Explore the best Catholic books at Sophia World, including Catholic prayer books, devotional books, spiritual books, Bible study books, and inspiring Christian books. Find meaningful books to deepen your faith and spiritual life.
സ്വപ്നങ്ങൾക്കു മുകളിൽ അസ്വസ്ഥതയുടെ നിഴലുകളാടിയപ്പോൾ നെഞ്ചുരുകിയ ഒരുവൾ. കണ്ണാടി പോലെ ഉടഞ്ഞുപോകാമായിരുന്ന ജീവിതത്തെ ചേർത്തുപിടിച്ച് നേർവഴി തെറ്റാതെ ദീർഘയാത്ര. ഒടുവിൽ സങ്കടത്തിൻ്റെ ഈറൻ മഴമേഘങ്ങൾക്കുമീതെ അവളുടെ നിറകൺചിരി. She faced a time when her dreams were overshadowed by worry and uncertainty. Though her life could have easily fallen apart like broken glass, she held on with courage and...
ലളിതസുന്ദരവും മഞ്ജുളവുമായ ശൈലിയിൽ ശ്രീമതി ലീലാമ്മ ജയിംസ് രചിച്ചിട്ടുള്ള ലേഖന സമാഹാരമാണ് 'മൊഴിമുത്തുകൾ'. അധ്യാപനവൃത്തിയെ സ്നേഹിച്ച നല്ലൊരധ്യാപിക എന്ന നിലയിൽ പഠിപ്പും അനുഭവവുംവഴി ആർജിച്ചിട്ടുളള അറിവിൻ്റെ പരിമളം പരത്തുന്നവയാണ് ഇതിലെ ഓരോ ലേഖനവും. ഒരു ശിശുവിൻ്റെ ഗർഭധാരണം മുതൽ യൗവ്വനം വരെയുള്ള കാലഘട്ടത്തിൽ ഓരോ മാതാവും അറിഞ്ഞിരിക്കേണ്ടതും കുട്ടികൾക്കു പറഞ്ഞുകൊടുക്കേണ്ടതുമായ കാര്യങ്ങൾ അതീവ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്ന ഈ ഗ്രന്ഥം കുട്ടികളും മാതാക്കളും ഒരുമിച്ചിരുന്നു വായിക്കേണ്ടതാണ്. "Mozhimuthukal" is a collection of...
വിചാരങ്ങളുടെ വിശുദ്ധിക്കുതകുന്ന വിചിന്തനങ്ങളാണ് വിശുദ്ധ വിചാരങ്ങൾ. അറിവിൻ്റെ നിറവിനേക്കാൾ നെറിവിൻ്റെ നേരറിവുകൾ നേരുന്നതാണിവയെല്ലാം.
"Visudha Vicharangal" is a collection of reflections that inspire purity of mind and heart. Rather than simply increasing knowledge, these writings offer practical wisdom and moral guidance to help readers live with truth, integrity, and deeper spiritual understanding.
പറവകളുടെ വഴി ജീവിതാവസ്ഥകളെ ആത്മീയതയോട് ചേർത്തുനിർത്തി സാന്ത്വനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുകയാണ് പുസ്തകത്തിൻ്റെ താളുകൾ . ഒതുക്കമുള്ള ശൈലിയിൽ ഒഴുക്കോടെ അവതരിപ്പിക്കുന്ന ഹൃദ്യമായ രചന.
The pages of "Paravakalude Vazhi" connect everyday life with spirituality, bringing comfort, hope, and joy to the reader. Written in a simple and graceful style, it is a warm and engaging read.
പിതാവായ ദൈവത്തക്കുറിച്ച് പ്രതിപാദിക്കുന്ന രചന. ദൈവം എനിക്ക് ആരാണ്? ദൈവത്തെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? തുടങ്ങിയ അടിസ്ഥാനചിന്തകളിലൂടെ കടന്നുപോകുന്നു.
'Pithavaya Daivam' is about God the Father. It explores basic questions such as: Who is God for me? How should I understand God? It guides the reader through these important thoughts about faith and God.
