ഫ്രാൻസിസ്കൻ ആധ്യാത്മികതയുടെ അനിതരസാധാരണമായ സവിശേഷതകൾകൊണ്ട് സമ്പന്നമാണ് ഈ പുസ്തം. സാധാരണ വഴികളിൽ നിന്ന് മാറി നടക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു അസീസിയിലെ വിശുദ്ധ ഫ്രാൻസിസ്. ആധുനിക യുഗത്തിൽ ഒരു ഫ്രാൻസിസ് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം എപ്രകാരം ചിന്തിക്കുമായിരുന്നു എന്ന് ഈ പുസ്തകം നമുക്ക് പറഞ്ഞുതരുന്നു. "Maunam Tharunna Jalakangal" is rich in the special qualities of Franciscan spirituality. Saint Francis of Assisi was a person who...
ശ്രദ്ധാപൂർവമായ ജീവിതത്തിന് പ്രചോദനമാകുന്ന വിധത്തിൽ ക്രമപ്പെടുത്തിയ ഈ രചന സമയനഷ്ടമോ വിരസതയോ ഉളവാക്കുന്നില്ല എന്നതുതന്നെയാണ് പ്രത്യേകത. ജീവിതത്തിൻ്റെ താളാത്മകത നഷ്ടപ്പെടുത്തരുതെന്ന അടിസ്ഥാനചിന്തയിലൂന്നിയ ചിന്താശകലങ്ങൾ മൂല്യവർത്തിയായ ഒരു വായനയിലേക്കാണ് നമ്മെനയിക്കുന്നത്. കർമനിരതമായ ദീർഘകാല സമർപ്പണജീവിതത്തിനുടമയായ ഫാ. മാത്യു ഓണയാത്തൻ കുഴിയുടെ ഈ പുസ്തകത്തിലെ താളുകൾ, നല്ലൊരു ജീവിതം നയിക്കുന്നതിന് നമുക്ക് വഴികാട്ടിയും പ്രചോദനവുമാണെന്ന് പറഞ്ഞ് ആമുഖവരികൾ അവസാനിപ്പിക്കുന്നു. 'Mayatha Mashithullikal' is carefully organized to inspire thoughtful and meaningful...
കവിയും മനുഷ്യനുമെന്ന സഹവർത്തിത്തത്തിൻ്റെയും ജൈവലോകം തരുന്ന അപൂർവതകളുടെയും സമ്മേളനങ്ങൾ കോർക്കുന്ന വൈകാരിക പ്രപഞ്ചമാണ് 'മഴ നനയുന്ന വീട്' എന്ന കവിതാസമാഹാരത്തിൻ്റെ വായനാനുഭവം. വ്യക്തിയും ഉപരിലോകവും തമ്മിലുള്ള ചേർച്ചയും ചേർച്ചക്കുറവും ആഴങ്ങളിൽനിന്ന് പിടിച്ചെടുത്ത് ജീവിതവും കവിതയും തമ്മിലുള്ള ദൂരങ്ങളെ അറിയാൻ ശ്രമിക്കുന്നു റോളി സൈമൺ തൻ്റെ കവിതകളിലൂടെ. "Mazha Nanayunna Veedu" is an emotional experience. The collection brings together the poet’s personal life, human feelings,...
ഇത് ആത്മസംഘർഷങ്ങളുടെ പെരുമഴയാകാശങ്ങളിൽ തെളിയുന്നമഴവിൽ ചാരുതയുടെ പുസ്തകം. സഹനം, പ്രലോഭനം, അതിജീവനം,വിവാഹം, പ്രണയം,വിരഹം, മരണം എന്നിങ്ങനെ മനുഷ്യജീവിതത്തിൻ്റെസപ്തമേഖലകളിലൂടെയും രൂപപ്പെടുന്ന പ്രാണൻ്റെ നേരെഴുത്തുകൾ. 'Mazhavillu' is like a rainbow shining through the storm clouds of life's inner struggles. It reflects on seven important aspects of human life suffering, temptation, perseverance, marriage, love, separation, and death. Through these experiences,...
'Mercy Drops' help to ponder over the state of one's soul and to turn towards the Lord. The Lords Mercy is keeping us alive amidst many problems, and struggles of life and all evil attacks. 'Mercy Drops' നമ്മുടെ ആത്മീയ ജീവിതത്തെ പരിശോധിക്കാനും കർത്താവിങ്കലേക്ക് തിരിഞ്ഞുവരാനും നമ്മെ പ്രേരിപ്പിക്കുന്നു. ജീവിതത്തിലെ പല പ്രശ്നങ്ങളുടെയും കഷ്ടപ്പാടുകളുടെയും എല്ലാ...
