After experiencing the charismatic renewal, I have been de- voting more time on scripture reading. This helped me to know the Lord more intimately. In the present day situation, in the world around us, it is very difficult for a Christian to live a life based on Biblical teachings. However,...
ജീവിതം എപ്പോഴും നമ്മെ നോക്കി പുഞ്ചിരിക്കണം എന്നില്ല. എന്നാൽ നമുക്ക് ജീവിതത്തെ നോക്കി എപ്പോഴും പുഞ്ചിരിക്കാനാകും. ചിരിക്കാനും ചിരിയിലൂടെ ചിന്തിക്കാനും സഹായകമായ ചില ഫലിതങ്ങളുടെ സമാ ഹാരമാണ് ഈ പുസ്തകം Life does not always smile at us. However, we can always choose to smile at life. This book is a collection of humorous stories and jokes that help...
ഇത്തരം സാഹചര്യങ്ങളിൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ വലിയൊരു ദൈവികസമ്മാനമായി മാറുന്നു. വിശുദ്ധ കുർബാനയിൽ ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചുള്ള വിശ്വാസത്തിന് ശക്തമായ സാക്ഷ്യം നൽകുന്ന സംഭവങ്ങളാണ് ദിവ്യകാരുണ്യ അത്ഭുതങ്ങൾ. വിവിധ കാലഘട്ടങ്ങളിലും സ്ഥലങ്ങളിലും നടന്നതായി വിശ്വാസപരമ്പരയിൽ രേഖപ്പെടുത്തിയിട്ടുള്ള ഇത്തരം സംഭവങ്ങൾ അനേകം വിശ്വാസികളുടെ ഹൃദയങ്ങളിൽ ദിവ്യകാരുണ്യത്തോടുള്ള ഭക്തിയും ആദരവും വർധിപ്പിച്ചിട്ടുണ്ട്. മനുഷ്യൻ്റെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനേക്കാൾ, ദൈവത്തിൻ്റെ സ്നേഹത്തിൻ്റെയും സാന്നിധ്യത്തിൻ്റെയും മുമ്പിൽ വിശ്വാസത്തോടെ നിൽക്കാനുള്ള ക്ഷണമായാണ് ഈ അത്ഭുതങ്ങളെ കാണേണ്ടത് In such...
ക്രിസ്തു ഉയർത്തിപ്പിടിച്ച ഉന്നതമായ മൂല്യങ്ങളിലുള്ള ആഴമായ ബോധ്യവും വിശ്വാസവുമാണ് ഒരു ക്രിസ്തുശിഷ്യ എന്ന നിലയിൽ അവയ്ക്കുവേണ്ടി നിലകൊള്ളാനും ജീവാർപ്പണം ചെയ്യാനും സിസ്റ്റർ റാണി മരിയയെ പ്രചോദിപ്പിച്ചത്. ഇന്നു രാജ്യത്തിനകത്തും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും നിസ്വാർഥമായി ശുശ്രൂഷ ചെയ്യുന്ന ആയിരക്കണക്കിനു മിഷണറിമാരെ നയിക്കുന്നതും ഈ ബോധ്യം തന്നെ. Sister Rani Maria was inspired to stand for and even give her life for the values taught...
എത്ര തന്നെ ആസൂത്രണങ്ങളോടെയും കൗശലതയോടെയും വിഭാവനം ചെയ്താലും ചില പദ്ധതികൾ തകർന്നടിയുന്നതു കാണാം. ദൈവികപദ്ധതികളാൽ ഓരോ മനുഷ്യായുസ്സും എത്ര മേൽ ചിട്ടപ്പെട്ടതും എഴുതപ്പെട്ടതുമാണെന്നു നാം തിരിച്ചറിയുന്നത് ആകസ്മികമായ ഒരു സന്ദർഭത്തിലായിരിക്കും."നിൻ്റെ ഓരോ തലനാരിഴപോലും എണ്ണപ്പെട്ടിരിക്കുന്നു" എന്ന തിരുവചനം ഇതിനോട് ചേർത്തുവെച്ചു വായിക്കേണ്ടതാണ്. ജീവിതത്തിൻ്റെ ആകസ്മിതകളിൽ ദൈവസ്പർശങ്ങൾ പതിയുന്ന സന്ദർഭങ്ങളാണ് ഇതിൽ ഉൾച്ചേർത്തിരിക്കുന്നത്. Even with careful planning and great skill, some plans may fail. We...
