ക്രൈസ്തവ സാഹിത്യത്തിലെ ശ്രേഷ്ഠകൃതികളിലൊന്നായി 'ദൈവനഗരം' പ്രകീർത്തിക്കപ്പെടുന്നു.പ്രസിദ്ധീകൃതമായ കാലംതൊട്ട് മാർപാപ്പമാർ, സഭാപണ്ഡിതർ, വിശുദ്ധർ തുടങ്ങി സാധാരണ വിശ്വാസികൾവരെ ഏവർക്കും പ്രിയങ്കരമായ ഒരു കൃതിയാണിത്. പരിശുദ്ധ അമ്മയുടെ ഭക്തർ ഈ കൃതിയെ വലിയ ആദരവോടെ കാണുന്നു.'ദൈവനഗരം' വായിക്കുമ്പോൾ അതു സഭയുടെ ഏറ്റവും ആഴമുള്ളതും കാതലായതുമായ ആധ്യാത്മികാനുഭവത്തിലേക്ക് ഒരു വഴികാട്ടിയായി അനുഭവപ്പെടും. ഏവർക്കും വായിച്ചറിയാൻ സാധിക്കുന്ന ഒരു സുവിശേഷഭാഷ്യം. അത് പരിശുദ്ധ അമ്മയുടെ വീക്ഷണത്തിൽ നിന്നാകുമ്പോൾ ആർദ്രത തുളുമ്പുന്ന അനുഭവമായി മാറുന്നു. ഗ്രന്ഥകർത്രിയായ അഗ്രേദായിലെ...
ശാലോമിൻ്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിൻ്റെ സാമ്പത്തിക രഹസ്യങ്ങൾ .പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ. ശാലോം ഓഫീസിൻ്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിൻ്റെ "Pralobhanangale Vida" Written during Shalom's Jubilee celebration, this autobiographical book by Benny Punnathara looks...
ആരാണ് അന്തിക്രിസ്തു? എന്താണ് അവൻ്റെ വ്യക്തിത്വത്തിൻ്റെ പ്രത്യേകതകൾ? ക്രിസ്തുവിനും സഭയ്ക്കും എതിരെയുള്ള അവൻ്റെ പ്രവർത്തനങ്ങളെ എങ്ങനെ തിരിച്ചറിയാം? ഒരുക്കമുള്ളവരായി ജീവിക്കുവാൻ വിശ്വാസിയെ പ്രാപ്തനാക്കുന്ന ഉജ്ജ്വലകൃതി. 150 വർഷങ്ങൾക്കുമുമ്പ് ഫ്രഞ്ച് ഭാഷയിൽ എഴുതപ്പെട്ട 'ദി മാറ്റർ ഓഫ് ആൻറ്റി ക്രൈസ്റ്റ്' എന്ന ഗ്രന്ഥത്തിൻ്റെ മലയാള വിവർത്തനം. Who is the Antichrist? What are the distinctive features of his character? How can we recognize his...
ജീവിതത്തിൻ്റെ നിർണായകനിമിഷങ്ങളിൽ ബൈബിളിലെ വിവിധ കഥാപാത്രങ്ങൾ ഹൃദയത്തിൽനിന്നും ഉയർത്തിയ പ്രാർത്ഥനകൾ നമ്മുടെയും പ്രാർത്ഥനകളാക്കിമാറ്റുന്ന അപൂർവഗ്രന്ഥമാണിത്. ഒരേ സമയംതന്നെ ബൈബിൾ പഠിക്കുവാനും ധ്യാനിക്കുവാനും പ്രാർത്ഥിക്കുവാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും. ഉൽപ്പത്തി മുതൽ വെളിപാട് വരെയുള്ള പുസ്തകങ്ങളിലെ പ്രാർത്ഥനകളെല്ലാം സമാഹരിച്ചിട്ടുള്ള ഈ ഗ്രന്ഥം നമ്മുടെ ആത്മീയജീവിതത്തെ ഉത്തേജിപ്പിക്കുന്ന വിശിഷ്ട കൃതിയാണ്. "Karthave Enne Orkaname" helps us make the heartfelt prayers of the Bible's characters our own...
