1995-ൽ നൈജീരിയാക്കാരനായ ബാർണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാർത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തിൽ വിജയിക്കുവാനാഗ്രഹിക്കുന്നവർക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങൾ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിൻ്റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്. The Precious Blood Rosary and its accompanying...
പുതിയ നിയമത്തിലെ ഏറ്റവും നാടകീയമായ സന്ദർഭങ്ങളിലൊന്നാണ് സാവൂളിൻ്റെ പതനവും തുടർന്നുള്ള ആത്മീയ നവോത്ഥാനവും. ക്രിസ്ത്യാനികളെ മർദിക്കുന്നതിൽ ആനന്ദമനുഭവിച്ചിരുന്ന ആ യുവാവ് ക്രിസ്തുവിൻ്റെ തീക്ഷ്ണതയേറിയ അപ്പോസ്തലനായി മാറിയ അത്യന്തം നാടകീയമായ സംഭവത്തിൻ്റെ മനോഹരമായ ആവിഷ്ക്കാരമാണീ കൃതി. പൗലോസ് ശ്ലീഹാ തടവിൽ കഴിഞ്ഞിരുന്ന ഭവനത്തിൽ താമസിച്ചുകൊണ്ട് പൂർത്തിയാക്കിയ ഈ 'പൗളിൻ വർഷ സ്മാരക'ത്തിൽനിന്നും വിശുദ്ധൻ്റെ ചൈതന്യം പ്രസരിക്കുന്നു. One of the most dramatic events in the New Testament is...
എങ്ങനെ കുടുംബത്തിൽ വിശുദ്ധരായ കുഞ്ഞുങ്ങളെ വാർത്തെടുക്കാൻ കഴിയും? വിശുദ്ധരുടെ ജീവിത മാതൃകകൾ, അവരുടെ മാതാപിതാക്കന്മാരുടെ ജീവിതശൈലികൾ, എന്നിങ്ങനെയുള്ള വിഷയങ്ങൾ ദൈവവചനത്തോടും സഭാപ്രബോധനങ്ങളോടും ചേർത്തുവെച്ച് നെയ്തെടുത്തതാണ് ഈ ഗ്രന്ഥം. "Kudumbam Swargamakkan" explores how families can raise children to live holy and faith-filled lives. It combines the examples of the saints, the values and lifestyles of their parents, the teachings...
സവർണ്ണർ മതംമാറുന്നത് നിയമവിരുദ്ധമായിരുന്ന പഴയ തിരുവിതാംകൂറിൽ രാജകോപത്തെ അവഗണിച്ചുകൊണ്ട് , ക്രിസ്തുവിനുവേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച ദേവസഹായംപിള്ളയുടെ കഥ ആരെയും ആവേശഭരിതരാക്കും . പത്മനാഭപുരം കൊട്ടാരത്തിൻ്റെ കാര്യക്കാരൻ പദവി നഷ്ടപ്പെട്ടിട്ടും തടവറയിൽ ക്രൂരപീഡനങ്ങൾ നേരിടേണ്ടി വന്നിട്ടും അദ്ദേഹം ക്രിസ്തുവിനെ ഉപേക്ഷിച്ചില്ല . കഴുത്തിൽ എരുക്കിൻ പൂമാലയിട്ട് പോത്തിൻ്റെ പുറത്തിരുത്തി പരിഹാസരാജാവായി തെരുവീഥികളിലൂടെ കൊണ്ടുനടന്നിട്ടും ദേവസഹായംപിള്ള ക്രിസ്തുവിശ്വാസത്തിൽ ഉറച്ചുനിന്നു . ശരീരം മുഴുവൻ ചാട്ടവാറുകൊണ്ടടിച്ചുപൊട്ടിച്ച് മുറിവുകളിൽ മുളക് അരച്ചുതേച്ച് വെയിലത്തു കിടത്തിയിട്ടും...
'കൂടിളകുമ്പോൾ' വചനാധിഷ്ഠിതമായ ഒരു ഗ്രന്ഥമാണ് . ഗഹനമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ അനുവാചകർക്ക് മനസ്സറിഞ്ഞ് വായിക്കത്തക്കവിധം സംഭവകഥകളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും അടുക്കും ചിട്ടയോടും കൂടി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. 'Koodilakumbol' is a book rooted in the word of God. It presents deep spiritual truths in simple language, using stories and real-life experiences that are easy to understand and relate to. The...
