വാഗ്ദാന നാട്ടിലേക്ക് മോശ ദൈവജനത്തെ നയിച്ചതുപോലെ മലബാറിൻ്റെ മണ്ണിൽ പൊന്നു വിളയിക്കാൻ ജനത്തിന് കരുത്തും ധൈര്യവും പകർന്ന മോൺ. സി.ജെ.വർക്കി എന്ന ഇടയൻ്റെ ഓർമകൾക്കു മുമ്പിൽ ശ്രീമതി എൻ.വി.ഏലിക്കുട്ടി ടീച്ചർ സമർപ്പിക്കുന്ന ഗുരുദക്ഷിണയാണ് "100ൻ്റെ നിറവിൽ" എന്ന സ്മരണിക. ആത്മീയമേഖലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല ദൈവം തന്നിലർപ്പിച്ച ദൗത്യം എന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിച്ച ഒരു വന്ദ്യ വൈദികനെ നമുക്ക് ഇവിടെ കാണാം. Just as Moses led God's people...
Over the years, the term new evangelization has run the risk of appearing to be an abstract formula. Thus the need to provide an ever greater clarification as to its meaning, purpose, and content. Rev. Dr. Mathew Charthakuzhiyil's book, "A Catholic Response to the Call of New Evangelization", is a...
അനുഭവത്തിന്‍റെ സത്യസന്ധതയും പ്രാര്‍ത്ഥനയുടെ തീക്ഷ്ണതയുമുള്ള ഈ ലേഖനങ്ങള്‍ എല്ലാ ജീവിതാന്തസ്സുകളിലുള്ളവര്‍ക്കും വഴികാട്ടികളാണ്. ദൈവവചനത്തിന്‍റെ ശക്തിയും പ്രായോഗിക മൂല്യവും ഇത്രയേറെ ബോധ്യപ്പെടുത്തുന്ന കൃതികള്‍ മലയാളത്തിലെ ആത്മീയ സാഹിത്യത്തില്‍ കുറവായിരിക്കും. സുദീര്‍ഘമായ പ്രവാസജീവിതം നയിക്കുമ്പോഴും മലയാള മണ്ണിന്‍റെ മണവും ആത്മീയ കരുത്തും നഷ്ടപ്പെടുത്താതിരിക്കുക മാത്രമല്ല, സ്വജീവിതം ഒരു മാതൃകയാക്കി മാറ്റുകകൂടി ചെയ്യുന്നു ഇദ്ദേഹം.
സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ ആന്തരാർത്ഥങ്ങളിലേക്കുള്ള യാത്രയാണിത്. യേശു പഠിപ്പിച്ച പ്രാർത്ഥനയുടെ ആഴവും വ്യാപ്തിയും വരച്ചുകാട്ടാനുള്ള ഉദ്യമം. അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെയും വെളിച്ചത്തിൽ വചനത്തിൻ്റെ സഹായത്തോടെ നല്കിയിരിക്കുന്ന ഉൾകാഴ്ചകൾ പ്രാർത്ഥനാജീവിതത്തിൽ ആഴപ്പെടാൻ സഹായിക്കും. Abba is a journey into the deeper meaning of the prayer “Our Father in Heaven.” It seeks to reveal the depth and richness of the prayer taught...
എൻ്റെ ഒരു കത്തോലിക്കാ വൈദികൻ 16-ാം നൂറ്റാണ്ടിലെഴുതിയതും 18-ാം നൂറ്റാണ്ടിൽ ഒരു ഓർത്തഡോക്സ് സന്യാസി വിപുലീകരിച്ചതുമായ വിശിഷ്ടഗ്രന്ഥമാണിത് - തോമസ് അക്കെമ്പിസിൻ്റെ ക്രിസ്താനുകരണത്തിന്സമാനമായ ഈ ഗ്രന്ഥം. പൗരസ്ത്യ ആധ്യാത്മിക ചിന്തകളുടെയും പാശ്ചാത്യ ആധ്യാത്മിക ചിന്തകളുടെയും സമന്വയം കൂടിയാണ്. വിശുദ്ധ ഫ്രാൻസീസ് സാലസിനെ രൂപാന്തരപ്പെടുത്തിയ ഈ ഗ്രന്ഥം നിങ്ങളുടെ ആധ്യാത്മിക ജീവിതത്തെയും നവീകരിക്കാൻ പര്യാപ്തമാണ് "Adhrusyaporattam" remarkable spiritual classic, originally written by a Catholic priest in...
