ആത്മീയജീവിതത്തിൻ്റെ ശക്തിയും സൗന്ദര്യവും വെളിപ്പെടുത്തുന്ന തികച്ചും വ്യത്യസ്തമായ കൃതിയാണിത്. വിശുദ്ധജീവിതങ്ങളുടെ ആന്തരികസൗന്ദര്യം അനാവരണം ചെയ്യപ്പെടുമ്പോൾ വിശുദ്ധിക്കായി നമ്മുടെ ഹൃദയവും കൊതിച്ചുപോകും. ലളിതവും സുന്ദരവുമായ രചനാശൈലിമൂലം സാധാരണക്കാരനുപോലും വായന അനായാസമായിത്തീരുന്നു. "Visudhiyude Vijayarahasyangal" reveals the strength and beauty of the spiritual life. As it uncovers the inner beauty of holy lives, it inspires our hearts to long for holiness. Written...
യുഗാന്തസഭയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ദൗത്യമെന്തെന്ന് വിശദമാക്കുകയാണ് ഈ ഗ്രന്ഥം. അനേകം വിശുദ്ധരുടെ ഉദ്ധരണികളും അനുഭവങ്ങളും മാർപാപ്പമാരുടെ പ്രബോധനങ്ങളും ചേർത്ത് ഈ കാലഘട്ടത്തിന് ഏറ്റം അവശ്യമായിരിക്കുന്നവിധം രൂപകല്പന ചെയ്യപ്പെട്ട ഈ ഗ്രന്ഥം തികച്ചും പ്രശംസനീയമാണ്. പരിശുദ്ധ കന്യകാമറിയം ഒരത്ഭുത സൃഷ്ടിയാണ്. അനുഗൃഹീത കന്യകയെക്കുറിച്ചുള്ള ഈ ഗ്രന്ഥവും ഒരത്ഭുതസൃഷ്ടിയാണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മറിയം ദൈവികജ്ഞാനത്തിൻ്റെ ഭണ്ഡാഗാരമാണെങ്കിൽ മരിയൻ ജ്ഞാനത്തിൻ്റെ പ്രകാശനമാണ് ഈ രചന. ഇത് നമ്മെ മറിയത്തോട് കൂടുതൽ അടുപ്പിക്കും. "Swargathile...
ദൈവകൃപയെക്കുറിച്ച് തികച്ചും സമഗ്രവും ആധികാരികവുമായ പഠനമാണ് 'കൃപ' എന്ന ഈ ഗ്രന്ഥം. ദൈവകൃപയുടെ ആഴങ്ങൾ തേടാനും കൃപയുടെ വഴിയിൽ വളരാനും കൃപയുടെ ഉറവിടമായ ദൈവസന്നിധിയിൽ എത്താനും പരിശ്രമിക്കുന്നവർക്ക് വഴിവിളക്കാണ് ഈ ഗ്രന്ഥം. ആധുനിക ആധ്യാത്മികതയിൽ കൃപയെ സംബന്ധിച്ച് കടന്നു കൂടിയ അബദ്ധധാരണകൾ മാറ്റാൻ ഈ ഗ്രന്ഥത്തിന് കഴിയും. "Krupa" is a thorough and trustworthy book about God's grace. It helps readers understand the meaning...
