നിങ്ങളുടെ ജീവിതം പരാജയത്തിലും നിരാശയിലും അവസാനിക്കാനുള്ളതല്ല. ദൈവത്തിന് നിങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. അതിനാൽ തളർച്ചയിൽ നിന്നും തകർച്ചയിൽ നിന്നും നിങ്ങളെ എടുത്തുയർത്തുവാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ആന്തരികാവസ്ഥയെയും ഭൗതിക സാഹചര്യങ്ങളെയും മാറ്റി മറിക്കുവാൻ കഴിവുള്ളവനായ കർത്താവിൻ്റെ സ്വരം കേൾക്കുക, വിജയം നേടുക. Your life is not meant to end in failure or disappointment. God has a plan for you. He wants to...
യുഗാന്തം എന്നത് ലോകത്തിൻ്റെ അവസാനത്തെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന ഒരു ആശയം മാത്രമല്ല. ദൈവത്തിൻ്റെ രക്ഷാപദ്ധതി അതിൻ്റെ പൂർണ്ണതയിലെത്തുന്നതിനെക്കുറിച്ചുള്ള പ്രത്യാശയുടെ സന്ദേശം കൂടിയാണ് അത്. മനുഷ്യചരിത്രം ലക്ഷ്യമില്ലാതെ മുന്നോട്ടുപോകുന്ന ഒന്നല്ല. ദൈവത്തിൽനിന്ന് ആരംഭിച്ച ഈ സൃഷ്ടി ഒടുവിൽ ദൈവത്തിൽതന്നെ അതിൻ്റെ പൂർണ്ണത കണ്ടെത്തുമെന്നാണ് ക്രൈസ്തവവിശ്വാസം. അതുകൊണ്ടുതന്നെ യുഗാന്തത്തെക്കുറിച്ചുള്ള പഠനം ഭയത്തിനുപകരം പ്രത്യാശയും വിശ്വാസവും വളർത്തേണ്ടതാണ്. The end times are not only a frightening idea about the end of...
അടിസ്ഥാനപരമായ പാപസ്വഭാവങ്ങളെ തിരിച്ചറിയുകയും അവക്കെതിരെ നിൽക്കുന്ന പുണ്യങ്ങളെ പുൽകുകയും ചെയ്യുമ്പോൾ യഥാർത്ഥ സന്തോഷo കൈവരുന്നു. വിശുദ്ധിയിൽ വളരാൻ എന്ന പുസ്തകം നമ്മെ ഓർമിപ്പിക്കുന്നതും ആ സത്യമാണ്. മൂല പാപങ്ങൾക്കെതിരായി പുണ്യങ്ങളിൽ വളരാൻ ഒരു മാർഗദീപം. True happiness comes when we recognize our sinful tendencies and grow in the virtues that overcome them. Growing in Holiness reminds us of this important truth....
എല്ലാം കടന്നുപോകും, മഹത്വവും പ്രതാപവും സ്ഥാനമാനങ്ങളും ഇല്ലാതാകും. പ്രിയപ്പെട്ടവരുടെ ഓർമകളിൽ നിന്നുപോലും നാം മറഞ്ഞുപോകും . അപ്പോൾ നാം എവിടെയായിരിക്കും? കർത്താവിൻ്റെ രണ്ടാമത്തെ വരവ് ക്രൈസ്തവവിശ്വാസത്തിൻ്റെ അടിസ്ഥാനങ്ങളിലൊന്നാണ് . അവിടുത്തെ പുനരാഗമനത്തോടെ ഇന്നത്തെ ലോകവും സംസ്കാരങ്ങളും ഇല്ലാതാകും . സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ പ്രകാശം തരില്ല . നക്ഷത്രങ്ങൾ ആകാശത്തിൽനിന്ന് നിപതിക്കും , ആകാശശക്തികൾ ഇരുളുകയും ചെയ്യും. (മത്താ 24:29). അപ്പോൾ നാം എവിടെയായിരിക്കും? നീതി നിവസിക്കുന്ന പുതിയ ആകാശവും...