ഓരോ ദിവസത്തെയും നന്ദിയോടെ ഓർക്കാനും ദൈവതിരുമുമ്പിൽ സമർപ്പിച്ച് പ്രാർത്ഥിക്കാനും ഉതകുന്ന സത്ചിന്തകളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഇത് വായിക്കുന്നവർക്ക് ലഭിക്കുന്ന സത്ചിന്തകൾ മനസ്സിലും ശരീരത്തിലും പുതിയ ഒരു പെന്തക്കുസ്ത അനുഭവം സമ്മാനിക്കും. "Dolci pensieri" consists of good thoughts that help readers remember each day with gratitude and offer it to God in prayer. The inspiring reflections gained from reading...
ജീവിതസായാഹ്നത്തിൽ, ഓർമകളുടെ പോക്കുവെയിലിൽ ഇരുന്ന് പുണ്യചരിതനായ ഒരു വൈദികൻ രേഖപ്പെടുത്തിയ അമൂല്യമായ കുറിപ്പുകളാണീ പുസ്തകത്തിൽ. നമ്മുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന, എല്ലാറ്റിനും ദൈവത്തിനു നന്ദിയർപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒട്ടനവധി അറിവുകളും അനുഭവങ്ങളും വ്യക്തികളും കടന്നുവരുന്ന അസാധാരണമായൊരു കൃതി. "Daivame Nandhi" contains valuable notes written by a holy priest in the evening of his life, while reflecting on memories of the past. It...
ആത്മീയചിന്തകൾ മനോഹരമായി മറ്റുള്ളവർക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരി. ദൈവസന്നിധിയിൽ നീതീകരിക്കപ്പെടേണ്ടതാണ് ഓരോ ജീവിതവുമെന്ന അടിസ്ഥാനതത്വത്തിൽ ഇഴ പാകിയ രചനകൾ, ബൈബിൾ അധിഷ്ഠിതവും സഭാത്മകവുമായ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതിൽ മികവും മിഴിവും പുലർത്തുന്ന ഗ്രന്ഥം. സമൂഹത്തെയും ലോകത്തെയും സൂക്ഷ്മമായി നോക്കിയതിലൂടെ എഴുതപ്പെട്ടതെന്നതും ഗ്രന്ഥത്തിൻ്റെ മൂല്യത വർധിപ്പിക്കുന്നു. ആഴമുള്ള വായനയും ആനന്ദം പകരുന്ന വായനയും സമ്മാനിക്കുന്ന എഴുത്ത്. "Deepthamam Vachasukal" the author presents spiritual thoughts in a clear and...
വീട്ടിലൊരു ലൈബ്രറി വായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...? ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം.. സോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം..... (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം...
വിശുദ്ധരാകുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കുള്ള കൈ പുസ്തകമാണ് ഇത്. കാരണം സാധാരണക്കാരനായ ഒരു വിശ്വാസി സഞ്ചരിക്കുന്ന ജീവിതപഥമാണ് ഇതിൽ അനാവരണം ചെയ്യപ്പെടുന്നത്. ആ യാത്രയിലെ കണ്ടെത്തലുകളുടെ അക്ഷരരൂപമാണിത്. വിശുദ്ധനാകണം എന്ന ആഗ്രഹത്തോടെ ജീവിതത്തെ ചിട്ടപ്പെടുത്തുവാൻ ആഗ്രഹിക്കുന്ന ഈ സാധാരണക്കാരൻ കണ്ടെത്തിയ സത്യങ്ങൾ ജീവിത ഗന്ധിയായി പറഞ്ഞു തരുന്നു. 'Snehamillenkil Njanonnumalla' for ordinary people who wish to become holy. It describes the life journey of a...
