ജീവിതത്തിൻ്റെ സമ്പൂർണ്ണ സമർപ്പണം ദൈവത്തോടു പറഞ്ഞ് സമ്മ തിക്കുന്നതാണ് സന്യാസ പ്രതിഷ്ഠ. തിരുസഭയിൽ ആയിരക്കണക്കിന് ധന്യാത്മാക്കൾ നടത്തിയ പ്രതിഷ്ഠയാണ് സന്യാസസാക്ഷ്യം. അത് ഇന്നും തുടരുന്നുവെന്നതാണ് സത്യം! സന്യാസ പ്രതിഷ്ഠയെക്കുറിച്ച് സുവിശേഷത്തിൻറെയും സഭാ പ്രബോധനങ്ങളുടെയും വെളിച്ചത്തിലുള്ള വിചിന്തനങ്ങളാണ് ഈ ഗ്രന്ഥത്തിൻ്റെ താളുകളിൽ കുറിച്ചിരിക്കുന്നത്. യേശു കർത്താവ് പഠിപ്പിച്ച ഏറ്റം ആദർശപരമായ ജീവിത നിലവാരത്തെയാണ് സന്യാസത്തിൻ്റെ മാനദണ്ഡമായി ഇവിടെ സ്വീകരിച്ചിരിക്കുന്നത്. Religious consecration is a complete surrender of one's life...
തെല്ലുനേരം നല്ല ചിന്തകളിലേക്ക് ഹൃദയ വാതിലുകൾ തുറന്നിടുന്നത് നല്ലതല്ലേ ? നമ്മെ പ്രചോദിപ്പിക്കുകയും ആഹ്ളാദിപ്പിക്കുകയും ചെയുന്ന നല്ല ചിന്തകളാണ് ഈ പുസ്തകത്തിലുടെ സിസ്റ്റർ ദയ നൽകുന്നത്. Isn't it good to open the doors of our hearts, even for a little while, to positive thoughts? Through this book, Sister Daya shares inspiring and uplifting reflections that encourage, motivate,...
മനുഷ്യശരീരത്തെയും അതിൻ്റെ സവിശേഷതകളെയും ആത്മീയകാഴ്ചപ്പാടിൽ നോക്കിക്കാണുകയാണ് ഈ പുസ്തകം. എത്ര മനോഹരമായാണ് മനുഷ്യശരീരം ക്രമീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ഇതിലെ പാഠങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. ദൈവികപദ്ധതിയുടെ ഭാഗമാണ് ശരീരത്തിൻ്റെ രൂപകൽപ്പനയെന്ന സത്യത്തെ വെളിപ്പെടുത്തുകയാണ് ഇതിലെ ഓരോ വരികളും. വായന പൂർണമാകുമ്പോൾ ശരീരത്തെക്കുറിച്ചുള്ള നമ്മുടെ അറിവുകളും ധാരണകളും ഏറെ നവീകരിക്കപ്പെടുന്നു. "Sareerathinte Mahaneeyatha" looks at the human body and its unique features from a spiritual perspective. It helps readers...
ശാസ്ത്രം പുരോഗമിക്കുമ്പോൾ ദൈവത്തെ തള്ളിപ്പറയേണ്ടതുണ്ടോ? ചരിത്രം നൽകുന്ന പാഠങ്ങളെ കണ്ടില്ലെന്നു നടിക്കാമോ? മനുഷ്യ ജീവിതത്തിൻ്റെ തിരക്കുകളിലേക്ക് മതത്തെയും ദൈവത്തെയും ചേർത്തു നിർത്തേണ്ടതുണ്ടോ ? ശാസ്ത്രവും ചരിത്രവും ദൈവികതയും സമന്വയിക്കുന്ന ഒരു യാത്ര. As science advances, should we reject God? can we ignore the lessons that history teaches us? Should religion and God still have a place in our busy...
മാനവരാശിയെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുകയും കുഴയ്ക്കുകയും ചെയ്യുന്ന ഒന്നാണ് ലോകത്തിലെ സാത്താൻ്റെ, പിശാചിൻ്റെ സ്വാധീനം. ഇങ്ങനെയൊന്ന് ഇല്ലെന്ന് ആണയിടുന്നവർ, എന്തിലുമേതിലും പിശാചിനെ കാണുന്നവർ, ഈ അന്ധകാര ദൂതന്മാരെ ആരാധിക്കുന്നവർ, ആഭിചാരം ചെയ്യുന്നവർ. അങ്ങനെ മനുഷ്യനെ അത്യന്തം ആശയക്കുഴപ്പത്തിലാക്കുന്ന ഈ വിഷയത്തെ തികച്ചും തുറവിയോടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ബൈബിൾ അധിഷ്ഠിതമായും സഭാപഠനങ്ങളുടെ പശ്ചാത്തലത്തിലും വിശകലനം ചെയ്യുന്ന അസുലഭ ഗ്രന്ഥം. നാനാവിധത്തിലുള്ള പൈശാചിക തന്ത്രങ്ങളിൽ നിന്ന് ശ്രദ്ധാപൂർവം സ്വയം മാറിനിൽക്കാനും മറ്റുള്ളവരെ അതിനു സഹായിക്കാനും...
'സായാഹ്നശലഭങ്ങൾ' കവിതകളുടെയും കഥകളുടെയും സമാഹാരമാണ്. പതിവില്ലാത്ത ഈ സങ്കലനമാണ് പുസ്തകത്തിൻ്റെ ചേതോഹരമായ സവിശേഷത. അസാധാരണമായ ജീവിതാനുഭവങ്ങളുടെയും അതിവിപുലമായ ലോകപരിചയത്തിൻ്റെയും സ്പർശമുള്ള ഈ കൃതിയിലൂടെ കടന്നുപോകുമ്പോൾ മർത്ത്യജീവിതത്തിൻ്റെ സമഗ്രമായ ഒരു പരിച്ഛേദം വായനക്കാരന് ലഭിക്കും. ചെറുതാണ് സുന്ദരം എന്ന കാഴ്ചപ്പാടുള്ള ഗ്രന്ഥകാരൻ്റെ കവിതകളെ ലളിതമധുരങ്ങളെന്ന് വിശേഷിപ്പിക്കാം. പരസ്പരപൂരകങ്ങളായ കഥകളും കവിതകളും ജീവിതത്തിൻ്റെ ഭിന്നഭാവങ്ങളെ പുൽകുന്നതോടൊപ്പം ജീവിതസമസ്യകൾക്ക് ഉത്തരം തേടുകയും ചെയ്യുന്നു. രചനകളിലുടനീളം തെളിയുന്ന ജീവിതവീക്ഷണമാകട്ടെ തികച്ചും പ്രസാദാത്മകവുമാണ്. 'Sayahna Salabhangal' is...
ലൂണാറിനെ ലോകമറിയുന്ന ബ്രാൻഡാക്കി മാറ്റിയ വ്യവസായിയാണ് ഐസക് ജോസഫ് കൊട്ടുകാപ്പള്ളി എന്ന ലൂണാർ ഐസക്. മാതാപിതാക്കളുടെ ജീവിതമാതൃക സ്വീകരിച്ച് സ്നേഹത്തിൻ്റെ വിളമ്പുകാരനായിത്തീർന്ന അദ്ദേഹം സഹോദരങ്ങളെയും സഭാംഗങ്ങളെയും അയൽക്കാരെയും ആത്മീയതയുടെ ഉന്നതിയിലേക്ക് നയിച്ചു. പാവങ്ങളോടും വേദനിക്കുന്നവരോടുമുള്ള അദ്ദേഹത്തിൻ്റെ കരുണയുടെ നേർസാക്ഷ്യമാണ് സഹോദരിയായ റോസമ്മ പുൽപ്പേൽ രചിച്ച "സ്നേഹച്ചിറക്" എന്ന ഈ ഗ്രന്ഥം. സമ്പന്നതയിലും എളിമയോടെ, നിസ്സ്വാർത്ഥ മനോഭാവത്തോടെ, പ്രാർത്ഥനയോടെ ജീവിച്ച് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ലൂണാർ ഐസക്കിൻ്റെ വിശ്വാസജീവിതം വരുംതലമുറകൾക്ക് ഒരു മുതൽക്കൂട്ടാണ്....
