സി.റോസ് മേരി എഴുതിയ ഈ പുസ്തകം വായിക്കുന്നതുവഴി ക്രിസ്തുവിൻ്റെ കൂടുതൽ അറിയുവാനും അതുവഴി അവിടുത്തെ സമാധനവും ശാന്തിയും സൗഖ്യവും അനുഭവിക്കാനും സകലർക്കും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു .
"Amarthyathayude Divyaoushadham" written by Sr. Rose Mary, readers will come to know Christ more deeply and, through him, experience his peace, serenity, and healing in their lives.
മാതൃത്വത്തിൻ്റെ ധന്യതയിൽ മഹത്തായ ദൈവസ്നേഹം ചാലിച്ചുചേർത്ത് പുണ്യപൂർണതയുടെ ഉദാത്തമായ ജീവിത ചിത്രങ്ങൾ വരച്ചുചേർത്ത നിരവധി വിശുദ്ധകളാൽ ധന്യയാണ് കത്തോലിക്കാ സഭ. ആ ഉത്കൃഷ്ടഗണത്തില്നിന്ന് ഏതാനും മുത്തുകൾ വിശുദ്ധ മോനിക്കയെപ്പോലുള്ള അതിപ്രസിദ്ധർ മുതൽ റോസീനയെപ്പോലുള്ള അപ്രശസ്തരായവരെ... പുണ്യചരിതകളായ നിരവധി അമ്മമാർ. മാതൃത്വം ഒരു ഭാരമായിക്കരുതുന്ന അത്യാധുനിക തലമുറയ്ക്ക് ഉത്തമമാതൃകയാകുന്ന ഒരു വിശിഷ്ടകൃതി. The Catholic Church is blessed with many holy women who have beautifully lived lives...
ഈ ശക്തമായ പുസ്തകത്തിൽ, റോമിലെ പ്രശസ്തമായ ഭീകരാത്മാവു നീക്കം ചെയ്യുന്ന പുരോഹിതൻ തൻ്റെ സേവനകാലത്ത് സാത്താനോട് പോരാടി, ദുഷ്ടശക്തികളുടെ പിടിയിൽ കുടുങ്ങി വലിയ കഷ്ടത അനുഭവിക്കുന്ന ആളുകൾക്ക് ആശ്വാസം നൽകുന്നതിനായി നടത്തിയ അനേകം അനുഭവങ്ങളെക്കുറിച്ച് വിവരിക്കുന്നു. ഇത് യൂറോപ്പിൽ ബെസ്റ്റ് സെല്ലറായി മാറുകയും പലതവണ പുനഃപ്രസിദ്ധീകരണങ്ങളും പുതിയ പതിപ്പുകളും ലഭിക്കുകയും ചെയ്തിട്ടുണ്ട്. റോമിലെ മുഖ്യ ഭീകരാത്മാവു നീക്കം ചെയ്യുന്ന പുരോഹിതനായ ഫാ. ഗബ്രിയേൽ അമോർത്ത് നിരവധി വർഷങ്ങളായി നൂറുകണക്കിന് എക്സോർസിസങ്ങൾ...
ആനന്ദത്തിലേക്കുള്ള ഊടുവഴികളും പെരുവഴികളും വരച്ചിടുകയാണ് ഫാ.സ്റ്റാഴ്സൺ ഈ പുസ്തകത്തിൽ മനുഷ്യജീവിതത്തിൻ്റെ മൂർത്തവും അമൂർത്തവുമായ യാഥാർത്ഥ്യങ്ങളെ ആനന്ദവഴിയിൽ എങ്ങനെ പാഥേയമാക്കാമെന്നും അദ്ദേഹം കാണിച്ചുതരുന്നു. "Anandham", Fr. Starzon shows both the simple paths and the broader roads that lead to true joy. He explains how the visible and invisible realities of human life can be used as stepping stones...