'വീടിൻ്റെ വടക്കു കിഴക്കായി ഒരു കുളം ഉണ്ട്. അതിൽ നിറയെ താമരയാണ്. വിശേഷദിവസങ്ങളിൽ ഈ കുളത്തിലെ താമരയിലകൾ പറിച്ച് കഴുകി വൃത്തിയാക്കി എടുക്കും. അത് മേശമേൽ ഇട്ട് അതിലാണ് ഊണ്. ചൂട് ചോറ് താമരയിലയിൽ വീഴുമ്പോൾ അതിൽ നിന്നു പൊങ്ങുന്ന ആവിക്ക് താമരയുടെ സുഗന്ധമുണ്ടാകും'. "There is a pond to the northeast of the house, filled with lotus flowers. On special occasions, the...
ജനിച്ച് വീഴുന്ന കുഞ്ഞായിക്കൊള്ളട്ടെ. മരണത്തിലേക്ക് വഴുതി വീഴുന്ന വാർദ്ധക്യമായിക്കൊള്ളട്ടെ. ഏവരിലും ലൈംഗികതയുണ്ട്. അത് ദൈവദാനമാണ്. ജാള്യതയും കുറ്റബോധവും മറച്ചുപിടിക്കലുമല്ല ലൈംഗികത. പകരം ആനന്ദവും ശുദ്ധതയും ത്യാഗവുമാണ്. മറച്ചുവയ്ക്കുന്നതിലൂടെയും രഹസ്യമാക്കി വയ്ക്കുന്നതിലൂടെയും അശുദ്ധി പരത്തുന്ന പിശാചിൻ്റെ കുതന്ത്രത്തെ, ലൈംഗിക മേഖലയിൽ നിന്ന് തുരത്താൻ ഈ പുസ്തകം നമ്മെ സഹായിക്കും. Every human being, from a newborn child to an elderly person, has sexuality. It is a...
സ്നേഹം സ്നേഹത്താൽ മാത്രമേ വീട്ടുകയുള്ളൂ എന്ന സത്യം ഹൃദയത്തിൻ്റെ ആഴത്തിൽ സ്വീകരിച്ചിരുന്നു ആ നിർമലകുസുമം. അതുകൊണ്ടുതന്നെ നൂറു നൂറു ഗ്രന്ഥങ്ങൾ എഴുതപ്പെട്ടിട്ടും തീരുന്നില്ല അവളുടെ അപദാനങ്ങൾ. അത്യന്തം കാവ്യാത്മകവും തത്വചിന്താ നിർഭരവുമായ അവളുടെ കൃതികളെയും അവളെപ്പറ്റിയുള്ള കൃതികളെയും ഉപജീവിച്ച് എഴുതിയ മനോഹരമായ പുസ്തകം. That pure soul deeply accepted the truth that love can be answered only with love. Because of this, even...
ശ്രദ്ധാപൂർവമായ ജീവിതത്തിന് പ്രചോദനമാകുന്ന വിധത്തിൽ ക്രമപ്പെടുത്തിയ ഈ രചന സമയനഷ്ടമോ വിരസതയോ ഉളവാക്കുന്നില്ല എന്നതുതന്നെയാണ് പ്രത്യേകത. ജീവിതത്തിൻ്റെ താളാത്മകത നഷ്ടപ്പെടുത്തരുതെന്ന അടിസ്ഥാനചിന്തയിലൂന്നിയ ചിന്താശകലങ്ങൾ മൂല്യവർത്തിയായ ഒരു വായനയിലേക്കാണ് നമ്മെനയിക്കുന്നത്. കർമനിരതമായ ദീർഘകാല സമർപ്പണജീവിതത്തിനുടമയായ ഫാ. മാത്യു ഓണയാത്തൻ കുഴിയുടെ ഈ പുസ്തകത്തിലെ താളുകൾ, നല്ലൊരു ജീവിതം നയിക്കുന്നതിന് നമുക്ക് വഴികാട്ടിയും പ്രചോദനവുമാണെന്ന് പറഞ്ഞ് ആമുഖവരികൾ അവസാനിപ്പിക്കുന്നു. 'Mayatha Mashithullikal' is carefully organized to inspire thoughtful and...
മാനവരാശിയെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുകയും കുഴയ്ക്കുകയും ചെയ്യുന്ന ഒന്നാണ് ലോകത്തിലെ സാത്താൻ്റെ, പിശാചിൻ്റെ സ്വാധീനം. ഇങ്ങനെയൊന്ന് ഇല്ലെന്ന് ആണയിടുന്നവർ, എന്തിലുമേതിലും പിശാചിനെ കാണുന്നവർ, ഈ അന്ധകാര ദൂതന്മാരെ ആരാധിക്കുന്നവർ, ആഭിചാരം ചെയ്യുന്നവർ. അങ്ങനെ മനുഷ്യനെ അത്യന്തം ആശയക്കുഴപ്പത്തിലാക്കുന്ന ഈ വിഷയത്തെ തികച്ചും തുറവിയോടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ബൈബിൾ അധിഷ്ഠിതമായും സഭാപഠനങ്ങളുടെ പശ്ചാത്തലത്തിലും വിശകലനം ചെയ്യുന്ന അസുലഭ ഗ്രന്ഥം. നാനാവിധത്തിലുള്ള പൈശാചിക തന്ത്രങ്ങളിൽ നിന്ന് ശ്രദ്ധാപൂർവം സ്വയം മാറിനിൽക്കാനും മറ്റുള്ളവരെ അതിനു സഹായിക്കാനും...
സന്യാസവഴികളിൽ അനശ്വരമായ മുദ്രകൾ നൽകി കടന്നുപോയ വിശുദ്ധ ബനഡിക്ടിൻ്റെ ജീവിതകഥ. ദൈവത്തിൽ മാത്രം സന്തോഷം തേടിയ ആ ജീവിതത്തെ മനോഹരമായി വരച്ചിടുകയാണ് ഗ്രന്ഥം. മഹാനായ വിശുദ്ധ ഗ്രിഗറിയുടെ തൂലികയിലാണ് ഇത് വിരചിതമായത്. ഒരു പുണ്യജീവിതത്തെ അടയാളപ്പെടുത്തുന്നത് പുണ്യചരിതനായ മറ്റൊരു വ്യക്തിയാണെന്നത് ഗ്രന്ഥത്തിൻ്റെ ശ്രേഷ്ഠത വർദ്ധിപ്പിക്കുന്നു. "Visudha Benedict-jeevithavum Athbuthangalum" tells the life story of St. Benedict, who left a lasting mark on religious life....
രക്തസാക്ഷിത്വം സഭയെ ഇല്ലാതാക്കുകയല്ല കൂടുതൽ ഊർജസ്വല യാക്കുകയത്രേ ചെയ്യുന്നത്. തെർത്തുല്യൻ കുറിച്ചിരിക്കുന്നതുപോലെ "രക്തസാക്ഷികളുടെ ചുടുനിണം സഭാതരുവിന് വളക്കൂറുള്ള നിലമാണ്." സഭയുടെ വിളിയുടെ ഭാഗവും സാക്ഷ്യത്തിൻ്റെ മകുടവുമാണ് രക്തസാക്ഷിത്വം. ആത്മീയയാത്രയിൽ കരുത്തും ബലവും നൽകാനും സ്വർഗീയപ്രത്യാശയിൽ ജീവിതമുറപ്പിക്കാനും സഹായിക്കുന്നതാണ് ഈ ഗ്രന്ഥം. ഈവിധം അനുഗ്രഹപ്രദമായ ഒരു ഗ്രന്ഥം രചിച്ച ജെയിംസച്ചന് ഹൃദയപൂർവം അനുമോദനങ്ങൾ അറിയിക്കുന്നു. ഇതിൻ്റെ എല്ലാ വായനക്കാർക്കും ദൈവാനുഗ്രഹങ്ങൾ നേർന്നുകൊള്ളുന്നു. Martyrdom does not destroy the Church;...
നെച്ചിക്കാട്ടച്ചൻ്റെ തൂലികയിൽ പിറവിയെടുത്ത പുതിയ ഗ്രന്ഥമാണ് 'കഥകളും കാര്യങ്ങളും'. വിശ്വസാഹിത്യത്തിൻ്റെ സപ്ത സാഗരങ്ങളിലേക്കും നീങ്ങുന്ന വായനാവൈഭവമാണ് അദ്ദേഹത്തിൻ്റെ രചനകളുടെ കരുത്ത്. കണ്ടെത്തുന്ന മുത്തുകളെ കാലത്തിൻ്റെ ചുവരെഴുത്തുകളിൽ ഉരച്ചു പതംവരുത്തി അവതരിപ്പിക്കുമ്പോൾ അവയ്ക്കു കൈവരുന്ന ശോഭ വിവരണാതീതമാണ്. വിശ്വസാഹിത്യത്തോളം വില നമ്മുടെ മുന്നിൽ നടക്കുന്ന അനുദിനാനുഭവങ്ങൾക്കുമുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് ഈ ഗ്രന്ഥത്തിലെ ഒട്ടനവധി ചിന്തകൾ പിറവിയെ ടുത്തിരിക്കുന്നത്. "Kadhakalum Karyangalum" is a new book written by Fr....