വിശുദ്ധ കുർബാനയെക്കുറിച്ച്, വിശിഷ്യാ, ദിവ്യകാരുണ്യത്തെക്കുറിച്ച് വിരചിതമായിരിക്കുന്ന ഈ ഗ്രന്ഥം ഒരു അമൂല്യ നിധിശേഖരമാണ്. സഭാപിതാക്കന്മാരുടെ പഠനങ്ങളും വിശുദ്ധരുടെ സാക്ഷ്യമൊഴികളും കോർത്തിണക്കി സഭാപ്രബോധനങ്ങളോട് ചേർത്ത് മെനഞ്ഞെടുത്ത ഈ അക്ഷരശില്പം ആത്മീയവളർച്ചയ്ക്ക് ഏറെ സഹായകമാണ്. വിശ്വാസയാത്രയിൽ ക്ഷീണിതരും നിരാശിതരുമായി നാം തളർന്നു വീഴുമ്പോൾ സ്വർഗീയ ദൂതന് നമ്മെ വിളിച്ചുണർത്തി പറയുന്നു: ''എഴുന്നേറ്റു ഭക്ഷിക്കുക; യാത്ര ദുഷ്കരമാകും''. ദിവ്യകാരുണ്യമാകുന്ന ജീവൻ്റെ ഔഷധം ഭക്ഷിച്ച് ശക്തരായി ആത്മീയയാത്ര തുടരാൻ ഈ ഗ്രന്ഥം സഹായിക്കും. 'Altharayile Amruth'...
രക്തസാക്ഷിത്വം സഭയെ ഇല്ലാതാക്കുകയല്ല കൂടുതൽ ഊർജസ്വല യാക്കുകയത്രേ ചെയ്യുന്നത്. തെർത്തുല്യൻ കുറിച്ചിരിക്കുന്നതുപോലെ "രക്തസാക്ഷികളുടെ ചുടുനിണം സഭാതരുവിന് വളക്കൂറുള്ള നിലമാണ്." സഭയുടെ വിളിയുടെ ഭാഗവും സാക്ഷ്യത്തിൻ്റെ മകുടവുമാണ് രക്തസാക്ഷിത്വം. ആത്മീയയാത്രയിൽ കരുത്തും ബലവും നൽകാനും സ്വർഗീയപ്രത്യാശയിൽ ജീവിതമുറപ്പിക്കാനും സഹായിക്കുന്നതാണ് ഈ ഗ്രന്ഥം. ഈവിധം അനുഗ്രഹപ്രദമായ ഒരു ഗ്രന്ഥം രചിച്ച ജെയിംസച്ചന് ഹൃദയപൂർവം അനുമോദനങ്ങൾ അറിയിക്കുന്നു. ഇതിൻ്റെ എല്ലാ വായനക്കാർക്കും ദൈവാനുഗ്രഹങ്ങൾ നേർന്നുകൊള്ളുന്നു. Martyrdom does not destroy the Church; rather,...
രണ്ടു സഹസ്രാബ്ദങ്ങൾക്കു മുൻപ് നസറത്തിൽ ജീവിച്ചു കടന്നു പോയ യേശു എന്നു പേരായ ചെറുപ്പക്കാരൻ യഥാർത്ഥത്തിൽ ആരായിരുന്നു? അവഗണിച്ചു മാറ്റി നിർത്താൻ കഴിയുന്ന കേവലം ഒരു തച്ചൻ്റെ മകൻ മാത്രമായിരുന്നോ അവൻ? പലരുടേയും നെറ്റി ചുളിക്കാൻ കാരണക്കാരനായ തിരുത്തൽവാദിയായ ഒരു യഹൂദ യുവാവു മാത്രമായിരുന്നുവോ നസറത്തിലെ യേശു? Who was Jesus, the young man who lived in Nazareth two thousand years ago? Was he...
ഹെബ്രായ ലേഖനത്തിൻ്റെ ആധികാരികമായ വ്യാഖ്യാനമാണ് ഈ ഗ്രന്ഥം; ഒപ്പം ക്രിസ്തീയ പൗരോഹിത്യത്തിൻ്റെ അനന്യഭാവങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തു സ്നേഹത്തിൻ്റെ നിർവ്വചനവും ആത്മദാനത്തിൻ്റെ കൂദാശയുമാണ്. സ്നേഹത്തിൽ ജീവിതത്തെ മുറിച്ചുനൽകാൻ അവൻ ഭയപ്പെട്ടില്ല. അവിടുന്ന് ദൈവത്തിനർപ്പിച്ച ബലി സ്വജീവൻ തന്നെയായിരുന്നു. ബലിയുടെ അന്തഃസത്ത സ്നേഹവും അതിൻ്റെ പ്രായോഗികത സ്വയംദാനവുമാണ് എന്ന് കാൽവരിയിൽ സ്ഥിരീകരിക്കപ്പെട്ടു. ക്രിസ്തുവിൽ പൗരോഹിത്യവും ബലിയും എങ്ങനെ പുനരവതരിപ്പിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്ന ഈ ഗ്രന്ഥം ദൈവശാസ്ത്ര ഉൾക്കാഴ്ച നൽകുന്നതോടൊപ്പം ആത്മീയോൽക്കർഷവും പ്രദാനം...
