Explore the best Catholic books at Sophia World, including Catholic prayer books, devotional books, spiritual books, Bible study books, and inspiring Christian books. Find meaningful books to deepen your faith and spiritual life.
പുണ്യസ്ഥലങ്ങളിലേക്കുള്ള തീർത്ഥാടനം ക്രിസ്തീയവിശ്വാസത്തിലെ സുപ്രധാന ഭക്തകർമ്മങ്ങളിലൊന്നാണ്. നമ്മുടെ സാധാരണ ജീവിതത്തിൽനിന്നും ദൈവീകരഹസ്യങ്ങളിലേക്ക് പ്രവേശിക്കാനുള്ള ഒരു പാതയാണ് തീർത്ഥാടനം നമുക്കു മുൻപിൽ തുറക്കുന്നത്. ദൈവത്തെ അറിയാനും അനുഭവിക്കാനുമുള്ള മനുഷ്യമനസ്സിൻ്റെ അഭിവാഞ്ഛയെ തൃപ്തിപ്പെടുത്താൻ തീർത്ഥാടനത്തിലൂടെ സാധിക്കുന്നു. വിനോദസഞ്ചാരത്തിൽനിന്നും വ്യത്യസ്തമായി തീർത്ഥാടനം ദൈവാനുഭവം പ്രദാനംചെയ്യുന്നു. സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്ന പുണ്യസ്ഥലങ്ങളിൽ പ്രാർത്ഥനയിൽ ചിലവഴിക്കുന്നവർക്ക് അത്ഭുതങ്ങളും സൗഖ്യങ്ങളും അനുഭവവേദ്യമാവുകയും ചെയ്യുന്നു. ഭൂമിയിലെ എല്ലാ തീർത്ഥാടനവും നമ്മുടെ നിത്യഭവനത്തിലേക്കുള്ള യാത്രയുടെ ഒരുക്കംകൂടിയാണ്. "Sabhayile Pradhaana Theerthaadana Kendhrangal"...
യേശുക്രിസ്തുവിൻ്റെ ജനനം സർവലോകത്തിനും ഉള്ള സന്തോഷത്തിൻ്റെ വാർത്തയെന്നാണ് ആട്ടിടയൻമാരോട് ദൈവദൂതൻ പറയുന്നത്. കർത്താവ് നമുക്കു നൽകുന്ന സന്തോഷവും പ്രതീക്ഷയും വെളിച്ചവും ജീവിതത്തിലേക്ക് പകർന്നു നൽകുവാൻ ഈ പുസ്തകം സഹായകരമാകുമെന്ന് ഞാൻ കരുതുന്നു. The angel told the shepherds that the birth of Jesus Christ was good news of great joy for all people. I believe this book will help readers...
ഒരു വ്യക്തിയെന്ന നിലയിൽ ദൈവത്തോടൊപ്പവും ദൈവത്തെക്കൂടാതെയും ജീവിക്കാനും സഞ്ചരിക്കാനും നമുക്കാവും. അതു നമ്മുടെ സ്വാതന്ത്ര്യം. ദൈവത്തോടൊപ്പം ഒരു മനുഷ്യൻ സഞ്ചരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാമെന്നും സംഭവിക്കില്ലായെന്നും ലോകത്തോട് വിളിച്ചു പറയുന്ന ഒരു ജീവിതകഥയാണ് ഇത്. ഇന്നത്തെ യുവതലമുറയ്ക്ക് വെളിച്ചം പകരാൻ കഴിയുന്ന ഒരു സദ്വാർത്തയായി ഈ കൃതി പരിണമിക്കട്ടെ. As individuals, we have the freedom to live either with God or without him....
വിശുദ്ധ കുർബ്ബാനയോടുള്ള കറകളഞ്ഞ സ്നേഹവും ദിവ്യകാരുണ്യ രഹസ്യം ഗ്രഹിച്ച ഭക്തൻ്റെ സമാനതകളില്ലാത്ത സന്തോഷവുമാണ് ഈ ഗ്രന്ഥത്തിൻ്റെ വരികളെ സജീവമാക്കുന്നത്. ഹൃദയത്തിൻ്റെ തികവിൽ നിന്ന് ഗ്രന്ഥകാരൻ സംസാരിക്കുമ്പോൾ വായനക്കാരൻ്റെ ഹൃദയത്തെ തൊടുന്നു എന്ന സവിശേഷത ഈ ഗ്രന്ഥത്തിൻ്റെ അനന്യശ്രേഷ്ഠമായ ആഖ്യാനചാരുതയാണ്. "Divyakarunyathilninnu Jeevakarunyathilekk" is brought to life by the author's deep love for the Holy Eucharist and the unmatched joy of a believer...
