Explore the best Catholic books at Sophia World, including Catholic prayer books, devotional books, spiritual books, Bible study books, and inspiring Christian books. Find meaningful books to deepen your faith and spiritual life.
ഏകദേശം ഒന്നേകാൽ നൂറ്റാണ്ടുമുൻപ് കേരളത്തിലെ ഒരു കുഗ്രാമത്തിൽനിന്ന് ഒരു വൈദികവിദ്യാർത്ഥി ഉന്നതപഠനത്തിനായി റോമിലേക്ക് പോകുന്നു ഒപ്പം മറ്റ് മൂന്നുപേരും. ആ നാലു ബാലന്മാരുടെ യാത്രയിലൂടെ, "ചതുബാലായനചരിത"ത്തിലൂടെ അന്നത്തെ കേരളസഭയുടെയും റോമിൻ്റെയും സാമൂഹിക, സാംസ്ക്കാരികചിത്രം അത്യന്തം മിഴിവോടെ തെളിഞ്ഞുവരുന്നു; ഒപ്പം, വികസ്വരമായ മലയാളഭാഷയുടെ ഒരു കാലഘട്ടത്തിൻ്റെ സവിശേഷമായ ശൈലിയും. മലയാളത്തിലെ ഏതു സഞ്ചാര സാഹിത്യകൃതിയോടും കിടപിടിക്കുന്ന ഈ സമുന്നതഗ്രന്ഥം ഇന്നും ഏതു പുസ്തകശേഖരത്തിനും മുതൽക്കൂട്ടാകുന്നു. About 125 years ago, a...
മതങ്ങളുടെ അവിഭാജ്യഘടകങ്ങളാണ് ദൈവവിശ്വാസവും അരാധനയും. അവ സഹോദരസ്നേഹമായി പരിണമിക്കുന്നില്ല എന്നതാണ് മതങ്ങൾക്കെതിരെ നിലനിൽക്കുന്ന വലിയ ആരോപണം. വികലമായ വിശ്വാസവും അതിൽ നിന്നുത്ഭവിക്കുന്ന തെറ്റായ ആരാധനാരീതിയുമാണ് ഇത്തരം ആരോപണങ്ങളെ ക്ഷണിച്ചുവരുത്തുന്നത്. അന്യവൽക്കരിക്കപ്പെട്ട മനുഷ്യനിൽനിന്ന് യഥാർത്ഥ മനുഷ്യനിലേക്കുള്ള തിരിച്ചുവരവിന് ദൈവവിശ്വാസം എങ്ങനെ സഹായിക്കുന്നു എന്ന് ഈ ഗ്രന്ഥം പ്രതിപാദിക്കുന്നു. ഈ തിരിച്ചുവരവ് യാഥാർത്യമാകുമ്പോൾ ദൈവവിശ്വാസം സാമൂഹ്യപ്രതിബദ്ധതയായി പരിണമിക്കുന്നു. Faith in God and worship are important parts of religions. A...
മലബാറിലെ കുടിയേറ്റ ജനതയുടെ വലിയൊരു സമൂഹത്തെ ദീർഘകാലം ആത്മീയ ഭൗതിക വളർച്ചയുടെ പാതയിൽ കൈപിടിച്ചു നടത്തിയ വിശ്വസ്തനായ ഒരിടയൻ്റെ സന്ദേശങ്ങൾ. വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ടതെങ്കിലും ഇന്നും പ്രസക്തി നഷ്ടപ്പെടാത്ത ഒട്ടനവധി പാഠങ്ങൾ ഇത് കേരളസഭയ്ക്ക് ആകമാനം നല്കുന്നു. വിരമിച്ചുവെങ്കിലും വിശ്രമിക്കാത്ത ഒരു യഥാർത്ഥ ഇടയൻ്റെ അനുഗൃഹീത തൂലികയില്നിന്നുതിർന്ന മുത്തുമണികൾ. "Edayamozhikal" is a collection of messages from a faithful shepherd who guided the migrant communities...
