രക്തസാക്ഷിത്വം സഭയെ ഇല്ലാതാക്കുകയല്ല കൂടുതൽ ഊർജസ്വല യാക്കുകയത്രേ ചെയ്യുന്നത്. തെർത്തുല്യൻ കുറിച്ചിരിക്കുന്നതുപോലെ "രക്തസാക്ഷികളുടെ ചുടുനിണം സഭാതരുവിന് വളക്കൂറുള്ള നിലമാണ്." സഭയുടെ വിളിയുടെ ഭാഗവും സാക്ഷ്യത്തിൻ്റെ മകുടവുമാണ് രക്തസാക്ഷിത്വം. ആത്മീയയാത്രയിൽ കരുത്തും ബലവും നൽകാനും സ്വർഗീയപ്രത്യാശയിൽ ജീവിതമുറപ്പിക്കാനും സഹായിക്കുന്നതാണ് ഈ ഗ്രന്ഥം. ഈവിധം അനുഗ്രഹപ്രദമായ ഒരു ഗ്രന്ഥം രചിച്ച ജെയിംസച്ചന് ഹൃദയപൂർവം അനുമോദനങ്ങൾ അറിയിക്കുന്നു. ഇതിൻ്റെ എല്ലാ വായനക്കാർക്കും ദൈവാനുഗ്രഹങ്ങൾ നേർന്നുകൊള്ളുന്നു. Martyrdom does not destroy the Church; rather,...
കുഞ്ഞുങ്ങളുടെ മനസ്സിൽ കഥകളുടെ മധുരം നിറച്ച എഴുത്തുകാരി സേറ ജോസ് വിവർത്തനം ചെയ്ത ക്ലാസിക് കഥകളാണിത്. ഭാവനയുടെ ചിറകിലേറുമ്പോഴും മൂല്യങ്ങളെ മുറുകെ പിടിക്കുന്ന അവതരണം. തലമുറകൾ പിന്നിടുന്ന ഈ കഥകളുടെ ലളിതസുന്ദരമായ പരിഭാഷ കുഞ്ഞുങ്ങൾക്ക് ആഹ്ളാദപൂർണ്ണമായ ഒരു വിരുന്നായി മാറുന്നു. "Chuvanna Thoppikkuttan" is a classic stories translated by zerah Jose, a writer who has filled children's hearts with the joy of...
സാത്താൻ്റെ പ്രലോഭനങ്ങൾക്കും തടസ്സപ്പെടുത്തലുകൾക്കും എതിരേയുള്ള പോരാട്ടം ക്രിസ്തീയജീവിതത്തിൻ്റെ ഒരു അവിഭാജ്യഘടകമാണ്. ഈ പോരാട്ടത്തിൽ വിജയിക്കുന്നവർക്കു മാത്രമേ സ്വർഗരാജ്യം സ്വന്തമാക്കുവാൻ സാധിക്കുകയുള്ളു. ഈ ആത്മീയപോരാട്ടത്തിൽ വിജയിക്കണമെങ്കിൽ ഓരോ ക്രിസ്തുശിഷ്യനും വളരെ ശ്രദ്ധയോടെ ജീവിക്കേണ്ടതും ജാഗ്രതയോടെ വ്യാപരിക്കേണ്ടതും ആവശ്യമാണ്. അതിനു സാത്താനെക്കുറിച്ചും അവൻ്റെ തന്ത്രങ്ങളെക്കുറിച്ചും അവൻ്റെ പ്രവർത്തനരീതികളെക്കുറിച്ചും വളരെ വിശദമായും വ്യക്തമായും ഓരോ ക്രിസ്ത്യാനിയും അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ സാത്താൻ്റെ തന്ത്രങ്ങളെയും ആക്രമണങ്ങളെയും അതിജീവിച്ചു മുന്നേറാൻ അവന് സാധിക്കുകയുള്ളു. The struggle against the...
ഇന്ന് എല്ലാം എൻ്റെ, എനിക്ക് എന്നീ സ്വാർത്ഥചിന്താഗതിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ 14 ചെറുകഥകളുടെ ഒരു സമാഹാരമായി മാൻഫ്രഡ് പ്രമോദ് അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ സന്ദേശം പ്രസക്തിയേറിയതാണ്. നിരാശയുടെയും ഹൃദയവേദനയുടേയും കയ്പുനീർകുടിക്കുന്നവർക്ക് പ്രത്യാശയുടെയും പുതുജീവൻ്റെയും ഉറവിടമായ യേശുവിലേക്കുള്ള മാർഗദർശനം ഈ പുസ്തകം സാധ്യമാക്കുന്നു. അല്പമുള്ളതായാലും അതിനെ പങ്കിടുമ്പോൾ അത് അനേകർക്ക് പ്രയോജനമായും ദൈവത്തിൻ്റെ നാമത്തിന് മഹത്വത്തിനായും തീരുമെന്നും പുസ്തകം ഓർമി പ്പിക്കുന്നു. Today, many people think only about...