പുണ്യങ്ങളുടെ വഴിയിൽ പൂക്കൾ വിരിയിച്ച ബർത്തലോമിയ കപ്പിത്താ നിയോയുടെ ജീവിതകഥ. രാവും പകലുമില്ലാത്ത നിത്യതയുടെ തീരത്ത ണഞ്ഞപ്പോൾ അവളുടെ പ്രായം 26. സുന്ദരമായ ആ ചെറുജീവിതത്തെ ആർദ്രമായ ഭാഷയിൽ വരച്ചിടുകയാണ് താളുകളിൽ. മഴ വീണ് ഇലകൾ നനയുന്നതുപോലെ വായനയുടെ നേരങ്ങളെ ഈറനാക്കുന്ന എഴുത്ത്. 'Meya' tells the inspiring life story of Bartholomea Capitanio, who lived a life of holiness. She entered eternal life...
ലളിതസുന്ദരവും മഞ്ജുളവുമായ ശൈലിയിൽ ശ്രീമതി ലീലാമ്മ ജയിംസ് രചിച്ചിട്ടുള്ള ലേഖന സമാഹാരമാണ് 'മൊഴിമുത്തുകൾ'. അധ്യാപനവൃത്തിയെ സ്നേഹിച്ച നല്ലൊരധ്യാപിക എന്ന നിലയിൽ പഠിപ്പും അനുഭവവുംവഴി ആർജിച്ചിട്ടുളള അറിവിൻ്റെ പരിമളം പരത്തുന്നവയാണ് ഇതിലെ ഓരോ ലേഖനവും. ഒരു ശിശുവിൻ്റെ ഗർഭധാരണം മുതൽ യൗവ്വനം വരെയുള്ള കാലഘട്ടത്തിൽ ഓരോ മാതാവും അറിഞ്ഞിരിക്കേണ്ടതും കുട്ടികൾക്കു പറഞ്ഞുകൊടുക്കേണ്ടതുമായ കാര്യങ്ങൾ അതീവ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്ന ഈ ഗ്രന്ഥം കുട്ടികളും മാതാക്കളും ഒരുമിച്ചിരുന്നു വായിക്കേണ്ടതാണ്. "Mozhimuthukal" is a collection of...
കണ്ടുപരിചയിച്ച വിശുദ്ധരുടേതുപോലുള്ള ആകർഷകത്വമില്ലാത്ത കുറച്ചുപേർ. കയ്പുനിറഞ്ഞ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ, നേടാനിരിക്കുന്ന വിശുദ്ധപദവിയൊന്നും അവരുടെ സ്വപ്നങ്ങളിലുണ്ടായിരുന്നില്ല. പക്ഷേ എല്ലാ സങ്കടങ്ങൾക്കുമപ്പുറം, ദൈവസ്നേഹത്തിൽ അവർക്ക് ആനന്ദം കണ്ടെത്താനായി. ആ സ്നേഹത്തിൻ്റെ ധന്യതയിൽ അതിക്രമങ്ങൾക്ക് മാപ്പുനല്കിയും തിരസ്കരണങ്ങൾക്ക് സ്നേഹം കൊണ്ട് മറുപടി കൊടുത്തും വലിയ സാക്ഷ്യമായി അവർ ഉയർന്നു. വിശുദ്ധിയിലേക്ക് ഉയരാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആ ജീവിതങ്ങളെ ഹൃദ്യമായ ഭാഷയിൽ പരിചയപ്പെടുത്തുകയാണ്. Not all saints were admired or recognized during...
ഈ ഗ്രന്ഥം ഒരു ധ്യാനമാണ്, സൗഖ്യമാണ്, വിശുദ്ധീകരണമാണ്, അതിലെല്ലാമുപരി മുറിവുകളെ തിരുമുറിവുകളാക്കുന്ന ആത്മീയ സാധനയാണ്. തീക്കനലിനെ കൈവെള്ളയിൽ എടുത്തു പിടിക്കും പോലെ സഹനങ്ങളെ സ്വീകരിക്കാൻ വിളിക്കപ്പെട്ട എല്ലാ അത്മാക്കൾക്കും സഹനത്തിൻ്റെ ഉൾപ്പൊരുൾ തുറന്നു കാണിക്കുകയാണ് ഈ ഗ്രന്ഥം. ആത്മീയ വളർച്ചയുടെയും വിശുദ്ധീകരണത്തിൻ്റെയും പാതയിൽ മുറിവുകളെ എങ്ങനെ തിരുമുറിവുകളാക്കി രൂപപ്പെടുത്താനാവും എന്നതിൻ്റെ ഉത്തരമാണിതിൽ തെളിയുന്നത്. സഹനങ്ങളെ അർച്ചനാ പുഷ്പങ്ങളാക്കി ആത്മീയതയിൽ പറന്നുയരാൻ ആത്മാവിനെ സഹായിക്കുന്നു ഈ ചെറുഗ്രന്ഥം. "Murivilninnu Thirumurivilekku" is...
