of life and all evil attacks. 'Mercy Drops' നമ്മുടെ ആത്മീയ ജീവിതത്തെ പരിശോധിക്കാനും കർത്താവിങ്കലേക്ക് തിരിഞ്ഞുവരാനും നമ്മെ പ്രേരിപ്പിക്കുന്നു. ജീവിതത്തിലെ പല പ്രശ്നങ്ങളുടെയും കഷ്ടപ്പാടുകളുടെയും എല്ലാ...
പുണ്യങ്ങളുടെ വഴിയിൽ പൂക്കൾ വിരിയിച്ച ബർത്തലോമിയ കപ്പിത്താ നിയോയുടെ ജീവിതകഥ. രാവും പകലുമില്ലാത്ത നിത്യതയുടെ തീരത്ത ണഞ്ഞപ്പോൾ അവളുടെ പ്രായം 26. സുന്ദരമായ ആ ചെറുജീവിതത്തെ ആർദ്രമായ ഭാഷയിൽ വരച്ചിടുകയാണ് താളുകളിൽ. മഴ വീണ് ഇലകൾ നനയുന്നതുപോലെ വായനയുടെ നേരങ്ങളെ ഈറനാക്കുന്ന എഴുത്ത്. 'Meya' tells the inspiring life story of Bartholomea Capitanio, who lived a life of holiness. She entered eternal life...
Regular price
Rs. 180.00
Regular price
Rs. 190.00
Sale price
Rs. 180.00
Unit price/ per
Sale
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.