ഉൽപ്പത്തിയും വെളിപാടും ചേർത്തുവെച്ച് അവയിലെ വിവരണങ്ങളുടെ ആന്തരികാർത്ഥം പ്രകാശിതമാക്കുകയാണ് ഈ ഗ്രന്ഥം. മനുഷ്യൻ, ദൈവത്തിൻ്റെ കണ്ണുകളിൽ ആരാണെന്ന ഉൾക്കാഴ്ച്ച ഇവിടെ തെളിയുന്നു. തിൻമയുടെ മൂടുപടങ്ങൾ എന്താണെന്നും ഇതിൽ വ്യക്തമാക്കുന്നു. ആദിമപറുദീസയെക്കുറിച്ചും സ്വർഗീയജറുസലെമിനെക്കുറിച്ചുമുള്ള ദർശനങ്ങൾ, സഭാപിതാക്കൻമാരുടെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മിഴിവോടെ അവതരിപ്പിക്കുന്ന മനോഹരരചന. "Puthiya Akasavum Puthiya Bhoomiyum" connects the messages of Genesis and Revelation to explain their deeper meaning. It helps readers understand...
ക്രിസ്തീയതയുടെ തനിമയെക്കുറിച്ച് കുടുതൽ ആഴത്തിൽ മനസ്സിലാക്കാനും ക്രിസ്ത്യാനിയായിരിക്കുന്നതിൽ അഭിമാനിതനാകാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കുന്നു.
'Nee Poornanaakaan Agrahikkunnenkil' helps readers gain a deeper understanding of the true meaning of Christianity. It also encourages them to appreciate and take pride in being Christians.
ക്രിസ്തുവിൻ്റെ പൗരോഹിത്യ വ്യക്തിത്വത്തെക്കുറിച്ചുള്ള ദൈവശാസ്ത്ര ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ഈ ഗ്രന്ഥം . പഴയനിയമ പൗരോഹിത്യകാഴ്ചപ്പാടും ക്രിസ്തുസംഭവവും തമ്മിലുള്ള അന്തരം പുതിയ പൗരോഹിത്യ ദർശനത്തിന് നാന്ദി കുറിക്കുന്നു . ക്രിസ്തുവിനെ “പ്രധാന പുരോഹിതനും” “നിത്യപുരോഹിതനുമായി” അവതരിപ്പിക്കുന്ന ഹെബ്രായ ലേഖനത്തിൽ നിന്നും വെളിച്ചം സ്വീകരിച്ചുകൊണ്ട് ക്രൈസ്തവ പൗരോഹിത്യത്തിൻ്റെ അനന്യഭാവങ്ങളെ പ്രകാശിപ്പിക്കുന്ന ഈ ഗ്രന്ഥം പൗരോഹിത്യത്തെക്കുറിച്ചുയരുന്ന ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരമേകുന്നു . "Kristhu Purohithano" answers important theological questions about the...
സഭ ദൈവരാജ്യമാകണമെങ്കിൽ അത് സത്യത്തിൻ്റെ കെടാവിളക്കായി മാറണം. ഇരുട്ടിൽ വഴിതെറ്റുന്നവർക്ക് പ്രകാശം നൽകുന്ന വിളക്കുപോലെ സഭ സത്യത്തിൻ്റെ വെളിച്ചം ലോകത്തിന് നൽകണം. അസത്യവും വഞ്ചനയും സ്വാർത്ഥതയും വളരുന്ന സാഹചര്യങ്ങളിൽ സത്യത്തിനുവേണ്ടി സംസാരിക്കാൻ സഭയ്ക്ക് ധൈര്യമുണ്ടാകണം. പലപ്പോഴും സത്യം പറയുന്നത് എളുപ്പമല്ല. സത്യത്തിൻ്റെ പക്ഷത്ത് നിൽക്കുമ്പോൾ എതിർപ്പുകളും നഷ്ടങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടിവരാം. എന്നിരുന്നാലും ക്രിസ്തുവിൻ്റെ അനുയായികൾക്ക് സത്യത്തിൽനിന്ന് പിന്മാറാൻ കഴിയില്ല. If the Church is to become the Kingdom...