ദൈവത്തിൻ്റെ സന്ദേശങ്ങളും സഹായവും ഭൂമിയിലെത്തിക്കുന്ന. ഓരോ വ്യക്തിക്കും ദൈവികസംരക്ഷണം ഉറപ്പിക്കുന്നു, എപ്പൊഴും ദൈവത്തിൻ്റെ മുഖം ദർശിച്ചുകൊണ്ടിരിക്കുന്ന മാലാഖമാരെക്കുറിച്ച് സുവിശേഷം വളരെ വ്യക്തമായി നമ്മോട് പറയുന്നുണ്ട്. ഈ യാഥാർത്ഥ്യത്തെ കൊച്ചുമനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കാൻ കുട്ടികളെ നായകരാക്കിയുള്ള ഒരു കൊച്ചുനോവൽ. കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള 'ക്രിസ്റ്റീൻ' ശുശ്രൂഷയിലൂടെ നിരവധി ജീവിതങ്ങളിൽ ഗുണപരമായി ഇടപ്പെട്ട ലിഷ സന്തോഷിൻ്റെ മികച്ച കൃതി. The Gospel clearly teaches that angels bring God's messages and help to...
ഭാഗ്യം; അങ്ങേർ പുറംതിരിഞ്ഞുനിന്ന് പാവലിനു തടമെടുക്കുകയാണ്. ഹോ, കയ്പ്പുള്ള സാധനം! ഇത്ര കഷ്ടപ്പെട്ട് ഇതൊക്കെ എന്തിനാ അങ്ങേർ ഉണ്ടാക്കുന്നത്? അവനു നീരസം തോന്നി. അങ്ങനെ മത്തായിച്ചേട്ടൻ്റെ വിയർത്തൊലിക്കുന്ന പുറം നോക്കിക്കൊണ്ടിരുന്നപ്പോഴാണ് അകലെ തോട്ടത്തിൻ്റെ കവാടം കണ്ണിൽപെട്ടത്. പിന്നെയവൻ വൈകിയില്ല; ഉന്തുവണ്ടിയിൽ നിന്നിറങ്ങി ഒറ്റയോട്ടം. കരിയില അനങ്ങുന്ന ശബ്ദം കേട്ട് മത്തായിച്ചേട്ടൻ തിരിഞ്ഞുനോക്കി. അതാ, കള്ളമുയൽ ഓടിപ്പോകുന്നു. അവനാകട്ടെ, ഒരു നിമിഷം പോലും നിന്നില്ല. ഓടടാ, ഓട്ടം. കുഞ്ഞുങ്ങളിൽ നന്മയുടെ അംശം...
തിരുഹൃദയഭക്തി ലോകമെങ്ങും പ്രചരിപ്പിക്കാൻ എല്ലാ വിധത്തിലും അക്ഷീണം പ്രയത്നിച്ച ഫാദർ മത്തേവൂസ് ക്രൗളി എന്ന ലാറ്റിനമേരിക്കൻ മിഷനറിശ്രേഷ്ഠന് എരിയുന്ന വിശ്വാസത്തോടും അടങ്ങാത്ത പ്രേഷിതതീക്ഷ്ണതയോടുംകൂടി രചിച്ച ലോകപ്രസിദ്ധ ആത്മീയക്ലാസിക് സോഫിയാ ബുക്സ് അഭിമാനപൂർവം വീണ്ടും അവതരിപ്പിക്കുന്നു Sophia Books is proud to present once again this world-renowned spiritual classic, written by Fr. Mateo Crawley, a distinguished Latin American missionary. With deep faith...
കഥകളുടെയും സാരോപദേശങ്ങളുടെയും വെളിച്ചത്തിൽ ജീവിതത്തെ സുന്ദരമായി വീക്ഷിക്കുവാൻ വയനക്കാരെ പഠിപ്പിക്കുന്ന മനോഹരമായ കൃതി. ഇതിൽ ജീവിതത്തിൻ്റെ ഗന്ധമുണ്ട്. കഥയും കാര്യവുമുള്ള കുറിപ്പുകൾ . കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരം. "Chattal Mazhayum Ponveyilum" is a beautiful book that helps readers see life in a positive and meaningful way through stories and moral teachings. It contains the essence of real...