1960 കളിൽ മാരി ക്യാരെ എന്നൊരു കത്തോലിക്കാ നഴ്സ്, വാഹനാപകടത്തിൽപെട്ട് ഒരു രോഗിയെ, പേരുവെളിപ്പെടുത്താൻ അവരിഷ്ടപ്പെടാത്ത ഒരു പട്ടണത്തിലെ ആശുപത്രിയിൽ പരിചരിക്കാനിടയായി. അയാൾ മരണത്തിൻ്റെ വക്കിലായിരുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ മരിക്കുകയും ചെയ്തു. ആളെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു സൂചനയും അയാളിൽ നിന്നു കിട്ടിയില്ല. എന്നാൽ ആയാളുടെ പെട്ടിയിൽ നിന്നും ആത്മകഥയുടെ സ്വഭാവമുള്ള കുറെ കുറിപ്പുകൾ കിട്ടി. അവൾ ആ കുറിപ്പുകൾ സൂക്ഷിക്കുകയും വായിക്കുകയും ചെയ്തു. അതിൻ്റെ ഉള്ളടക്കം അസാധാരണമായിരുന്നതിനാൽ അതു...
"വിശ്വാസജീവിതത്തിൽ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചും അവയെ തരണം ചെയ്യുവാൻ സ്വർഗം കാണിച്ചു തന്ന വഴികളെക്കുറിച്ചും ഒരു പുസ്തകം തയ്യാറാക്കണമെന്ന ആഗ്രഹം മനസ്സിൽ ശക്തമായത് 2018 ലാണ്. ദൈവഹിതമാണോ ഈ ചിന്ത എന്നറിയാൻ പ്രാർത്ഥനാപൂർവം ദൈവസന്നിധിയിൽ കാത്തിരുന്നു. വിശുദ്ധ ബൈബിളിൽ നിന്നും ഉത്തരം തേടിയപ്പോഴെല്ലാം ലഭിച്ച തിരുവചനങ്ങൾ ഏറെ പ്രോത്സാഹനജനകമായിരുന്നുന്നു". In 2018, I felt a strong desire to write a book about the challenges I faced...
ആഗോള കത്തോലിക്കാ സഭയ്ക്കും ലോകത്തിനും കുടുംബങ്ങൾക്കും വേണ്ടി മധ്യസ്ഥം വഹിക്കുവാൻ ശക്തിയുള്ള അനേകം മനുഷ്യരെ രൂപപ്പെടുത്തുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെ പരിശുദ്ധ ജപമാല സഹോദര സഖ്യം പുറത്തിറക്കുന്ന 'വാഗ്ദ്ധാനപേടകം' എന്ന ഈ പുസ്തകം ഈ അസാധാരണ കാലഘട്ടത്തിൻ്റെ പ്രവാചകശബ്ദമാണ്. "Vagdanapedakam" is published by the Holy Rosary Association with the noble goal of forming people who can pray and intercede for the Catholic...
പരിശുദ്ധാത്മാവിൻ്റെ വരങ്ങളെക്കുറിച്ച് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ക്ലാസുകൾ കേട്ടിട്ടുണ്ട്. പക്ഷേ, നമ്മുടെ അനുദിനജീവിതത്തിൽ പരിശുദ്ധാത്മാവ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്. നിങ്ങളിൽ അരൂപിയുടെ വരദാനങ്ങൾ ഉണ്ടോയെന്ന് എങ്ങനെ അറിയാം. കേരളസഭയുടെ കരിസ്മാറ്റിക് നവീകരണത്തിനു പിന്നിൽ അനേകരുടെ ശക്തിയും പ്രചോദനവുമായി നിശബ്ദനായി ജീവിച്ച ഒരു സാധാരണ കർഷകൻ്റെ ജീവിതാനുഭവങ്ങളുടെ കഥകൂടിയാണ് ഇത്. We have read books and attended classes about the gifts of the Holy Spirit. But how does...
