Explore the best Catholic books at Sophia World, including Catholic prayer books, devotional books, spiritual books, Bible study books, and inspiring Christian books. Find meaningful books to deepen your faith and spiritual life.
ഒരു സാമൂഹ്യമായ പിന്നോക്കാവാസ്ഥയിൽ ജീവിക്കുന്ന ഒരു കുടുംബത്തിൽ ജനിക്കുകയും വളരുകയും ചെയ്യുന്ന മണിക്കുട്ടി എന്ന നിഷ്കളങ്കയായ പെൺകുട്ടിയുടെ കഥയാണ് ഈ നോവൽ. അവളുടെ ജീവിതയാത്രയും ഒപ്പം അവളുമായി ബന്ധപ്പെട്ട ഭൂപ്രദേശത്തെ ജനങ്ങളുടെ വിശേഷങ്ങളും വൈവിധ്യങ്ങളും ഇതിലൂടെ അനാവൃതമാകുന്നു. പ്രശ്നങ്ങളിലകപ്പെട്ടാൽ മറ്റുള്ളവരോടു തോറ്റും വഴങ്ങിയും ഉൾവലിഞ്ഞും ഇരുട്ടിലേക്കു പോവേണ്ടതല്ല ജീവിതമെന്ന് ഈ നോവൽ നമ്മെ ഓർമ്മപ്പെടുത്തുന്നു. 'Manikkutty Kadha', an innocent young girl who is born and raised...
വാക്ക് അറിയുകയാണ് പ്രധാനം. വാക്കിലൂടെ വരിയെയും വരിയിലൂടെ കവിതയെയും അറിയുക. കവിതയെ മനസ്സിലാക്കാനുള്ള പ്രോസസിംങ് അങ്ങനെയാണ്. വായനക്കാരുടെ ഹൃദയത്തെ തൊടുന്ന വരികളാണ് ഇതിലുള്ളത്. ആർക്കെങ്കിലും ആരോടെങ്കിലുമൊക്കെ പറയാൻ തോന്നുന്ന വരികൾ. അങ്ങനെയാണ് എഴുതിയത് ചിരജ്ജീവിത്വം പ്രാപിക്കുന്നത്. ബെൻസി നക്ഷത്രയുടെ കവിതകൾക്ക് അതിനുള്ള യോഗമുണ്ട്. Understanding a poem begins with understanding its words. Through the words, we understand each line, and through the lines, we...
ഹീബ്രു ഭാഷയിൽ 'മിഷ്പ്പാഹാ' എന്നത് കുടുംബബന്ധത്തെ വിശേഷിപ്പിക്കുന്ന അതിമനോഹരമായ പദമാണ്. രക്തബന്ധത്തിൽപ്പെട്ടവർ അഗാധമായ സ്നേഹത്തിലും കൂട്ടായ്മയിലും ഒന്നിച്ചുവസിക്കുന്ന കുടുംബത്തെവിളിക്കുന്ന പേരാണ് 'മിഷ്പ്പാഹാ', വി. ഗ്രന്ഥത്തിൽ, വളരെ പ്രത്യേകമായി പഴയനിയമത്തിൽ, വചനാധിഷ്ഠിതമായ ജീവിതത്തിലൂടെ അനുഗ്രഹമായി മാറിയ കുടുംബങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിച്ച് അവയുടെ അടിസ്ഥാനത്തിൽ ഇന്നിൻ്റെ കുടുംബബന്ധങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്ക് വായനക്കാരെ എത്തിക്കുന്ന രീതിയിലാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. The Hebrew word 'Mishpaha' means a family united by close relationships....
ദൈവവചന വെളിച്ചത്തിൽ നമ്മുടെ ജീവിതങ്ങളിന്മേൽ ആവശ്യമായ കരുതലും തിരുത്തലും പുനഃക്രമീകരണവും ആവശ്യമാണ്. അതൃപ്തമനസിൻ്റെ അടിമകളായി നാം മാറരുത്. തെറ്റായ ബോധ്യങ്ങൾ തിരുത്തപ്പെടണം. മിഥ്യാധാരണകളും അമിത പ്രതീക്ഷകളും സുഖാനുഭൂതികളോടുള്ള ആകർഷണങ്ങളുമെല്ലാം അകറ്റപ്പെടണം. സമാധാനം ആരംഭിക്കുന്നതു നമ്മുടെ ഓരോരുത്തരുടെയും ഹ്യദയങ്ങളിൽനിന്നാണ്. In the light of God’s Word, we need to take care of our lives, correct what is wrong, and make necessary changes. We...
