പുരോഹിതന് ആത്മസന്തോഷം ലഭിക്കുന്നത് സ്ഥാനമാനങ്ങളിൽനിന്നോ പ്രശസ്തിയിൽനിന്നോ അല്ല. ദൈവത്തോടുള്ള ആഴമേറിയ ബന്ധത്തിൽനിന്നും ദൈവജനത്തെ സേവിക്കുന്നതിൽനിന്നുമാണ് ആ സന്തോഷം ഉണ്ടാകുന്നത്. തൻ്റെ ജീവിതം ദൈവത്തിൻ്റെ കൈകളിൽ സമർപ്പിച്ചുവെന്ന ബോധ്യം പുരോഹിതന് വലിയ സമാധാനം നൽകുന്നു. എത്ര ബുദ്ധിമുട്ടുകൾ നേരിട്ടാലും ദൈവത്തിൻ്റെ വിളിയോടുള്ള വിശ്വസ്തതയിൽ ഉറച്ചുനിൽക്കാൻ ഈ സമർപ്പണം അദ്ദേഹത്തെ ശക്തിപ്പെടുത്തുന്നു. A priest does not find true joy in position, status, or fame. He finds it...
അപകടവഴികളിൽ അലയാനുള്ളതല്ല മനോഹരമായ ഈ ജീവിതമെന്നു ഓർമിപ്പിക്കുന്നു ഗ്രന്ഥകാരൻ. ചെറുപ്പത്തിൻ്റെ നാളുകളിൽ തേടിയെത്തുന്ന കെണികളും ചതിക്കുഴികളും നിരവധി. അന്വേഷണാത്മകപഠനങ്ങളിലൂടെ സ്വാംശീകരിച്ച ചിന്തകൾ പുതുതലമുറക്കുള്ള നേർവഴികളായി രേഖപ്പെടുത്തുകയാണ് ഇവിടെ. The author reminds us that life is precious and should not be wasted on dangerous paths. Young people often face many temptations and traps. Analyzing from careful study and research,...
പ്രണയമാണ് മിക്കവാറും എല്ലാ കഥകളുടേയും ആത്മാവിൽ നിറഞ്ഞുനിൽക്കുന്നത്. കടലോളം പ്രണയം. ഭഗ്നപ്രണയത്തിൽ ഹൃദയവുമായി ജീവിക്കുന്ന കഥാപാത്രങ്ങളെ സിജോയുടെ കഥകളിൽ കാണാം. അതേസമയം തന്നെ, എല്ലാ കഥാകൃത്തുക്കളിലുമുള്ള ഒരു ശിശുസഹജമായ നിഷ്ക്കളങ്കതയും സിജോ ഈ കഥകളിൽ സൂക്ഷിക്കുന്നുണ്ട്.എല്ലാ ഋതുക്കളിലും പൂക്കുന്ന ചില ചെടികളാണ് ആ മനസ്സിൻ്റെ സ്വപ്നം. Love is at the heart of almost every story in this collection. It is deep and vast,...
ധർമസങ്കടങ്ങൾ അനുഭവിക്കുന്ന ഏതൊരാളിൻ്റെയും ഹൃദയാന്തരാളങ്ങളെ ആകർഷിക്കുന്ന നോവൽ. ആശയങ്ങളുടെ ഭാരം സംവഹിക്കുന്നു എങ്കിലും ആഖ്യാനകല ലളിതവും സുന്ദരവും ആണ്. ഇത് ബെന്നി പുന്നത്തറയുടെ ആദ്യനോവലാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. "Nidhi"attracts the deep emotions of anyone who experiences moral dilemmas. Even though it carries the weight of ideas, its storytelling is simple and beautiful. It is hard to believe that...