ക്രൈസ്തവജീവിതം വചനവെളിച്ചത്തിൽ ജീവിക്കേണ്ട ജീവിതമാണ്. വചനം ദൈവത്തിൻ്റെ മനസ്സാണ്. ആ മനസ്സ് മനുഷ്യരൂപം പ്രാപിച്ചതാണ് യേശുക്രിസ്തുവെന്ന നമ്മുടെ രക്ഷകൻ. അതുകൊണ്ട് യേശുക്രിസ്തുവിനെ അഥവാ വചനത്തെ കാണുന്നവൻ ദൈവത്തെ തന്നെയാണ് കാണുന്നത്. ഒരാളുടെ പ്രകൃതി അല്ലെങ്കിൽ സ്വഭാവം മനസ്സിലാക്കാൻ ആ വ്യക്തി ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും എന്താണെന്ന് മനസ്സിലാക്കിയാൽ മതിയല്ലോ. Christian life is a life that should be lived according to the light of God's...
കവിയും മനുഷ്യനുമെന്ന സഹവർത്തിത്തത്തിൻ്റെയും ജൈവലോകം തരുന്ന അപൂർവതകളുടെയും സമ്മേളനങ്ങൾ കോർക്കുന്ന വൈകാരിക പ്രപഞ്ചമാണ് 'മഴ നനയുന്ന വീട്' എന്ന കവിതാസമാഹാരത്തിൻ്റെ വായനാനുഭവം. വ്യക്തിയും ഉപരിലോകവും തമ്മിലുള്ള ചേർച്ചയും ചേർച്ചക്കുറവും ആഴങ്ങളിൽനിന്ന് പിടിച്ചെടുത്ത് ജീവിതവും കവിതയും തമ്മിലുള്ള ദൂരങ്ങളെ അറിയാൻ ശ്രമിക്കുന്നു റോളി സൈമൺ തൻ്റെ കവിതകളിലൂടെ. "Mazha Nanayunna Veedu" is an emotional experience. The collection brings together the poet’s personal life, human feelings,...
ജീവിതത്തിൽ ഒരു രൂപാന്തരം; ഗുണപരമായ ഒരു മാറ്റം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും വഴികാട്ടിയാകുന്ന പുസ്തകം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ച്, വൈവിധ്യമാർന്ന അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ആത്മീയ വ്യക്തിത്വത്തിൻ്റെ ഈ വാക്കുകൾക്ക് കാതോർക്കുമ്പോൾ നമ്മുടെ ജീവിതങ്ങളും നാമറിയാതെ പരിവർത്തനത്തിന് വിധേയമാകുന്നു. ലളിതമായ ഭാഷ, ഒപ്പം ആശയങ്ങളുടെ തെളിമയും ഗരിമയും ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു. "Jeevitha Roopanthareekaranathinte Rahasyam" is a guide for anyone who desires a real and...
അനുഭവത്തിൻ്റെ സത്യസന്ധതയും പ്രാർത്ഥനയുടെ തീക്ഷ്ണതയുമുള്ള ഈ ലേഖനങ്ങൾ എല്ലാ ജീവിതാന്തസ്സുകളിലുള്ളവർക്കും വഴികാട്ടികളാണ്. ദൈവവചനത്തിൻ്റെ ശക്തിയും പ്രായോഗിക മൂല്യവും ഇത്രയേറെ ബോധ്യപ്പെടുത്തുന്ന കൃതികൾ മലയാളത്തിലെ ആത്മീയ സാഹിത്യത്തിൽ കുറവായിരിക്കും. സുദീർഘമായ പ്രവാസജീവിതം നയിക്കുമ്പോഴും മലയാള മണ്ണിൻ്റെ മണവും ആത്മീയ കരുത്തും നഷ്ടപ്പെടുത്താതിരിക്കുക മാത്രമല്ല, സ്വജീവിതം ഒരു മാതൃകയാക്കി മാറ്റുകകൂടി ചെയ്യുന്നു ഇദ്ദേഹം. These articles are honest reflections based on personal experience and deep prayer, offering guidance...