വിശുദ്ധ അൽഫോൻസ് ലിഗോരിപുണ്യങ്ങൾ നിറഞ്ഞ ഒരു യഥാർത്ഥ ക്രിസ്ത്യാനിയെ കണ്ടെത്തുക എത്രയോ പ്രയാസം! ഒരുപക്ഷേ, വെളളയടിച്ച കുഴിമാടങ്ങളെന്ന് യേശു വിശേഷിപ്പിച്ചവരുടെ ഗണത്തിൽ ഞാനും നിങ്ങളും ഉൾപ്പെടുന്നുണ്ടാകാം. പറുദീസായുടെ ആദിനൈർമല്യത്തിലേക്ക് തിരിച്ചു നടക്കാൻ നാം ഇനി ഏതുവഴിയിലൂടെ പോകും? അതിന് ഏതെല്ലാം ചവിട്ടുപടികൾ കയറണം? ഈ പ്രശ്നങ്ങൾക്കുള്ള ഉത്തരം ഈ പുസ്തകത്തിൽ നിങ്ങൾ സ്വയം കണ്ടെത്തും. കാരണം, യഥാർത്ഥ ആത്മീയതയുടെ, സമർപ്പണജീവിതത്തിൻ്റെ ആഴങ്ങളിലേക്ക് പ്രവേശിക്കാൻ ഈ വായന നിങ്ങളെ സഹായിക്കും. വിശുദ്ധിയിൽ...
കൊച്ചുകുട്ടികളെ ബൈബിൾ പഠിക്കാൻ സഹായിക്കുന്നതിനു വേണ്ടി തയാറാക്കുന്ന ഒരു പരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണിത്. രണ്ടാംക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെയാണ് ഈ പുസ്തകം പ്രധാനമായും ലക്ഷ്യം വെക്കുന്നത്. യേശുവിൻ്റെ ബാല്യകാലം മുതൽ ഗലീലിയിലെ പ്രവർത്തനങ്ങളുടെ അവസാനംവരെയുള്ള കാലഘട്ടത്തെ ഇതിൽ അവതരിപ്പിക്കുന്നു. This is the second book in a series designed to help young children learn the Bible. It is mainly written for children studying...
ജീവിതത്തിൻ്റെ നിർണായകനിമിഷങ്ങളിൽ ബൈബിളിലെ വിവിധ കഥാപാത്രങ്ങൾ ഹൃദയത്തിൽനിന്നും ഉയർത്തിയ പ്രാർത്ഥനകൾ നമ്മുടെയും പ്രാർത്ഥനകളാക്കിമാറ്റുന്ന അപൂർവഗ്രന്ഥമാണിത്. ഒരേ സമയംതന്നെ ബൈബിൾ പഠിക്കുവാനും ധ്യാനിക്കുവാനും പ്രാർത്ഥിക്കുവാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും. ഉൽപ്പത്തി മുതൽ വെളിപാട് വരെയുള്ള പുസ്തകങ്ങളിലെ പ്രാർത്ഥനകളെല്ലാം സമാഹരിച്ചിട്ടുള്ള ഈ ഗ്രന്ഥം നമ്മുടെ ആത്മീയജീവിതത്തെ ഉത്തേജിപ്പിക്കുന്ന വിശിഷ്ട കൃതിയാണ്. "Karthave Enne Orkaname" helps us make the heartfelt prayers of the Bible's characters our own...
ഇതിലെ ഓരോ കത്തുകളും കുട്ടികളുടെ ഹൃദയങ്ങളിൽ ദൈവവചനത്തിൻ്റെ വിത്തുകൾ പാകപ്പെടുത്താനും ക്രിസ്തുവിൻ്റെ സാന്നിധ്യം നിലനിർത്തുവാനും സഹായിക്കുന്ന സദാചാര ധാർമികമൂല്യങ്ങൾ ഉൾക്കൊള്ളുന്നവയാണ്. പ്രതിമാസചിന്തകളുടെ ഈ സമാഹാരം, സഭയുടെയും കുടുംബങ്ങളുടെയും ഭാവിതലമുറയ്ക്കും, ദൈവത്തിൻ്റെ സ്നേഹം വിതയ്ക്കുന്ന വേദപാഠ അധ്യാപകർക്കും ഒരു മുതൽക്കൂട്ടാകുമെന്നു പ്രത്യാശിക്കുന്നു. Each letter in this book helps plant the seeds of God's word in the hearts of children and encourages them to...