പക്ഷികളെയും മുഗങ്ങളെയും ചെടികളെയും കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് , ചിന്തോദ്ദീപകങ്ങളും ജീവിത ബന്ധിയുമായ സന്ദേശങ്ങൾ അവതരിപ്പിക്കുകയാണ് കഥാകൃത്ത് ഓർത്തിരിക്കാൻ പറ്റുന്ന ചെറിയ വാക്കുകളിലൂടെ അർത്ഥപൂർണ്ണമായ ജീവിതങ്ങൾ മഞ്ഞുതുള്ളി പറയുന്നത് മനോഹരമായി നമുക്ക് അനുഭവപ്പെടും . ചൈതന്യം പകരുന്ന ചിന്തകൾ പങ്കുവെക്കുന്ന മഞ്ഞുതുള്ളി എന്ന മുഖ്യ കഥാപാത്രം വായനക്കാരുടെ മനസ്സുകളിൽ തെളിഞ്ഞു നിൽക്കും . 'Manjuthulli part 2' tells meaningful stories by using birds, animals, and plants as...
ഏകദേശം ഒന്നേകാൽ നൂറ്റാണ്ടുമുൻപ് കേരളത്തിലെ ഒരു കുഗ്രാമത്തിൽനിന്ന് ഒരു വൈദികവിദ്യാർത്ഥി ഉന്നതപഠനത്തിനായി റോമിലേക്ക് പോകുന്നു ഒപ്പം മറ്റ് മൂന്നുപേരും. ആ നാലു ബാലന്മാരുടെ യാത്രയിലൂടെ, "ചതുബാലായനചരിത"ത്തിലൂടെ അന്നത്തെ കേരളസഭയുടെയും റോമിൻ്റെയും സാമൂഹിക, സാംസ്ക്കാരികചിത്രം അത്യന്തം മിഴിവോടെ തെളിഞ്ഞുവരുന്നു; ഒപ്പം, വികസ്വരമായ മലയാളഭാഷയുടെ ഒരു കാലഘട്ടത്തിൻ്റെ സവിശേഷമായ ശൈലിയും. മലയാളത്തിലെ ഏതു സഞ്ചാര സാഹിത്യകൃതിയോടും കിടപിടിക്കുന്ന ഈ സമുന്നതഗ്രന്ഥം ഇന്നും ഏതു പുസ്തകശേഖരത്തിനും മുതൽക്കൂട്ടാകുന്നു. About 125 years ago, a...
വാർദ്ധക്യം, വിരാമം, പ്രസാദം തുടങ്ങിയ താക്കോൽ വാക്കുകളിലൂടെ അന്തിച്ചെമപ്പിൻ്റെ ഉൾത്തളങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ “വെളിച്ചത്തിനെന്ത് വെളിച്ചം!"എന്ന് നിസ്സംശയം പറയാൻ കഴിയും വിധം ജീവിതം പ്രഭാപൂരിതമാകുന്നതറിയുന്നു. ഋതുക്കളെ നാം ഉൾകൊള്ളുന്നതുപോലെ വാർദ്ധക്യമെന്ന ജന്തുവിനെയും സ്വീകരിക്കുവാനും സ്നേഹിക്കുവാനും പ്രസാദപൂർണ്ണമാക്കുവാനും നാം പരിശീലിക്കേണ്ടിയിരിക്കുന്നു. "അന്തിച്ചെമപ്പ്" അങ്ങനെ ഋതുക്കളുടെ പുസ്തകമായി മാറുന്നു. വാർദ്ധകൃത്തിലേക്ക് വീണ്ടെടുക്കപ്പെടുന്ന, വസന്തത്തിൽ ആരംഭിച്ച് വസന്തത്തിൽ അവസാനിക്കുന്ന പുസ്തകം ഒരേ നേരത്ത് പ്രായോഗികവും ആത്മീയവുമായി നിലനിൽക്കുന്നു When we enter the deeper meaning of “Anthichemapp”...
