“ക്രിസ്തു സഭയുടെ യഥാർത്ഥ സമ്പത്തായി മാറുന്നില്ലെങ്കിൽ അവൾ നിശ്ചയമായും വന്ധ്യയായിരിക്കും. ക്രിസ്തു യഥാർത്ഥ നിർമ്മാതാവും ക്രിസ്തുവിൻ്റെ ആത്മാവ് ശക്തികേന്ദ്രവുമാകുന്നില്ലെങ്കിൽ സഭയുടെ പടുത്തുയർത്തലുകൾ നാശകൂമ്പാരമായി ഭവിക്കും. സഭ ക്രിസ്തുവിൻ്റെ തിരുമുഖത്തിൻ്റെ അനന്യമായ കാന്തിയെ ധ്യാനിക്കുന്നില്ലെങ്കിൽ അവൾ പ്രഭാപൂർണയായിരിക്കുകയില്ല. ക്രിസ്തുവാകുന്ന സത്യത്തെ പ്രഘോഷിക്കുന്നില്ലെങ്കിൽ അവളുടെ പ്രബോധനം വെറും നുണയായി മാറും. ക്രിസ്തുവിൻ്റെ ശൂന്യവത്കരണത്തിലല്ലാതെ മറ്റൊരിടത്തും അവൾക്ക് മഹത്വം കാണാനാവുകയില്ല. അവൾ ക്രിസ്തുവിൻ്റെ കൂദാശയായിരിക്കുന്നില്ലെങ്കിൽ അവൾ ഒന്നുമല്ലാതായിത്തീരുന്നു." If Christ does not become...
കണ്ടുമുട്ടലുകൾ നമുക്ക് സന്തോഷം നൽകുന്നു .ആത്മീയ ചിന്തകൾ പങ്കുവെക്കുന്ന കണ്ടുമുട്ടലുകൾക്ക് മധുരമേറും .നല്ല ബോധ്യങ്ങൾ നൽകി വായനയുടെ നേരങ്ങളേ സമ്പുഷ്ടമാക്കുന്ന വ്യത്യസ്തകൃതി.
Meetings bring joy to our lives, and conversations that share spiritual thoughts are even more meaningful. This unique book enriches the reading experience by offering inspiring reflections and valuable insights that encourage deeper understanding.
ഒറിജിനാലിറ്റിയുടെ പരിവേഷമുള്ള കഥകൾ .കഥാകുതുകികൾക്ക് നല്ലൊരു വിരുന്ന് .ഇതിലെ ഒരു കഥയും വായനക്കാരെ നിരാശരാക്കുകയില്ല. രചയിതാവിൻറെ ആത്മാർത്ഥത തന്നെയാണ് ഈ രചനയുടെ ജീവൻ. 'Kannilkkuthunna Velicham' is a collection of original and engaging stories. It is a delightful read for anyone who enjoys good storytelling. Every story offers something worthwhile, and the author's sincerity gives the entire...
വെറും അപ്പത്തില്നിന്നും വീഞ്ഞില്നിന്നും യേശുവിൻ്റെ സാന്നിധ്യത്തിലേക്കുള്ള വ്യതിയാനം നാം അറിയാത്തതുപോലെ, സാധാരണ സാഹചര്യങ്ങൾ ദൈവിക ഇടപെടലുകളിലേക്ക് മാറുന്നതും എപ്പോഴും നാം അറിയണമെന്നില്ല. ഒന്നും സംഭവിക്കുന്നില്ലെന്ന് നമുക്ക് തോന്നുമ്പോഴും ദൈവം നമ്മുടെ ജീവിതത്തിൽ പ്രവർത്തിച്ചുകൊണ്ടാണിരിക്കുന്നത്. വായനക്കാരെ ആഴമാർന്ന ആത്മീയപരിവർത്തനത്തിലേക്ക് നയിക്കുന്ന കൃതി. Just as we cannot fully understand how ordinary bread and wine become the presence of Jesus, we may not always recognize...
പീഡന യന്ത്രങ്ങളുടെ മുന്നിലും അഗ്നിജ്വാലകളുടെ നടുവിലും പതറാതെ, ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ അചഞ്ചലരായി നിന്ന സ്ത്രീകളുടെ കഥകൾ. കന്യകാത്വത്തിൻ്റെ അവർണ്ണനീയ സൗന്ദര്യം വെളിപ്പെടുത്തുന്ന വിശുദ്ധ ഡൊമിറ്റില, രാജകൊട്ടാരം ഉപേക്ഷിച്ച് പുരുഷവേഷത്തിൽ ആശ്രമവാസിയായി ജീവിച്ച എവുജീനിയ, ക്രിസ്തുവിനെപ്രതി വിവാഹ ജീവിതം ഉപേക്ഷിച്ചതിനാൽ തിളച്ച ടാറിൽ മുക്കിക്കൊല്ലപ്പെട്ട വിശുദ്ധ. ലിസ്റ്റ് നീളുന്നു. ഹൃദയത്തെ ആശ്ചര്യപ്പെടുത്തുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന വിശ്വാസത്തിൻ്റെ വീരഗാഥകൾ. "Kanyakakalum Raktha sakshikalum" tells the inspiring stories of women...