മലബാറിൻ്റെ മണ്ണിൽ വളർന്നു പന്തലിച്ച ഒരു വടവൃക്ഷമായ മോൺ. സി.ജെ. വർക്കിയച്ചനെക്കുറിച്ചുള്ള മനോഹര ചിത്രം കുരിശുംമൂട്ടിൽ മാത്യുവിൻ്റെ തൂലികയിലൂടെ കാവ്യാത്മകമായി, വായനക്കാരുടെ മനസ്സിനെ തട്ടിയുണർത്തുന്ന വിധത്തിൽ ഒഴുകിയിറങ്ങിയ കവിത. കാലത്തിനു മായ്ക്കാനാവാത്തവിധം തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട അച്ചൻ്റെ ജീവിതം ഒരു പ്രകാശഗോപുരംപോലെ ഉയർത്തിക്കാണിക്കുകയാണീ തൂലികയുടെ ചലനത്തിലൂടെ. Msgr C. J. Varkeyachan was like a great banyan tree that grew and spread across the soil...
ഹെബ്രായ ലേഖനത്തിൻ്റെ ആധികാരികമായ വ്യാഖ്യാനമാണ് ഈ ഗ്രന്ഥം; ഒപ്പം ക്രിസ്തീയ പൗരോഹിത്യത്തിൻ്റെ അനന്യഭാവങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തു സ്നേഹത്തിൻ്റെ നിർവ്വചനവും ആത്മദാനത്തിൻ്റെ കൂദാശയുമാണ്. സ്നേഹത്തിൽ ജീവിതത്തെ മുറിച്ചുനൽകാൻ അവൻ ഭയപ്പെട്ടില്ല. അവിടുന്ന് ദൈവത്തിനർപ്പിച്ച ബലി സ്വജീവൻ തന്നെയായിരുന്നു. ബലിയുടെ അന്തഃസത്ത സ്നേഹവും അതിൻ്റെ പ്രായോഗികത സ്വയംദാനവുമാണ് എന്ന് കാൽവരിയിൽ സ്ഥിരീകരിക്കപ്പെട്ടു. ക്രിസ്തുവിൽ പൗരോഹിത്യവും ബലിയും എങ്ങനെ പുനരവതരിപ്പിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്ന ഈ ഗ്രന്ഥം ദൈവശാസ്ത്ര ഉൾക്കാഴ്ച നൽകുന്നതോടൊപ്പം ആത്മീയോൽക്കർഷവും പ്രദാനം...
പ്രശ്നങ്ങൾ കുടുംബജീവിതത്തിൻ്റെ ഭാഗമാണ്. അതില്ലാത്ത കുടുംബങ്ങൾ വളരെ കുറവാണെന്നുതന്നെ പറയാം. പരസ്പരമുള്ള തെറ്റിദ്ധാരണകളും വികലമായ കാഴ്ചപ്പാടുകളുമാണ് അത്തരം പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം. ദൈവോന്മുഖമായി ചിന്തിച്ച് കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ വരുത്തുമ്പോൾ കുടുംബജീവിതം സുന്ദരമാകുന്നു. കുടുംബങ്ങളിൽ സ്നേഹത്തിൻ്റെ അന്തരീക്ഷം സംജാതമാകുന്നു. ഈ ആശയത്തിലൂന്നി ഫാ. സിറിയക് കോട്ടയിൽ രചിച്ച "സ്നേഹമാകണം കുടുംബം" എന്ന ഗ്രന്ഥം അനേകം കുടുംബങ്ങൾക്ക് ഒരു വഴിവിളക്കാണ്. Problems are a normal part of family life, and very...
വിശുദ്ധരാകുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കുള്ള കൈ പുസ്തകമാണ് ഇത്. കാരണം സാധാരണക്കാരനായ ഒരു വിശ്വാസി സഞ്ചരിക്കുന്ന ജീവിതപഥമാണ് ഇതിൽ അനാവരണം ചെയ്യപ്പെടുന്നത്. ആ യാത്രയിലെ കണ്ടെത്തലുകളുടെ അക്ഷരരൂപമാണിത്. വിശുദ്ധനാകണം എന്ന ആഗ്രഹത്തോടെ ജീവിതത്തെ ചിട്ടപ്പെടുത്തുവാൻ ആഗ്രഹിക്കുന്ന ഈ സാധാരണക്കാരൻ കണ്ടെത്തിയ സത്യങ്ങൾ ജീവിത ഗന്ധിയായി പറഞ്ഞു തരുന്നു. 'Snehamillenkil Njanonnumalla' for ordinary people who wish to become holy. It describes the life journey of a...