മിശിഹായെപ്രതി രക്തസാക്ഷിമകുടമണിഞ്ഞ സ്തേഫാനോസ് മുതൽ നമ്മുടെ കൺമുൻപിൽ ജീവത്യാഗത്തിൻ്റെ നേർക്കാഴ്ച്ച ഒരുക്കിയ 21 കോപ്റ്റിക് ക്രൈസ്തവർ വരെയുള്ള പരസഹസ്രം സാക്ഷ്യജീവിതങ്ങളെ മുപ്പത്തിയെട്ട് വിഭാഗങ്ങളിലായി അവതരിപ്പിക്കുന്ന ഈ രചന തിരുസ്സഭയ്ക്ക് അമൂല്യ നിധിയാണ്, നമുക്ക് അനുഗ്രഹങ്ങളുടെ കലവറയാണ്, വിശ്വാസികളായ ഏവർക്കും സംപൂജ്യമായ തിരുശേഷിപ്പാണ്, വരും തലമുറകൾക്ക് മാർഗദീപമാണ്. "Thirusabharamathile Rakthapushpangal" presents the inspiring lives of thousands of Christian martyrs in thirty eight sections from St....
ജീവിതത്തിൽ എല്ലാം നമുക്ക് അനുകൂലമായി സംഭവിക്കണമെന്നില്ല. ചിലപ്പോൾ പ്രശ്നങ്ങൾ ഒന്നിനുപുറകെ ഒന്നായി വരാം. രോഗം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഏകാന്തത, നിരാശ, പരാജയം, തിരസ്കരണം, അനീതി തുടങ്ങിയ അനുഭവങ്ങൾ നമ്മെ തളർത്തിയേക്കാം. അത്തരം സമയങ്ങളിൽ ദൈവം എവിടെയാണ്, എന്തുകൊണ്ടാണ് ഈ കാര്യങ്ങൾ സംഭവിക്കുന്നത് എന്ന ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉയരാം. പ്രാർത്ഥിച്ചിട്ടും മാറ്റമൊന്നും കാണാത്തപ്പോൾ വിശ്വാസം പോലും ക്ഷയിച്ചുപോകാം. Life does not always go the way we want....
വിശ്വാസത്തിൻ്റെ ആഴങ്ങളിലേയ്ക്ക് നമ്മെ കൈപിടിച്ചു നയിക്കുംവിധം ആത്മീയ ദർശനങ്ങളുടെ കലവറ തുറന്നുതന്ന് അന്തരംഗത്തെ ജ്ഞാനദീപ്തമാക്കുന്നതാണ് ഈ രചന. അതിഭീകരമായ പ്രതിസന്ധി ക്രൈസ്തവ ലോകത്തെ കാത്തിരിക്കുന്നുവെന്നും അത് വിശ്വാസവും പ്രത്യാശയും സ്നേഹവും നഷ്ടമായ ഒരു ലോകത്തിൽ നാം ജീവിക്കേണ്ടി വരുമെന്നതാണെന്നും മുന്നറിയിപ്പ് നല്കുന്ന ഈ ഗ്രന്ഥം ആത്മീയയാത്രയിൽ എങ്ങനെ വിശ്വാസത്തിൽ ചുവടുറപ്പിക്കണമെന്ന് മാർഗദർശനം നല്കുന്നു. വിശ്വാസയാത്ര പ്രത്യാശയിൽ ഉറപ്പിക്കപ്പെട്ട് സ്നേഹയാത്രയായി രൂപാന്തരപ്പെട്ട് ആത്മീയതയിൽ വിജയാഘോഷം സമ്മാനിക്കുന്ന അനുഭവം പങ്കുവയ്ക്കുന്നതാണ് ഇതിലെ ഓരോ...
Regular price
Rs. 180.00
Regular price
Rs. 200.00
Sale price
Rs. 180.00
Unit price/ per
Sale
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.