മനുഷ്യജീവിതത്തിൻ്റെ ബാല്യവും കൗമാരവും യൗവനവും അതിൻ്റെതായ ചടുതലകളാൽ വ്യത്യസ്തങ്ങളാണ്. ദുഷ്ഫലമായ ചിന്തകൾ വെടിഞ്ഞ് സത്യവും നന്മയും നിറഞ്ഞ പാതയിലൂടെ മാത്രം മുന്നേറണമെന്നുള്ള ആശയങ്ങളാണ് ഓരോ കവിതകളിലും.അക്ഷരത്തെയും അറിവിനെയും ദൈവം നല്കിയ വരദാനമായിക്കണ്ട് സ്നേഹിക്കാനും നാം തല്പരരാകണം. മനസിൽ നിറയുന്ന സർവ ചിന്താഭാവങ്ങൾ ഈ കവിതകളിലൂടെ നിറഞ്ഞൊഴുകുന്നു. Childhood, adolescence, and youth are each unique stages of human life, with their own challenges and experiences....
സഹനവും മരണവുമെല്ലാം ദൈവപരിപാലനയുടെ അജ്ഞാത വഴികളാണെന്ന ഉത്തമബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴത്തിൽ പതിയും. സഹനത്തെക്കുറിച്ചുള്ള ആഴമേറിയ ആത്മീയ ദർശനങ്ങളാണ് സ്വന്തം അനുഭവത്തിലൂടെയും കണ്ടുമുട്ടിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഗ്രന്ഥകാരി വരച്ചുകാട്ടുന്നത്. "Anchappavum Randu Meenum" helps readers understand that suffering and even death can be mysterious paths within God's loving providence. Through her own experiences and the life stories of...
തൻ്റെ പൗരോഹിത്യ ജീവിതം പഠിപ്പിച്ച പാഠങ്ങൾ അക്ഷരങ്ങളിലൂടെ പൊതുസമൂഹത്തിനു മുന്പിൽ അവതരിപ്പിക്കുകയാണ് ഫാ.സിറിയക് കൊച്ചാലുങ്കൽ സി.എസ്.റ്റി, "അന്നേ നിനക്കെന്നെ ഇഷ്ടമായി" എന്ന ഗ്രന്ഥത്തിലൂടെ. ദൈവഹിതം പൂർത്തിയാക്കുക എന്നതാണ് ദൈവവിളി സ്വീകരിച്ചവരുടെ പ്രഥമമായ ദൗത്യമെന്ന് ഗ്രന്ഥകാരൻ നിസ്സംശയം പ്രഖ്യാപിക്കുന്നു. ദൈവം ചൊരിഞ്ഞ കൃപകൾ വ്യർത്ഥമാക്കാതിരിക്കാനുള്ള പ്രായോഗിക മാർഗ്ഗങ്ങളടങ്ങുന്ന ഈ പുസ്തകം അനേകരുടെ ജീവിതങ്ങൾക്ക് മാർഗ്ഗദീപമായി നിലകൊള്ളും. Fr. Syriac Kochalunkal CST shares the lessons he learned from his...
യേശുക്രിസ്തുവിൻ്റെ ജനനം സർവലോകത്തിനും ഉള്ള സന്തോഷത്തിൻ്റെ വാർത്തയെന്നാണ് ആട്ടിടയൻമാരോട് ദൈവദൂതൻ പറയുന്നത്. കർത്താവ് നമുക്കു നൽകുന്ന സന്തോഷവും പ്രതീക്ഷയും വെളിച്ചവും ജീവിതത്തിലേക്ക് പകർന്നു നൽകുവാൻ ഈ പുസ്തകം സഹായകരമാകുമെന്ന് ഞാൻ കരുതുന്നു. The angel told the shepherds that the birth of Jesus Christ was good news of great joy for all people. I believe this book will help readers...