ഈശോയെ അത്രമാത്രം അടുത്ത് അനുകരിക്കുകയും അനുഗമിക്കുകയും ചെയ്ത അൽഫോൻസാമ്മ, തന്നെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതിക്ക് സ്വയം കീഴ്വഴങ്ങി. നമ്മുടെ ഉൾക്കണ്ണ് തുറക്കാനും സ്വയം നവീകരിച്ചു വിശുദ്ധി പ്രാപിക്കാനുള്ളആഹ്വാനമാണ് ഈ ഗ്രന്ഥത്തിലൂടെ പരോക്ഷമായി നടത്തുന്നത്. St. Alphonsa followed Jesus very closely and surrendered herself completely to God's plan for her life. Through her example, "Snehapoorvam Alphonsamma" encourages readers to open their spiritual eyes,...
സ്നേഹം സ്നേഹത്താൽ മാത്രമേ വീട്ടുകയുള്ളൂ എന്ന സത്യം ഹൃദയത്തിൻ്റെ ആഴത്തിൽ സ്വീകരിച്ചിരുന്നു ആ നിർമലകുസുമം. അതുകൊണ്ടുതന്നെ നൂറു നൂറു ഗ്രന്ഥങ്ങൾ എഴുതപ്പെട്ടിട്ടും തീരുന്നില്ല അവളുടെ അപദാനങ്ങൾ. അത്യന്തം കാവ്യാത്മകവും തത്വചിന്താ നിർഭരവുമായ അവളുടെ കൃതികളെയും അവളെപ്പറ്റിയുള്ള കൃതികളെയും ഉപജീവിച്ച് എഴുതിയ മനോഹരമായ പുസ്തകം. That pure soul deeply accepted the truth that love can be answered only with love. Because of this, even...
ആധ്യാത്മികതയ്ക്ക് ശരിയായ ദിശാബോധം പകരുന്ന രചനയാണ് "സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ" എന്ന ഗ്രന്ഥം. സ്വർഗത്തിൻ്റെ കയ്യൊപ്പ് ഈ ഗ്രന്ഥത്തിലുടനീളം ദൃശ്യമാണ്. പരിപൂർണ സ്നേഹത്തിൻ്റെ അഭ്യസനത്തിലൂടെ ആത്മാവ് സ്നേഹത്തിൽ പക്വത പ്രാപിക്കുന്നതും, ദൈവം ആത്മാവിൽ സ്നേഹം ചൊരിഞ്ഞ് സ്നേഹാഭിഷേകത്താൽ നയിക്കുന്നതും ആത്മാവ് സ്നേഹമായിത്തീർന്ന് ദൈവത്തോട് ഐക്യപ്പെടുന്നതും ത്രിവിധ ഘട്ടങ്ങളായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ആത്മീയ ജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്ക് മാർഗദീപമാണ്. അനേകം വിശുദ്ധരുടെ സ്നേഹസാക്ഷ്യങ്ങൾകൊണ്ട് സ്നേഹത്തിലുള്ള ആത്മാവിൻ്റെ ചുവടുവയ്പുകളെ അവതരിപ്പിക്കുന്നതിനാൽ വായനക്കാർക്ക് സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ അനായാസം...
സ്നേഹത്തിൻ്റെ അനന്തസാധ്യതകളിലേക്കിറങ്ങിച്ചെന്ന് ജീവിതയാഥാർത്ഥ്യങ്ങളുടെ പച്ചപ്പുറങ്ങളിലൂടെ അനുവാചകനെ വഴിനടത്തുന്ന പുസ്തകമാണ് മനഃശാസ്ത്രപണ്ഡിതനായ ഡോ. സെബാസ്റ്റ്യൻ വടക്കേകൊട്ടാരമച്ചൻ്റെ "സ്നേഹത്തിൻ്റെ ഹൃദയത്തുടിപ്പുകൾ" വർഷങ്ങൾ പിന്നിട്ട അന്വേഷണങ്ങളിലൂടെയും ജീവിതബന്ധിയായ വർക്ക്ഷോപ്പുകളിലൂടെയും അച്ചൻ ആർജിച്ചെടുത്ത അറിവും അനുഭവങ്ങളും കോർത്തിണക്കിയ എഴുത്തുപുറങ്ങൾക്ക് അതുല്യമായ ചാരുതയുണ്ട്. "Snehathinte Hridhayathudippukal" by psychologist Dr. Sebastian Vadakkekottaram is a book that explores the endless possibilities of love and guides readers through the realities of...
