തോൽവികൾ അവസാനവാക്കല്ല എന്നു മനസ്സിലാക്കുമ്പോഴും അടുത്ത ചുവടുവെക്കാൻ ഒരു ചഞ്ചലിപ്പ്. ചുണ്ടിനും കപ്പിനു മിടയിൽ തട്ടിപ്പറിക്കുന്നതുപോലെ അകന്നു പോകുന്ന വിജയങ്ങൾ. കണ്ണീരും കഠിനാധ്വാനവും വിയർപ്പും പ്രാർത്ഥനയും ഒത്തുചേരുമ്പോൾ വിജയത്തുടിപ്പുകളിലേക്ക് ദൂരം കുറയുന്നു. ജയപരാജയങ്ങളെ വിവിധ വീക്ഷണങ്ങളിലൂടെ നോക്കിക്കാണാൻ സഹായിക്കുന്ന കൃതി. Even when we understand that failures are not the end, we may still hesitate to take the next step. Sometimes success...
ശാസ്ത്രീയ സാമൂഹ്യ പ്രവർത്തനരംഗത്ത് ഒരു പുരോഹിതൻ നടത്തുന്ന വിശുദ്ധമായ യാത്രയാണ് 'വികസനത്തിൻ്റെ കാൽപ്പാടുകൾ'. ആധ്യാത്മികതയുടെയും സാമൂഹിക പ്രവർത്തനത്തിൻ്റെയും അടിസ്ഥാനതത്വങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഫാ. ജോസഫ് മേലേട്ടുകൊച്ചിയിൽ സാമൂഹ്യ പ്രവർത്തനരംഗത്ത് കൈവരിച്ച മാന്ത്രിക നേട്ടങ്ങളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. 'വികസനത്തിൻ്റെ കാൽപ്പാടുകൾ' എന്ന പുസ്തകം ശാസ്ത്രീയസാമൂഹ്യ പ്രവർത്തനം നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തേജനവും ഉൾകാഴ്ചയും നൽകുന്നു. "Vikasanathinte Kalpadukal" tells the inspiring story of a priest's dedicated...
നമുക്കായി നൽകപ്പെട്ടിരിക്കുന്ന ഉത്തമ വഴികാട്ടിയാണ് പരിശുദ്ധ കന്യകാമറിയം. പരിശുദ്ധ മറിയത്തെപ്പോലെ ദൈവവചനം ഹൃദയത്തിൽ കൊണ്ടുനടക്കേണ്ടവരാണ് നാം ഓരോരുത്തരും. അതിനു സഹായകരമാണ് ബഹുമാനപ്പെട്ട ജിസൺ പോൾ വേങ്ങാശ്ശേരിയച്ചൻ എഴുതിയ വിമലനക്ഷത്രം എന്ന ഈ മനോഹരമായ ഗ്രന്ഥം. ദൈവജനത്തിൻ്റെ ഹൃദയങ്ങളിലേക്ക് ദൈവാനുഭവം പകരുന്ന ഈ ഗ്രന്ഥം, വായനക്കാരെ പരിശുദ്ധ അമ്മയിലേക്കും അതുവഴി ഈശോമിശിഹായിലേക്കും അടുപ്പിക്കും. The Blessed Virgin Mary is the perfect guide given to us by God. Like Mary, each of...
ഈശോയോടുള്ള അത്യഗാധമായ സ്നേഹത്താൽ പ്രചോദിതയായ ഒരു പാവപ്പെട്ട പെൺകുട്ടി അവശരും അഗതികളുമായവർക്കായി സ്വന്തം ജീവിതം സമർപ്പിക്കുന്നു. തുടർന്ന് അസാധാരണമായ തീക്ഷ്ണതയോടെ പ്രവർത്തനമാരംഭിച്ച അവൾ ഒരു സന്യാസിനീസഭയ്ക്ക് രൂപം കൊടുത്തു ലോകമെമ്പാടും തൻ്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി സ്ഥാപനങ്ങളും ഭവനങ്ങളും പടുത്തുയർത്തി. Inspired by her deep love for Jesus, a poor young woman dedicated her life to serving the poor, the sick, and those in...