കണക്കുകൂട്ടലുകളൊക്കെ തെറ്റി, പ്രത്യാശയുടെ നേരിയ കിരണം പോലുമണഞ്ഞ് സ്വയംഹത്യയുടെയോ വിഭ്രാന്തിയുടെയോ വക്കിലെത്തി നിൽക്കുന്നവർ ഏറിവരുന്ന ഈ ലോകത്തിൽ ഒരിക്കലും വറ്റാത്ത രക്ഷയുടെ ഉറവയായി ക്രിസ്തുവിനെയും അവിടുത്തെ ആത്മാവിനെയും അവതരിപ്പിക്കുന്ന പുസ്തകം. വിശ്വാസത്തിൽ വളരാൻ ഉപകരിക്കുന്ന കൃതി. "Vazhimuttiyavarkkoru Suvishesham" presents Christ and his Holy Spirit as the never-ending source of hope and salvation in a world where many people, after losing...
മനുഷ്യമനസ്സിൽ ഏറ്റവും ഉദാത്തമായ അനുഭൂതികൾ ജനിപ്പിക്കുന്നതും സ്ഥായിയായ മധുരസ്മരണകൾ അവശേഷിപ്പിക്കുന്നതും കുടുംബബന്ധങ്ങളാണ്. മനുഷ്യർക്ക് വേരുകൾ പ്രദാനം ചെയ്യുന്ന കുടുംബം ജീവിതത്തിൽ അനുഭവപ്പെടാനിടയുള്ള ഒട്ടേറെ പ്രശ്നങ്ങളുടെ മനശാസ്ത്ര വിശകലനമാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്. Family relationships bring some of the deepest joys in life and leave lasting, precious memories. The family gives people a sense of belonging and strong roots. When...
നീറുന്ന അനുഭവങ്ങളുടെ ഗത്സമനിയിൽ ജീവിതം കഴിച്ചുകൂട്ടാൻ വിധിക്കപ്പെട്ട, പ്രത്യാശയുടെ അന്തിമകിരണംപോലും അസ്തമിക്കുന്ന കാൽവരിയുടെ താഴ്വരയിൽ ഇടറിവീണുപോകുന്ന ജീവിതങ്ങളെ ക്രൈസ്തവമായ ഉയിർപ്പനുഭവത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ഉജ്ജ്വലകൃതി. സ്വന്തം ജീവിതം അഴിഞ്ഞില്ലാതാകുന്ന ഗോതമ്പുമണിയായി തിരിച്ചറിഞ്ഞ് കരുത്തേറിയ കതിരുകൾ പുറപ്പെടുവിക്കാൻ ആയിരങ്ങളെ സഹായിച്ച സ്റ്റെല്ല ബെന്നിയുടെ ആദ്യ പുസ്തകത്തിൻ്റെ പുനഃപ്രസിദ്ധീകരണം. "Ente Jeevitham Oru Baliyakki" this powerful work lifts up lives that are burdened with painful experiences and seem...