കുറവുകൾ എളിമപ്പെടുത്തിയ എത്രയോ വ്യക്തികളെയാണ് തൻ്റെ കൃപയാൽ ദൈവമുയർത്തിയത്. സമൂഹം അവഗണിക്കാൻ സാധ്യതയുണ്ടായിട്ടും ഈശ്വരാധീനവും ആത്മവിശ്വാസവും അത്ഭുതകരമായി ജീവിതം തിരിച്ചുവിട്ട ഒരു ഭിന്നശേഷിക്കാരൻ്റെ കഥയാണിത്. ആത്മകഥാംശങ്ങളുള്ള അനുഭവങ്ങളെ കാലക്രമമോ പ്രാധാന്യമോ പരിഗണിക്കാതെ കുറിച്ചുവയ്ക്കുന്നു ഇവിടെ. God has lifted many people by his grace, even those who felt weak and lowly. This is the story of a differently-abled person whose life...
ആഴമുള്ള കാര്യങ്ങൾ ഏതു കുഞ്ഞിനും വായിച്ചു മനസ്സിലാക്കാൻ തക്കവണ്ണം എഴുതിയിരിക്കുന്നു, ഈ ഗ്രന്ഥത്തിൽ. അപകടമേഖലയെ അപകടമേഖലയെന്നുതന്നെ ഉറപ്പിച്ചു പറയാൻ മാത്രം ധൈര്യം കാണി ച്ചിട്ടുണ്ട്. ഉദാഹരണത്തിന് 'അറിവിൻ്റെ ചിറകുകൾ' എന്ന അദ്ധ്യായത്തിൽ ഒരു പുസ്തകത്തോടുള്ള മാതാപിതാക്കളുടെയും മക്കളുടെയും ആവേശം ഗ്രന്ഥകർകത്താവ് വിശദീകരിക്കുന്നു. അതൊക്കെ വായിച്ചു പുളകം കൊള്ളാൻ മാത്രമുള്ള സംസ്ക്കാരത്തിലേയ്ക്കും ശുഷ്ക സാഹിത്യ അഭിരുചിയിലേക്കും നമ്മൾ താഴ്ന്നിറങ്ങിയിരിക്കുന്നു. നമ്മുടെ സ്വന്തം ഭാഷയിൽ ആയിരക്കണക്കിനു നല്ല പുസ്തകങ്ങളുണ്ട്. എന്നിട്ടും വിദേശഭാഷാ പുസ്തകങ്ങളെത്തേടി കുട്ടികളും...
Over the years, the term new evangelization has run the risk of appearing to be an abstract formula. Thus the need to provide an ever greater clarification as to its meaning, purpose, and content. Rev. Dr. Mathew Charthakuzhiyil's book, "A Catholic Response to the Call of New Evangelization", is a...
'The Truth Finders' gives a heavenly tour to the legendary faith journeys of those who believe and accept Jesus as their Savior and Lord through their extra ordinary conversions and convictions. On behalf of the Church, I congratulate Fr. Joby Kachappilly VC for bringing forth this wonderful book which will...
ഈശോമിശിഹായുടെ ജീവിതംപോലെതന്നെയായിരുന്നു അവിടുത്തെ പ്രബോധനവും. ലാളിത്യമാണ് രണ്ടിൻ്റെയും മുഖമുദ്ര. അതിഗഹനങ്ങളായ ദൈവീക സത്യങ്ങൾ ലളിതമായ ഭാഷയിൽ സാധാരണക്കാർക്ക് മനസ്സിലാകും വിധം വിവരിച്ചു നൽകുന്നതിൽ അവിടുത്തേയ്ക്കുള്ള പാടവം ഒന്നുവേറെതന്നെയാണ്. ഈശോയുടെ പ്രഘോഷണശൈലിയുടെ ഈ സവിശേഷത കൂടുതൽ പ്രകാശിതമാകുന്നത് അവിടുന്ന് ഉപയോഗിക്കുന്ന ഉപമകളിലാണ്. The teachings of Jesus Christ were just like his life. Simplicity was the special quality of both. He had a...