വിശുദ്ധ അൽഫോൻസ് ലിഗോരിപുണ്യങ്ങൾ നിറഞ്ഞ ഒരു യഥാർത്ഥ ക്രിസ്ത്യാനിയെ കണ്ടെത്തുക എത്രയോ പ്രയാസം! ഒരുപക്ഷേ, വെളളയടിച്ച കുഴിമാടങ്ങളെന്ന് യേശു വിശേഷിപ്പിച്ചവരുടെ ഗണത്തിൽ ഞാനും നിങ്ങളും ഉൾപ്പെടുന്നുണ്ടാകാം. പറുദീസായുടെ ആദിനൈർമല്യത്തിലേക്ക് തിരിച്ചു നടക്കാൻ നാം ഇനി ഏതുവഴിയിലൂടെ പോകും? അതിന് ഏതെല്ലാം ചവിട്ടുപടികൾ കയറണം? ഈ പ്രശ്നങ്ങൾക്കുള്ള ഉത്തരം ഈ പുസ്തകത്തിൽ നിങ്ങൾ സ്വയം കണ്ടെത്തും. കാരണം, യഥാർത്ഥ ആത്മീയതയുടെ, സമർപ്പണജീവിതത്തിൻ്റെ ആഴങ്ങളിലേക്ക് പ്രവേശിക്കാൻ ഈ വായന നിങ്ങളെ സഹായിക്കും. വിശുദ്ധിയിൽ...
ഈ ഗ്രന്ഥത്തിലെ അമ്പതോളം വരുന്ന ലേഖനങ്ങളോരോന്നും ചിന്താബന്ധുരമായ ഓരോ കൊച്ചു രത്നം തന്നെയാണ്. അവയിൽ ജീവിതവും കവിതയുമുണ്ട്, സാഹിത്യവും സംഗീതവുമുണ്ട്, ദൈവശാസ്ത്രവും തത്വശാസ്ത്രവുമുണ്ട്. വിഷയസ്വീകരണത്തിൽ ഫാ. സുബിൻ സ്വീകരിച്ചിരിക്കുന്ന വൈവിധ്യവും നിഷ്ഠയും ആരെയും അമ്പരപ്പിക്കാൻ പോരുന്നതാണ്. Each of the nearly fifty essays in this book is like a precious little gem, rich in thought and meaning. They beautifully combine reflections...
ദൃശ്യമാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തി സുവിശേഷം പ്രഘോഷിക്കാൻ പരിശ്രമിച്ചതിൻ്റെ നല്ല ഓർമകൾ പങ്കുവെക്കുകയാണ് ജോയിസ് മുക്കുടം . മാജിക് എന്ന കലാരൂപത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി അനേകം കുട്ടികളെയും മുതിർന്നവരെയും ദൈവത്തിലേക്ക് അടുപ്പിക്കാൻ ജോയിസിന് കഴിഞ്ഞിട്ടുണ്ട് എന്നത് സന്തോഷകരമാണ് . പതിറ്റാണ്ടുകൾ നീണ്ട കലോപാസനയുടെ സുഖ ദുഃഖസമ്മിശ്രമായ കഥ പറയുകയാണ് " വിസ്മയജാലകം തുറക്കുമ്പോൾ" എന്ന ഈ പുസ്തകം . സുവിശേഷപ്രഘോഷണത്തിൽ നവീനമേഖലകൾ തേടുന്നവർക്ക് പ്രാത്സാഹനമേകുന്ന മനോഹരമായ രചന . " Vismayajalakam...
സന്യാസവഴികളിൽ അനശ്വരമായ മുദ്രകൾ നൽകി കടന്നുപോയ വിശുദ്ധ ബനഡിക്ടിൻ്റെ ജീവിതകഥ. ദൈവത്തിൽ മാത്രം സന്തോഷം തേടിയ ആ ജീവിതത്തെ മനോഹരമായി വരച്ചിടുകയാണ് ഗ്രന്ഥം. മഹാനായ വിശുദ്ധ ഗ്രിഗറിയുടെ തൂലികയിലാണ് ഇത് വിരചിതമായത്. ഒരു പുണ്യജീവിതത്തെ അടയാളപ്പെടുത്തുന്നത് പുണ്യചരിതനായ മറ്റൊരു വ്യക്തിയാണെന്നത് ഗ്രന്ഥത്തിൻ്റെ ശ്രേഷ്ഠത വർദ്ധിപ്പിക്കുന്നു. "Visudha Benedict-jeevithavum Athbuthangalum" tells the life story of St. Benedict, who left a lasting mark on religious life....
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിൽ നിന്നുള്ള സംഭാഷണങ്ങളും വിശുദ്ധ ഗ്രന്ഥ ഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രാർത്ഥനയും ധ്യാനവും.
'Visudha Foustinayude Kurishinte Vazhi' contains conversations from the Diary of St. Faustina, along with prayers and reflections based on passages from the Holy Bible.