“ക്രിസ്തു സഭയുടെ യഥാർത്ഥ സമ്പത്തായി മാറുന്നില്ലെങ്കിൽ അവൾ നിശ്ചയമായും വന്ധ്യയായിരിക്കും. ക്രിസ്തു യഥാർത്ഥ നിർമ്മാതാവും ക്രിസ്തുവിൻ്റെ ആത്മാവ് ശക്തികേന്ദ്രവുമാകുന്നില്ലെങ്കിൽ സഭയുടെ പടുത്തുയർത്തലുകൾ നാശകൂമ്പാരമായി ഭവിക്കും. സഭ ക്രിസ്തുവിൻ്റെ തിരുമുഖത്തിൻ്റെ അനന്യമായ കാന്തിയെ ധ്യാനിക്കുന്നില്ലെങ്കിൽ അവൾ പ്രഭാപൂർണയായിരിക്കുകയില്ല. ക്രിസ്തുവാകുന്ന സത്യത്തെ പ്രഘോഷിക്കുന്നില്ലെങ്കിൽ അവളുടെ പ്രബോധനം വെറും നുണയായി മാറും. ക്രിസ്തുവിൻ്റെ ശൂന്യവത്കരണത്തിലല്ലാതെ മറ്റൊരിടത്തും അവൾക്ക് മഹത്വം കാണാനാവുകയില്ല. അവൾ ക്രിസ്തുവിൻ്റെ കൂദാശയായിരിക്കുന്നില്ലെങ്കിൽ അവൾ ഒന്നുമല്ലാതായിത്തീരുന്നു." If Christ does not become...
ഈ ഗ്രന്ഥം ഒരു ധ്യാനമാണ്, സൗഖ്യമാണ്, വിശുദ്ധീകരണമാണ്, അതിലെല്ലാമുപരി മുറിവുകളെ തിരുമുറിവുകളാക്കുന്ന ആത്മീയ സാധനയാണ്. തീക്കനലിനെ കൈവെള്ളയിൽ എടുത്തു പിടിക്കും പോലെ സഹനങ്ങളെ സ്വീകരിക്കാൻ വിളിക്കപ്പെട്ട എല്ലാ അത്മാക്കൾക്കും സഹനത്തിൻ്റെ ഉൾപ്പൊരുൾ തുറന്നു കാണിക്കുകയാണ് ഈ ഗ്രന്ഥം. ആത്മീയ വളർച്ചയുടെയും വിശുദ്ധീകരണത്തിൻ്റെയും പാതയിൽ മുറിവുകളെ എങ്ങനെ തിരുമുറിവുകളാക്കി രൂപപ്പെടുത്താനാവും എന്നതിൻ്റെ ഉത്തരമാണിതിൽ തെളിയുന്നത്. സഹനങ്ങളെ അർച്ചനാ പുഷ്പങ്ങളാക്കി ആത്മീയതയിൽ പറന്നുയരാൻ ആത്മാവിനെ സഹായിക്കുന്നു ഈ ചെറുഗ്രന്ഥം. "Murivilninnu Thirumurivilekku" is...