ആധുനിക യുഗത്തിൽ കത്തോലിക്കാ ആദ്ധ്യാത്മികതയ്ക്ക് സവിശേഷ സംഭാവന നൽകിയിട്ടുള്ള ഒരു മഹാവിശുദ്ധയാണ് ചെറുപുഷ്പം. ഒരു വേദപാരംഗതയായി തിരുസഭ കൊച്ചുത്രേസ്യായെ അംഗീകരിച്ചതും അവളുടെ ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ മാഹാത്മ്യത്തെ വിളിച്ചറിയിക്കുന്ന കാര്യമാണ്. ഭൗതീകതയുടെ അമിത സ്വാധീനത്തിൽ നട്ടംതിരിയുന്ന ആധുനിക മനുഷ്യനെ ദൈവാഭിമുഖ്യത്തിലേക്ക് ആഹ്വാനം ചെയ്യുന്നതും സരളവും സ്ഥായിയുമായ ഒരാദ്ധ്യാത്മിക ദിശാബോധം നൽകുന്നതും ദൈവത്തിൻ്റെ പൈതൃക സ്നേഹവും പരിമിതികളുള്ള മനുഷ്യൻ്റെ ദൈവാവബോധത്തിൻ്റെയും, ശൂന്യതാവബോധത്തിൻ്റെയും മദ്ധ്യേ ദൈവകൃപയുടെ അത്ഭുതശക്തിക്ക് സ്വയം വിട്ടുകൊടുത്ത് ധന്യമാകാൻ വെമ്പൽകൊള്ളുന്ന മനുഷ്യാത്മാവിൻ്റെ ...
ചെറിയ കാര്യങ്ങളുടെ അഴകിനെ കുറിച്ചാണ് ഈ പുസ്തകം പറയാൻ ശ്രമിക്കുന്നത്. കുട്ടികളെ കേന്ദ്രികരിച്ചെഴുതപെട്ടിട്ടുള്ള നിരവധി പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു അവതരണ ശൈലിയിലിലാണ് ആൽബി ഡെല്ല കഥകൾ എഴുതപ്പെട്ടിരിക്കുന്നത്.
വിശുദ്ധ കുർബാനയെക്കുറിച്ച്, വിശിഷ്യാ, ദിവ്യകാരുണ്യത്തെക്കുറിച്ച് വിരചിതമായിരിക്കുന്ന ഈ ഗ്രന്ഥം ഒരു അമൂല്യ നിധിശേഖരമാണ്. സഭാപിതാക്കന്മാരുടെ പഠനങ്ങളും വിശുദ്ധരുടെ സാക്ഷ്യമൊഴികളും കോർത്തിണക്കി സഭാപ്രബോധനങ്ങളോട് ചേർത്ത് മെനഞ്ഞെടുത്ത ഈ അക്ഷരശില്പം ആത്മീയവളർച്ചയ്ക്ക് ഏറെ സഹായകമാണ്. വിശ്വാസയാത്രയിൽ ക്ഷീണിതരും നിരാശിതരുമായി നാം തളർന്നു വീഴുമ്പോൾ സ്വർഗീയ ദൂതന് നമ്മെ വിളിച്ചുണർത്തി പറയുന്നു: ''എഴുന്നേറ്റു ഭക്ഷിക്കുക; യാത്ര ദുഷ്കരമാകും''. ദിവ്യകാരുണ്യമാകുന്ന ജീവൻ്റെ ഔഷധം ഭക്ഷിച്ച് ശക്തരായി ആത്മീയയാത്ര തുടരാൻ ഈ ഗ്രന്ഥം സഹായിക്കും. 'Altharayile Amruth'...