പരിശുദ്ധാത്മാവിൽ ഒരു തീർത്ഥാടനം സമ്മാനിക്കുന്ന ഈ ഗ്രന്ഥം ധ്യാനവും മനനവും അപഗ്രഥനവും പ്രബോധനവും സംയോജിപ്പിച്ചുകൊണ്ട് വചനാധിഷ്ഠിതമായി അണിയിച്ചൊരുക്കപ്പെട്ടതാണ്. പരിശുദ്ധാത്മാവിനെക്കുറിച്ച് ഇത്ര വ്യക്തവും ആധികാരികവും അഭിഷേകപൂർണവുമായ ഒരു രചന മലയാളഭാഷയിൽ ഉണ്ടായിട്ടില്ല എന്നുറപ്പ്. ഇതിൻ്റെ ഇതളുകളിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെതന്നെ ഹൃദയത്തിൽ പരിശുദ്ധാത്മ സ്നേഹം ജ്വലിക്കുന്നതായി അനുഭവപ്പെടും. പഠനത്തിനും ധ്യാനത്തിനും എന്നപോലെ ആത്മാവിൽ പൂരിതരായി കൃപാവരത്തിൽ വളരാനും സത്യവിശ്വാസം ഗ്രഹിക്കാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും. "Parishudhathmavu Oru Samagra Padanam" offers...
വിശുദ്ധ കുർബാനയെക്കുറിച്ച്, വിശിഷ്യാ, ദിവ്യകാരുണ്യത്തെക്കുറിച്ച് വിരചിതമായിരിക്കുന്ന ഈ ഗ്രന്ഥം ഒരു അമൂല്യ നിധിശേഖരമാണ്. സഭാപിതാക്കന്മാരുടെ പഠനങ്ങളും വിശുദ്ധരുടെ സാക്ഷ്യമൊഴികളും കോർത്തിണക്കി സഭാപ്രബോധനങ്ങളോട് ചേർത്ത് മെനഞ്ഞെടുത്ത ഈ അക്ഷരശില്പം ആത്മീയവളർച്ചയ്ക്ക് ഏറെ സഹായകമാണ്. വിശ്വാസയാത്രയിൽ ക്ഷീണിതരും നിരാശിതരുമായി നാം തളർന്നു വീഴുമ്പോൾ സ്വർഗീയ ദൂതന് നമ്മെ വിളിച്ചുണർത്തി പറയുന്നു: ''എഴുന്നേറ്റു ഭക്ഷിക്കുക; യാത്ര ദുഷ്കരമാകും''. ദിവ്യകാരുണ്യമാകുന്ന ജീവൻ്റെ ഔഷധം ഭക്ഷിച്ച് ശക്തരായി ആത്മീയയാത്ര തുടരാൻ ഈ ഗ്രന്ഥം സഹായിക്കും. 'Altharayile Amruth'...
സവർണ്ണർ മതംമാറുന്നത് നിയമവിരുദ്ധമായിരുന്ന പഴയ തിരുവിതാംകൂറിൽ രാജകോപത്തെ അവഗണിച്ചുകൊണ്ട് , ക്രിസ്തുവിനുവേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച ദേവസഹായംപിള്ളയുടെ കഥ ആരെയും ആവേശഭരിതരാക്കും . പത്മനാഭപുരം കൊട്ടാരത്തിൻ്റെ കാര്യക്കാരൻ പദവി നഷ്ടപ്പെട്ടിട്ടും തടവറയിൽ ക്രൂരപീഡനങ്ങൾ നേരിടേണ്ടി വന്നിട്ടും അദ്ദേഹം ക്രിസ്തുവിനെ ഉപേക്ഷിച്ചില്ല . കഴുത്തിൽ എരുക്കിൻ പൂമാലയിട്ട് പോത്തിൻ്റെ പുറത്തിരുത്തി പരിഹാസരാജാവായി തെരുവീഥികളിലൂടെ കൊണ്ടുനടന്നിട്ടും ദേവസഹായംപിള്ള ക്രിസ്തുവിശ്വാസത്തിൽ ഉറച്ചുനിന്നു . ശരീരം മുഴുവൻ ചാട്ടവാറുകൊണ്ടടിച്ചുപൊട്ടിച്ച് മുറിവുകളിൽ മുളക് അരച്ചുതേച്ച് വെയിലത്തു കിടത്തിയിട്ടും...