എങ്ങനെ കുടുംബത്തിൽ വിശുദ്ധരായ കുഞ്ഞുങ്ങളെ വാർത്തെടുക്കാൻ കഴിയും? വിശുദ്ധരുടെ ജീവിത മാതൃകകൾ, അവരുടെ മാതാപിതാക്കന്മാരുടെ ജീവിതശൈലികൾ, എന്നിങ്ങനെയുള്ള വിഷയങ്ങൾ ദൈവവചനത്തോടും സഭാപ്രബോധനങ്ങളോടും ചേർത്തുവെച്ച് നെയ്തെടുത്തതാണ് ഈ ഗ്രന്ഥം. "Kudumbam Swargamakkan" explores how families can raise children to live holy and faith-filled lives. It combines the examples of the saints, the values and lifestyles of their parents, the teachings...
ദൈവം ഒരുക്കിയ സമ്മാനമാണ് ഈ ഗ്രന്ഥം. ജീവിതത്തിലെ നിരവധിയായ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളുടെ അന്തരംഗത്തിൽ നിന്നുയരുന്ന ചോദ്യങ്ങൾക്ക് ആത്മീയതയുടെ നിറക്കൂട്ടിൽ ഉത്തരം നൽകുന്നതാണിത്. ദൈവം കൈവിട്ടു എന്നും ജീവിതം വഴിമുട്ടി എന്നും നൊമ്പരപ്പെടുന്ന എല്ലാ ജീവിതങ്ങൾക്കും ഇത് ഒരു വഴിവിളക്കാണ്. ഇതിൽ ദൈവികജ്ഞാനത്തിൻ്റെ തെളിച്ചമുണ്ട്. ആശ്വാസത്തിൻ്റെ കതിരൊളിയുണ്ട്, കൃപയുടെ സ്പർശമുണ്ട്, ആന്തരികതയെ ഉണർത്തുന്ന അഭിഷേകമുണ്ട്, വിശുദ്ധിയുടെ സൗരഭ്യമുണ്ട്. പ്രത്യാശയുടെ കവാടം തുറന്നുതരുന്നതാണ് ഈ രചന. ആത്മീയ ജീവിതത്തിൽ വളരാൻ ആഗ്രഹിക്കുന്ന...
ദൈവസ്നേഹം എല്ലായ്പ്പോഴും നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ മാത്രമല്ല നമ്മുടെ ജീവിതത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിലപ്പോൾ നാം പ്രതീക്ഷിക്കുന്ന കാര്യങ്ങൾ സംഭവിക്കാതെ വരാം. നമ്മെക്കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാകാം. നാം ചെയ്യാത്ത കാര്യങ്ങൾക്ക് പോലും കുറ്റാരോപണങ്ങൾ നേരിടേണ്ടിവരാം. നാം സ്നേഹിച്ചവരിൽനിന്ന് അവഗണനയും തിരസ്കരണവും ലഭിക്കാം. ഏറെ ആഗ്രഹിച്ച അവസരങ്ങൾ നഷ്ടപ്പെടാം. പരാജയങ്ങൾ നമ്മെ തളർത്താം. ചിലപ്പോൾ ദൈവം നമ്മെ കൈവിട്ടതുപോലും തോന്നാം. എന്നാൽ ഈ അനുഭവങ്ങളെയെല്ലാം വെറും ദുരന്തങ്ങളായി കാണാതെ, ദൈവത്തിൻ്റെ സ്നേഹപദ്ധതിയുടെ ഭാഗങ്ങളായി...