"Resonance Of The Holy Spirit" is a precious book that transformed the spiritual lives of thousands. Spiritually in-depth and wisdom filled thoughts on life, explained in an unassuming style, enrich your inner life with new convictions and widen the horizon of your knowledge. "Resonance Of The Holy Spirit" ആയിരക്കണക്കിന് ആളുകളുടെ...
ധർമസങ്കടങ്ങൾ അനുഭവിക്കുന്ന ഏതൊരാളിൻ്റെയും ഹൃദയാന്തരാളങ്ങളെ ആകർഷിക്കുന്ന നോവൽ. ആശയങ്ങളുടെ ഭാരം സംവഹിക്കുന്നു എങ്കിലും ആഖ്യാനകല ലളിതവും സുന്ദരവും ആണ്. ഇത് ബെന്നി പുന്നത്തറയുടെ ആദ്യനോവലാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. "Nidhi"attracts the deep emotions of anyone who experiences moral dilemmas. Even though it carries the weight of ideas, its storytelling is simple and beautiful. It is hard to believe that...
ഒരു കാലത്തിൻ്റെയും ദേശത്തിൻ്റെയും കഥ. ആത്മകഥ എന്നതിനേക്കാളുപരി ഒരു ദേശത്തിൻ്റെ, കാലത്തിൻ്റെ കഥ എന്ന നിലയിൽ ചരിത്രവും സംസ്ക്കാരവും കാലത്തിൻ്റെ കണ്ണാടിയിൽ പ്രതിഫലിച്ച കലാചരിത്ര ശോഭയുള്ള ചുവരെഴുത്തുകൾ ആണ് ആഖ്യാനഭാഷയിൽ ഈ ബൃഹത്ഗ്രന്ഥത്തിൽ സംഗ്രഹിച്ചിരിക്കുന്നത്. "Thedevum" is a story of a particular time and place. More than just an autobiography, it is the story of a land and an era. History,...
Regular price
Rs. 1,000.00
Regular price
Rs. 1,000.00
Sale price
Rs. 1,000.00
ജീവിതത്തിൽ എല്ലാം നമുക്ക് അനുകൂലമായി സംഭവിക്കണമെന്നില്ല. ചിലപ്പോൾ പ്രശ്നങ്ങൾ ഒന്നിനുപുറകെ ഒന്നായി വരാം. രോഗം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഏകാന്തത, നിരാശ, പരാജയം, തിരസ്കരണം, അനീതി തുടങ്ങിയ അനുഭവങ്ങൾ നമ്മെ തളർത്തിയേക്കാം. അത്തരം സമയങ്ങളിൽ ദൈവം എവിടെയാണ്, എന്തുകൊണ്ടാണ് ഈ കാര്യങ്ങൾ സംഭവിക്കുന്നത് എന്ന ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയരാം. പ്രാർത്ഥിച്ചിട്ടും മാറ്റമൊന്നും കാണാത്തപ്പോൾ വിശ്വാസം പോലും ക്ഷയിച്ചുപോകാം. Life does not always go the way we want....
യേശുക്രിസ്തുവിൻ്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഇടങ്ങളിലൂടെയുള്ള വിസ്മയകരമായൊരു തീർത്ഥാടനമാണീ പുസ്തകം. അലൻ എമ്സിന് നല്കപ്പെട്ട ദർശനങ്ങളിലൂടെ ഈശോയുടെ പരസ്യജീവിതത്തിലെ അത്യാശ്ചര്യകരമായ ഒട്ടനവധി സംഭവങ്ങർൾ മാത്രമല്ല, അവിടുത്തെ മനസ്സും മറ്റെങ്ങും കാണാത്തവിധം വെളിപ്പെടുത്തുകയാണ്. രക്ഷകനും കർത്താവുമായ ഈശോയോട്, ഒരു സുഹൃത്തിനൊടെന്നപോലെ ഗാഢമായി അടുക്കുവാനും മനസ്സിലാക്കുവാനും അഗാധമായി സ്നേഹിക്കുവാനും അതുവഴി, ഇതുവരെ സാധിക്കാത്ത ജീവിതവിശുദ്ധീകരണം നേടിയെടുക്കുവാനും ലോകമെമ്പാടും അനേകലക്ഷം മനുഷ്യരെ സഹായിച്ച വിശിഷ്ടകൃതിയുടെ മൂന്നാം ഭാഗം. "Yesuvinte Kannukaliloode" is an inspiring journey...