കർമ്മലാരാമത്തിൻ്റെ മതിലകങ്ങളിൽ ഒരു വിളക്കു മാത്രമായി പ്രകാശിച്ച ലിസ്യൂവിലെ ചെറുപുഷ്പം സഭയുടെ അദ്ധ്യാത്മിക മണ്ഡലത്തിലെ സൂര്യതേജസ്സായി രൂപാന്തരപ്പെട്ടതിൻ്റെ നാൾവഴികൾ ആത്മീയപാഠങ്ങളായി പകർന്നുനൽകുന്ന ഒരു വീശിഷ്ട രചന പ്രകടനപരതയുടെ ആഘോഷത്തിൻ്റെ ഈ ആധുനിക കാലത്ത് സഭയുടെ കാതലായ ദൗത്യത്തിലേക്കൊരു ഉയിർത്തെഴുന്നേൽപ്പിനുള്ള ഉണർത്തുപാട്ടാവുന്നു ചെറുമയുടെ ഈ ചെറുപുഷ്പഗീതം. ലോകം മുഴുവൻ അത്ഭുതത്തോടും ആദരവോടും കൂടി നോക്കിക്കാണുന്ന വി. കൊച്ചു ത്രേസ്യയുടെ ആത്മീയ ഔന്നത്യത്തിൻ്റെ രഹസ്യം എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമായും എന്നാൽ...
येसु खीस्त का बहुमूल्य रक्त की माला विनती और उससे संबंधित प्रार्थनाएं, ईसा मसीह और धन्य कुँवारी मरियम द्वारा नाइजीरिया के बरनाबास को 1995 में दी गई थीं शक्तिशाली आध्यात्मिक हथियार हैं। उन सबों के लिए प्रार्थनाएं अनिवार्य हैं जो आध्यात्मिक युद्ध जीतना चाहते हैं। The Precious Blood Rosary and...
കുട്ടികളുടെ ഡിജിറ്റൽ മീഡിയ ഉപയോഗം, മാധ്യമങ്ങളുപയോഗിക്കുന്നതിൽ തലമുറകൾക്കിടയിൽ വന്ന മാറ്റങ്ങൾ, ആധുനിക കാലഘട്ടത്തിൽ ഫലപ്രദമായ പേരെൻറ്റിങ്ങിന് സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ വിഷയങ്ങൾ പണ്ഡിതോചിതമായ രീതിയിൽ ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഉപദേശങ്ങൾ സ്വീകരിക്കാനായി മാതാപിതാക്കൾക്ക് ആശ്രയിക്കാവുന്ന ഒരു പുസ്തകമാണിത്. 'Digital Parenting' discusses topics such as children's use of digital media, the changes in media use across generations, and how parents can...
സഭയ്ക്കു ശക്തമായ അടിത്തറയിട്ട മഹാന്മാരാണു സഭാപിതാക്കന്മാർ. അവർ ആദ്യകാല പ്രബോധകരും മിശിഹായ്ക്കു സാക്ഷ്യം വഹിച്ചവരുമാണ്. അതുകൊണ്ടുതന്നെ അവരുടെ പ്രബോധനങ്ങൾ ക്രൈസ്തവജീവിതത്തെയും സാക്ഷ്യത്തെയും ഇന്നും ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവർ ജ്ഞാനത്തിൻ്റെയും ആദ്ധ്യാത്മികതയുടെയും ഉറവകളാണ്. അവരുടെ അറിവിനെയും അനുഭവങ്ങളെയും വിശ്വാസതീക്ഷ്ണതയെയും കണക്കിലെടുക്കാതെ നമ്മുടെ ക്രൈസ്തവജീവിതപ്രയാണം പൂർത്തിയാകുകയില്ല. സഭാപിതാക്കന്മാരുടെ പഠനങ്ങൾക്കും പ്രഘോഷണപാരമ്പര്യത്തിനും സഭ ഇത്രമേൽ പ്രാധാന്യം കൊടുക്കുന്നതിൻ്റെ കാരണമതാണ്. The church fathers laid the strong foundation of the church. They were...