ഇതാ മലയാളത്തിൻ്റെ കാവ്യസൗന്ദര്യവും ബൈബിളിൻ്റെ സ്വർഗ്ഗീയ ലാവണ്യവും ചാലിച്ചു രചിച്ച ഒരു കൃതി. വിശുദ്ധ ഗ്രന്ഥത്തിൽ പറയാതെപോയ ഇടങ്ങളിൽ നിറച്ച സർഗവൈഭവം. വായനക്കാരൻ്റെ മനസ്സിൽ നൈർല്മല്യവും ആനന്ദവും നിറയ്ക്കുന്ന ആസ്വാദനത്തിൻ്റെ ഉദാത്തമായൊരു മേഖലയിലേക്കു നയിക്കുന്ന വ്യത്യസ്തതയാർന്ന കഥകൾ. This is a beautiful work that blends the poetic beauty of Malayalam with the heavenly richness of the Bible. It creatively fills in...
ആഴമുള്ള കാര്യങ്ങൾ ഏതു കുഞ്ഞിനും വായിച്ചു മനസ്സിലാക്കാൻ തക്കവണ്ണം എഴുതിയിരിക്കുന്നു, ഈ ഗ്രന്ഥത്തിൽ. അപകടമേഖലയെ അപകടമേഖലയെന്നുതന്നെ ഉറപ്പിച്ചു പറയാൻ മാത്രം ധൈര്യം കാണി ച്ചിട്ടുണ്ട്. ഉദാഹരണത്തിന് 'അറിവിൻ്റെ ചിറകുകൾ' എന്ന അദ്ധ്യായത്തിൽ ഒരു പുസ്തകത്തോടുള്ള മാതാപിതാക്കളുടെയും മക്കളുടെയും ആവേശം ഗ്രന്ഥകർകത്താവ് വിശദീകരിക്കുന്നു. അതൊക്കെ വായിച്ചു പുളകം കൊള്ളാൻ മാത്രമുള്ള സംസ്ക്കാരത്തിലേയ്ക്കും ശുഷ്ക സാഹിത്യ അഭിരുചിയിലേക്കും നമ്മൾ താഴ്ന്നിറങ്ങിയിരിക്കുന്നു. നമ്മുടെ സ്വന്തം ഭാഷയിൽ ആയിരക്കണക്കിനു നല്ല പുസ്തകങ്ങളുണ്ട്. എന്നിട്ടും വിദേശഭാഷാ പുസ്തകങ്ങളെത്തേടി കുട്ടികളും...
എന്താണ് ബൈബിൾ (അത് എന്തല്ല).അത് എങ്ങനെയാണ് വ്യാഖ്യാനിക്കുക. മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തൻ്റെ ആഴമേറിയ ബൈബിൾ പരിജ്ഞാനം അതിനു സഹായകമാംവിധം വായനക്കർക്കായി "സ്നേഹവചനം" എന്ന ബൈബിൾ ഭാഷ്യത്തിലൂടെ പകർന്നു നൽകുകയാണ് ലേഖകൻ ബൈബിളിലെ ഓരോ ഗ്രന്ഥവും നന്നായി മനസ്സിലാക്കി സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതിന് അത്യാവശ്യമായ കാര്യങ്ങൾ ഓരോ ഗ്രന്ഥത്തോടും ബന്ധപ്പെടുത്തി അവതരിപ്പിച്ചിട്ടുള്ളത് ഇതിൻ്റെ മാറ്റ് കൂട്ടുന്നു. It is very important to understand what the Bible...
Regular price
Rs. 474.00
Regular price
Rs. 790.00
Sale price
Rs. 474.00
Unit price/ per
Sale
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.