Explore the New Releases Collection at Sophia World and discover the latest books added to our store. Find newly released Christian, Catholic, spiritual, inspirational, personal growth and children’s books from popular authors and publishers. Whether you are looking for the newest titles for your personal library, spiritual journey or a thoughtful gift, stay up to date with fresh and meaningful books at Sophia World.
ഈ പുസ്തകത്തിലെ താളുകൾ വിശുദ്ധയുടെ ജീവിതത്തിൻ്റെ ഒരു രേഖപ്പെടുത്തൽ മാത്രമല്ല, മറിച്ച് നമ്മുടെ സ്വന്തം വിശ്വാസയാത്രയെക്കുറിച്ച് ചിന്തിക്കാനുള്ള സൗമ്യമായ ഒരു ആഹ്വാനം കൂടിയാണ്. നേട്ടങ്ങൾക്കായി അതിവേഗം പായുന്ന ഈ ലോകത്തിൽ, പ്രാർത്ഥനയുടെയും സ്വാർത്ഥരഹിതമായ സ്നേഹത്തിൻ്റെയും മൂല്യം വിശുദ്ധ റോസ് നമ്മെ പഠിപ്പിക്കുന്നു. ഈ പുസ്തകം വായനക്കാരെ വിശുദ്ധി വളർത്താനും കരുണയോടെ മറ്റുള്ളവരെ ശുശ്രൂഷിക്കാനും ദൈനംദിന ജീവിതത്തിൽ ദൈവത്തോട് കൂടുതൽ അടുക്കാനും പ്രചോദനമേകട്ടെ. These pages are not only a...
ഈ വിശിഷ്ട വിശുദ്ധൻ്റെ ജീവിതത്തിലേക്കും, പ്രവർത്തനങ്ങളിലേക്കും, ഡൊമിനിക്കൻ പാരമ്പര്യത്തിലേക്കും യാത്ര ചെയ്യാൻ ഈ പുസ്തകം വായനക്കാർക്ക് അവസരം നൽകുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച ഈ ഡൊമിനിക്കൻ വിശുദ്ധൻ സത്യത്തിൻ്റെ അന്വേഷണത്തിനായി തൻ്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിൻ്റെ ആഴമായ ആത്മീയ ഉൾക്കാഴ്ചയും, യുക്തിയും, വിശ്വാസവും പരസ്പരം വിരുദ്ധമല്ലെന്നും മറിച്ച് ഒരേ ദിവ്യയാഥാർത്ഥ്യത്തിലേക്ക് നയിക്കുന്ന പൂരകങ്ങളായ വഴികളാണെന്നുമുള്ള വീക്ഷണം വ്യക്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചു. This book takes readers into the...
മനുഷ്യരോട് മാത്രമല്ല, ദൈവത്തിൻ്റെ മുഴുവൻ സൃഷ്ടികളോടും അതിരറ്റ സ്നേഹം പുലർത്തിയ വിശുദ്ധൻ്റെ അത്ഭുതകരമായ ജീവിതാനുഭവങ്ങൾ. രോഗികളെ ശുശ്രൂഷിക്കാനും വിശക്കുന്നവർക്ക് ആഹാരം നൽകുവാനും, അനാഥരെ സംരക്ഷിക്കുവാനും അദ്ദേഹം കാണിച്ച ജാഗ്രത. ഇങ്ങനെ ഈ പുസ്തകത്തിൻ്റെ താളുകളിലൂടെ കടന്നുപോകുന്ന ഏതൊരു വായനക്കാരനും വി. മാർട്ടിൻ ഡി പോറസിൻ്റെ സാന്നിധ്യവും ദൈവത്തിൻ്റെ അഗാധമായ സ്നേഹവും അനുഭവിച്ചറിയാൻ സാധിക്കുമെന്നതിൽ സംശയമില്ല. This book tells the inspiring life of St. Martin de...
