Explore the New Releases Collection at Sophia World and discover the latest books added to our store. Find newly released Christian, Catholic, spiritual, inspirational, personal growth and children’s books from popular authors and publishers. Whether you are looking for the newest titles for your personal library, spiritual journey or a thoughtful gift, stay up to date with fresh and meaningful books at Sophia World.
മനുഷ്യജീവിതത്തിൽ ഒരു തെരഞ്ഞെടുപ്പ് ആവശ്യമാണ്. ഒന്നുകിൽ സമ്പൂർണ്ണ വിശുദ്ധിയിലൂടെ സ്വർഗ്ഗത്തിലെത്തുക. അല്ലെങ്കിൽ ദൈവത്തിൽനിന്നകന്നു നരകത്തിലായിരിക്കുക. അനുദിന ജീവിതത്തിലെ നമ്മുടെ ഓരോ ചുവടുവെപ്പും നമ്മുടെ ഈ തിരഞ്ഞെടു പ്പിലേക്കാണു നയിക്കുന്നത്. ഈ സത്യം ഗൗരവത്തോടെ ഗ്രഹിച്ച ഒരാളായിരുന്നു മരിയ ഗൊരേത്തി. രക്തസാക്ഷിയായില്ലെങ്കിൽപോലും അവൾ വിശുദ്ധ ആകുമായിരുന്നു! Human life requires a choice. We must choose either to reach heaven through a life of complete holiness...
മരണശേഷം അനുസ്മരിക്കപ്പെടേണ്ടത് തൻ്റെ ക്രൈസ്തവ വിശ്വാസത്തിൻ്റെ ശക്തിയാൽ ആയിരിക്കണം എന്ന ചാർളിയുടെ വാക്കുകൾ ലോകമെങ്ങും അലയടിക്കുകയാണ്. ചാർളി പറയുന്നു. 'മറ്റുള്ളവർ നമ്മെ സ്മരിക്കുമ്പോൾ ക്രിസ്തുവിനെ ഓർക്കണം. അവിടുത്തെ സ്നേഹത്തെക്കുറിച്ച് സംസാരിക്കണം. നമ്മുടെ പേരു കേൾക്കുമ്പോൾ യേശുവിനെ ഓർക്കുകയും അവിടുത്തെക്കുറിച്ച് സംസാരിക്കുകയും വേണം'. ലോകാവസാനംവരെയും ചാർളിയെക്കുറിച്ചു കേൾക്കുന്നവർ യേശുക്രിസ്തുവിനെ ഓർക്കും. അതുപോല നമ്മെക്കുറിച്ച് കേൾക്കുന്നവരും ഈശോയെ ഓർക്കുകയും അവിടുത്തെ സ്നേഹത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യണം എന്നതാണ് നമുക്കു മുമ്പിലെ ഏറ്റവും വലിയ ചാർളി...
ബാഹ്യമായ ആചാരങ്ങളിലും പ്രകടനപരതയിലും മാത്രം ഒതുങ്ങിപ്പോകുന്ന ആധുനിക മനുഷ്യൻ്റെ ഭക്തിയെ തിരുത്തിക്കൊണ്ട് ഹൃദയവിശുദ്ധിക്ക് പ്രാധാന്യം നൽകുന്ന ഒരു ആത്മീയതയെ കുറിച്ച് പുസ്തകം സംസാരിക്കുന്നു. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ മനസ്സ് ദുർബലമാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന ഈശോയുടെ പ്രബോധനം ഗ്രന്ഥകാരൻ ഓർമിപ്പിക്കുന്നു. ദൈവം തന്ന ദാനങ്ങൾക്ക് നന്ദിയർപ്പിക്കുന്ന ഒരു വിനീത ദാസൻ്റെ മനസ്സ് ഈ പുസ്തകത്തിലുടനീളം കാണാം. "Saakshyathinte Vachanam" encourages people to move beyond external religious practices...