ബ്രദർ സോജൻ കോട്ടയ്ക്കലിൻ്റെ 'നീ ആദ്യം കർത്താവിനെ അറിയുക' എന്ന ഗ്രന്ഥം എല്ലാവരിലും ആത്മീയതയുടെ തിരിവെട്ടം തെളിക്കുന്ന, ആത്മിയതയിൽ ആഴപ്പെടുവാൻ എല്ലാവരെയും സഹായിക്കുന്ന ഒന്നാണ് . കാരണം ഈ ഗ്രന്ഥത്തിലെ വിചിന്തനങ്ങൾ ആത്മബോധത്തിലൂടെ ജനിച്ചതും , ആ ബാബോധത്തിലൂടെ വളർന്നതും, അപരബോധത്തിലൂടെ ഫലമണിഞ്ഞതുമാണ്. അനുദിന വ്യഗ്രതകൾക്കിടയിൽ ആത്മാവിനെ പരമാത്മാവിലേക്കുയർത്തുവാൻ ഈ ഗ്രന്ഥത്തിലെ വിചിന്തനങ്ങൾ തീർച്ചയായും സഹായിക്കും. Brother Sojan Kottaykkal's book, 'Nee Adyam Karthavine Ariyuka', inspires readers...
ഒരു വിശ്വാസി നേരിടേണ്ടിവരുന്ന ജഡികവും ആത്മീയവുമായ പോരാട്ടത്തെ ആത്മീയ ആയുധങ്ങൾ ധരിച്ചുകൊണ്ട് എപ്രകാരമാണ് നേരിടേണ്ടതെന്നും അപ്രകാരം പോരാടി വിജയം വരിക്കുന്നവർക്കുള്ള പ്രതിഫലത്തെക്കുറിച്ചുമാണ് ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നത് . ഈ പുസ്തകം ക്രിസ്തീയ വിശ്വാസത്തിൻ്റെ സകല മേഖലകളിലേക്കും വെളിച്ചം വീശുന്നുണ്ട് . 'Porattam - Akalkarusayod' explains how a believer can face the physical and spiritual struggles of life by using spiritual weapons...
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ. യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ. ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ. ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിൻ്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ. വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം. സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും, ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും. ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. ആത്മാവിൻ്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ . Unanswered prayers. Unfulfilled dreams....
ഭൗതിക ജീവിതത്തെപ്പോലെ ആത്മീയ ജീവിതവും നിരവധി സങ്കീർണതകളാൽ കലുഷിതമാകുമ്പോൾ, ദൈവത്തിൽ വസിക്കുവാനുള്ള ഏറ്റവും എളുപ്പമുള്ളതും ശരിയായതുമായ മാർഗം പഠിപ്പിക്കുകയാണ് ഈ പുസ്തകം. തോമസ് അക്കംഭസിൻ്റെ ലോകപ്രസിദ്ധമായ 'ക്രിസ്താനുകരണം' കഴിഞ്ഞാൽ ഏറ്റവുമധികം വായിക്കപ്പെടുന്ന ക്രിസ്തീയ ക്ലാസിക്കാണ് ബ്രദർ ലോറൻസിൻ്റെ 'ദൈവസാന്നിധ്യ പരിശീലനം'. വിദ്യാവിഹീനനും ഒരു കർമ്മലീത്താ ആശ്രമത്തിലെ കുശിനിക്കാരനുമായിരുന്ന ഈ മനുഷ്യൻ്റെ ജീവിതവും രചനകളും ദൈവപരിപാലനയുടെ മഹത്തായ പ്രകടനം കൂടിയാണ്. Just as our physical lives can become complicated,...
ലോകത്തിലാണെങ്കിലും ലോകത്തിൻ്റെതാകാനല്ല മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മറിച്ച് , ദൈവം മനുഷ്യനിലും മനുഷ്യൻ ദൈവത്തിലും വസിക്കുന്ന ജീവിതാനുഭവത്തിലേക്കാണ് ഓരോ മനുഷ്യനും വിളിക്കപ്പെട്ടിരിക്കുന്നത്. അതാണല്ലോ സ്വർഗീയാനുഭവം. ഈ സ്വർഗമാകട്ടെ കണ്ണു കണ്ടിട്ടില്ല, കാതു കേട്ടിട്ടില്ല , മനുഷ്യഹൃദയങ്ങളിൽ പ്രവേശിച്ചിട്ടുമില്ല എന്ന് പൗലോസ്ശ്ലീഹാ പഠിപ്പിക്കുന്നു. എങ്കിലും സ്വർഗത്തിൻ്റെ ചില നിഴലാട്ടങ്ങൾ ഈ ലോകത്തിൽത്തന്നെ മനുഷ്യന് അനുഭവവേദ്യമാകാം. മനുഷ്യജീവിതത്തിലെ സ്വർഗീയ നിമിഷങ്ങളാണവ. സ്വർഗം ഭൂമിയിലേയ്ക്കിറങ്ങി വരികയോ ഭൂമി സ്വർഗത്തിലേക്കുയർത്തപ്പെടുകയോ ചെയ്യുന്ന നിമിഷങ്ങൾ . സത്യം ,...