വളർച്ചയുടെ ഘട്ടങ്ങളിൽ കുട്ടികൾക്ക് ഉണ്ടാകുന്ന സംശയങ്ങളും , ദൈവിക കാഴ്ചപ്പാടിൽ അവയ്ക്കുള്ള മറുപടിയുമാണ് സന്തോഷ് ലിഷ ദമ്പതികളുടെ ഈ പുസ്തകത്തിൽ . കുട്ടികളെ മാതാപിതാക്കളിലേക്കും ദൈവത്തിലേക്കും അടുപ്പിക്കാൻ ലളിതമായ ശൈലിയിൽ എഴുതിയ ഈ പുസ്തകം സഹായിക്കും. "Naam Malakhakkunjungal" by the couple Santosh T. and Lisha Santhosh explains the doubts children have during their growing stages and gives answers based on...
ഇന്ന് കേരള കത്തോലിക്കാ സഭയെ നയിക്കുന്ന അത്യുന്നത കർദ്ദിനാൾ മാരായ മാർ.ജോർജ് ആലഞ്ചേരി പിതാവും, മാർ. ക്ലിമ്മീസ് പിതാവും, മറ്റു നിരവധി പിതാക്കന്മാരും, ഉന്നതസ്ഥാനീയരായ വൈദികരുമടങ്ങുന്ന വലിയൊരു ശിഷ്യസമ്പത്ത് വെളിയത്തിലച്ചനുണ്ട്. സന്യസ്ഥരുടെ ഇടയിൽ അറിയപ്പെടുന്ന ഒരു ധ്യാനഗുരുവായിരുന്ന അദ്ദേഹം റോമിലും ജർമ്മനിയിലുമുള്ള വിവിധ സർവകലാശാല കളിൽ ഉപരിപഠനവും ഗവേഷണവും നടത്തി യിട്ടുള്ള കത്തോലിക്കാ അക്കാദമിക് രംഗത്തെ അഗാധ പണ്ഡിതനും വിനീത ജ്ഞാനിയു മാണ്. 12 വർഷക്കാലം പാലക്കാട് രൂപതയുടെ വികാരി...
കൊച്ചുകുട്ടികളെ ബൈബിൾ പഠിക്കാൻ സഹായിക്കുന്നതിനു വേണ്ടി തയാറാക്കുന്ന ഒരു പരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണിത്. രണ്ടാംക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെയാണ് ഈ പുസ്തകം പ്രധാനമായും ലക്ഷ്യം വെക്കുന്നത്. യേശുവിൻ്റെ ബാല്യകാലം മുതൽ ഗലീലിയിലെ പ്രവർത്തനങ്ങളുടെ അവസാനംവരെയുള്ള കാലഘട്ടത്തെ ഇതിൽ അവതരിപ്പിക്കുന്നു. This is the second book in a series designed to help young children learn the Bible. It is mainly written for children studying...
ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തിൻ്റെ ചരിത്രമാണ് രക്ഷാചരിത്രം. സ്വന്തമായി സൂക്ഷിക്കുമ്പോഴല്ല, പങ്കുവെക്കുമ്പോഴാണ് സ്നേഹം വെളിപ്പെടുന്നത്. പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിക്കുന്നതിലൂടെ ദൈവം തൻ്റെ സ്നേഹം വെളിപ്പെടുത്തി. തെറ്റു ചെയ്തവരെ ശിക്ഷിക്കുന്നതും അവർക്കു മാപ്പു നൽകുന്നതും സ്നേഹത്തിൻ്റെ പ്രകടനങ്ങൾ തന്നെ. പ്രപഞ്ചസൃഷ്ടി മുതൽ യേശുവിൻ്റെ ശൈശവംവരെയുള്ള രക്ഷാചരിത്രമാണ് പതിനാലു പാഠങ്ങളിലായി ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. Salvation history is the story of God's love for humanity. Love is revealed not...