പരിശുദ്ധ അമ്മയോടൊപ്പം യേശുവിൻ്റെ മുഖം ധ്യാനിക്കാനുള്ള ഉത്തമസഹായിയാണ് ഈ ഗ്രന്ഥം. രക്ഷാകര ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ കൂടി ചേർത്തുകൊണ്ട് ജപമാല പ്രാർത്ഥനയെ കൂടുതൽ അർത്ഥപൂർണ്ണമാക്കാനുള്ള ശ്രമമാണിത്. ജപമാല പ്രാർത്ഥനയെ ഏറെ അർത്ഥസമ്പുഷ്ടവും ശക്തവുമാക്കാൻ ഈ പുസ്തകം ഉപകരിക്കുമെന്നതിൽ തെല്ലും സംശയിക്കേണ്ടതില്ല. അമ്മയുടെ മാധ്യസ്ഥം നമ്മെ എത്രമാത്രം യേശുവിനോട് അടുപ്പിക്കുമന്ന് സജീവമായ ഈ ചിന്തകൾ ഓർമ്മപ്പെടുത്തുന്നു. "Kanyakamariyathinte Japamala Navasahasrabdathilek" is a helpful guide for reflecting on the...
ദൈവവചനത്തിൻ്റെ വെളിച്ചത്തിൽ നമ്മുടെ ജീവിതങ്ങളിലേക്ക് തിരിഞ്ഞു നോക്കാൻ സഹായിക്കുന്ന ധ്യാനചിന്തകൾ. ശാലോം ടൈംസിൽ പ്രസിദ്ധികരിക്കപ്പെട്ട ലേഖനങ്ങളുടെ ഈ സമാഹാരം ദൈവസ്നേഹാനുഭവത്തിലേക്കും ആത്മവിശുദ്ധികരണത്തിലേക്കും സർവോപരി പരിശുദ്ധാത്മനിറവിലേക്കും നയിക്കുവാൻ നമ്മെ സഹായിക്കുന്നു. These are reflections that help us look at our lives in the light of God’s Word. This collection of articles published in Shalom Times helps us experience God’s love, grow...
കരുണ, പ്രത്യാശ, സ്നേഹം, വിശ്വാസം, ഉപവി, പ്രേഷിത പ്രവർത്തനം എന്നിവയെക്കുറിച്ചും അതിൻ്റെ വ്യത്യസ്തവും നവീനവുമായ അർത്ഥതലങ്ങളെക്കുറിച്ചും പ്രായോഗികതയെക്കുറിച്ചും മനോഹരമായി ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. പരിശുദ്ധ കന്യാമറിയത്തിലൂടെ വിരചിതമായ സ്ത്രീത്വത്തിൻ്റെ മഹനീയതലങ്ങളും അപ്പസ്തോലന്മാരുടെ അപ്പസ്തോലൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മറിയം മഗ്ദലേനയുടെ ദൈവാനുഭവങ്ങളും ചേർത്തിട്ടുണ്ട്. 'Karunayude Puthiya Niyamam' beautifully explains the meaning and practical importance of mercy, hope, love, faith, sacrifice, and missionary service. It also...
ഭർത്താവും മക്കളും മരിച്ചപ്പോൾ കുഞ്ഞുന്നാളിൽ താനാഗ്രഹിച്ച മഠപ്രവേശനം അത്ഭുതകരമായി സാധിച്ചെടുത്ത് സന്യാസത്തിൻ്റെ പൂർണതയിലേക്ക് ചുവടുവയ്ക്കുവാനും അവൾ ധൈര്യപ്പെട്ടു.വർഷങ്ങളോളം അവളുടെ നെറ്റിയിൽ ദിവ്യനാഥൻ അത്ഭുതകരമായി പതിച്ചുകൊടുത്ത മുള്ളുകളുടെ വേദന സന്തോഷത്തോടെ സഹിച്ചു. അങ്ങനെ ജീവിതത്തിൻ്റെഎല്ലാ മേഖലകളിലും കറതീർന്ന ജീവിതത്തിൻ്റെ മുദ്രകൾ അവശേഷിപ്പിച്ച് കടന്നുപോയ വിശുദ്ധ റീത്തയുടെ ധന്യമായ ജീവിതത്തെ പരിചയപ്പെടുത്തുന്ന പുസ്തകം. After the death of her husband and children, she courageously fulfilled her childhood dream...