വിശുദ്ധ ഹിൽഡെഗാർഡിൻ്റെ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ നാം കണ്ടുമുട്ടുന്നത്, ദൈവസാന്നിധ്യത്തിൻ്റെ പ്രകാശത്തിൽ ലോകത്തെ കാണാൻ സാധിച്ച ഒരു മിസ്റ്റിക്കിനെയാണ്. ആത്മാവിനെ ദൈവികസത്യത്തിലേക്ക് നയിക്കുന്ന ഒരു ആത്മീയ എഴുത്തുകാരിയുടെ നിപുണത അവരുടെ കൃതികളിൽ കണ്ടത്താം. 'വേദപാരംഗതയായ വിശുദ്ധ ഹിൽഡെഗാർഡ്' എന്ന മലയാളത്തിലെ ആദ്യപുസ്തകം വായിക്കുമ്പോൾ യഥാർത്ഥ ആനന്ദമെന്നത് ദൈവിക രഹസ്യങ്ങളെക്കുറിച്ചുള്ള അവബോധത്തിൽ ആയിരിക്കുന്നതാണ് എന്ന വിശുദ്ധയുടെ അഭിപ്രായം നമ്മൾക്കും അനുഭവവാദ്യമാകട്ടെ. As we learn about the life of Saint Hildegard,...
ആത്മീയതയും പ്രായോഗിക ജീവിത ചിന്തകളും കോർത്തിണക്കി പ്രിയവായനക്കാരുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പുസ്തകമാണ് അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവിൻ്റെ 'ദോൾച്ചി പെൻസിയേരി' അഥവാ 'മധുരിക്കുന്ന ചിന്തകൾ'. ദൈനംദിന ജീവിതത്തിലെ കൊച്ചുകൊച്ചു അനുഭവങ്ങളെയും ലളിതമായ സത്യങ്ങളെയും ആഴമേറിയ ആത്മീയ ദർശനങ്ങളുമായി സമന്വയിപ്പിക്കുന്ന സവിശേഷമായ ഒരു രചനാശൈലിയാണ് ഈ ഗ്രന്ഥത്തിൽ വായനക്കാർക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നത്. ഉപമകളിലൂടെ തൻ്റെ ശിഷ്യരോട് സംസാരിച്ച യേശുവിനെപ്പോലെ, പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളെ സ്പർശിച്ചു കടന്നുപോകുന്ന കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്ക്...
മനുഷ്യൻ്റെ അന്വേഷണങ്ങൾ പലപ്പോഴും അവസാനിക്കുന്നത് ദൈവത്തിലേക്കുള്ള ചുവടുകളിലാണ്. ദൂരങ്ങൾ താണ്ടി, അന്യദേശങ്ങളിലെ മണ്ണും കാറ്റും അനുഭവിച്ച് നടത്തുന്ന ഓരോ യാത്രയും ഒരു തീർത്ഥാടനമായി മാറുന്നത് അത് നമ്മുടെ ആത്മാവിനെ സ്പർശിക്കുമ്പോഴാണ്. കിഴക്കൻ യൂറോപ്പിലെ പുരാതനമായ വഴികളിലൂടെ, ക്രൈസ്തവചരിത്രത്തിൻ്റെ തിരു ശേഷിപ്പുകൾ തേടി ഞങ്ങൾ നടത്തിയ യാത്രയുടെ സമാഹാരമാണ് ഈ പുസ്തകം. Human beings often find that their search leads them closer to God. A journey...
Some books are written; others are received. This one came to me as a pilgrimage along the wondrous paths of God's will. To know from close at hand the spiritual and pastoral journey of Moran Mor Baselios Cleemis Catholicos Father and Head of the Malankara Syrian Catholic Church and Cardinal...
സ്രഷ്ടാവായ ദൈവത്തിന് ആരാധനകളും അർച്ചനകളും സമർപ്പിക്കുക എന്നത് സൃഷ്ടികളായ മനുഷ്യരുടെ ആത്യന്തികമായ കടമയും ജന്മസിദ്ധമായ ധർമ്മവുമാണ്. മനുഷ്യൻ ശരീരവും മനസ്സും ആത്മാവും ചേർന്നവനാണ്. ശരീരത്തിൻ്റെയും മനസ്സിൻ്റെയും പോഷണം പോലെതന്നെ ആത്മാവിനും ഉത്കർഷം അത്യാവശ്യമാണ് വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. വിശുദ്ധി കൂടാതെ നമുക്ക് ദൈവത്തെ ദർശിക്കുവാൻ സാധിക്കുകയില്ല. Offering worship and prayers to God, the Creator, is the highest duty and natural responsibility of...