ദൈവകൃപയെക്കുറിച്ച് തികച്ചും സമഗ്രവും ആധികാരികവുമായ പഠനമാണ് 'കൃപ' എന്ന ഈ ഗ്രന്ഥം. ദൈവകൃപയുടെ ആഴങ്ങൾ തേടാനും കൃപയുടെ വഴിയിൽ വളരാനും കൃപയുടെ ഉറവിടമായ ദൈവസന്നിധിയിൽ എത്താനും പരിശ്രമിക്കുന്നവർക്ക് വഴിവിളക്കാണ് ഈ ഗ്രന്ഥം. ആധുനിക ആധ്യാത്മികതയിൽ കൃപയെ സംബന്ധിച്ച് കടന്നു കൂടിയ അബദ്ധധാരണകൾ മാറ്റാൻ ഈ ഗ്രന്ഥത്തിന് കഴിയും. "Krupa" is a thorough and trustworthy book about God's grace. It helps readers understand the meaning...
പടങ്ങൾക്ക് നിറം കൊടുത്തും പാട്ടുപാടിയും കഥപറഞ്ഞും ബൈബിൾ പഠിക്കാൻ കൊച്ചു കുട്ടികൾക്ക് ഒരു സഹായി.
A fun and engaging Bible learning companion for young children, with coloring pictures, songs, and stories that make learning God's Word enjoyable.
1214 ഇൽ ആൽബിജൻസിയൻ പാഷണ്ഡതക്കെതിരെ പോരാടി തളർന്ന വിശുദ്ധ ഡൊമിനിക് അവരുടെ മാനസാന്തരത്തിനായി ഒരു വനത്തിൽ പോയി ദിവസങ്ങളോളം പ്രാർത്ഥിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. തദവസരത്തിൽ പരിശുദ്ധ കന്യകാമറിയം അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് ഉപദേശിച്ചതാണ് ജപമാല പ്രാർത്ഥന. പിന്നീടുള്ള നൂറ്റാണ്ടുകളിൽ അനേകം വിശുദ്ധരുടെ പ്രവർത്തനങ്ങളിലൂടെയും മാതാവിൻ്റെ നേരിട്ടുള്ള ദർശനങ്ങളിലൂടെയുംഈ ഭക്തി യൂറോപ്പിൽ വലിയൊരു ആത്മീയ മുന്നേറ്റമായി മാറി. പാപികളുടെ മാനസാന്തരം മുതൽ യുദ്ധങ്ങളുടെ വിജയങ്ങൾ വരെ ജപമാലയുടെ ശക്തിയാൽ യൂറോപ്പ് നേടിയെടുത്തു...
ഫ്രാൻസിലെ അറിയപ്പെടാത്ത ഒരു കുഗ്രാമമായിരുന്നു ആർസ്. അവിടുത്തെ ഗ്രാമീണ ദേവാലയത്തിലേക്ക് വികാരിയായി നിയോഗിക്കപ്പെട്ട ജോൺ വിയാനിയെന്ന വൈദികനാകട്ടെ അറിവും കഴിവും കുറഞ്ഞവനും. എന്നാൽ അദ്ദേഹത്തിൻ്റെ പ്രസംഗങ്ങളും പ്രവർത്തനങ്ങളും വഴി ആർസ് അത്ഭുതകരമായി രൂപാന്തരപ്പെട്ടു. ഈ പാവപ്പെട്ട വൈദികൻ്റെ പ്രസംഗം കേൾക്കാൻ ഫ്രാൻസിൻ്റെ എല്ലാ ഭാഗത്തുനിന്നും മാത്രമല്ല വിദേശങ്ങളിൽ നിന്നുപോലും ആയിരങ്ങൾ ഓടിയെത്തി. ആർസിലെ വികാരിയുടെ പ്രസംഗങ്ങൾ ഹൃദയങ്ങളെ അനുതാപം കൊണ്ടു നിറച്ചു. ജനത്തെ സ്നേഹത്തിലേക്കും വിശുദ്ധിയിലേക്കും നയിച്ച ആ പ്രസംഗങ്ങൾ...