ജീവിതം എപ്പോഴും നമ്മെ നോക്കി പുഞ്ചിരിക്കണം എന്നില്ല. എന്നാൽ നമുക്ക് ജീവിതത്തെ നോക്കി എപ്പോഴും പുഞ്ചിരിക്കാനാകും. ചിരിക്കാനും ചിരിയിലൂടെ ചിന്തിക്കാനും സഹായകമായ ചില ഫലിതങ്ങളുടെ സമാ ഹാരമാണ് ഈ പുസ്തകം Life does not always smile at us. However, we can always choose to smile at life. This book is a collection of humorous stories and jokes that help...
ക്രിസ്തു ഉയർത്തിപ്പിടിച്ച ഉന്നതമായ മൂല്യങ്ങളിലുള്ള ആഴമായ ബോധ്യവും വിശ്വാസവുമാണ് ഒരു ക്രിസ്തുശിഷ്യ എന്ന നിലയിൽ അവയ്ക്കുവേണ്ടി നിലകൊള്ളാനും ജീവാർപ്പണം ചെയ്യാനും സിസ്റ്റർ റാണി മരിയയെ പ്രചോദിപ്പിച്ചത്. ഇന്നു രാജ്യത്തിനകത്തും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും നിസ്വാർഥമായി ശുശ്രൂഷ ചെയ്യുന്ന ആയിരക്കണക്കിനു മിഷണറിമാരെ നയിക്കുന്നതും ഈ ബോധ്യം തന്നെ. Sister Rani Maria was inspired to stand for and even give her life for the values taught...
'വീടിൻ്റെ വടക്കു കിഴക്കായി ഒരു കുളം ഉണ്ട്. അതിൽ നിറയെ താമരയാണ്. വിശേഷദിവസങ്ങളിൽ ഈ കുളത്തിലെ താമരയിലകൾ പറിച്ച് കഴുകി വൃത്തിയാക്കി എടുക്കും. അത് മേശമേൽ ഇട്ട് അതിലാണ് ഊണ്. ചൂട് ചോറ് താമരയിലയിൽ വീഴുമ്പോൾ അതിൽ നിന്നു പൊങ്ങുന്ന ആവിക്ക് താമരയുടെ സുഗന്ധമുണ്ടാകും'. "There is a pond to the northeast of the house, filled with lotus flowers. On special occasions, the...
ജനിച്ച് വീഴുന്ന കുഞ്ഞായിക്കൊള്ളട്ടെ. മരണത്തിലേക്ക് വഴുതി വീഴുന്ന വാർദ്ധക്യമായിക്കൊള്ളട്ടെ. ഏവരിലും ലൈംഗികതയുണ്ട്. അത് ദൈവദാനമാണ്. ജാള്യതയും കുറ്റബോധവും മറച്ചുപിടിക്കലുമല്ല ലൈംഗികത. പകരം ആനന്ദവും ശുദ്ധതയും ത്യാഗവുമാണ്. മറച്ചുവയ്ക്കുന്നതിലൂടെയും രഹസ്യമാക്കി വയ്ക്കുന്നതിലൂടെയും അശുദ്ധി പരത്തുന്ന പിശാചിൻ്റെ കുതന്ത്രത്തെ, ലൈംഗിക മേഖലയിൽ നിന്ന് തുരത്താൻ ഈ പുസ്തകം നമ്മെ സഹായിക്കും. Every human being, from a newborn child to an elderly person, has sexuality. It is a...
സ്നേഹം സ്നേഹത്താൽ മാത്രമേ വീട്ടുകയുള്ളൂ എന്ന സത്യം ഹൃദയത്തിൻ്റെ ആഴത്തിൽ സ്വീകരിച്ചിരുന്നു ആ നിർമലകുസുമം. അതുകൊണ്ടുതന്നെ നൂറു നൂറു ഗ്രന്ഥങ്ങൾ എഴുതപ്പെട്ടിട്ടും തീരുന്നില്ല അവളുടെ അപദാനങ്ങൾ. അത്യന്തം കാവ്യാത്മകവും തത്വചിന്താ നിർഭരവുമായ അവളുടെ കൃതികളെയും അവളെപ്പറ്റിയുള്ള കൃതികളെയും ഉപജീവിച്ച് എഴുതിയ മനോഹരമായ പുസ്തകം. That pure soul deeply accepted the truth that love can be answered only with love. Because of this, even...