ദൈവവചനം മനുഷ്യഹൃദയത്തെ പ്രകാശിപ്പിക്കുന്ന അണയാത്ത ദീപമാണ്. ജീവിതത്തിൻ്റെ വഴിത്തിരിവുകളിലും പ്രതിസന്ധികളിലും സന്തോഷനിമിഷങ്ങളിലും നമ്മെ നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ജീവനുള്ള സാന്നിധ്യമാണ് പരിശുദ്ധ വചനം. ആ വചനത്തിൻ്റെ വെളിച്ചത്തിൽ ജീവിതത്തെ വായിക്കാനും വിശ്വാസത്തിൻ്റെ കണ്ണുകളാൽ ലോകത്തെ കാണാനും സഹായിക്കുന്ന ആത്മീയസഹായിയാണ് 'വചന വഴിയെ പോകാം' എന്ന ഈ ഗ്രന്ഥം. The Word of God is an everlasting light that fills the human heart with hope. It...
'തോൽപ്പിക്കുന്നതിനേക്കാൾ തോറ്റുകൊടുക്കാൻ മനസ്സ് വേണം' എന്ന് ആരംഭിക്കുന്ന ഈ കാവ്യ ശകലം ഹൃദയത്തിൻ്റെ അന്തരാളങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അവസാനം കുരിശിലേക്ക്, കുരിശിൻ്റെ വിരിമാറിലേക്ക് തലചായ്ച്ച നസ്രായൻ്റെ ജീവിതത്തിൻ്റെ വിജയത്തിൻ്റെ കഥ നമ്മളെ ദൈവസ്നേഹത്തിൻ്റെ പാരമ്യത്തിലേക്ക് വളരുവാൻ സഹായിക്കുന്നു. സുഖവും ദുഃഖവും, ദാരിദ്ര്യവും സമ്പത്തും, സന്തോഷവും സന്താപവും എല്ലാമടങ്ങിയ ഈ കാവ്യരചന ജീവിതത്തിൻ്റെ ചില പച്ചയായ യാഥാർത്ഥ്യങ്ങളെ ക്രൂശിതനായ ക്രിസ്തുവിൻ്റെ ജീവിതവുമായി കണക്ട് ചെയ്ത് നിൽക്കുന്നു. ശ്രീ. ബിജു ജോബിൻ്റെ ഈ...
മനുഷ്യജീവിതം ഒരു യാത്രയാണ്. ദൈവത്തെ അന്വേഷിച്ചും സ്വയം കണ്ടെത്തിയും ജീവിതത്തിൻ്റെ അർത്ഥം തിരിച്ചറിഞ്ഞും നിത്യജീവിതത്തിലേക്ക് മുന്നേറുന്ന ഒരു ആത്മീയതീർത്ഥാടനം. ഓരോ മനുഷ്യനും തൻ്റെ ജീവിതത്തിൽ അനേകം വഴിത്തിരിവുകളിലൂടെ കടന്നുപോകുന്നു. മനുഷ്യജീവിതത്തിൻ്റെ അനുദിന ലളിതസന്ദർഭങ്ങളിൽ ദൈവം അപ്രതീക്ഷിതമായി ഇടപെടുന്നത് പലപ്പോഴും അത്യന്തം ഗഹനവും അതേസമയം അതീവ ശാന്തവുമായ വഴികളിലൂടെയാണ്. വലിയ അത്ഭുതങ്ങളിലൂടെയോ നാടകീയമായ സംഭവങ്ങളിലൂടെയോ മാത്രമല്ല ദൈവസാന്നിധ്യം നമ്മിൽ വെളിപ്പെടുന്നത്. പലപ്പോഴും ഒരു വചനത്തിലൂടെ, പ്രാർത്ഥനയിലൂടെ, ആശ്വാസവാക്കിലൂടെ, പുഞ്ചിരിയിലൂടെ, അപ്രതീക്ഷിതസഹായത്തിലൂടെ, രോഗസൗഖ്യത്തിലൂടെ,...