ക്രൈസ്തവ വിശ്വാസത്തിൻ്റെ കേന്ദ്രമായ ത്രിത്വരഹസ്യത്തിൻ്റെ നേർകാഴ്ച സമ്മാനിക്കുന്ന അതിവിശിഷ്ട ഗ്രന്ഥമാണിത്. ത്രിത്വം ഒരേ സമയം ഗ്രാഹ്യവും അഗ്രാഹ്യവുമായിരിക്കുന്ന മഹാരഹസ്യമാണ്. ഏക ദൈവം എങ്ങനെ മൂന്നാളുകളായിരിക്കുന്നു? മൂന്നാളുകൾ എങ്ങനെ ഏക ദൈവമായിരിക്കുന്നു? ത്രിത്വം സത്യമോ മിഥ്യയോ? വിശുദ്ധ ഗ്രന്ഥത്തിൻ്റെയും സഭാ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ, സഭാപിതാക്കന്മാരുടെ പഠനങ്ങളുടെയും ദൈവശാസ്ത്രജ്ഞരുടെ ചിന്താധാരകളുടെയും വെളിച്ചത്തിൽ ത്രിത്വരഹസ്യത്തെ വിശകലനം ചെയ്ത് അവതരിപ്പിക്കുകയാണ് ഈ രചനയിൽ. "Thrithwam Grahyavum Agrahyavum" offers a clear introduction to the...
"365 ദിവസത്തെ ആത്മാവിനുള്ള ഭക്ഷണമാണ് ഈ ഗ്രന്ഥത്തിലുടനീളം ഈ ഗ്രന്ഥം വായിക്കുമ്പോൾ ദൈവം നമ്മുടെ കൂടെയുണ്ടെന്ന അനുഭവമുണ്ടാകുന്നു. ഓരോ ദിവസവും പ്രാർത്ഥനാപൂർവ്വം ഈ വിചിന്തനങ്ങൾ വായിക്കുമ്പോൾ ഇടുങ്ങിയ ഹൃദയം വിസ്തൃതമാകും. ദൈവത്തിൻ്റെ വഴികൾ നമ്മുടേതു പോലെയല്ല എന്ന് മനസിലാകും. ദൈവം കാണുന്നതുപോലെ പ്രകൃതിയെയും മനുഷ്യനെയും പാപിയെയും വിശുദ്ധനെയുമെല്ലാം കാണുവാൻ സാധിക്കും." "Kristhuvinte Thanalil 365 Vanchanavichinthanangal"provides spiritual nourishment for every day of the year. As you...
വിശുദ്ധിയാണ് തിരുസ്സഭയുടെ ഏററവും ആകർഷകമായ മുഖം എന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകളെ അർഥപൂർണമാക്കിക്കൊണ്ടു സഭയിലെ വിശുദ്ധ ജീവിതങ്ങളെ ആകർഷകമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു ഗ്രന്ഥമാണ് ഫാ. ജെയിംസ് കിളിയനാനിക്കൽ രചിച്ചിരിക്കുന്ന "തിരുസഭാരാമത്തിലെ പുണ്യപുഷ്പങ്ങൾ". വിശുദ്ധിയിലേയ്ക്കുള്ള പ്രയാണത്തിൽ നമുക്കു മാതൃകകളും ഉപകാരികളുമായി വർത്തിക്കുന്ന വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങൾ പഠിക്കുകയും അതിൽ നിന്ന് പ്രചോദനം സ്വീകരിക്കുകയും ചെയ്യുക തികച്ചും ഉചിതമാണ്. അതിനു സഹയകമാംവിധം ഇരുനൂറിൽപ്പരം പുണ്യജീവിതങ്ങളെ അവതരിപ്പിച്ചുകൊണ്ട് വിരചിതമായിരിക്കുന്ന ഈ ഗ്രന്ഥം ഒരു ആത്മീയ...
വി. കുർബ്ബാനയിലെ ഈശോയുടെ സജീവസാന്നിധ്യം നമ്മുടെ വിശ്വാസത്തിൻ്റെ മർമ്മംതന്നെയാണ്. അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ ദിവ്യനാഥൻ ബലിവേദിയിൽ സന്നിഹിതനാകുമ്പോൾ വലിയ സൗഖ്യവും വിടുതലും ഒഴുകിയിറങ്ങുന്നു. എന്നാൽ ഇത് നമ്മിലേക്ക് കടന്നുവരുന്നതിന് തുറവിയും വിശ്വാസവും ഉണ്ടാവേണ്ടതുണ്ട്. വിശ്വാസത്തോടെ അവിടുത്തെ വസ്ത്രത്തിൻ്റെ വിളുമ്പിൽ സ്പർശിച്ച രക്തസ്രാവക്കാരി സ്ത്രീ സൗഖ്യത്തിലേക്ക് കടന്നുവന്നതുപോലെ പ്രതീക്ഷയോടെ വിശ്വാസത്തോടെ, തുറവിയോടെ ബലി അർപ്പിക്കുന്ന ഓരോ വ്യക്തിക്കും സൗഖ്യം. Jesus real presence in the Holy Eucharist is at...
Regular price
Rs. 180.00
Regular price
Rs. 200.00
Sale price
Rs. 180.00
Unit price/ per
Sale
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.