'പരിശുദ്ധ ത്രിത്വ രഹസ്യം' യോഹന്നാൻ്റെ സുവിശേഷത്തെ ലളിതമായും വ്യക്തമായും വിശദീകരിക്കുന്ന ഒരു മികച്ച ഗ്രന്ഥമാണ്. "എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു" (യോഹന്നാൻ 14:9) എന്നും, "പിതാവിന് സ്വയം ജീവൻ ഉള്ളതുപോലെ, പുത്രനും സ്വയം ജീവൻ ഉണ്ടായിരിക്കുവാൻ അവിടുന്ന് നൽകിയിരിക്കുന്നു" (യോഹന്നാൻ 5:26) എന്നും യേശു പഠിപ്പിച്ചു. ആഴമായ ആത്മീയതയും ആത്മാർത്ഥമായ പ്രാർഥനയും തുടർച്ചയായ പഠനവും ചേർന്നാണ് ആദരണീയനായ ജോൺ സാറിൻ്റെ ഈ ഗ്രന്ഥം രൂപം കൊണ്ടിരിക്കുന്നത്. 'Parishudha Thrithwa Rahasyam' provides a...
"ഈശോ കൂടെയുണ്ട്" എന്ന ഈ ആത്മീയപുഷ്പം കൈരളിയുടെ ആത്മീയസാഹിത്യത്തിനു മുതൽക്കൂട്ടാകും. ഈ ഗ്രന്ഥത്തിലെ ഓരോ അനുഭവങ്ങളും ആത്മീയതയുടെ അനന്തതയിലേക്കു തുറക്കുന്ന വാതായനങ്ങളായാണു വായനക്കാർക്ക് അനുഭവപ്പെടുന്നത്. സഹനവും മരണവുമെല്ലാം ദൈവപരിപാലനയുടെ അജ്ഞാതവഴികളാണെന്ന ഉത്തമബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴമായി പതിയും. സഹനത്തെക്കുറിച്ചുള്ള ആഴമേറിയ ആത്മീയദർശനങ്ങളാണു സ്വന്തം അനുഭവത്തിലൂടെയും കണ്ടുമുട്ടിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഗ്രന്ഥകാരി വരച്ചുകാട്ടുന്നത്. ജീവിതത്തിലും മരണത്തിലും ക്രിസ്തുവിനോടൊത്താണ് എന്ന തിരിച്ചറിവാണു സഹനത്തിൻ്റെ സമസ്യയെ മനസ്സിലാക്കാനുള്ള മാർഗ്ഗം. ഓരോ സഹനവും ശക്തമായ...
ദൈവശാസ്ത്ര ഗ്രന്ഥങ്ങൾ ആസ്വാദ്യമായി വായിക്കുക എന്നത് അപൂർവമായൊരു അനുഭവമാണ്. എന്നാൽ ശ്രീ. ജിന്റോ വേലൂർ രചിച്ച ഈ ഗ്രന്ഥം (ക്രിസ്തുമതം: ഇതര മത സംവാദത്തിൽ) വായിക്കാൻ ആരംഭിച്ചതുമുതൽ അവസാനിപ്പിക്കുന്നതുവരെ കൈവിടാനാവാത്ത ആകർഷണം സമ്മാനിച്ചതായി പറയേണ്ടിവരുന്നു. അത് എനിക്കുതന്നെ അത്ഭുതമായി തോന്നിയ അനുഭവമാണ്. എല്ലാ ദൈവവും ഒന്നാണ്, പല മതങ്ങൾ പല പേരിൽ വിളിക്കുന്നു എങ്കിൽ നിർഗുണ പരബ്രഹ്മവും പരിശുദ്ധ ത്രിത്വവും എങ്ങനെ ഒന്നാകും? നന്മയും തിന്മയും പുറപ്പെടുന്ന അല്ലാഹുവും നന്മ മാത്രം പുറപ്പെടുന്ന പരിശുദ്ധ...
നോർബർട്ടൈൻ സന്യാസ സഭാംഗമായ ഫാ. ജോബിഷ് ഏറത്ത് O. Praem, തൻ്റെ പൗരോഹിത്യ ജീവിതത്തിലെ തീക്ഷ്ണമായ അനുഭവങ്ങളെ സർഗ്ഗാത്മകമായി സമന്വയിപ്പിച്ചാണ് 'അയാൾ' എന്ന നോവൽ രചിച്ചിരിക്കുന്നത്. 'അയാൾ' എന്ന തൻ്റെ കന്നി നോവലിലുടെ, പൗരോഹിത്യത്തിൻ്റെ അന്തർസംഘർഷങ്ങളെയും ആത്മീയ സൗന്ദര്യത്തെയും സങ്കീർണ്ണമായ ലോകസാഹചര്യങ്ങളിൽ അദ്ദേഹം അടയാളപ്പെടുത്തുന്നു. നേതൃത്വ പാടവവും ക്രാന്തദർശിതവുമുള്ള ഈ പുരോഹിതൻ്റെ തൂലികയിൽ നിന്ന് പിറന്ന ഈ കൃതി, വിശ്വാസത്തിൻ്റെയും മാനവികതയുടെയും ഇടയിലുള്ള പാലമായി നിലകൊള്ളുന്നു. Fr. Jobish Erath O....
