പുതിയ നിയമത്തിലെ ഏറ്റവും നാടകീയമായ സന്ദർഭങ്ങളിലൊന്നാണ് സാവൂളിൻ്റെ പതനവും തുടർന്നുള്ള ആത്മീയ നവോത്ഥാനവും. ക്രിസ്ത്യാനികളെ മർദിക്കുന്നതിൽ ആനന്ദമനുഭവിച്ചിരുന്ന ആ യുവാവ് ക്രിസ്തുവിൻ്റെ തീക്ഷ്ണതയേറിയ അപ്പോസ്തോലനായി മാറിയ അത്യന്തം നാടകീയമായ സംഭവത്തിൻ്റെ മനോഹരമായ ആവിഷ്കാരമാണീ കൃതി. പൗലോസ് ശ്ലീഹാ തടവിൽ കഴിഞ്ഞിരുന്ന ഭവനത്തിൽ താമസിച്ചുകൊണ്ട് പൂർത്തിയാക്കിയ ഈ പൗളിൻ വർഷ സ്മാരകത്തില്നിന്നും വിശുദ്ധൻ്റെ ചൈതന്യം പ്രസരിക്കുന്നു. One of the most dramatic events in the New Testament is...
സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ ആന്തരാർത്ഥങ്ങളിലേക്കുള്ള യാത്രയാണിത്. യേശു പഠിപ്പിച്ച പ്രാർത്ഥനയുടെ ആഴവും വ്യാപ്തിയും വരച്ചുകാട്ടാനുള്ള ഉദ്യമം. അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെയും വെളിച്ചത്തിൽ വചനത്തിൻ്റെ സഹായത്തോടെ നല്കിയിരിക്കുന്ന ഉൾകാഴ്ചകൾ പ്രാർത്ഥനാജീവിതത്തിൽ ആഴപ്പെടാൻ സഹായിക്കും. Abba is a journey into the deeper meaning of the prayer “Our Father in Heaven.” It seeks to reveal the depth and richness of the prayer taught...
പടങ്ങൾക്ക് നിറം കൊടുത്തും പാട്ടുപാടിയും കഥപറഞ്ഞും ബൈബിൾ പഠിക്കാൻ കൊച്ചു കുട്ടികൾക്ക് ഒരു സഹായി.
"Daivam Nammodukoode" a helpful book for small children to learn the Bible through coloring pictures, singing songs, and storytelling.
ക്രിസ്തു ഉയർത്തിപ്പിടിച്ച ഉന്നതമായ മൂല്യങ്ങളിലുള്ള ആഴമായ ബോധ്യവും വിശ്വാസവുമാണ് ഒരു ക്രിസ്തുശിഷ്യ എന്ന നിലയിൽ അവയ്ക്കുവേണ്ടി നിലകൊള്ളാനും ജീവാർപ്പണം ചെയ്യാനും സിസ്റ്റർ റാണി മരിയയെ പ്രചോദിപ്പിച്ചത്. ഇന്നു രാജ്യത്തിനകത്തും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും നിസ്വാർഥമായി ശുശ്രൂഷ ചെയ്യുന്ന ആയിരക്കണക്കിനു മിഷണറിമാരെ നയിക്കുന്നതും ഈ ബോധ്യം തന്നെ. Sister Rani Maria was inspired to stand for and even give her life for the values taught...
സാർവത്രിക സഭയുടെ തലവനായിരിക്കുമ്പോഴും ഒരു പാവപ്പെട്ട ഗ്രാമീണ വൈദികൻ്റെ ലാളിത്യം ഹൃദയത്തിൽ കാത്തുസൂക്ഷിച്ച ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയെക്കുറിച്ചുള്ള ആകർഷകവും സമഗ്രവുമായ ഗ്രന്ഥം. "Avante Peru Yohannan Ennanu" is an engaging and comprehensive book about Pope John XXIII. Even while serving as the leader of the universal Church, he kept in his heart the simplicity and humility...
ഒരിടത്തൊരിടത്തൊരിടത്ത്. ഒരു കൊച്ചു മിടുക്കിയുണ്ടായിരുന്നു. സ്നേഹം കൊണ്ട് ചുറ്റുപാടുകളെ കീഴടക്കി, നൻമകളുടെ വഴികളിൽ ഒരു പൂമ്പാറ്റയെപ്പോലെ അവൾ പറന്നു നടന്നു. അവൾക്ക് കൂട്ടായി ഒരു മാലാഖയുമുണ്ട്. കൊച്ചുകൊച്ചു സന്തോഷങ്ങളിലും സംശയങ്ങളിലും പരിഭവങ്ങളിലും മാലാഖ അവൾക്ക് കൂട്ടായി നിന്നു കുട്ടികളുടെ മനസ്സറിഞ്ഞ എഴുത്തുകാരി ലിഷ സന്തോഷിൻ്റെ തൂലികയിൽ ഇതൾ വിടർന്ന ഹൃദ്യമായ കഥകൾ. Once upon a time, there was a little smart girl. She won the...