ജീവിതമാകെ ഉലച്ചു കളയുന്ന അനുഭവങ്ങളുടെ പകലുകൾക്കൊടുവിൽ ശാന്തമായ സുഖനിദ്ര. മിഴികളെ നിദ്ര വാരിപ്പുണരുന്ന നേരത്തും ഹൃദയമിഴികളിൽ ഉണർവ്വിൻ്റെ തെളിമ. നിദ്രയ്ക്ക് കൂട്ടിനെത്തിയ സ്വപ്നങ്ങളുടെ ചിറകിലേറി നസ്രത്തിലെ മരപ്പണിക്കാരൻ യൗസേപ്പിൻ്റെ ജീവിത യാത്ര. After days filled with experiences that shake our lives, peaceful sleep brings rest. Even as our eyes close in sleep, our hearts remain awake with hope and...
കഥകൾ കേൾക്കാനിഷ്ടമുള്ളവരല്ലേ കുട്ടികൾ. നൻമകളുടെ വഴികളിൽ നടക്കുന്നതിന് നല്ല കഥകൾ അവർക്കെന്നും പ്രചോദനമാണ് . എഴുത്തിൻ്റെ ലോകത്ത് തഴക്കം വന്ന സേറാ ജോഫിൻ്റെ തൂലികയാണ് ഈ കഥകളുടെ പിന്നിലുമുള്ളത് . ലളിതമായ ഭാഷയും മനോഹരമായ ചിത്രങ്ങളും പുസ്തകത്തെ ആകർഷകമാക്കു മ്പോൾ വായനയും ആഹ്ളാദകരമാകുന്നു . Children love listening to stories, don’t they? Good stories always inspire them to follow the path of goodness....
അനേകരുടെ വിശ്വാസത്തെ ഉലയ്ക്കുന്ന ഒരു ചോദ്യമാണിത്. പക്ഷേ ഇതിനുള്ള ഉത്തരം അത്ര ലളിതമല്ല. കാരണം, ദൈവത്തിൻ്റെ വഴികളും ജ്ഞാനവും മനുഷ്യൻ്റെ പരിമിതമായ അറിവിൽ എപ്പോഴും ഉൾക്കൊള്ളിക്കാൻ പറ്റില്ല. എങ്കിലും ദൈവാരൂപിയുടെ പ്രവർത്തനം അനേകരുടെ ജീവിതാനുഭവങ്ങളിലൂടെ കണ്ടറിഞ്ഞപ്പോൾ ലഭിച്ച ഉൾക്കാഴ്ചയാണ് ഈ പുസ്തകരചനയുടെ പിന്നിലുള്ളത്. This is a question that troubles the faith of many people. But the answer is not simple. God's ways...
ദൈവവും മരണാനന്തര ജീവിതവും ഒരു മിഥ്യയാണെന്ന് ഭൗതികവാദികളും നിരീശ്വരവാദികളും പ്രചരിപ്പിക്കുന്നു. എന്നാൽ ദൈവം ജീവിക്കുന്നവനാണെന്നും മരണാനന്തര ജീവിതം ഒരു യാഥാർത്ഥ്യമാണെന്നും ആത്മീയമനുഷ്യർ വിശ്വസിക്കുന്നു. ഇതിൽ ഏതാണ് ശരി? ആത്മീയജീവിതം നയിക്കുന്നുവെന്ന് അവകാശപ്പെടുന്നവർപോലും ഇക്കാര്യത്തിൽ സംശയാലുക്കളാണ്. ഇതിന് ഒരു ഉത്തരം കണ്ടെത്തുവാനുള്ള പരിശ്രമമാണ് ഈ ഗ്രന്ഥം. Materialists and atheists say that God and life after death are only myths. But spiritual people believe that...
നമ്മിൽ പലരും ഒരേ വിശ്വാസവുമായി ഒരേ വഴിയിലൂടെ ഓട്ടം തുടങ്ങിയവരാണല്ലോ. ചിലർ ട്രാക്കു മാറിയാണ് വേഗത്തിൽ ഓട്ടം തുടരുന്നത് എന്നു പറഞ്ഞുകൊടുക്കാൻ സ്നേഹം നമ്മെ നിർബന്ധിക്കുന്നു. നമ്മുടെ ജീവിതമാകുന്ന ഓട്ടത്തിൻ്റെ ഫിനിഷിംഗ് പോയിൻ്റ് മരണം ഏതു സമയത്തും ആകാം. അതുകൊണ്ട് വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും ബാറ്റൺ നഷ്ടപ്പെട്ടാൽ ഉടൻ തിരിച്ചെടുക്കണം. മാനസാന്തരം നീട്ടിവയ്ക്കരുത്. Many of us began our journey of faith together, following the same path....