യോവാക്കിo - അന്ന ദമ്പതികളുടെ വാർധക്യത്തിൽ, അവർക്ക് ജനിച്ച ദാവീദ് വംശജനയായ മറിയം. അമല മനോഹരിയായ അവളുടെ ജീവിത പശ്ചാത്തലങ്ങളാണ് കവിതപോലെ മനോഹരമായ ഭാഷയിൽ ഈ പുസ്തകത്തിൽ വരച്ചിടുന്നത്. Born to Joachim and Anne in their old age, Mary was a descendant of the house of David. This book beautifully tells the story of her early life and...
പരിശുദ്ധ കുർബാനയർപ്പണത്തിൻ്റെ തികച്ചും ജീവിതബന്ധിയും പ്രായോഗികവുമായ വ്യാഖ്യാനം. ആഴമാർന്ന ദൈവസ്നേഹാനുഭവത്തിൽ നിന്നുരുത്തിരിയുന്ന ആസ്വാദ്യതയും സ്വാധീനശക്തിയുമുളവാക്കുന്ന മനോഹരമായ ഹൃദയമൊഴികൾ. "Amarthyathayude Appam" is a practical and life-related explanation of the Holy Eucharistic celebration. It contains beautiful and heartfelt reflections that come from a deep experience of God’s love. These reflections are meant to be both meaningful and...
മാതൃത്വത്തിൻ്റെ ധന്യതയിൽ മഹത്തായ ദൈവസ്നേഹം ചാലിച്ചുചേർത്ത് പുണ്യപൂർണതയുടെ ഉദാത്തമായ ജീവിത ചിത്രങ്ങൾ വരച്ചുചേർത്ത നിരവധി വിശുദ്ധകളാൽ ധന്യയാണ് കത്തോലിക്കാ സഭ. ആ ഉത്കൃഷ്ടഗണത്തില്നിന്ന് ഏതാനും മുത്തുകൾ വിശുദ്ധ മോനിക്കയെപ്പോലുള്ള അതിപ്രസിദ്ധർ മുതൽ റോസീനയെപ്പോലുള്ള അപ്രശസ്തരായവരെ... പുണ്യചരിതകളായ നിരവധി അമ്മമാർ. മാതൃത്വം ഒരു ഭാരമായിക്കരുതുന്ന അത്യാധുനിക തലമുറയ്ക്ക് ഉത്തമമാതൃകയാകുന്ന ഒരു വിശിഷ്ടകൃതി. The Catholic Church is blessed with many holy women who have beautifully lived lives...
ഈ ശക്തമായ പുസ്തകത്തിൽ, റോമിലെ പ്രശസ്തമായ ഭീകരാത്മാവു നീക്കം ചെയ്യുന്ന പുരോഹിതൻ തൻ്റെ സേവനകാലത്ത് സാത്താനോട് പോരാടി, ദുഷ്ടശക്തികളുടെ പിടിയിൽ കുടുങ്ങി വലിയ കഷ്ടത അനുഭവിക്കുന്ന ആളുകൾക്ക് ആശ്വാസം നൽകുന്നതിനായി നടത്തിയ അനേകം അനുഭവങ്ങളെക്കുറിച്ച് വിവരിക്കുന്നു. ഇത് യൂറോപ്പിൽ ബെസ്റ്റ് സെല്ലറായി മാറുകയും പലതവണ പുനഃപ്രസിദ്ധീകരണങ്ങളും പുതിയ പതിപ്പുകളും ലഭിക്കുകയും ചെയ്തിട്ടുണ്ട്. റോമിലെ മുഖ്യ ഭീകരാത്മാവു നീക്കം ചെയ്യുന്ന പുരോഹിതനായ ഫാ. ഗബ്രിയേൽ അമോർത്ത് നിരവധി വർഷങ്ങളായി നൂറുകണക്കിന് എക്സോർസിസങ്ങൾ...