സ്വർഗം ഇത്രയധികം മഹത്വപ്പെടുത്തിയ ഈ കൊച്ചുവിശുദ്ധ മലയാളികളുടെ ആത്മീയ ജീവിതത്തിലും അത്ഭുതങ്ങളുടെ അകമ്പടിയോടെ കടന്നുവരാനായി ഞാൻ പ്രാർത്ഥിക്കുന്നു. അനേകവർഷങ്ങളായി എൻ്റെ മനസ്സിലുണ്ടായിരുന്ന ഒരാഗ്രഹമായിരുന്നു വിശുദ്ധ ഫിലോമിനയെക്കുറിച്ചൊരു പുസ്തകമെഴുതണമെന്നത്. പക്ഷേ ശാലോം ടി. വി.യുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിൽ അതിന് സാധിക്കാതെപ്പോയി. ഇനിയും ഇതു വൈകാൻ പാടില്ല എന്നൊരു ബോധ്യം വന്നതിനാൽ ആ ദൗത്യം ഞാനെൻ്റെ സഹപ്രവർത്തകരെ ഏല്പിച്ചു. അവരതു ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. വിശുദ്ധ ഫിലോമിന തന്നെ അവർക്കുളള പ്രതിഫലം നല്കട്ടെ. I...
ഏത് ബന്ധനത്തിൽ നിന്നും നമ്മെ വിമോചിപ്പിക്കുവാൻ യേശുവിന് കഴിയും എന്നതാണ് നാം അറിയേണ്ട ഏറ്റവും വലിയ സത്യം. പക്ഷേ, ഈ സത്യം അറിയാത്തതുകൊണ്ട് നാം പല തരത്തിലുള്ള ബന്ധനങ്ങളിൽ കഴിയേണ്ടിവരുന്നുണ്ട്. രോഗങ്ങൾ, മാനസിക അസ്വസ്ഥതകൾ, സാമ്പത്തിക തകർച്ചകൾ, കൃഷിനാശം, കുടുംബ പ്രശ്നങ്ങൾ, ദുഷ്ടാരൂപിയുടെ ഉപദ്രവങ്ങൾ എന്നിവയൊക്കെ ഈ ബന്ധനങ്ങൾക്ക് ഉദാഹരണങ്ങളാണ്. വിളിച്ചു പ്രാർത്ഥിക്കുവാൻ നമുക്ക് ഒരു ദൈവമുണ്ട്; വിളിച്ചാൽ മറുപടി തരുന്ന ഒരു ദൈവം നമുക്കുണ്ട്. ആ ദൈവത്തെ കണ്ടുമുട്ടുവാനും...
അകലെയുള്ള നക്ഷത്രങ്ങളെ നോക്കുന്നതിന് മുമ്പ്, നമ്മുടെ കാൽക്കൽ വിരിഞ്ഞുനിൽക്കുന്ന മനോഹരമായ പൂക്കളെ കാണാൻ നാം പഠിക്കണം. അപ്പൻ്റെ സുവിശേഷങ്ങളും അമ്മയുടെ ജീവിതപാഠങ്ങളും പൗരോഹിത്യജീവിതത്തിലെ വിശുദ്ധ അനുഭവങ്ങളും മുൾക്കിരീടമണിഞ്ഞ മണവാട്ടിയുടെ ജീവിതസാക്ഷ്യവും ഈ പുസ്തകത്തിൽ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. Before looking at the distant stars, we should learn to notice the beautiful flowers blooming at our feet. This book beautifully presents a father’s...
Regular price
Rs. 90.00
Regular priceSale price
Rs. 90.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.