വിശുദ്ധ യൗസേപ്പിൻ്റെ പവിത്രമേലങ്കി പ്രാർത്ഥന ഈ മഹാവിശുദ്ധന് പൂജിത ബഹുമാനം അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ രക്ഷകർത്തൃത്വം പ്രാപിക്കുവാൻ വേണ്ടിയുള്ള സവിശേഷവും ശ്രേഷ്ഠവുമായ ഒരു പ്രാർത്ഥനാക്രമമാണ്. ഈശോ തന്നെ ഒരിക്കൽ വിശുദ്ധ മാർഗരറ്റിനോടു പറയുകയുണ്ടായി: ''എല്ലാ ദിവസവും നിങ്ങൾ എൻ്റെ വൽസലമാതാവിനോടും എൻ്റെ രക്ഷകർത്താവും എനിക്ക് അത്യന്തം പ്രിയങ്കരനുമായ യൗസേപ്പിതാവിനോടും സവിശേഷരീതിയിൽ പ്രാർത്ഥിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു.'' വി.യൗസേപ്പിൻ്റെ രക്ഷാകവചമായ ''പവിത്രമേലങ്കി'' നമ്മുടെമേൽ വിരിക്കപ്പെടുകയും പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും ഈ മേലങ്കി നമുക്കു...
“മുപ്പതാണ്ടിൻ്റെ സമർപ്പിത-പൗരോഹിത്യ ജീവിതത്തിൻ്റെ പിൻബലവും, കരുത്തും, തീവ്രതയുമുണ്ട് ഈ രചനകൾക്ക്. മഞ്ഞുതുള്ളിപോലെ നനുത്തതും, നേർമയുള്ളതും, സ്വച്ഛതയാർന്നതുമായ ഒരു സമർപ്പിത ജീവിതത്തിൻ്റെ ഉടമയായ ആൻ്റണിയച്ചൻ്റെ ഈ അക്ഷരകൂദാശ ഏറെ ജീവിതഗന്ധിയും കൃപാപൂരിതവുമാണെന്ന് ഒറ്റ വായന കൊണ്ടുതന്നെ നമുക്ക് അനുഭവവേദ്യമാകും. ഈ ഗ്രന്ഥരചനയിലൂടെ അച്ചൻ നമ്മെ വായിച്ച് ആസ്വദിക്കാനല്ല, അനുഭവിക്കാനാണ് ക്ഷണിക്കുന്നത്. മഞ്ഞുതുള്ളിപോലെ പൊഴിയുന്ന വചനപെയ്ത്തിൽ അലിയാൻ ഈ പുസ്തകം നമ്മെ സഹായിക്കും, തീർച്ച!" These writings are rooted in thirty...
ഹീബ്രു ഭാഷയിൽ 'മിഷ്പ്പാഹാ' എന്നത് കുടുംബബന്ധത്തെ വിശേഷിപ്പിക്കുന്ന അതിമനോഹരമായ പദമാണ്. രക്തബന്ധത്തിൽപ്പെട്ടവർ അഗാധമായ സ്നേഹത്തിലും കൂട്ടായ്മയിലും ഒന്നിച്ചുവസിക്കുന്ന കുടുംബത്തെവിളിക്കുന്ന പേരാണ് 'മിഷ്പ്പാഹാ', വി. ഗ്രന്ഥത്തിൽ, വളരെ പ്രത്യേകമായി പഴയനിയമത്തിൽ, വചനാധിഷ്ഠിതമായ ജീവിതത്തിലൂടെ അനുഗ്രഹമായി മാറിയ കുടുംബങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിച്ച് അവയുടെ അടിസ്ഥാനത്തിൽ ഇന്നിൻ്റെ കുടുംബബന്ധങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്ക് വായനക്കാരെ എത്തിക്കുന്ന രീതിയിലാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. The Hebrew word 'Mishpaha' means a family united by close relationships....
Regular price
Rs. 900.00
Regular price
Rs. 1,000.00
Sale price
Rs. 900.00
Unit price/ per
Sale
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.