ത്രസിപ്പിക്കുന്ന കഥകളുടെ ഒരു കലവറയാണ് ക്യാമ്പസ് . അവിടത്തെ അനുഭവങ്ങൾ വിദ്യാർത്ഥികൾ കാണുന്ന കണ്ണുകളിലൂടെ ആകണമെന്നില്ല ഒരദ്ധ്യാപകൻ കാണുന്നത്. ചിരിക്കാനും, ചിന്തിക്കാനും ചിലപ്പോൾ നെഞ്ചിൽ കല്ലു കയറ്റി വയ്ക്കാനും ഇടയാക്കുന്ന കഥകളാണിവ . അദ്ധ്യാപനം എങ്ങനേയും ഒഴിവാക്കാൻ വേണ്ടി എഞ്ചിനിയറായി ഇരുപത്തിനാലു വർഷം ഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്ത ഒരു വ്യക്തിയുടെ അനുഭവസാക്ഷ്യമാണിത് . അവസാനം അദ്ധ്യാപനമാണ് തൻ്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ ഭിന്നശേഷിക്കാരനായ ഒരദ്ധ്യാപകൻ്റെ ഓർമ്മക്കുറിപ്പുകളാണിവ . A...
കുട്ടികളെ വായനയുടെ ഉന്നതമായ ആത്മീയതലങ്ങളിലേക്ക് നയിക്കുന്ന രസകരമായ 29 കഥകളുടെ സമാഹാരമാണീ പുസ്തകം. വിശ്വാസമൂല്യങ്ങളും ഒപ്പം കലാപരമായ കെട്ടുറപ്പും സംയോജിക്കുന്ന ഈ കഥകൾ കുട്ടികളിൽ ഉയർന്ന ആസ്വാദനശേഷി ഉളവാക്കാൻ ഉപകരിക്കുമെന്നു തീർച്ച. 'യേശുവിൻ്റെ കണ്ണുകളിലൂടെ' എന്ന വിവർത്തന ഗ്രന്ഥത്രയത്തിലൂടെ ശ്രദ്ധേയയായ സേറാ ജോസ് നിരപ്പുകാട്ടിലിൻ്റെ നർമസൗന്ദര്യം നിറഞ്ഞ ഭാഷാശൈലി കുട്ടികൾക്കെന്നല്ല, മുതിർന്നവർക്കും ഈ പുസ്തകത്തെ പ്രിയപ്പെട്ടതാക്കുന്നു. "Urumbuchettante Bharananganam Yaathra" is a collection of 29 interesting stories...
കുട്ടികൾ ഏറെ മാറിയിരിക്കുന്നു. അവർ നേരിടുന്ന വെല്ലുവിളികളും. പേരന്റിംഗുമായി ബന്ധപ്പെട്ട പ്രസക്തമായ മനഃശാസ്ത്ര അറിവുകളും നിരീക്ഷണങ്ങളുമാണ് ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. കുട്ടികളുടെ വളർച്ച, വികാസം, പഠനസമ്മർദങ്ങൾ, വൈകാരിക പൊട്ടിത്തെറികൾ, ജനറേ ഷൻ ഗ്യാപ്പും ആശയവിനിമയ പ്രശ്നങ്ങളും, ലഹരി ഉപയോഗം, പ്രണയം, ഡിജിറ്റൽയുഗ പേരൻ്റിംഗ് വെല്ലുവിളികൾ എന്നിങ്ങനെ കാലികപ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന പുസ്തകം, പ്രായോഗികമായ പരിഹാരങ്ങളും മുന്നോട്ടു വെക്കുന്നു. Children have changed a lot, and so have the...