“ക്രിസ്തു സഭയുടെ യഥാർത്ഥ സമ്പത്തായി മാറുന്നില്ലെങ്കിൽ അവൾ നിശ്ചയമായും വന്ധ്യയായിരിക്കും. ക്രിസ്തു യഥാർത്ഥ നിർമ്മാതാവും ക്രിസ്തുവിൻ്റെ ആത്മാവ് ശക്തികേന്ദ്രവുമാകുന്നില്ലെങ്കിൽ സഭയുടെ പടുത്തുയർത്തലുകൾ നാശകൂമ്പാരമായി ഭവിക്കും. സഭ ക്രിസ്തുവിൻ്റെ തിരുമുഖത്തിൻ്റെ അനന്യമായ കാന്തിയെ ധ്യാനിക്കുന്നില്ലെങ്കിൽ അവൾ പ്രഭാപൂർണയായിരിക്കുകയില്ല. ക്രിസ്തുവാകുന്ന സത്യത്തെ പ്രഘോഷിക്കുന്നില്ലെങ്കിൽ അവളുടെ പ്രബോധനം വെറും നുണയായി മാറും. ക്രിസ്തുവിൻ്റെ ശൂന്യവത്കരണത്തിലല്ലാതെ മറ്റൊരിടത്തും അവൾക്ക് മഹത്വം കാണാനാവുകയില്ല. അവൾ ക്രിസ്തുവിൻ്റെ കൂദാശയായിരിക്കുന്നില്ലെങ്കിൽ അവൾ ഒന്നുമല്ലാതായിത്തീരുന്നു." If Christ does not...
The true story of a highly paid Hollywood actress' journey to be a cloistered nun. This powerfully honest book will be one of the most unusual and inspirational book which you have ever read. Mother Dolores makes you laugh, makes you cry and most of all makes you think. വലിയ...
അപകടവഴികളിൽ അലയാനുള്ളതല്ല മനോഹരമായ ഈ ജീവിതമെന്നു ഓർമിപ്പിക്കുന്നു ഗ്രന്ഥകാരൻ. ചെറുപ്പത്തിൻ്റെ നാളുകളിൽ തേടിയെത്തുന്ന കെണികളും ചതിക്കുഴികളും നിരവധി. അന്വേഷണാത്മകപഠനങ്ങളിലൂടെ സ്വാംശീകരിച്ച ചിന്തകൾ പുതുതലമുറക്കുള്ള നേർവഴികളായി രേഖപ്പെടുത്തുകയാണ് ഇവിടെ. The author reminds us that life is precious and should not be wasted on dangerous paths. Young people often face many temptations and traps. Analyzing from careful study and research,...
പരിശുദ്ധ കുർബാനയർപ്പണത്തിൻ്റെ തികച്ചും ജീവിതബന്ധിയും പ്രായോഗികവുമായ വ്യാഖ്യാനം. ആഴമാർന്ന ദൈവസ്നേഹാനുഭവത്തിൽ നിന്നുരുത്തിരിയുന്ന ആസ്വാദ്യതയും സ്വാധീനശക്തിയുമുളവാക്കുന്ന മനോഹരമായ ഹൃദയമൊഴികൾ. "Amarthyathayude Appam" is a practical and life-related explanation of the Holy Eucharistic celebration. It contains beautiful and heartfelt reflections that come from a deep experience of God’s love. These reflections are meant to be both meaningful...
അറിവിൻ്റെ പെരുപ്പത്തിൽ നാം അറിഞ്ഞിരിക്കേണ്ട പലതും അറിയാതെ പോകുന്നു. വലിയ കാര്യങ്ങളിൽ അറിവും പാണ്ഡിത്യവും നേടിയിട്ടും ചെറിയ കാര്യങ്ങളിൽ അറിവില്ലാത്തതിനാൽ ജീവിതത്തിൽ പരാജയപ്പെട്ടു പോകുന്നു. അറിവിനെ അനുഭവമാക്കി മാറ്റാനും പ്രായോഗിക ജീവിതത്തെ മെച്ചപ്പെട്ടതാക്കിത്തീർക്കാനും സഹായിക്കുന്ന ഉജ്ജ്വലകൃതി. In the abundance of knowledge, we often fail to recognize many things we should know. Even after gaining knowledge and expertise in major matters,...
Regular price
Rs. 160.00
Regular price
Rs. 160.00
Sale price
Rs. 160.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.