അശാന്തിയുടെ തീരങ്ങളിലും ദുർബല നിമിഷങ്ങളിലും പരസഹായം വേണ്ടിവരാം. അത്തരം സന്ദർഭങ്ങളിൽ അത്താണിയും ആശ്വാസവുമാകാനുള്ള ഫാ. ജോസഫ് നെച്ചിക്കാട്ടിൻ്റെ ആഗ്രഹത്തിൽ നിന്ന് ഉടലെടുത്ത 'ജീവിതചിന്തകൾ' എന്ന പരമ്പരയുടെ 7-ാം ഭാഗമാണ് ഈ ഗ്രന്ഥം. ചിന്തിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന, മൂർച്ചയും സ്പർശനശക്തിയുമുള്ള ജീവൽക്കഥകൾ കണ്ടെത്തി അത് അവതരിപ്പിക്കുന്നതിൽ ഗ്രന്ഥകാരൻ പരമ്പരയുടെ ആറ് ഭാഗങ്ങളിലെന്നപോലെ ഇതിലും വിജയിച്ചിരിക്കുകയാണ്. മേരി വിജയം അവാർഡ്, ശാലോം അവാർഡ്, കെ.സി.ബി.സി അവാർഡ് എന്നീ പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ഇരുപതിൽപ്പരം...
പക്ഷികളെയും മുഗങ്ങളെയും ചെടികളെയും കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് , ചിന്തോദ്ദീപകങ്ങളും ജീവിത ബന്ധിയുമായ സന്ദേശങ്ങൾ അവതരിപ്പിക്കുകയാണ് കഥാകൃത്ത് ഓർത്തിരിക്കാൻ പറ്റുന്ന ചെറിയ വാക്കുകളിലൂടെ അർത്ഥപൂർണ്ണമായ ജീവിതങ്ങൾ മഞ്ഞുതുള്ളി പറയുന്നത് മനോഹരമായി നമുക്ക് അനുഭവപ്പെടും . ചൈതന്യം പകരുന്ന ചിന്തകൾ പങ്കുവെക്കുന്ന മഞ്ഞുതുള്ളി എന്ന മുഖ്യ കഥാപാത്രം വായനക്കാരുടെ മനസ്സുകളിൽ തെളിഞ്ഞു നിൽക്കും . 'Manjuthulli part 2' tells meaningful stories by using birds, animals, and plants as...
വി. ലിഖിത വായനയാണ് ദൈവത്തിലേയ്ക്ക് നയിക്കുന്ന പാത. ദൈവത്തെ അറിയണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി വി. ലിഖിതത്തിൻ്റെ വഴിയിൽ സ്വയം സമർപ്പിക്കണം. അതുവഴി ആ വ്യക്തിക്ക് വിജ്ഞാനം കണ്ടെത്താൻ കഴിയും. കാരണം വി. ലിഖിതം വഴിയാണ് ഒരു വ്യക്തി ദൈവത്തെപ്പറ്റിയുള്ള ആശയം കണ്ടെത്തുന്നതും ദൈവത്തെ അന്വേഷിക്കുന്നതും അങ്ങനെ അവസാനം ദൈവത്തെ അനുഭവിക്കുന്നതും. Reading the Holy Scriptures is the path that leads us to God. Anyone who...
ശുശ്രൂഷിക്കപ്പെടുവാനല്ല , ശുശ്രൂഷിക്കുവാൻ ആഗ്രഹിക്കുന്ന യേശുവിൻ്റെ ജീവിതശൈലി ഇവിടെ അനാവരണം ചെയ്യുന്നു . മോചനദ്രവ്യമായി തന്നെത്തന്നെ അവതരിപ്പിക്കുന്ന യേശുവിൻ്റെ ബലിയർപ്പണം ഒരു വീണ്ടെടുപ്പ് സാധിതമാക്കുന്നു . ഒപ്പം ചില ചോദ്യങ്ങൾ കൂടി നമ്മുടെ മുമ്പിൽ വയ്ക്കുന്നു ; മോചനദ്രവ്യം ആര് ആർക്ക് നൽകി ? പിതാവായ ദൈവം മോചനദ്രവ്യം ആവശ്യപ്പെട്ടുവോ ? സാത്താന് മോചനദ്രവ്യം നൽകാൻ കഴിയുമോ ? മോചനദ്രവ്യം എന്നതുകൊണ്ട് മറ്റെന്തെങ്കിലും അർത്ഥമാക്കുന്നുവോ ? ഈ ചോദ്യങ്ങൾക്കുകൂടി ഉത്തരം...