നാം വെറും അധരസേവക്കാരാണോ എന്ന് ആത്മശോധന ചെയ്യാം വളരെ വർഷങ്ങളായി നാം പലരും നവീകരണത്തിലേക്ക് വന്നിട്ട്. പക്ഷേ, യഥാർത്ഥത്തിൽ നമ്മുടെ ജീവിതങ്ങളെ നവീകരിക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് വേണ്ടത്ര വളർച്ചയില്ലാതെ നാം മുരടിച്ചുപോകുന്നത്? ശരിയായ അർത്ഥത്തിൽ ഒരു retreat (ഒരു തിരിച്ചു പോകൽ അഥവാ തിരിഞ്ഞു നോട്ടം) നമുക്കാവശ്യമാണ്. രണ്ടാം ഭാഗത്തിൽ ഏതാനും ഗാനങ്ങളാണ്. നല്ല ആശയങ്ങൾ ഉൾക്കൊള്ളുന്ന കുറച്ചു ഗാനങ്ങൾ. ഉദ്ദേശ്യം ആദ്യം പറഞ്ഞതുതന്നെ ആർക്കെങ്കിലും ഈ പുസ്തകം...
ഇതിലെ ഓരോ കത്തുകളും കുട്ടികളുടെ ഹൃദയങ്ങളിൽ ദൈവവചനത്തിൻ്റെ വിത്തുകൾ പാകപ്പെടുത്താനും ക്രിസ്തുവിൻ്റെ സാന്നിധ്യം നിലനിർത്തുവാനും സഹായിക്കുന്ന സദാചാര ധാർമികമൂല്യങ്ങൾ ഉൾക്കൊള്ളുന്നവയാണ്. പ്രതിമാസചിന്തകളുടെ ഈ സമാഹാരം, സഭയുടെയും കുടുംബങ്ങളുടെയും ഭാവിതലമുറയ്ക്കും, ദൈവത്തിൻ്റെ സ്നേഹം വിതയ്ക്കുന്ന വേദപാഠ അധ്യാപകർക്കും ഒരു മുതൽക്കൂട്ടാകുമെന്നു പ്രത്യാശിക്കുന്നു. Each letter in this book helps plant the seeds of God's word in the hearts of children and encourages them to...
"Jesus, let me not attempt to snatch away the secret cord of my life from your hand. May I knowingly praise You when I am led along paths that are unknown and into areas that are uncertain to me..." "ഈശോയെ, എൻ്റെ ജീവിതത്തിൻ്റെ രഹസ്യനൂൽ അങ്ങയുടെ കൈയിൽനിന്ന് ഞാൻ സ്വന്തമായി പിടിച്ചെടുക്കാൻ ഒരിക്കലും ശ്രമിക്കാതിരിക്കട്ടെ....
ഉള്ളടക്കം ലാളിത്യവും ജീവിതഗന്ധിയായ സന്ദർഭങ്ങളും നിറഞ്ഞതാകുമ്പോൾതന്നെ ശക്തമായ ആശയങ്ങളെയും വ്യക്തിസ്വാതന്ത്യ്രത്തിൻ്റെ പ്രാധാന്യത്തെയും കഥാപാത്രങ്ങളുടെ ആത്മാവിഷ്കാരത്തിലൂടെ എടുത്തു കാട്ടുന്ന കഥകൾ. നഷ്ടപ്പെടുന്ന ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ വായനക്കാരനെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു. യാഥാർത്ഥ്യത്തിൻ്റെയും സങ്കൽപങ്ങളുടെയും ഇടയിലൂടെ ജീവിതസത്യങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്ന ക്ലാസിക് മാനങ്ങളുള്ള നാലു ചെറുകഥകളുടെ സമാഹാരം. "Margareettayude Kadhakal" contains four classic short stories. The stories are simple, realistic, and full of everyday life. Through...
പൊള്ളുന്ന ജീവിതാനുഭവങ്ങളെ വിശാലമനസ്സോടും തുറന്ന നയനങ്ങളോടുംആഴമേറിയ വിശ്വാസത്തോടും കൂടെ അഭിമുഖീകരിച്ച ഒരു വ്യക്തിയുടെആത്മാവിൽ ദൈവം നല്കുന്ന അമൂല്യ ദർശനങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം.ആത്മീയതയിൽ വളരാനാഗ്രഹിക്കുന്നവർക്ക് ഏറെ സഹായകരമാണ് ഇതിലെ ഓരോ ദർശനങ്ങളും. 'Thejasinte Koodarangal' contains the precious insights given by God to a person who faced the painful experiences of life with an open heart, clear vision, and deep faith....