ആനന്ദത്തിലേക്കുള്ള ഊടുവഴികളും പെരുവഴികളും വരച്ചിടുകയാണ് ഫാ.സ്റ്റാഴ്സൺ ഈ പുസ്തകത്തിൽ മനുഷ്യജീവിതത്തിൻ്റെ മൂർത്തവും അമൂർത്തവുമായ യാഥാർത്ഥ്യങ്ങളെ ആനന്ദവഴിയിൽ എങ്ങനെ പാഥേയമാക്കാമെന്നും അദ്ദേഹം കാണിച്ചുതരുന്നു. "Anandham", Fr. Starzon shows both the simple paths and the broader roads that lead to true joy. He explains how the visible and invisible realities of human life can be used as stepping stones...
വാർദ്ധക്യം, വിരാമം, പ്രസാദം തുടങ്ങിയ താക്കോൽ വാക്കുകളിലൂടെ അന്തിച്ചെമപ്പിൻ്റെ ഉൾത്തളങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ “വെളിച്ചത്തിനെന്ത് വെളിച്ചം!"എന്ന് നിസ്സംശയം പറയാൻ കഴിയും വിധം ജീവിതം പ്രഭാപൂരിതമാകുന്നതറിയുന്നു. ഋതുക്കളെ നാം ഉൾകൊള്ളുന്നതുപോലെ വാർദ്ധക്യമെന്ന ജന്തുവിനെയും സ്വീകരിക്കുവാനും സ്നേഹിക്കുവാനും പ്രസാദപൂർണ്ണമാക്കുവാനും നാം പരിശീലിക്കേണ്ടിയിരിക്കുന്നു. "അന്തിച്ചെമപ്പ്" അങ്ങനെ ഋതുക്കളുടെ പുസ്തകമായി മാറുന്നു. വാർദ്ധകൃത്തിലേക്ക് വീണ്ടെടുക്കപ്പെടുന്ന, വസന്തത്തിൽ ആരംഭിച്ച് വസന്തത്തിൽ അവസാനിക്കുന്ന പുസ്തകം ഒരേ നേരത്ത് പ്രായോഗികവും ആത്മീയവുമായി നിലനിൽക്കുന്നു When we enter the deeper meaning of “Anthichemapp”...
ആരാണ് അന്തിക്രിസ്തു? എന്താണ് അവൻ്റെ വ്യക്തിത്വത്തിൻ്റെ പ്രത്യേകതകൾ? ക്രിസ്തുവിനും സഭയ്ക്കും എതിരെയുള്ള അവൻ്റെ പ്രവർത്തനങ്ങളെ എങ്ങനെ തിരിച്ചറിയാം? ഒരുക്കമുള്ളവരായി ജീവിക്കുവാൻ വിശ്വാസിയെ പ്രാപ്തനാക്കുന്ന ഉജ്ജ്വലകൃതി. 150 വർഷങ്ങൾക്കുമുമ്പ് ഫ്രഞ്ച് ഭാഷയിൽ എഴുതപ്പെട്ട 'ദി മാറ്റർ ഓഫ് ആൻറ്റി ക്രൈസ്റ്റ്' എന്ന ഗ്രന്ഥത്തിൻ്റെ മലയാള വിവർത്തനം. Who is the Antichrist? What are the distinctive features of his character? How can we recognize his...
കമ്പ്യൂട്ടറുകളിലെന്നപോലെ ജീവിതസാഹചര്യങ്ങളിൽ നമ്മെയും താളം തെറ്റിക്കാൻ തക്കം പാർത്തിരിക്കുന്ന അനേകം വൈറസുകളുണ്ട്. ഇത്തരം വൈറസുകളെ നേരിടാൻ തിരിച്ചറിവ് അഥവാ വിവേകം എന്ന ആൻറി വൈറസിനെ ഒരുക്കി നിർത്താൻ സഹായിക്കുന്ന പുസ്തകം. Just as computers can be affected by viruses, our lives can also be disrupted by many hidden influences and challenges. This book helps you develop the "Antivirus" of...
Regular price
Rs. 100.00
Regular priceSale price
Rs. 100.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.