പ്രതിസന്ധികൾ എല്ലാവരുടെയും ജീവിതത്തിൽ കടന്നുവരാറുണ്ട്. എന്നാൽ അവ അവയിൽത്തന്നെ തിന്മയല്ല. അവയോടുള്ള നമ്മുടെ മനോഭാവമാണ് നിർണായകമാവുന്നത്. യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന വിപരീതാനുഭവങ്ങൾ നമ്മുടെ സ്വത്വത്തെ ഉരച്ചുനോക്കാൻ സഹായിക്കുന്നവയത്രേ. സർവജ്ഞാനിയായ ദൈവം ഈ വേദനാജനകമായ അനുഭവങ്ങൾ തൻ്റെ ജീവിതത്തിൽ അനുവദിച്ചതിന് ഒരു പദ്ധതിയുണ്ടെന്നും അത് തൻ്റെ നന്മയ്ക്കുവേണ്ടി മാത്രമാണെന്നും തിരിച്ചറിയുന്ന ഒരാൾ പ്രത്യാശയിൽ ദൈവത്തോട് ചേർന്നുനിൽക്കുന്നു. അവനെ ദൈവം ഒരിക്കലും കൈവിടുകയില്ല. തിന്മ അവൻ്റെ മനസിൽ വിതയ്ക്കുന്ന സർവഭയങ്ങളിൽനിന്നും ദൈവം അവനെ...
ആധ്യാത്മികതയ്ക്ക് ശരിയായ ദിശാബോധം പകരുന്ന രചനയാണ് "സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ" എന്ന ഗ്രന്ഥം. സ്വർഗത്തിൻ്റെ കയ്യൊപ്പ് ഈ ഗ്രന്ഥത്തിലുടനീളം ദൃശ്യമാണ്. പരിപൂർണ സ്നേഹത്തിൻ്റെ അഭ്യസനത്തിലൂടെ ആത്മാവ് സ്നേഹത്തിൽ പക്വത പ്രാപിക്കുന്നതും, ദൈവം ആത്മാവിൽ സ്നേഹം ചൊരിഞ്ഞ് സ്നേഹാഭിഷേകത്താൽ നയിക്കുന്നതും ആത്മാവ് സ്നേഹമായിത്തീർന്ന് ദൈവത്തോട് ഐക്യപ്പെടുന്നതും ത്രിവിധ ഘട്ടങ്ങളായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ആത്മീയ ജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്ക് മാർഗദീപമാണ്. അനേകം വിശുദ്ധരുടെ സ്നേഹസാക്ഷ്യങ്ങൾകൊണ്ട് സ്നേഹത്തിലുള്ള ആത്മാവിൻ്റെ ചുവടുവയ്പുകളെ അവതരിപ്പിക്കുന്നതിനാൽ വായനക്കാർക്ക് സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ അനായാസം...
കുട്ടികൾക്കും മുതിർന്നവർക്കും ഉപകാരപ്രദമാകുന്ന ദൈനംദിന ജീവിത യാഥാർത്ഥ്യങ്ങളെ പുൽകുന്ന കഥാസമാഹാരം.
This is a collection of stories based on everyday life. It offers meaningful lessons and is useful for both children and adults.
വചനത്തിൻ്റെ ആത്മീയരഹസ്യങ്ങളും വെളിപ്പെടുത്തിത്തരുന്ന ഈ വചന ഗ്രസ്ഥസാധന വിശുദ്ധ ഗ്രന്ഥത്തിലേക്കുള്ള ശക്തമായ ഒരു ഉൾപ്രവേശനത്തിനും വചനം ഹൃദയത്തിൽ സംഗ്രഹിക്കുന്നതിനും വലിയൊരു സഹായകമാകുമെന്ന് ഉറപ്പാണ്.
"Jeevante Vachanam Swanthamakkuvan",which reveals the spiritual truths and mysteries of the Word of God, will surely help readers enter deeply into the Holy Scriptures and keep God’s Word in their hearts.
അരനൂറ്റാണ്ടിലധികം കേരളസഭാജീവിതത്തിൽ അനന്യവും ഉദാത്തവുമായ ആത്മീയചലനമുണ്ടാക്കിയ വാമൊഴിയാണ് ഇപ്പോൾ വരമൊഴിയായി നമ്മുടെ മുമ്പിലെത്തുന്നത്. സൈന്യങ്ങളുടെ കർത്താവിനെക്കുറിച്ചുള്ള തീക്ഷ്ണതയാൽ ജ്വലിച്ച ഒരു കർമലീത്താ സന്യാസി നിർവഹിച്ച വചനസപര്യയുടെ രത്നച്ചുരുക്കമായ് ഈ ഗ്രന്ഥം നമ്മുടെ മുൻപിലെത്തുമ്പോൾ കാലപ്പഴക്കം വന്ന വിചിന്തനങ്ങളും ശൈലിയും എന്ന ചിന്തയേക്കാൾ കാലാതീതമായ ദർശനവും വ്യാഖ്യാനവും എന്ന കാഴ്ചപ്പാടാണുണ്ടാവുന്നത്. This written work brings to us what was once a powerful spoken message that created...
കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും നന്മയ്ക്കും ഭദ്രതയ്ക്കും നില നിൽപ്പിനും വളർച്ചയ്ക്കും വേണ്ടി ദൈവം നൽകിയിട്ടുള്ള വഴിയാണ് സന്താന പുഷ്ടി. 'ജീവൻ്റെ സമൃദ്ധിയെന്ന ഈ ഗ്രന്ഥം നമ്മെ ദൈവതിരുമനസ്സി നോട് അടുപ്പിക്കുന്നു. Children's are God's gift for the well-being, strength, growth, and future of families and society. "Jeevante Samridhi", helps readers understand God's plan for family life and draws them closer...
"33 നക്ഷത്രം മുതൽ ആകാശം വരെ" വെളിച്ചത്തിനുള്ള സങ്കീർത്തനങ്ങളാണ്. ജ്ഞാനികൾ തിരഞ്ഞുപോയ നക്ഷത്രത്തിൻ്റെ പൊരുൾ പറഞ്ഞാണ് മുപ്പത്തിമൂന്ന് അധ്യായങ്ങളുള്ള ഈ പുസ്തകം ആരംഭിക്കുന്നത്. വളരെവേഗത്തിൽ പരാമർശിച്ചു പോകുന്ന സുവിശേഷസൂചനകളിലേക്ക് ഫിൽസണച്ചൻ്റെ ശ്രദ്ധയും ധ്യാനവും ഏകാഗ്രമാകുന്നു. കരിയിലകൾക്കുമീതെ ലെൻസുയർത്തി സൂര്യവെളിച്ചംകൊണ്ട് അവയെ ആളിക്കത്തിക്കുന്നതുപോലെയാണത്. ഓരോ അധ്യായത്തിലും അസാധാരണ ചാരുതയുള്ള വെളിച്ചത്തിൻ്റെ ഉപാസനയുണ്ട്. "33 Nakshathram Muthal Akasham Vare" is a collection of reflections on the light of...
ക്രൈസ്തവ ജീവിതം പരിശുദ്ധ ത്രിത്വത്തിൻ്റെ കൂട്ടായ്മയിൽ കേന്ദ്രീകൃതമാണല്ലോ. ഈ കൂട്ടായ്മയുടെ ആഴങ്ങൾ അറിയുവാനും അതിൽ ജീവിക്കുവാനും വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികൾ. ഇക്കാര്യങ്ങൾ വരും തലമുറയ്ക്ക് കൈമാറണമെന്ന ഉൾബോധ്യത്തോടെയാണ് ബഹുമാനപ്പെട്ട ജോസ് പി. ചിറ്റിലപ്പിള്ളിയച്ചൻ 'ക്രൈസ്തവ ജീവിതം യേശുവിൻ്റെ ബലിജീവിതം'എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. തിരുവചനത്തിലൂടെയുള്ള ധ്യാനാത്മക തീത്ഥാടനമാണ് ഈ പുസ്തകത്തിൻ്റെ പൊതുസ്വഭാവം. ക്രൈസ്തവജീവിതത്തിൻ്റെ സമഗ്രതയിലേക്ക് വെളിച്ചം പകരുന്നതാണ് ഇതിലെ വിഷയാവതരണം. Christian life is centered on the communion of the...
നമ്മിൽ പലരും ഒരേ വിശ്വാസവുമായി ഒരേ വഴിയിലൂടെ ഓട്ടം തുടങ്ങിയവരാണല്ലോ. ചിലർ ട്രാക്കു മാറിയാണ് വേഗത്തിൽ ഓട്ടം തുടരുന്നത് എന്നു പറഞ്ഞുകൊടുക്കാൻ സ്നേഹം നമ്മെ നിർബന്ധിക്കുന്നു. നമ്മുടെ ജീവിതമാകുന്ന ഓട്ടത്തിൻ്റെ ഫിനിഷിംഗ് പോയിൻ്റ് മരണം ഏതു സമയത്തും ആകാം. അതുകൊണ്ട് വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും ബാറ്റൺ നഷ്ടപ്പെട്ടാൽ ഉടൻ തിരിച്ചെടുക്കണം. മാനസാന്തരം നീട്ടിവയ്ക്കരുത്. Many of us began our journey of faith together, following the same path....
Regular price
Rs. 50.00
Regular price
Rs. 50.00
Sale price
Rs. 50.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.