കറ്റാർവാഴ കാൻസറിന് ഒരു മറുമരുന്നല്ലെങ്കിലും കറ്റാർ വാഴയുടെ വിവിധതരത്തിലുള്ള ഗുണങ്ങൾ കാൻസറിനെ പ്രതിരോധിക്കാൻ കഴിവുള്ളവയാണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഈ അവസരത്തിൽ കറ്റാർ വാഴയെക്കുറിച്ചുള്ള ഈ പുസ്തകം വളരെ സ്വാഗതം അർഹിക്കുന്നു. Although 'Kattarvazha' is not a cure for cancer, its various health benefits have already been shown to help support the body in fighting against cancer. In this context,...
പൊട്ടിച്ചിതറിയ കപ്പുകളും കൗതുകവസ്തുക്കളും പഴയതിലും ഭംഗിയിലും ഉറപ്പിലും സുവർണ്ണ ശോഭയിൽ വിദഗ്ധമായി ഒട്ടിച്ചെടുക്കുന്ന ജാപ്പനീസ് കലയാണ് കിൻസുകി . മനുഷ്യൻ്റെ ബലഹീനതയിലാണ് ദൈവത്തിൻ്റെ പ്രവർത്തനം ഏറ്റവും ശക്തമായി നാം കാണുന്നത് . ശാരീരിക പരിമിതികളും സാമൂഹ്യ സാഹചര്യങ്ങളും പ്രതികൂലമായി നിൽകേ പൊട്ടിച്ചിതറാമായിരുന്ന ഒരു ജീവിതം ദൈവം കിൻസുകിയിലൂടെ മോടി പിടിപ്പിച്ച കഥയാണിത് . ദൈവകൃപയാലും ആത്മവിശ്വാസത്തിലൂന്നിയ സ്ഥിരോത്സാഹത്താലും ജീവിതവിജയം നേടി സമൂഹത്തിന് മാതൃകയായ ഒരു ഭിന്നശേഷിക്കാരൻ്റെ അനുഭവകഥ. മലയാളി സമൂഹത്തിൻ്റെ...
അൾത്താരാഭിമുഖവും വി.കുർബാനയർപ്പണത്തിൻ്റെ ചരിത്രവും ദൈവശാസ്ത്രവും വിശദമാക്കുന്ന ഒരു ഗ്രന്ഥം. വിവിധ സഭാപാരമ്പര്യങ്ങളിൽ നിലവിലുള്ള ജനാഭിമുഖവും അൾത്താരാഭിമുഖവുമായ ബലിയർപ്പണരീതികൾ എങ്ങനെ ഇന്നു നിലവിലിരിക്കുന്ന രീതികളിൽ വന്നു എന്ന് കൃത്യമായി ഈ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നു . 'Kizhakkinabhimukhamo Janabhimukhamo' explains the history and theology of celebrating the Holy Eucharist facing the altar. It also clearly describes how the different ways of celebrating the...
'കൂടിളകുമ്പോൾ' വചനാധിഷ്ഠിതമായ ഒരു ഗ്രന്ഥമാണ് . ഗഹനമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ അനുവാചകർക്ക് മനസ്സറിഞ്ഞ് വായിക്കത്തക്കവിധം സംഭവകഥകളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും അടുക്കും ചിട്ടയോടും കൂടി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. 'Koodilakumbol' is a book rooted in the word of God. It presents deep spiritual truths in simple language, using stories and real-life experiences that are easy to understand and relate to. The...
ഈ പുസ്തകം അനേകരെ മാനസാന്തരത്തിലേക്കു നയിച്ചിട്ടുണ്ട്. അനേകർ ആത്മീയ തകർച്ചയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാനും ഇതു കാരണമായി. വിശ്വാസത്തിലേക്കും ശരണത്തിലേക്കും നയിക്കുന്ന ഈ പുസ്തകം നിങ്ങളുടെ ജീവിതത്തിലേക്കും ദൈവകൃപയുടെ നീർച്ചാലുകളൊഴുക്കും "Kripayude Neerchalukal" has helped many people experience true repentance and a change of heart. It has also encouraged many to recover from spiritual struggles and grow stronger in their...