സുവിശേഷവഴികളെ സജീവമാക്കുന്നത് കൊച്ചു കൊച്ചു പ്രവൃത്തികളാണ്. വ്യാപരിക്കുന്ന ഇടങ്ങളിൽ സുവിശേഷമേകുമ്പോഴാണ് ക്രിസ്തുവിൻറെ സ്വപ്നങ്ങൾ നമ്മിലൂടെ പൂവണിയുന്നത്. ഈ പുസ്തകത്തിൽ സിസ്റ്റർ പങ്കു വെക്കുന്നതും അത്തരം ചിന്തകൾതന്നെ. സുവിശേഷത്തിൻ്റെ സന്തോഷം പ്രസരിപ്പിക്കുന്നവരായി മാറുന്നതിന് പ്രചോദന മേകുന്ന സുന്ദരരചന. Small acts of love and kindness bring the Gospel to life. When we share the message of the Gospel wherever we are, Christ's dreams...
ദൈവപരിപാലനയെക്കുറിച്ചും നന്മതിന്മകളെപ്പറ്റിയും ആഴമേറിയ ബോധ്യം നൽകുന്ന ഈ ഗ്രന്ഥം, വിശുദ്ധിയിലേക്കുള്ള വഴി തിന്മക്കെതിരെയുള്ള നിരന്തരപോരാട്ടമാണെന്ന് നമ്മെ ഓർമിപ്പിക്കുന്നു . സ്രഷ്ടാവിനോടുള്ള സൃഷ്ടിയുടെ ഉത്തരവാദിത്വങ്ങളും കടമകളും എങ്ങനെയാണ് ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്ന് പഠിപ്പിക്കുകയും വിശുദ്ധിയിൽ ജീവിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. 'Namukkum Visudharakam' gives a deeper understanding of God's providence and the difference between good and evil. It reminds us that the path to holiness...
ഈശോമിശിഹായുടെ അമ്മയായ പരിശുദ്ധ കന്യാമറിയത്തെപ്പറ്റി സുവിശേഷങ്ങളിൽ എഴുതിയിരിക്കുന്നതു സ്വർണ്ണലിപികളിലാണെന്നു തോന്നാറുണ്ട്. കാരണം, അത്രയ്ക്കു ഭാവാത്മകമായിട്ടാണ് അത് എഴുതപ്പെട്ടിട്ടുള്ളത്. ചലനാത്മകമായ അമ്മയുടെ ജീവിതത്തെ വേറിട്ടൊരു ചിന്തയോടെ നോക്കിക്കാണുകയാണു ഗ്രന്ഥകാരൻ. ആരോടെങ്കിലും ചോദിക്കണമെന്ന് എന്നെങ്കിലും നമുക്കു തോന്നിയിട്ടുള്ള സംശയങ്ങൾക്ക് ഇവിടെ ഉത്തരം നൽകുന്നു ഫാ.പീറ്റർ കൊച്ചാലുങ്കൽ. ഈ വ്യാഖ്യാനം മേരിവിജ്ഞാനീയ (Mariology) ശാഖയെ പരിപോഷിപ്പിക്കും, തീർച്ച. The Gospels speak about the Blessed Virgin Mary, the mother of Jesus...
ബ്രദർ സോജൻ കോട്ടയ്ക്കലിൻ്റെ 'നീ ആദ്യം കർത്താവിനെ അറിയുക' എന്ന ഗ്രന്ഥം എല്ലാവരിലും ആത്മീയതയുടെ തിരിവെട്ടം തെളിക്കുന്ന, ആത്മിയതയിൽ ആഴപ്പെടുവാൻ എല്ലാവരെയും സഹായിക്കുന്ന ഒന്നാണ് . കാരണം ഈ ഗ്രന്ഥത്തിലെ വിചിന്തനങ്ങൾ ആത്മബോധത്തിലൂടെ ജനിച്ചതും , ആബാബോധത്തിലൂടെ വളർന്നതും, അപരബോധത്തിലൂടെ ഫലമണിഞ്ഞതുമാണ്. അനുദിന വ്യഗ്രതകൾക്കിടയിൽ ആത്മാവിനെ പരമാത്മാവിലേക്കുയർത്തുവാൻ ഈ ഗ്രന്ഥത്തിലെ വിചിന്തനങ്ങൾ തീർച്ചയായും സഹായിക്കും. Brother Sojan Kottaykkal's book, 'Nee Adyam Karthavine Ariyuka', inspires readers to...
Regular price
Rs. 70.00
Regular priceSale price
Rs. 70.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.