ഒരു സഭയായി നട്ടുവളർത്തിയ നന്മകൾക്കു നന്ദിയർപ്പിച്ചുകൊണ്ട് 'പുനരൈക്യ നൗക', മലങ്കര സുറിയാനി കത്തോലിക്കാ സഭയെ ഭാഗ്യമോടെ നയിച്ച് പുണ്യസ്മരണാർഹരായ പിതാക്കന്മാരുടെ കരുത്തനായ പിൻഗാമി, മെത്രാഭിഷേകത്തിൻ്റെ രജതജൂബിലി ആഘോഷിക്കുന്ന അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക്, സ്നേഹസമ്മാനമായി സമർപ്പിക്കുന്നു. സർവ്വശക്തനായ ദൈവം നൽകിയ അനുഗ്രഹങ്ങളല്ലാതെ ഒന്നും പുകഴാനില്ല. കുറവുകളും ബലഹീനതകളും പരിഗണിക്കാതെ അമ്മക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ എന്നപോലെ, നമ്മുടെ കർത്താവ് അഭിവന്ദ്യ പിതാക്കന്മാരിലൂടെ സ്നേഹിച്ച്, വഴിനടത്തി ഉയർത്തിയ കൃപകളെ...
ജീവിതത്തിൽ ഒരു മാറ്റം അനിവാര്യമാണ് എന്നു കരുതുന്നവർക്കായി ഒരു പുസ്തകം. എത്രമാത്രം ആഗ്രഹിച്ചിട്ടും പ്രാർത്ഥിച്ചിട്ടും മുന്നോട്ടുപോകാൻ ക്ലേശിക്കുന്നവർക്കും എത്രയേറെ അധ്വാനിച്ചിട്ടും ഫലമൊന്നും കാണാതെ വിഷമിക്കുന്നവർക്കും എവിടെയാണ് എൻ്റെ പ്രശ്നം എന്നറിയാതെ ഉഴലുന്നവർക്കും ഉൾവെളിച്ചം പകരുന്ന ആത്മീയ ചിന്തകൾ. A book for those who feel that a change is necessary in their lives. It offers spiritual thoughts and inner light to those...
ആധ്യാത്മികതയ്ക്ക് ശരിയായ ദിശാബോധം പകരുന്ന രചനയാണ് "സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ" എന്ന ഗ്രന്ഥം. സ്വർഗത്തിൻ്റെ കയ്യൊപ്പ് ഈ ഗ്രന്ഥത്തിലുടനീളം ദൃശ്യമാണ്. പരിപൂർണ സ്നേഹത്തിൻ്റെ അഭ്യസനത്തിലൂടെ ആത്മാവ് സ്നേഹത്തിൽ പക്വത പ്രാപിക്കുന്നതും, ദൈവം ആത്മാവിൽ സ്നേഹം ചൊരിഞ്ഞ് സ്നേഹാഭിഷേകത്താൽ നയിക്കുന്നതും ആത്മാവ് സ്നേഹമായിത്തീർന്ന് ദൈവത്തോട് ഐക്യപ്പെടുന്നതും ത്രിവിധ ഘട്ടങ്ങളായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ആത്മീയ ജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്ക് മാർഗദീപമാണ്. അനേകം വിശുദ്ധരുടെ സ്നേഹസാക്ഷ്യങ്ങൾകൊണ്ട് സ്നേഹത്തിലുള്ള ആത്മാവിൻ്റെ ചുവടുവയ്പുകളെ അവതരിപ്പിക്കുന്നതിനാൽ വായനക്കാർക്ക് സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ അനായാസം...