പുണ്യവും കർമ്മവും ഒരുപോലെ കൈമുതലാക്കി തനിക്ക് ലഭിച്ച കർമ്മപദങ്ങളിൽ ക്രിസ്തുവിൻ്റെ കരുണയും സ്നേഹവും മറ്റുള്ളവർക്ക് പകർന്നു നൽകിയ വൈദികശ്രേഷ്ഠൻ. പള്ളിയും പള്ളിക്കൂടവും എന്നതിനൊപ്പം നൈർമല്യമുള്ള ഹൃദയ നിർമ്മിതികൾക്കും ശില്പിയായ മനുഷ്യസ്നേഹി. A respected priest who combined holiness and dedicated service in his life. In every responsibility entrusted to him, he shared Christ’s mercy and love with others. Along with...
ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തിൻ്റെ ചരിത്രമാണ് രക്ഷാചരിത്രം. സ്വന്തമായി സൂക്ഷിക്കുമ്പോഴല്ല, പങ്കുവെക്കുമ്പോഴാണ് സ്നേഹം വെളിപ്പെടുന്നത്. പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിക്കുന്നതിലൂടെ ദൈവം തൻ്റെ സ്നേഹം വെളിപ്പെടുത്തി. തെറ്റു ചെയ്തവരെ ശിക്ഷിക്കുന്നതും അവർക്കു മാപ്പു നൽകുന്നതും സ്നേഹത്തിൻ്റെ പ്രകടനങ്ങൾ തന്നെ. പ്രപഞ്ചസൃഷ്ടി മുതൽ യേശുവിൻ്റെ ശൈശവംവരെയുള്ള രക്ഷാചരിത്രമാണ് പതിനാലു പാഠങ്ങളിലായി ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. Salvation history is the story of God's love for humanity. Love is revealed not...
ഒപ്പരമായിരിക്കുന്ന ഒരമ്മയും ഒരപ്പനും നമുക്കുണ്ട് (ഒപ്പം എന്നതിനുപകരം അതേ അർത്ഥത്തിൽ കണ്ണൂർ - കാസർഗോഡ് പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള പദമാണ് ഒപ്പരം). മറിയവും യൗസേപ്പും സ്നേഹമായും കരുതലായും കരുണയായും എന്നും മനുഷ്യകുലത്തിനൊപ്പമുണ്ട്. കരുത്തും കാവലാളുമാണവർ. ബിഷപ് അലക്സ് വടക്കുംതലയുടെ ഒപ്പരം പുസ്തകത്തിൽ വിശുദ്ധഗ്രന്ഥ വിവരണങ്ങളുടെ മുഗ്ധ സ്പന്ദനങ്ങൾ നാം കേൾക്കുന്നു. അത്രമേൽ ഹൃദയദ്രവീകരണക്ഷമമാണ് ആഖ്യാനം. ഒറ്റ വായനയിൽത്തന്നെ അതിൻ്റെ നനവും കുളിരും നമ്മെ അഭിഷേചന തീർത്ഥമായി പൊതിയും. We have a...
"365 ദിവസത്തെ ആത്മാവിനുള്ള ഭക്ഷണമാണ് ഈ ഗ്രന്ഥത്തിലുടനീളം ഈ ഗ്രന്ഥം വായിക്കുമ്പോൾ ദൈവം നമ്മുടെ കൂടെയുണ്ടെന്ന അനുഭവമുണ്ടാകുന്നു. ഓരോ ദിവസവും പ്രാർത്ഥനാപൂർവ്വം ഈ വിചിന്തനങ്ങൾ വായിക്കുമ്പോൾ ഇടുങ്ങിയ ഹൃദയം വിസ്തൃതമാകും. ദൈവത്തിൻ്റെ വഴികൾ നമ്മുടേതു പോലെയല്ല എന്ന് മനസിലാകും. ദൈവം കാണുന്നതുപോലെ പ്രകൃതിയെയും മനുഷ്യനെയും പാപിയെയും വിശുദ്ധനെയുമെല്ലാം കാണുവാൻ സാധിക്കും." "Kristhuvinte Thanalil 365 Vanchanavichinthanangal"provides spiritual nourishment for every day of the year. As you...
Regular price
Rs. 495.00
Regular price
Rs. 550.00
Sale price
Rs. 495.00
Unit price/ per
Sale
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.