ദൈവകൃപയുടെ വഴികൾ ചിലപ്പോഴെങ്കിലും മനുഷ്യന് നഷ്ടമാകുന്നു. രാവും പകലും ഒന്നുപോലെ തിരക്കുകളിലമരുമ്പോൾ ചിന്തകളിലും പ്രവൃത്തികളിലും അടിയുന്ന മാലിന്യങ്ങൾ കാണാതെ പോകുന്നത് അസാധാരണമല്ല. ഫാ. നിക്കോളാസ് മൂലശ്ശേരിലിൻ്റെ 'കൃപയുടെ വഴികൾ' എന്ന ഗ്രന്ഥം മൂല്യവർത്തിയായ ഒരു വായനയിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. നഷ്ടപ്പെടുന്ന ദൈവകൃപകളെ തിരിച്ചറിയാനും അതിലേക്ക് നടന്നടുക്കാനും ഇതിലെ താളുകൾ പ്രചോദനമാകുന്നു. വചനാധിഷ്ഠിത ജീവിതം സമ്മാനിക്കുന്ന ഉണർവും പ്രകാശവുമാണ് തമസ്സിൻ്റെ നിഴലുകളെ ഇല്ലാതാക്കുന്നതെന്ന് അടിവരയിട്ട് ഉറപ്പിച്ചാണ് പുസ്തകം പൂർണമാകുന്നത്. Sometimes people...
ദൈവവചനത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ധ്യാനിക്കുവാൻ സഹായകമായ ചെറുഗ്രന്ഥം. ദൈവാത്മാവിൻ്റെ വെളിപ്പെടുത്തലുകളോടും പ്രചോദനങ്ങളോടും ചേർന്നു നടക്കാൻ പ്രചോദനം നൽകുന്ന വിധത്തിൽ അഭിഷേകപൂരിതമായ രചന. ദൈവികസാന്നിധ്യം തേടുകയും ദൈവവചനത്തെ അനുസരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ജീവിതം കൂടുതൽ അർത്ഥപൂർണമാകുന്നു . ഈയൊരു ബോധ്യത്തിൻ്റെ ഉൾക്കാമ്പ് മനസ്സിലാക്കിക്കൊണ്ടാണ് അധ്യായങ്ങൾ ക്രമപ്പെടുത്തിയിട്ടുള്ളത്. "Kristheeya Jeevitha Bhavangal" helps readers reflect more deeply on the word of God. filled with spiritual insight, it...
ക്രിസ്തുവിൻ്റെ പൗരോഹിത്യ വ്യക്തിത്വത്തെക്കുറിച്ചുള്ള ദൈവശാസ്ത്ര ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് ഈ ഗ്രന്ഥം . പഴയനിയമ പൗരോഹിത്യകാഴ്ചപ്പാടും ക്രിസ്തുസംഭവവും തമ്മിലുള്ള അന്തരം പുതിയ പൗരോഹിത്യ ദർശനത്തിന് നാന്ദി കുറിക്കുന്നു . ക്രിസ്തുവിനെ “പ്രധാന പുരോഹിതനും” “നിത്യപുരോഹിതനുമായി” അവതരിപ്പിക്കുന്ന ഹെബ്രായ ലേഖനത്തിൽ നിന്നും വെളിച്ചം സ്വീകരിച്ചുകൊണ്ട് ക്രൈസ്തവ പൗരോഹിത്യത്തിൻ്റെ അനന്യഭാവങ്ങളെ പ്രകാശിപ്പിക്കുന്ന ഈ ഗ്രന്ഥം പൗരോഹിത്യത്തെക്കുറിച്ചുയരുന്ന ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരമേകുന്നു . "Kristhu Purohithano" answers important theological questions about the...
കുടുംബജീവിതത്തിൻ്റെ വൈവിധ്യമാർന്ന മേഖലകളെക്കുറിച്ച് നടത്തിയ പഠനങ്ങളിൽനിന്നും ഉരുത്തിരിഞ്ഞതാണ് ഈ ഗ്രന്ഥത്തിലെ ലേഖനങ്ങൾ. സത്യദീപം വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ട ഈ രചനകൾക്ക് വായനക്കാർ നൽകിയ അകമഴിഞ്ഞ ആസ്വാദനങ്ങളും അഭിനന്ദനങ്ങളുമാണ് ഇവ പുസ്തകരൂപത്തിലാക്കാനുള്ള പ്രചോദനം. അനേകം കുടുംബനാഥൻമാർക്കും നാഥമാർക്കും ഏറെ പ്രയോജന കരമെന്നും പ്രായോഗികമെന്നും ബോധ്യപ്പെട്ട ആശയങ്ങൾ പുതിയ തലമുറയ്ക്കും ഗുണകരമായി ഭവിക്കട്ടെയെന്നാണ് എൻ്റെ പ്രാർത്ഥന. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും സ്വാഗതം. "Kudumjeevitham" is based on studies of different aspects...
Regular price
Rs. 150.00
Regular priceSale price
Rs. 150.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.