സ്നേഹത്തിൻ്റെ അനന്തസാധ്യതകളിലേക്കിറങ്ങിച്ചെന്ന് ജീവിതയാഥാർത്ഥ്യങ്ങളുടെ പച്ചപ്പുറങ്ങളിലൂടെ അനുവാചകനെ വഴിനടത്തുന്ന പുസ്തകമാണ് മനഃശാസ്ത്രപണ്ഡിതനായ ഡോ. സെബാസ്റ്റ്യൻ വടക്കേകൊട്ടാരമച്ചൻ്റെ "സ്നേഹത്തിൻ്റെ ഹൃദയത്തുടിപ്പുകൾ" വർഷങ്ങൾ പിന്നിട്ട അന്വേഷണങ്ങളിലൂടെയും ജീവിതബന്ധിയായ വർക്ക്ഷോപ്പുകളിലൂടെയും അച്ചൻ ആർജിച്ചെടുത്ത അറിവും അനുഭവങ്ങളും കോർത്തിണക്കിയ എഴുത്തുപുറങ്ങൾക്ക് അതുല്യമായ ചാരുതയുണ്ട്. "Snehathinte Hridhayathudippukal" by psychologist Dr. Sebastian Vadakkekottaram is a book that explores the endless possibilities of love and guides readers through the realities of...
ഈശോയോടുള്ള അത്യഗാധമായ സ്നേഹത്താൽ പ്രചോദിതയായ ഒരു പാവപ്പെട്ട പെൺകുട്ടി അവശരും അഗതികളുമായവർക്കായി സ്വന്തം ജീവിതം സമർപ്പിക്കുന്നു. തുടർന്ന് അസാധാരണമായ തീക്ഷ്ണതയോടെ പ്രവർത്തനമാരംഭിച്ച അവൾ ഒരു സന്യാസിനീസഭയ്ക്ക് രൂപം കൊടുത്തു ലോകമെമ്പാടും തൻ്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി സ്ഥാപനങ്ങളും ഭവനങ്ങളും പടുത്തുയർത്തി. Inspired by her deep love for Jesus, a poor young woman dedicated her life to serving the poor, the sick, and those in...
ഏതൊരു സൗഹൃദവും നിലനിന്നുപോരുന്നത് ചില അടിസ്ഥാനഘടകങ്ങളിലാണ്. ശ്രവണവും പരിഗണനയും കരുതലും ദയയും സ്നേഹവും പങ്കുവയ്ക്കലും ക്ഷമയും ഇതിലെ പ്രമാണങ്ങളാണ് ഇവയൊന്നും പാലിക്കാതെ, ഈ വാഴ്വിലെ ഒരു സൗഹൃദവും നിലനിർത്തി ക്കൊണ്ടുപോകാമെന്ന് ആരും വിചാരിക്കരുത്. ഉത്തമ സൗഹൃദത്തിൻ്റെ ഇരട്ടവരിപ്പാതകളിലൂടെ മഴയും വെയിലും പോലെ കൈകോർത്ത് നടന്നുനീങ്ങാനുള്ള ക്ഷണമാണ് ഈ കുറിപ്പുകൾ. Every friendship is built on a few important qualities. Listening, caring, kindness, love, sharing,...
പുതിയ നിയമത്തിലെ ഏറ്റവും നാടകീയമായ സന്ദർഭങ്ങളിലൊന്നാണ് സാവൂളിൻ്റെ പതനവും തുടർന്നുള്ള ആത്മീയ നവോത്ഥാനവും. ക്രിസ്ത്യാനികളെ മർദിക്കുന്നതിൽ ആനന്ദമനുഭവിച്ചിരുന്ന ആ യുവാവ് ക്രിസ്തുവിൻ്റെ തീക്ഷ്ണതയേറിയ അപ്പോസ്തോലനായി മാറിയ അത്യന്തം നാടകീയമായ സംഭവത്തിൻ്റെ മനോഹരമായ ആവിഷ്കാരമാണീ കൃതി. പൗലോസ് ശ്ലീഹാ തടവിൽ കഴിഞ്ഞിരുന്ന ഭവനത്തിൽ താമസിച്ചുകൊണ്ട് പൂർത്തിയാക്കിയ ഈ പൗളിൻ വർഷ സ്മാരകത്തില്നിന്നും വിശുദ്ധൻ്റെ ചൈതന്യം പ്രസരിക്കുന്നു. One of the most dramatic events in the New Testament is...
Regular price
Rs. 60.00
Regular price
Rs. 60.00
Sale price
Rs. 60.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.