വാർദ്ധക്യം, വിരാമം, പ്രസാദം തുടങ്ങിയ താക്കോൽ വാക്കുകളിലൂടെ അന്തിച്ചെമപ്പിൻ്റെ ഉൾത്തളങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ “വെളിച്ചത്തിനെന്ത് വെളിച്ചം!"എന്ന് നിസ്സംശയം പറയാൻ കഴിയും വിധം ജീവിതം പ്രഭാപൂരിതമാകുന്നതറിയുന്നു. ഋതുക്കളെ നാം ഉൾകൊള്ളുന്നതുപോലെ വാർദ്ധക്യമെന്ന ജന്തുവിനെയും സ്വീകരിക്കുവാനും സ്നേഹിക്കുവാനും പ്രസാദപൂർണ്ണമാക്കുവാനും നാം പരിശീലിക്കേണ്ടിയിരിക്കുന്നു. "അന്തിച്ചെമപ്പ്" അങ്ങനെ ഋതുക്കളുടെ പുസ്തകമായി മാറുന്നു. വാർദ്ധകൃത്തിലേക്ക് വീണ്ടെടുക്കപ്പെടുന്ന, വസന്തത്തിൽ ആരംഭിച്ച് വസന്തത്തിൽ അവസാനിക്കുന്ന പുസ്തകം ഒരേ നേരത്ത് പ്രായോഗികവും ആത്മീയവുമായി നിലനിൽക്കുന്നു When we enter the deeper meaning of “Anthichemapp”...
ആരാണ് അന്തിക്രിസ്തു? എന്താണ് അവൻ്റെ വ്യക്തിത്വത്തിൻ്റെ പ്രത്യേകതകൾ? ക്രിസ്തുവിനും സഭയ്ക്കും എതിരെയുള്ള അവൻ്റെ പ്രവർത്തനങ്ങളെ എങ്ങനെ തിരിച്ചറിയാം? ഒരുക്കമുള്ളവരായി ജീവിക്കുവാൻ വിശ്വാസിയെ പ്രാപ്തനാക്കുന്ന ഉജ്ജ്വലകൃതി. 150 വർഷങ്ങൾക്കുമുമ്പ് ഫ്രഞ്ച് ഭാഷയിൽ എഴുതപ്പെട്ട 'ദി മാറ്റർ ഓഫ് ആൻറ്റി ക്രൈസ്റ്റ്' എന്ന ഗ്രന്ഥത്തിൻ്റെ മലയാള വിവർത്തനം. Who is the Antichrist? What are the distinctive features of his character? How can we recognize his...
കമ്പ്യൂട്ടറുകളിലെന്നപോലെ ജീവിതസാഹചര്യങ്ങളിൽ നമ്മെയും താളം തെറ്റിക്കാൻ തക്കം പാർത്തിരിക്കുന്ന അനേകം വൈറസുകളുണ്ട്. ഇത്തരം വൈറസുകളെ നേരിടാൻ തിരിച്ചറിവ് അഥവാ വിവേകം എന്ന ആൻറി വൈറസിനെ ഒരുക്കി നിർത്താൻ സഹായിക്കുന്ന പുസ്തകം. Just as computers can be affected by viruses, our lives can also be disrupted by many hidden influences and challenges. This book helps you develop the "Antivirus" of...
ദൈവവുമായും മറ്റു മനുഷ്യരുമായും ഉള്ള ബന്ധങ്ങൾ തകർക്കുന്ന വിമർശനം എന്ന തിന്മയിൽ നിന്നും രക്ഷപ്പെടാനാഗ്രഹിക്കുന്നവർക്കുള്ളസുവിശേഷമാണ് ഈ ഗ്രന്ഥം. ആത്മീയമായി വളരുവാനും ശക്തിപ്രാപിക്കാനും ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഞാനീ ഗ്രന്ഥം ധൈര്യപൂർവ്വംശുപാർശ ചെയ്യുന്നു. "Anugrahavazhiye" offers a Gospel-centered message for those who want to overcome the harmful habit of criticism, which can damage our relationships with God and with other people. I...
ദൈവവചനം മനുഷ്യഹൃദയങ്ങളിൽ ലിഖിതമാകണം, ജീവിതത്തിലൂടെ പ്രകാശിതമാകണം, മറ്റൊരു ക്രിസ്തുവായി ഓരോ വ്യക്തിയും രൂപാന്തരപ്പെടണം. അങ്ങനെ ക്രിസ്തീയ കുടുംബങ്ങൾ വിശ്വാസത്തിൽ ആഴപ്പെടണമെന്ന തീക്ഷ്ണമായ ആഗ്രഹമാണ് ഈ പുസ്തക രചനയുടെ പ്രേരകശക്തി. "Aranu Christhyani" was written with a deep desire to help God's Word take root in people's hearts, shine through their daily lives, and transform each person to become...
മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ പ്രഥമ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ് ദൈവദാസൻ ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രഥമ ജീവചരിത്രം. അപ്പസ്തോലികമായ മലങ്കരസഭയുടെ അനന്യതയെ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ സാർവത്രിക സഭയുടെ പൂർണ കൂട്ടായ്മയിൽ ക്രിസ്തീയജീവിതം നയിക്കാമെന്ന് മലങ്കരസഭയ്ക്കും സാർവത്രികസഭയ്ക്കും ഒന്നുപോലെ ദൃഷ്ടാന്തം നൽകിയ സഭാദാർശനികൻ്റെ വേദനകളുടെയും അദ്ധ്വാനത്തിൻ്റെയും പരിശ്രമത്തിൻ്റെയും ചരിത്രം. Archbishop Servant of God Geevarghese Mar Ivanios, the first Metropolitan of the Malankara Syrian Catholic Church. It...
After experiencing the charismatic renewal, I have been de- voting more time on scripture reading. This helped me to know the Lord more intimately. In the present day situation, in the world around us, it is very difficult for a Christian to live a life based on Biblical teachings. However,...
പുരോഹിതശുശ്രൂഷ ഏകാഗ്രചിത്തതയോടെ ദൈവൈക്യത്തിൽ നിർവഹിക്കുവാൻ സഹായിക്കുന്ന ആത്മീയ ചിന്തകൾ, ദൈവവചനമാകുന്ന അമൂല്യ നിധിയിൽ നിന്ന് അടർത്തിയെടുത്ത് അവതരിപ്പിക്കുന്ന ലഘു ഗ്രന്ഥമാണ് ബഹു. ബോബിറ്റ് പൈമ്പിള്ളിക്കുന്നേൽ അച്ചൻ്റെ 'അർഹിക്കാത്ത കൃപ'. പ്രാർത്ഥാനാനിർഭരമായ ചിന്താസരണിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്. 'Arhikkatha Krupa' by Fr. Bobit Paimpillikkunnel is a short book of spiritual reflections drawn from the priceless treasure of God's word. It offers guidance for...
ആത്മീയ അജ്ഞതയുടെ എമ്മാവൂസിൽനിന്ന്, വിജ്ഞാനത്തിൻ്റെ യറുശലേമിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ശക്തമായ ഒരു വഴികാട്ടി ഇതിൻ്റെ താളുകൾ ഓരോന്നും പിന്നിടുമ്പോൾ ദൈവത്തോട് കൂടുതൽ അടുത്തുനിൽക്കുന്ന അനുഭവം നമുക്ക് ലഭിക്കുന്നു. "Arivinte Athunnatha Padavukal" is a strong guide for those who want to move from the Emmaus of spiritual ignorance to the Jerusalem of true knowledge. As we go through each...
അറിവിന്റെ പെരുപ്പത്തില് നാം അറിഞ്ഞിരിക്കേണ്ട പലതും അറിയാതെ പോകുന്നു. വലിയ കാര്യങ്ങളില് അറിവും പാണ്ഡിത്യവും നേടിയിട്ടും ചെറിയ കാര്യങ്ങളില് അറിവില്ലാത്തതിനാല് ജീവിതത്തില് പരാജയപ്പെട്ടു പോകുന്നു. അറിവിനെ അനുഭവമാക്കി മാറ്റാനും പ്രായോഗിക ജീവിതത്തെ മെച്ചപ്പെട്ടതാക്കിത്തീര്ക്കാനും സഹായിക്കുന്ന ഉജ്ജ്വലകൃതി. In the abundance of knowledge, we often fail to recognize many things we should know. Even after gaining knowledge and expertise in major matters,...
Regular price
Rs. 160.00
Regular price
Rs. 160.00
Sale price
Rs. 160.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.