യൂറോപ്പിലെ യുവത്വത്തെക്കുറിച്ച് ലോകത്തിന് വലിയൊരു ആശങ്കയുണ്ട്, യേശുവിൽ നിന്നും വഴിമാറി സഞ്ചരിക്കുന്നു എന്ന ആശങ്ക. എന്നാൽ യൂറോപ്പിൻ്റെ മകളായ ക്യാരാ ലൂച്ചെ യുവത്വത്തിൻ്റെ പ്രതീകമാണ്. യൂറോപ്പിൻ്റെ മാത്രമല്ല, ലോകത്തിൻ്റേയും. തൻ്റെ രോഗാവസ്ഥയെ യേശുവിനെ കാണാനുള്ള വഴിയായികണ്ട അവൾ, യുവജനങ്ങൾക്ക് ആത്മീയമാതൃക നൽകുന്നു. വിശുദ്ധപൂർണമായ ക്യാരായുടെ ജീവിതത്തെ സൂക്ഷ്മമായി വരച്ചിടുന്ന ലളിതമായ രചന. There is a widespread concern that many young people in Europe are moving...
The words in the "Five Loaves And Two Fish" will engrave the conviction that sufferings and death are part of God's providence into the hearts of the readers. The author pens profound spiritual visions about acceptance of suffering through her own experiences and life stories of many others. ഈ പുസ്തകത്തിലെ...
സാത്താൻ്റെ പ്രലോഭനങ്ങൾക്കും തടസ്സപ്പെടുത്തലുകൾക്കും എതിരേയുള്ള പോരാട്ടം ക്രിസ്തീയജീവിതത്തിൻ്റെ ഒരു അവിഭാജ്യഘടകമാണ്. ഈ പോരാട്ടത്തിൽ വിജയിക്കുന്നവർക്കു മാത്രമേ സ്വർഗരാജ്യം സ്വന്തമാക്കുവാൻ സാധിക്കുകയുള്ളു. ഈ ആത്മീയപോരാട്ടത്തിൽ വിജയിക്കണമെങ്കിൽ ഓരോ ക്രിസ്തുശിഷ്യനും വളരെ ശ്രദ്ധയോടെ ജീവിക്കേണ്ടതും ജാഗ്രതയോടെ വ്യാപരിക്കേണ്ടതും ആവശ്യമാണ്. അതിനു സാത്താനെക്കുറിച്ചും അവൻ്റെ തന്ത്രങ്ങളെക്കുറിച്ചും അവൻ്റെ പ്രവർത്തനരീതികളെക്കുറിച്ചും വളരെ വിശദമായും വ്യക്തമായും ഓരോ ക്രിസ്ത്യാനിയും അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ സാത്താൻ്റെ തന്ത്രങ്ങളെയും ആക്രമണങ്ങളെയും അതിജീവിച്ചു മുന്നേറാൻ അവന് സാധിക്കുകയുള്ളു. The struggle against the...
ആഗോള കത്തോലിക്കാ സഭയ്ക്കും ലോകത്തിനും കുടുംബങ്ങൾക്കും വേണ്ടി മധ്യസ്ഥം വഹിക്കുവാൻ ശക്തിയുള്ള അനേകം മനുഷ്യരെ രൂപപ്പെടുത്തുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെ പരിശുദ്ധ ജപമാല സഹോദര സഖ്യം പുറത്തിറക്കുന്ന 'വാഗ്ദ്ധാനപേടകം' എന്ന ഈ പുസ്തകം ഈ അസാധാരണ കാലഘട്ടത്തിൻ്റെ പ്രവാചകശബ്ദമാണ്. "Vagdanapedakam" is published by the Holy Rosary Association with the noble goal of forming people who can pray and intercede for the Catholic...
In a very simple and sincere way, Sister Ligy shares the story of her life, her native India, her family, and the faith that shaped her from childhood. Her story is not simply a personal memory. It is also a beautiful testimony to the power of family, faith, culture, and...
Regular price
Rs. 280.00
Regular priceSale price
Rs. 280.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.