ശ്രദ്ധാപൂർവമായ ജീവിതത്തിന് പ്രചോദനമാകുന്ന വിധത്തിൽ ക്രമപ്പെടുത്തിയ ഈ രചന സമയനഷ്ടമോ വിരസതയോ ഉളവാക്കുന്നില്ല എന്നതുതന്നെയാണ് പ്രത്യേകത. ജീവിതത്തിൻ്റെ താളാത്മകത നഷ്ടപ്പെടുത്തരുതെന്ന അടിസ്ഥാനചിന്തയിലൂന്നിയ ചിന്താശകലങ്ങൾ മൂല്യവർത്തിയായ ഒരു വായനയിലേക്കാണ് നമ്മെനയിക്കുന്നത്. കർമനിരതമായ ദീർഘകാല സമർപ്പണജീവിതത്തിനുടമയായ ഫാ. മാത്യു ഓണയാത്തൻ കുഴിയുടെ ഈ പുസ്തകത്തിലെ താളുകൾ, നല്ലൊരു ജീവിതം നയിക്കുന്നതിന് നമുക്ക് വഴികാട്ടിയും പ്രചോദനവുമാണെന്ന് പറഞ്ഞ് ആമുഖവരികൾ അവസാനിപ്പിക്കുന്നു. 'Mayatha Mashithullikal' is carefully organized to inspire thoughtful and...
മാനവരാശിയെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുകയും കുഴയ്ക്കുകയും ചെയ്യുന്ന ഒന്നാണ് ലോകത്തിലെ സാത്താൻ്റെ, പിശാചിൻ്റെ സ്വാധീനം. ഇങ്ങനെയൊന്ന് ഇല്ലെന്ന് ആണയിടുന്നവർ, എന്തിലുമേതിലും പിശാചിനെ കാണുന്നവർ, ഈ അന്ധകാര ദൂതന്മാരെ ആരാധിക്കുന്നവർ, ആഭിചാരം ചെയ്യുന്നവർ. അങ്ങനെ മനുഷ്യനെ അത്യന്തം ആശയക്കുഴപ്പത്തിലാക്കുന്ന ഈ വിഷയത്തെ തികച്ചും തുറവിയോടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ബൈബിൾ അധിഷ്ഠിതമായും സഭാപഠനങ്ങളുടെ പശ്ചാത്തലത്തിലും വിശകലനം ചെയ്യുന്ന അസുലഭ ഗ്രന്ഥം. നാനാവിധത്തിലുള്ള പൈശാചിക തന്ത്രങ്ങളിൽ നിന്ന് ശ്രദ്ധാപൂർവം സ്വയം മാറിനിൽക്കാനും മറ്റുള്ളവരെ അതിനു സഹായിക്കാനും...
രക്തസാക്ഷിത്വം സഭയെ ഇല്ലാതാക്കുകയല്ല കൂടുതൽ ഊർജസ്വല യാക്കുകയത്രേ ചെയ്യുന്നത്. തെർത്തുല്യൻ കുറിച്ചിരിക്കുന്നതുപോലെ "രക്തസാക്ഷികളുടെ ചുടുനിണം സഭാതരുവിന് വളക്കൂറുള്ള നിലമാണ്." സഭയുടെ വിളിയുടെ ഭാഗവും സാക്ഷ്യത്തിൻ്റെ മകുടവുമാണ് രക്തസാക്ഷിത്വം. ആത്മീയയാത്രയിൽ കരുത്തും ബലവും നൽകാനും സ്വർഗീയപ്രത്യാശയിൽ ജീവിതമുറപ്പിക്കാനും സഹായിക്കുന്നതാണ് ഈ ഗ്രന്ഥം. ഈവിധം അനുഗ്രഹപ്രദമായ ഒരു ഗ്രന്ഥം രചിച്ച ജെയിംസച്ചന് ഹൃദയപൂർവം അനുമോദനങ്ങൾ അറിയിക്കുന്നു. ഇതിൻ്റെ എല്ലാ വായനക്കാർക്കും ദൈവാനുഗ്രഹങ്ങൾ നേർന്നുകൊള്ളുന്നു. Martyrdom does not destroy the Church;...
Regular price
Rs. 180.00
Regular priceSale price
Rs. 180.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.