ജനനം മുതൽ ദൈവിക പദ്ധതി തിരിച്ചറിഞ്ഞ കാലമത്രയും സ്നേഹവും കാരുണ്യവും വാരിവിതറിയ വിനയാന്വിതനായ വിസ്മയങ്ങളുടെ പാപ്പയായിരുന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ. ജീവിച്ചിരുന്നപ്പോഴെന്നപോലെ ഇന്നും കത്തോലിക്കർ മാത്രമല്ല, ലോകം മുഴുവൻ വളരെ ആദരവോടെയാണ് അദ്ദേഹത്തെ സ്മരിക്കുന്നത്. സിസ്റ്റർ റോസ് മേരി തയാറാക്കിയ ഈ ഗ്രന്ഥം വായിക്കുമ്പോൾ അത് ഒരനുഭ വമായിരിക്കും. വിശുദ്ധ ജോൺ പോളിനെ അടുത്തറിയാൻ നിങ്ങൾക്ക് സാധിക്കും. അതുവഴി ദൈവത്തിങ്കലേക്കുള്ള നിങ്ങളുടെ തീർത്ഥയാത്രയിൽ ഒരു അനുഗ്രഹമാവും. St. John...
ജനിച്ച് വീഴുന്ന കുഞ്ഞായിക്കൊള്ളട്ടെ. മരണത്തിലേക്ക് വഴുതി വീഴുന്ന വാർദ്ധക്യമായിക്കൊള്ളട്ടെ. ഏവരിലും ലൈംഗികതയുണ്ട്. അത് ദൈവദാനമാണ്. ജാള്യതയും കുറ്റബോധവും മറച്ചുപിടിക്കലുമല്ല ലൈംഗികത. പകരം ആനന്ദവും ശുദ്ധതയും ത്യാഗവുമാണ്. മറച്ചുവയ്ക്കുന്നതിലൂടെയും രഹസ്യമാക്കി വയ്ക്കുന്നതിലൂടെയും അശുദ്ധി പരത്തുന്ന പിശാചിൻ്റെ കുതന്ത്രത്തെ, ലൈംഗിക മേഖലയിൽ നിന്ന് തുരത്താൻ ഈ പുസ്തകം നമ്മെ സഹായിക്കും. Every human being, from a newborn child to an elderly person, has sexuality. It is a...
സ്വർഗം ഇത്രയധികം മഹത്വപ്പെടുത്തിയ ഈ കൊച്ചുവിശുദ്ധ മലയാളികളുടെ ആത്മീയ ജീവിതത്തിലും അത്ഭുതങ്ങളുടെ അകമ്പടിയോടെ കടന്നുവരാനായി ഞാൻ പ്രാർത്ഥിക്കുന്നു. അനേകവർഷങ്ങളായി എൻ്റെ മനസ്സിലുണ്ടായിരുന്ന ഒരാഗ്രഹമായിരുന്നു വിശുദ്ധ ഫിലോമിനയെക്കുറിച്ചൊരു പുസ്തകമെഴുതണമെന്നത്. പക്ഷേ ശാലോം ടി. വി.യുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിൽ അതിന് സാധിക്കാതെപ്പോയി. ഇനിയും ഇതു വൈകാൻ പാടില്ല എന്നൊരു ബോധ്യം വന്നതിനാൽ ആ ദൗത്യം ഞാനെൻ്റെ സഹപ്രവർത്തകരെ ഏല്പിച്ചു. അവരതു ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. വിശുദ്ധ ഫിലോമിന തന്നെ അവർക്കുളള പ്രതിഫലം നല്കട്ടെ. I...
പുതിയ നിയമത്തിലെ ഏറ്റവും നാടകീയമായ സന്ദർഭങ്ങളിലൊന്നാണ് സാവൂളിൻ്റെ പതനവും തുടർന്നുള്ള ആത്മീയ നവോത്ഥാനവും. ക്രിസ്ത്യാനികളെ മർദിക്കുന്നതിൽ ആനന്ദമനുഭവിച്ചിരുന്ന ആ യുവാവ് ക്രിസ്തുവിൻ്റെ തീക്ഷ്ണതയേറിയ അപ്പോസ്തലനായി മാറിയ അത്യന്തം നാടകീയമായ സംഭവത്തിൻ്റെ മനോഹരമായ ആവിഷ്ക്കാരമാണീ കൃതി. പൗലോസ് ശ്ലീഹാ തടവിൽ കഴിഞ്ഞിരുന്ന ഭവനത്തിൽ താമസിച്ചുകൊണ്ട് പൂർത്തിയാക്കിയ ഈ 'പൗളിൻ വർഷ സ്മാരക'ത്തിൽനിന്നും വിശുദ്ധൻ്റെ ചൈതന്യം പ്രസരിക്കുന്നു. One of the most dramatic events in the New Testament is...