വിശുദ്ധി ചിലർക്കു മാത്രം നൽകിയിരിക്കുന്ന ഒരു പ്രത്യേക പദവിയല്ല എന്നതാണ് കൊച്ചുത്രേസ്യയുടെ ആത്മീയതയുടെ മറ്റൊരു വലിയ സന്ദേശം. വിശുദ്ധിയിലേക്കുള്ള വഴി എല്ലാവർക്കും തുറന്നിരിക്കുന്നു. വലിയ അത്ഭുതങ്ങൾ ചെയ്യേണ്ടതില്ല; ചെറിയ കാര്യങ്ങളിൽ സ്നേഹത്തോടെ ജീവിക്കുകയാണ് പ്രധാനം. ദൈനംദിന ജീവിതത്തിലെ സാധാരണ ഉത്തരവാദിത്വങ്ങൾ വിശ്വാസത്തോടും സ്നേഹത്തോടും കൂടി നിർവഹിക്കുമ്പോൾ അവ വിശുദ്ധിയുടെ വഴികളായി മാറുന്നു. കുടുംബത്തെ സ്നേഹത്തോടെ പരിപാലിക്കുക, ജോലിയിൽ സത്യസന്ധത പുലർത്തുക, മറ്റുള്ളവരോട് ക്ഷമിക്കുക, ദൈവത്തിൽ ആശ്രയിക്കുക, പ്രാർത്ഥിക്കുക ഇവയെല്ലാം വിശുദ്ധിയിലേക്കുള്ള...
പ്രായഭേദമെന്യേ എല്ലാവരും താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരു സാഹിത്യരൂപമാണ് കഥകൾ എന്നുള്ളത്. വായനാശീലം ഒരു അപൂർവ്വ തയായി മാറുന്നു എന്ന ആശങ്കകൾക്കിടയിലും നോവൽ, ഓർമ്മക്കുറിപ്പ്, ആത്മകഥ എന്നീ സാഹിത്യവിഭാഗങ്ങളിൽ മികവ് പുലർത്തുന്നവയ്ക്ക് ഗൗരവക്കാരായ വായനക്കാർക്കിടയിൽ വളരെയധികം സ്വീകാര്യത ലഭിക്കുന്നുണ്ട് എന്നതാണ് വസ്തുത. എന്നാൽ അവയിൽ ഗ്രന്ഥകാരന്മാർ ഉൾക്കൊള്ളിക്കുന്ന ആശയങ്ങളുടെ വിശാലത വായനക്കാരുടെ, പ്രത്യേകിച്ച് കുട്ടികളുടെ ശ്രദ്ധയെ ചിതറിച്ചുകളയുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു കഥ വായിക്കുമ്പോൾ ഓരോരുത്തർക്കും അതിൽനിന്നും നിത്യജിവിതത്തെ പുല്കുന്ന സ്പഷ്ടമായ...
മനുഷ്യജീവിതത്തിൽ ഒരു തെരഞ്ഞെടുപ്പ് ആവശ്യമാണ്. ഒന്നുകിൽ സമ്പൂർണ്ണ വിശുദ്ധിയിലൂടെ സ്വർഗ്ഗത്തിലെത്തുക. അല്ലെങ്കിൽ ദൈവത്തിൽനിന്നകന്നു നരകത്തിലായിരിക്കുക. അനുദിന ജീവിതത്തിലെ നമ്മുടെ ഓരോ ചുവടുവെപ്പും നമ്മുടെ ഈ തിരഞ്ഞെടു പ്പിലേക്കാണു നയിക്കുന്നത്. ഈ സത്യം ഗൗരവത്തോടെ ഗ്രഹിച്ച ഒരാളായിരുന്നു മരിയ ഗൊരേത്തി. രക്തസാക്ഷിയായില്ലെങ്കിൽപോലും അവൾ വിശുദ്ധ ആകുമായിരുന്നു! Human life requires a choice. We must choose either to reach heaven through a life of complete holiness...
സ്വന്തം കുഞ്ഞിനുവേണ്ടി ജീവൻ ബലികഴിച്ച ഒരമ്മയുടെ ത്യാഗത്തിൻ്റെ അതുല്യമാതൃകയാണ് സപ്ന. സപ്നയുടെ ഈ ജീവൻ സമർപ്പിത പ്രേഷിതചരിത്രം വായിക്കുന്ന ഏവരുടെയും മനസ്സിൽ മാനസാന്തരത്തിൻ്റേതായ ഫലം വിളയട്ടെ. Sapna is an inspiring example of a mother's selfless love and sacrifice, as she gave her life for her child. May the story of her life and dedication inspire every reader...