നശ്വരമായ ബാഹ്യസൗന്ദര്യത്തിനപ്പുറം അനശ്വരമായ ആന്തരിക ചൈതന്യം മനുഷ്യജീവിതം അർത്ഥപൂർണമാക്കുന്നു. പ്രസാദാത്മകമായ ജീവിതവീക്ഷണംകൊണ്ടും ലളിതമായ ജീവിതരീതികൊണ്ടും ധന്യമായ ഒരു ഗ്രന്ഥമാണ് 'നിന്നിലെ നീ.' ഒരു വിരൽ അന്യൻ്റെ നേർക്കു ചൂണ്ടുമ്പോൾ നാലു വിരലുകൾ നിൻ്റെ നേർക്കാണ് എന്ന തിരിച്ചറിവ് നിനക്കുണ്ടാവാൻ സഹായിക്കുന്ന ഒരു ഉത്തമ ഗ്രന്ഥമാണിത്. Beyond temporary outer beauty, it is the lasting inner strength that makes human life truly meaningful. Ninnile Nee...
സ്വപ്നങ്ങൾക്കു മുകളിൽ അസ്വസ്ഥതയുടെ നിഴലുകളാടിയപ്പോൾ നെഞ്ചുരുകിയ ഒരുവൾ. കണ്ണാടി പോലെ ഉടഞ്ഞുപോകാമായിരുന്ന ജീവിതത്തെ ചേർത്തുപിടിച്ച് നേർവഴി തെറ്റാതെ ദീർഘയാത്ര. ഒടുവിൽ സങ്കടത്തിൻ്റെ ഈറൻ മഴമേഘങ്ങൾക്കുമീതെ അവളുടെ നിറകൺചിരി. She faced a time when her dreams were overshadowed by worry and uncertainty. Though her life could have easily fallen apart like broken glass, she held on with courage and...
യേശുക്രിസ്തുവിൻ്റെ ജീവിതയാത്രയിൽ അവനെ അനുഗമിച്ചവരും ശുശ്രൂഷിച്ചവരും അവൻ്റെ സ്നേഹം നേരിട്ടറിഞ്ഞവരുമായ അനേകരുണ്ട്. അവരിൽ ചിലരുടെ പ്രത്യേകതകളാണ് ബൈബിൾ വചനങ്ങളുടെ അടിസ്ഥാനത്തിൽ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. ദൈവവചനം കൂടുതൽ അനുഭവവേദ്യമാക്കാൻ സഹായിക്കുന്ന വ്യത്യസ്തരചന. Many people followed Jesus Christ during his life, served him, and experienced his love personally. "Nizhaljeevithangal" introduces some of these people and highlights their unique qualities based on...
ചാവറപ്പിതാവിൻ്റെ ജീവിതത്തെ സാധാരണക്കാർക്കു മനസ്സിലാകത്തക്ക രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ഗ്രന്ഥം ആദ്ധ്യാത്മിക ജീവിതവഴിയിൽ ഒരു മുതൽക്കൂട്ടാണ്.
" Njan Chavara" presents the life of Father Chavara in a simple and easy-to-understand. It helps ordinary people learn about his life and serves as a valuable guide for growing in spiritual life.