പരിശുദ്ധാത്മാവിൽ ഒരു തീർത്ഥാടനം സമ്മാനിക്കുന്ന ഈ ഗ്രന്ഥം ധ്യാനവും മനനവും അപഗ്രഥനവും പ്രബോധനവും സംയോജിപ്പിച്ചുകൊണ്ട് വചനാധിഷ്ഠിതമായി അണിയിച്ചൊരുക്കപ്പെട്ടതാണ്. പരിശുദ്ധാത്മാവിനെക്കുറിച്ച് ഇത്ര വ്യക്തവും ആധികാരികവും അഭിഷേകപൂർണവുമായ ഒരു രചന മലയാളഭാഷയിൽ ഉണ്ടായിട്ടില്ല എന്നുറപ്പ്. ഇതിൻ്റെ ഇതളുകളിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെതന്നെ ഹൃദയത്തിൽ പരിശുദ്ധാത്മ സ്നേഹം ജ്വലിക്കുന്നതായി അനുഭവപ്പെടും. പഠനത്തിനും ധ്യാനത്തിനും എന്നപോലെ ആത്മാവിൽ പൂരിതരായി കൃപാവരത്തിൽ വളരാനും സത്യവിശ്വാസം ഗ്രഹിക്കാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും. "Parishudhathmavu Oru Samagra Padanam" offers...
ക്രൈസ്തവ വിശ്വാസത്തിൻ്റെ കേന്ദ്രമായ ത്രിത്വരഹസ്യത്തിൻ്റെ നേർകാഴ്ച സമ്മാനിക്കുന്ന അതിവിശിഷ്ട ഗ്രന്ഥമാണിത്. ത്രിത്വം ഒരേ സമയം ഗ്രാഹ്യവും അഗ്രാഹ്യവുമായിരിക്കുന്ന മഹാരഹസ്യമാണ്. ഏക ദൈവം എങ്ങനെ മൂന്നാളുകളായിരിക്കുന്നു? മൂന്നാളുകൾ എങ്ങനെ ഏക ദൈവമായിരിക്കുന്നു? ത്രിത്വം സത്യമോ മിഥ്യയോ? വിശുദ്ധ ഗ്രന്ഥത്തിൻ്റെയും സഭാ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ, സഭാപിതാക്കന്മാരുടെ പഠനങ്ങളുടെയും ദൈവശാസ്ത്രജ്ഞരുടെ ചിന്താധാരകളുടെയും വെളിച്ചത്തിൽ ത്രിത്വരഹസ്യത്തെ വിശകലനം ചെയ്ത് അവതരിപ്പിക്കുകയാണ് ഈ രചനയിൽ. "Thrithwam Grahyavum Agrahyavum" offers a clear introduction to the...
വീട്ടിലൊരു ലൈബ്രറി വായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...? ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം.. സോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം..... (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം...
ആധ്യാത്മികതയ്ക്ക് ശരിയായ ദിശാബോധം പകരുന്ന രചനയാണ് "സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ" എന്ന ഗ്രന്ഥം. സ്വർഗത്തിൻ്റെ കയ്യൊപ്പ് ഈ ഗ്രന്ഥത്തിലുടനീളം ദൃശ്യമാണ്. പരിപൂർണ സ്നേഹത്തിൻ്റെ അഭ്യസനത്തിലൂടെ ആത്മാവ് സ്നേഹത്തിൽ പക്വത പ്രാപിക്കുന്നതും, ദൈവം ആത്മാവിൽ സ്നേഹം ചൊരിഞ്ഞ് സ്നേഹാഭിഷേകത്താൽ നയിക്കുന്നതും ആത്മാവ് സ്നേഹമായിത്തീർന്ന് ദൈവത്തോട് ഐക്യപ്പെടുന്നതും ത്രിവിധ ഘട്ടങ്ങളായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ആത്മീയ ജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്ക് മാർഗദീപമാണ്. അനേകം വിശുദ്ധരുടെ സ്നേഹസാക്ഷ്യങ്ങൾകൊണ്ട് സ്നേഹത്തിലുള്ള ആത്മാവിൻ്റെ ചുവടുവയ്പുകളെ അവതരിപ്പിക്കുന്നതിനാൽ വായനക്കാർക്ക് സ്നേഹത്തിൻ്റെ...
Regular price
Rs. 140.00
Regular price
Rs. 200.00
Sale price
Rs. 140.00
Unit price/ per
Sale
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.