ദൈവകൃപയുടെ പ്രകാശത്തിൽ നടന്ന ഒരു ആത്മീയ ജീവിതയാത്രയെ അടുത്തറിയാൻ സഹായിക്കുന്ന ഈ പുസ്തകം വിശ്വാസികൾക്ക് ആത്മീയ പ്രചോദനവും പ്രത്യാശയും നൽകട്ടെ. ദൈവബന്ധത്തിൽ കൂടുതൽ ആഴപ്പെടാനും ക്രിസ്തുവിൻ്റെ സ്നേഹത്തിൽ വളരാനും സഭയോടും സമൂഹത്തോടും കൂടുതൽ ഉത്തരവാദിത്വത്തോടെ ജീവിക്കാനും ഈ ഗ്രന്ഥം വായനക്കാരെ പ്രേരിപ്പിക്കട്ടെ. ദൈവഹിതത്തിൻ്റെ അത്ഭുതകരമായ വഴികളിലൂടെ നടന്ന ഒരു ഇടയൻ്റെ ജീവിതസാക്ഷ്യം അനേകം ഹൃദയങ്ങളിൽ വിശ്വാസത്തിൻ്റെ പ്രകാശം തെളിയിക്കട്ടെ. This book helps readers understand a spiritual journey...
ദൈവവും മരണാനന്തര ജീവിതവും ഒരു മിഥ്യയാണെന്ന് ഭൗതികവാദികളും നിരീശ്വരവാദികളും പ്രചരിപ്പിക്കുന്നു. എന്നാൽ ദൈവം ജീവിക്കുന്നവനാണെന്നും മരണാനന്തര ജീവിതം ഒരു യാഥാർത്ഥ്യമാണെന്നും ആത്മീയമനുഷ്യർ വിശ്വസിക്കുന്നു. ഇതിൽ ഏതാണ് ശരി? ആത്മീയജീവിതം നയിക്കുന്നുവെന്ന് അവകാശപ്പെടുന്നവർപോലും ഇക്കാര്യത്തിൽ സംശയാലുക്കളാണ്. ഇതിന് ഒരു ഉത്തരം കണ്ടെത്തുവാനുള്ള പരിശ്രമമാണ് ഈ ഗ്രന്ഥം. Materialists and atheists say that God and life after death are only myths. But spiritual people believe that...
ഈ ഗ്രന്ഥം കത്തോലിക്കാസഭയിലെ ഏഴു കൂദാശകളെ തിരുവചനത്തിൻ്റെയും സഭാപാരമ്പര്യത്തിൻ്റെയും തത്വശാസ്ത്രചിന്തയുടെയും ആരാധനാക്രമത്തിൻ്റെയും അടിസ്ഥാനത്തിൽ ആഴത്തിൽ അവതരിപ്പിക്കുന്ന സമഗ്ര പഠനശ്രമമാണ്. ഓരോ കുദാശയുടെയും സ്ഥാപനം, ചരിത്രവികസനം, അജപാലന പ്രായോഗികത എന്നിവ വ്യക്തവും സ്പഷ്ടവുമായി വിശദീകരിച്ചിരിക്കുന്നു. "Koodhasha: Charithravun Arthavum" is a detailed study of the seven sacraments of the Catholic Church. It explains them based on the Bible, Church tradition, theology, and...
“അകതാരിലെ ഗുരു” വായനക്കാരനെ ഈ ആന്തരിക യാത്രയിലേക്ക് ക്ഷണിക്കുന്നു. ഉള്ളിലെ നിശ്ശബ്ദതയിൽ ദൈവത്തിൻ്റെ സ്വരം കേൾക്കാനും, ദൈവവചനത്തിൻ്റെ വെളിച്ചത്തിൽ ജീവിതത്തെ പരിശോധിക്കാനും, ആത്മാവിൻ്റെ ദാനങ്ങളെ തിരിച്ചറിയാനും, ആത്മാവിൻ്റെ ഫലങ്ങൾ ജീവിതത്തിൽ വളർത്താനും ഈ ഗ്രന്ഥം സഹായിക്കുന്നു. പരിശുദ്ധാത്മാവിനോടുള്ള സൗഹൃദം വളർത്തിയെടുക്കുമ്പോൾ നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ക്രമേണ മാറുന്നു. ജീവിതം കൂടുതൽ സ്നേഹപൂർണ്ണവും സമാധാനപരവും വിശുദ്ധവുമായിത്തീരുന്നു. “Akattharile Guru” invites readers on an inner spiritual journey. It...
Regular price
Rs. 300.00
Regular priceSale price
Rs. 300.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.