ഈ ഗ്രന്ഥം, ആരാണ് ക്രിസ്ത്യാനി എന്ന പ്രമേയം സ്പഷ്ടവും ലളിതവുമായ ശൈലിയിൽ വിപുലീകരിക്കുന്നു. വിശുദ്ധ ഗ്രന്ഥം,രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണ രേഖകൾ, അടുത്തകാലത്തെ മാർപാപ്പമാരുടെ ചാക്രികലേഖനങ്ങൾ എന്നിവയിൽ നിന്നുള്ള ഉദ്ധരണികൾ, അതിനും പുറമേ ഗ്രന്ഥകർത്താവിൻ്റെ നിരവധി വ്യക്തിപരമായ അനുഭവങ്ങൾ എന്നിവ ഉൾച്ചേർന്നിരിക്കുന്നു. 'Njan Christhavano?' clearly and simply explains what it means to be a christian. It includes quotations from the Holy Bible,...
അടിയുറച്ച വിശ്വാസത്തോടെ ഹൃദയം ദൈവസന്നിധിയിലേക്ക് ഉയർത്തി ജീവിക്കുന്ന ഒരു വ്യക്തിക്കു മാത്രമേ ദൈവീകപദ്ധതി മനസ്സിലാക്കാനും ഉൾക്കൊള്ളാനും സാധിക്കുകയുള്ളൂ. പിന്നിട്ട വഴികളിലെ ദൈവാനുഭവം സ്വന്തം ജീവിതാടിസ്ഥാനത്തിൽ ഗ്രന്ഥകർത്താവ് പങ്കുവെക്കുമ്പോൾ ദൈവീക ഇടപെടലിൻ്റെ ഹൃദയസ്പർശിയായ ഒരു ഉദാഹരണമായി വായനക്കാരന് അനുഭവപ്പെടുന്നു എന്നതാണ് ഈ പുസ്തകത്തിൻ്റെ മനോഹാരിത. Only a person who lives with faith and keeps their heart lifted toward God can truly understand and accept...
മിശിഹായും മിശിഹായുടെ മണവാട്ടിയായ സഭയും തമ്മിലുള്ള സ്നേഹബന്ധത്തിൻ്റെ ഊഷ്മളത പകർന്നു തരുന്ന ഒരു നല്ല ഗ്രന്ഥമാണ് ഇത്.
This is a beautiful book that warmly portrays the loving relationship between Christ and his Bride, the Church.
ഒപ്പരമായിരിക്കുന്ന ഒരമ്മയും ഒരപ്പനും നമുക്കുണ്ട് (ഒപ്പം എന്നതിനുപകരം അതേ അർത്ഥത്തിൽ കണ്ണൂർ - കാസർഗോഡ് പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള പദമാണ് ഒപ്പരം). മറിയവും യൗസേപ്പും സ്നേഹമായും കരുതലായും കരുണയായും എന്നും മനുഷ്യകുലത്തിനൊപ്പമുണ്ട്. കരുത്തും കാവലാളുമാണവർ. ബിഷപ് അലക്സ് വടക്കുംതലയുടെ ഒപ്പരം പുസ്തകത്തിൽ വിശുദ്ധഗ്രന്ഥ വിവരണങ്ങളുടെ മുഗ്ധ സ്പന്ദനങ്ങൾ നാം കേൾക്കുന്നു. അത്രമേൽ ഹൃദയദ്രവീകരണക്ഷമമാണ് ആഖ്യാനം. ഒറ്റ വായനയിൽത്തന്നെ അതിൻ്റെ നനവും കുളിരും നമ്മെ അഭിഷേചന തീർത്ഥമായി പൊതിയും. We have a...
പൊട്ടിച്ചിരിപ്പിക്കുന്ന അനുഭവങ്ങൾ, കണ്ണ് നനയിക്കുന്ന സ്മരണകൾ, ജീവിതത്തിലെ നിരാശകളെ തീവ്ര പ്രയത്നത്തിലൂടെ തോൽപ്പിച്ച പ്രചോദിപ്പിക്കുന്ന ഓർമകൾ ഓർമകൾക്ക് ഉറക്കമില്ല! "Ormakalkku Urakkanilla" is a collection of unforgettable memories some that make you laugh, some that bring tears to your eyes, and others that inspire you by showing how life's disappointments can be overcome through determination and...
Regular price
Rs. 150.00
Regular priceSale price
Rs. 150.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.