വി. കുർബ്ബാനയിലെ ഈശോയുടെ സജീവസാന്നിധ്യം നമ്മുടെ വിശ്വാസത്തിൻ്റെ മർമ്മംതന്നെയാണ്. അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ ദിവ്യനാഥൻ ബലിവേദിയിൽ സന്നിഹിതനാകുമ്പോൾ വലിയ സൗഖ്യവും വിടുതലും ഒഴുകിയിറങ്ങുന്നു. എന്നാൽ ഇത് നമ്മിലേക്ക് കടന്നുവരുന്നതിന് തുറവിയും വിശ്വാസവും ഉണ്ടാവേണ്ടതുണ്ട്. വിശ്വാസത്തോടെ അവിടുത്തെ വസ്ത്രത്തിൻ്റെ വിളുമ്പിൽ സ്പർശിച്ച രക്തസ്രാവക്കാരി സ്ത്രീ സൗഖ്യത്തിലേക്ക് കടന്നുവന്നതുപോലെ പ്രതീക്ഷയോടെ വിശ്വാസത്തോടെ, തുറവിയോടെ ബലി അർപ്പിക്കുന്ന ഓരോ വ്യക്തിക്കും സൗഖ്യം. Jesus real presence in the Holy Eucharist is at...
ഭാരതത്തിൻ്റെ സ്വന്തം അപ്പസ്തോലനായ മാർ തോമാശ്ലീഹായെക്കുറിച്ച് മലയാളത്തിലെ ആധികാരിക പഠനം. വടക്കെ ഇന്ത്യയിലും തെക്കെ ഇന്ത്യയിലും ശ്ലീഹാ നടത്തിയ പ്രേഷിത പ്രവർത്തനങ്ങളെക്കുറിച്ചുളള സമ്പൂർണ്ണ ഗ്രന്ഥം. ചരിത്രത്തിൻ്റെ കണ്ണുകളിലൂടെ ശ്ലീഹായുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം. തോമാശ്ലീഹായെ ഏറ്റവും അടുത്തറിയാനുളള ഗ്രന്ഥം . 'Visudha Thomasleeha Bharathathinte Appastholan' is a reliable and detailed study in Malayalam about St. Thomas the Apostle, the Apostle of India. It...
'കരുണയുടെ വിശുദ്ധവർഷം' മാർപാപ്പ പറഞ്ഞിരിക്കുന്ന ഈ വേളയിൽ വിശുദ്ധ വർഷം അഥവാ ജൂബിലി എന്താണെന്നും അതിൻ്റെ ചരിത്രവും അത് ബൈബിളിലും ഇസ്രായേൽക്കാരുടെ ഇടയിലും എങ്ങനെയാണ് അവതരിപ്പിച്ചിരുന്നതെന്നും നാം മനസ്സിലാക്കേണ്ടതും ആചരിക്കേണ്ടതും എന്നുമെല്ലാം ഈ പുസ്തകത്തിൽ വിവരിക്കുന്നു. "Visudha Valsarangal Karunayude Varshamvare", the author explains the meaning of the Holy Year, or Jubilee, especially in the context of the Pope's call to...
വിചാരങ്ങളുടെ വിശുദ്ധിക്കുതകുന്ന വിചിന്തനങ്ങളാണ് വിശുദ്ധ വിചാരങ്ങൾ. അറിവിൻ്റെ നിറവിനേക്കാൾ നെറിവിൻ്റെ നേരറിവുകൾ നേരുന്നതാണിവയെല്ലാം.
"Visudha Vicharangal" is a collection of reflections that inspire purity of mind and heart. Rather than simply increasing knowledge, these writings offer practical wisdom and moral guidance to help readers live with truth, integrity, and deeper spiritual understanding.
പരിപൂർണ്ണമായ നിശബ്ദതയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അത്ഭുതപ്രതിഭാസമാണ് വി. യൗസേപ്പിതാവ്. വാത്സല്യവും അലിവുമുള്ള ഒരു പിതൃഹൃദയം അദ്ദേഹത്തിനു സ്വന്തമായിരുന്നു. പുത്രനായ ദൈവത്തെ വളർത്തുവാൻ പിതാവായ ദൈവംതന്നെ നിയോഗിച്ചിരിക്കുന്നു എന്നു ബോധ്യപ്പെട്ട വി. യൗസേപ്പിതാവ് അസാധാരണമായ അനുസരണവും വിധേയത്വവും ജീവിതത്തിൽ പ്രകടമാക്കി. ഈ പുണ്യപിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിൻ്റെ മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കാനും ഇപ്പോൾ പ്രസിദ്ധീകൃതമാകുന്ന ഈ ഗ്രന്ഥം സഹായിക്കുമെന്ന് ഉറപ്പാണ്. Saint Joseph is an extraordinary figure...
Regular price
Rs. 330.00
Regular price
Rs. 330.00
Sale price
Rs. 330.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.