റവ. ഫാ. തോമസ് തോണക്കരയച്ചൻ്റെ ഈ ലഘു ജീവചരിത്രം, വെറും അച്ചടിച്ച അക്ഷരങ്ങളിലോ, ശേഖരിച്ച വിവരങ്ങളിലോ, മാത്രം ഒതുങ്ങുന്നില്ല. ആന്ധ്രാപ്രദേശിലെ വിജയവാഡാ മിഷനിലെ സാധാരണക്കാരായ ജനസമൂഹത്തിൻ്റെ വളർച്ചയ്ക്കും ക്ഷേമത്തിനും വേണ്ടി, തോമസച്ചൻ നടത്തിയ ത്യാഗത്തിൻ്റെയും കഠിനാദ്ധ്വാനത്തിൻ്റെയും നേർചിത്രം കൂടിയാണത്. റവ. സി. ഡൊമിനിക് എസ്. എ. ബി. എസ്. തയ്യാറാക്കിയ ഈ ഓർമ്മക്കുറിപ്പുകൾ, ആന്ധ്രാപ്രദേശിലെ ജനങ്ങൾ സ്വാമിയച്ചൻ എന്നു സ്നേഹത്തോടെ വിളിക്കുന്ന തോമസച്ചൻ എന്ന മിഷനറിവൈദികൻ്റെ മിഷൻ ചരിത്രം മാത്രമല്ല;...
അനുദിനജീവിതത്തിൽ സാധാരണയായി സംഭവിക്കുന്ന കാര്യങ്ങൾപോലും ഓർത്തിരിക്കാനും അതിൻ്റെ പിന്നിലുള്ള ദൈവപരിപാലനയുടെ വഴികളെ ധ്യാനപൂർവ്വം കണ്ടെത്താനും വിശ്വാസത്തിൽ ആഴപ്പെടാനും ദൈവത്തിങ്കലേക്ക് കൂടുതൽ അടുക്കാനും വായനക്കാരെ ഈ ഗ്രന്ഥം സഹായിക്കും. "Ithonnum Nintethalla" helps readers remember even the ordinary events of daily life and reflect on how God cares for them through these experiences. It encourages them to grow in faith,...
ദൈവവും മരണാനന്തര ജീവിതവും ഒരു മിഥ്യയാണെന്ന് ഭൗതികവാദികളും നിരീശ്വരവാദികളും പ്രചരിപ്പിക്കുന്നു. എന്നാൽ ദൈവം ജീവിക്കുന്നവനാണെന്നും മരണാനന്തര ജീവിതം ഒരു യാഥാർത്ഥ്യമാണെന്നും ആത്മീയമനുഷ്യർ വിശ്വസിക്കുന്നു. ഇതിൽ ഏതാണ് ശരി? ആത്മീയജീവിതം നയിക്കുന്നുവെന്ന് അവകാശപ്പെടുന്നവർപോലും ഇക്കാര്യത്തിൽ സംശയാലുക്കളാണ്. ഇതിന് ഒരു ഉത്തരം കണ്ടെത്തുവാനുള്ള പരിശ്രമമാണ് ഈ ഗ്രന്ഥം. Materialists and atheists say that God and life after death are only myths. But spiritual people believe that...
ക്രിസ്തുവിനു മുമ്പും ക്രിസ്തുവിനൊപ്പവും എന്നു ചരിത്രത്തെ രണ്ടായി തിരിക്കുന്നതുപോലെ ഓരോ ക്രിസ്തുമസിനു മുമ്പും ക്രിസ്തുമസിനു ശേഷവും നമ്മളിലും വ്യത്യാസങ്ങൾ ഉണ്ടാവണം. പ്രിയ ചങ്ങാതി, ക്രിസ്തുവിനെ അറിയുക എന്നതിൻ്റെ തുടക്കമാണ് ക്രിസ്തുമസിനെ അറിയുക എന്നത്. അതിന് ഈ ക്രിസ്തുമസ് കുറിപ്പുകൾ നിനക്ക് കൂട്ടായിരിക്കട്ടെ.. Just as history is divided into "before Christ" and "after Christ," our lives should also change before and after every...
വിദ്യാഭ്യാസമേഖലയിൽ വി. റോസ വെനെറിനിയിലൂടെ ലോകമെമ്പാടും ദൈവം പ്രവർത്തിക്കുന്ന അനുഗ്രഹങ്ങളെ ഞാൻ അനുമോദിക്കുകയും ദൈവത്തിനു നന്ദി പറയുകയും ചെയ്യുന്നു . ഈ പുസ്തകം വായിക്കുന്നത് വഴി വിശുദ്ധിയിൽ വളരുവാൻ നിങ്ങൾക്കെല്ലാവർക്കും സാധിക്കട്ടെ . I praise God and give him thanks for the blessings he has brought to people around the world through Saint Rosa Venerini, especially in the field...
സി.റോസ് മേരി എഴുതിയ ഈ പുസ്തകം വായിക്കുന്നതുവഴി ക്രിസ്തുവിനെ കൂടുതൽ അറിയുവാനും അതുവഴി അവിടുത്തെ സമാധനവും ശാന്തിയും സൗഖ്യവും അനുഭവിക്കാനും സകലർക്കും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു .
"Amarthyathayude Divyaoushadham" written by Sr. Rose Mary, readers will come to know Christ more deeply and, through him, experience his peace, serenity, and healing in their lives.
വീട്ടിലൊരു ലൈബ്രറി വായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...? ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം.. സോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം..... (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം...
ജീവിതമാകുന്ന യാത്രയിൽ കടന്നുപോകുന്ന വഴികളിലും, അനുഭവിക്കുന്ന ദുഃഖങ്ങളിലും ഒരിക്കലും സന്തോഷം കൈവെടിയരുത്. 'ചിറകുള്ള സ്വപ്നങ്ങൾ' എന്ന പുസ്തകത്തിലെ ഓരോ വരികളിലേക്കും ആഴ്ന്നിറങ്ങി ചിന്തിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്നത്, ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധവും, പ്രകൃതിയുമായുള്ള ബന്ധവുമാണ്. അനുദിനജീവിതത്തിൽ നാം അനുഭവിക്കുന്നതും, നേരിടുന്നതുമായ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്നും, നമ്മുടെ ഉത്തരവാദിത്വങ്ങളും കടമകളും എങ്ങനെ നിർവഹിക്കണമെന്നും അതിലുപരി എല്ലാവർക്കും എല്ലാമായി, ഏവരേയും ഉൾക്കൊള്ളുന്ന ഒരു നല്ല മനസ്സിൻ്റെ ഉടമയായി മാറണമെന്നും ഈ പുസ്തകം ഉദ്ബോധിപ്പിക്കുന്നു....
ദൈവരാജ്യം നമ്മുടെ ഇടയിൽത്തന്നെയുണ്ടെന്ന യേശുവിൻ്റെ വാക്കുകൾ ജീവിതത്തിൽ യാഥാർത്ഥ്യമാക്കാൻ ഓരോരുത്തരും തങ്ങളുടെ ഭാഗം നിർവഹിക്കണം. ആത്മീയതയിൽ വളരുകയും സമൂഹത്തോടുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും സത്യത്തിനും നീതിക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ നാം ദൈവരാജ്യത്തിൻ്റെ സാക്ഷികളാകുന്നു. അങ്ങനെ ഓരോ വ്യക്തിയുടെയും ചെറിയ നന്മകൾ ഒന്നിച്ചുചേർന്നാൽ മനുഷ്യരാശിക്കായി കൂടുതൽ മനോഹരമായ ഒരു നവലോകം സൃഷ്ടിക്കാനാകും. ഈ പ്രതീക്ഷയോടെയാണ് ഈ ഗ്രന്ഥം വായനക്കാരുടെ മുന്നിൽ സമർപ്പിക്കുന്നത്. Jesus taught that the Kingdom of...
പുണ്യസ്ഥലങ്ങളിലേക്കുള്ള തീർത്ഥാടനം ക്രിസ്തീയവിശ്വാസത്തിലെ സുപ്രധാന ഭക്തകർമ്മങ്ങളിലൊന്നാണ്. നമ്മുടെ സാധാരണ ജീവിതത്തിൽനിന്നും ദൈവീകരഹസ്യങ്ങളിലേക്ക് പ്രവേശിക്കാനുള്ള ഒരു പാതയാണ് തീർത്ഥാടനം നമുക്കു മുൻപിൽ തുറക്കുന്നത്. ദൈവത്തെ അറിയാനും അനുഭവിക്കാനുമുള്ള മനുഷ്യമനസ്സിൻ്റെ അഭിവാഞ്ഛയെ തൃപ്തിപ്പെടുത്താൻ തീർത്ഥാടനത്തിലൂടെ സാധിക്കുന്നു. വിനോദസഞ്ചാരത്തിൽനിന്നും വ്യത്യസ്തമായി തീർത്ഥാടനം ദൈവാനുഭവം പ്രദാനംചെയ്യുന്നു. സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്ന പുണ്യസ്ഥലങ്ങളിൽ പ്രാർത്ഥനയിൽ ചിലവഴിക്കുന്നവർക്ക് അത്ഭുതങ്ങളും സൗഖ്യങ്ങളും അനുഭവവേദ്യമാവുകയും ചെയ്യുന്നു. ഭൂമിയിലെ എല്ലാ തീർത്ഥാടനവും നമ്മുടെ നിത്യഭവനത്തിലേക്കുള്ള യാത്രയുടെ ഒരുക്കംകൂടിയാണ്. "Sabhayile Pradhaana Theerthaadana Kendhrangal"...
Regular price
Rs. 360.00
Regular price
Rs. 400.00
Sale price
Rs. 360.00
Unit price/ per
Sale
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.