പുതിയ നിയമത്തിലെ ഏറ്റവും നാടകീയമായ സന്ദർഭങ്ങളിലൊന്നാണ് സാവൂളിൻ്റെ പതനവും തുടർന്നുള്ള ആത്മീയ നവോത്ഥാനവും. ക്രിസ്ത്യാനികളെ മർദിക്കുന്നതിൽ ആനന്ദമനുഭവിച്ചിരുന്ന ആ യുവാവ് ക്രിസ്തുവിൻ്റെ തീക്ഷ്ണതയേറിയ അപ്പോസ്തലനായി മാറിയ അത്യന്തം നാടകീയമായ സംഭവത്തിൻ്റെ മനോഹരമായ ആവിഷ്ക്കാരമാണീ കൃതി. പൗലോസ് ശ്ലീഹാ തടവിൽ കഴിഞ്ഞിരുന്ന ഭവനത്തിൽ താമസിച്ചുകൊണ്ട് പൂർത്തിയാക്കിയ ഈ 'പൗളിൻ വർഷ സ്മാരക'ത്തിൽനിന്നും വിശുദ്ധൻ്റെ ചൈതന്യം പ്രസരിക്കുന്നു. One of the most dramatic events in the New Testament is...
യേശു ചെയ്ത നന്മകൾ എണ്ണിത്തീർക്കാൻ കഴിയാത്തത്രയാണ്. എന്നാൽ തനിക്കു ലഭിച്ച നന്മകളോ തനിക്കെതിരെ നടന്ന തിന്മകളോ അവൻ കണക്കുകൂട്ടി സൂക്ഷിച്ചില്ല. തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്ലാതെ സ്നേഹിക്കാൻ അവൻ മനുഷ്യരെ പഠിപ്പിച്ചു. ശത്രുക്കളെപ്പോലും സ്നേഹിക്കണമെന്നും നമ്മെ വേദനിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും അവൻ പഠിപ്പിച്ചു. പ്രതികാരത്തിൻ്റെ വഴിക്കുപകരം ക്ഷമയുടെ വഴിയാണ് അവൻ കാണിച്ചുതന്നത്. അതുകൊണ്ടുതന്നെ യേശുവിൻ്റെ സന്ദേശം രണ്ടായിരം വർഷങ്ങൾക്കു ശേഷവും പ്രസക്തമാണ്. Jesus did many good things throughout his life. But...
ദൈവസ്വരത്തിന് കാതോർത്തപ്പോൾ പൗലോസ് ശ്ലീഹായ്ക്ക് സ്വകാര്യവെളിപാടിലൂടെ സുവിശേഷം ലഭിച്ചു. (ഗലാ 1:12) സുവിശേഷത്തിൻ്റെ പൊരുളറിയാൻ കാതോർത്ത് കാത്തിരുന്നപ്പോൾ ഗ്രന്ഥകാരനു ലഭിച്ച ഉൾക്കാഴ്ചകളാണ് ഇതിലുള്ളത്. ദുഃഖത്തിൽ സാന്ത്വനവും മുറിവുകളിൽ സൗഖ്യവും രക്ഷയുടെ ആനന്ദവുമായി താൻ അനുഭവിച്ച ഈ ദർശനം അനുവാചകരുമായി പങ്കുവെക്കുകയാണ് ഇവിടെ ഒരിക്കലും ശിക്ഷിക്കാതെ നഷ്ടപ്പെട്ടതിനെ തേടി വന്നു സ്വന്തമാക്കുന്ന ക്രൂശിതൻ സ്നേഹച്ചൂടിനെ നെഞ്ചോടു ചേർക്കുന്ന ഒരു ധ്യാനാത്മകരചന. Just as Saint Paul received the Gospel through a...
Regular price
Rs. 170.00
Regular price
Rs. 170.00
Sale price
Rs. 170.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.