ജീവിതം കാറ്റുപിടിക്കുമ്പോൾ പിടിച്ച് നിൽക്കാൻ ഒരു തണൽമരമെങ്കിലും വേണം... നിന്നെയും എന്നെയും ചേർത്ത് നിർത്തുന്ന ആത്മനിർവ്യതിയുടെ തണൽമരം. ആ മരച്ചുവട്ടിൽ അഭയം തേടുന്നവർ ജീവജലത്തിൻ്റെ അരുവിയും ചുടുചോരയുടെ ഉയിരും സ്വന്തമാക്കും. When life becomes difficult and stormy, we need at least one tree to give us shade and support a shelter of inner peace that brings you and me...
ക്രൈസ്തവ ജീവിതം പരിശുദ്ധ ത്രിത്വത്തിൻ്റെ കൂട്ടായ്മയിൽ കേന്ദ്രീകൃതമാണല്ലോ. ഈ കൂട്ടായ്മയുടെ ആഴങ്ങൾ അറിയുവാനും അതിൽ ജീവിക്കുവാനും വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികൾ. ഇക്കാര്യങ്ങൾ വരും തലമുറയ്ക്ക് കൈമാറണമെന്ന ഉൾബോധ്യത്തോടെയാണ് ബഹുമാനപ്പെട്ട ജോസ് പി. ചിറ്റിലപ്പിള്ളിയച്ചൻ 'ക്രൈസ്തവ ജീവിതം യേശുവിൻ്റെ ബലിജീവിതം'എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. തിരുവചനത്തിലൂടെയുള്ള ധ്യാനാത്മക തീത്ഥാടനമാണ് ഈ പുസ്തകത്തിൻ്റെ പൊതുസ്വഭാവം. ക്രൈസ്തവജീവിതത്തിൻ്റെ സമഗ്രതയിലേക്ക് വെളിച്ചം പകരുന്നതാണ് ഇതിലെ വിഷയാവതരണം. Christian life is centered on the communion of the...
രാത്രി വിരിയുന്ന പൂവിൻ്റെ സുഗന്ധമാണ് ക്രിസ്തുവിന്. അവനോട് ചേർന്നുനിന്നവരും അവൻ്റെ നെഞ്ചിൽ ഇടം കണ്ടെത്തിയവരും ആ സുഗന്ധം ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. കണ്ണുകൾ ഉയർത്തിനോക്കി ജീവിതം ക്രമീകരിക്കാൻ ആവശ്യപ്പെടുന്നതും വന്ന് പ്രാതൽ കഴിക്കാൻ പറയുന്നതും ക്രിസ്തു എന്ന സുഹൃത്ത് തന്നെയാണ്. ആ ക്രിസ്തുവിൻ്റെ ഹൃദയം തേടിയുള്ള യാത്രയും അവൻ്റെ ലാളിത്യവും അവൻ്റെ ഹൃദയാഹ്ലാദങ്ങളും അവൻ്റെ ഹൃദയനൊമ്പരങ്ങളും പങ്കുവെക്കുന്ന കുറിപ്പുകളുടെ സമാഹാരമാണിത്. Christ is described as having a fragrance like...
സകല മനുഷ്യർക്കും സമീപസ്ഥനായ കർത്താവിൻ്റെ കരുണാർദ്ര സ്നേഹത്തെയും രക്ഷാകരശക്തിയെയും അനുഭവിച്ചറിയുവാൻ വായനക്കാരനെ സഹായിക്കുന്ന ജീവിതഗന്ധിയായ മൂന്ന് നോവെല്ലകളാണ് ഈ പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്. ക്രിസ്തുവിനെ നോക്കിയവർ പ്രകാശിതരാകുകയും സുവിശേഷത്തിൻ്റെ ആനന്ദത്തിലേയ്ക്കും നവീന പ്രേഷിത ചൈതന്യത്തിലേയ്ക്കും വചനാധിഷ്ഠിത ആത്മീയചര്യയിലേയ്ക്കും ക്രമാനുക്രമം ഉത്ഥിതരാകുകയും ചെയ്യുന്നതിൻ്റെ ദൃഷ്ടാന്തങ്ങളാണ് ഇതിലെ ഒരോ കഥാപാത്രങ്ങളുടെയും ജീവിതങ്ങൾ പറഞ്ഞുതരുന്നത്. 'Christhudarsanam' contains three inspiring novellas that help readers experience the compassionate love and saving power...
ദൈവസ്വരത്തിന് കാതോർത്തപ്പോൾ പൗലോസ് ശ്ലീഹായ്ക്ക് സ്വകാര്യവെളിപാടിലൂടെ സുവിശേഷം ലഭിച്ചു. (ഗലാ 1:12) സുവിശേഷത്തിൻ്റെ പൊരുളറിയാൻ കാതോർത്ത് കാത്തിരുന്നപ്പോൾ ഗ്രന്ഥകാരനു ലഭിച്ച ഉൾക്കാഴ്ചകളാണ് ഇതിലുള്ളത്. ദുഃഖത്തിൽ സാന്ത്വനവും മുറിവുകളിൽ സൗഖ്യവും രക്ഷയുടെ ആനന്ദവുമായി താൻ അനുഭവിച്ച ഈ ദർശനം അനുവാചകരുമായി പങ്കുവെക്കുകയാണ് ഇവിടെ ഒരിക്കലും ശിക്ഷിക്കാതെ നഷ്ടപ്പെട്ടതിനെ തേടി വന്നു സ്വന്തമാക്കുന്ന ക്രൂശിതൻ സ്നേഹച്ചൂടിനെ നെഞ്ചോടു ചേർക്കുന്ന ഒരു ധ്യാനാത്മകരചന. Just as Saint Paul received the Gospel through a...
വയനാടൻ പശ്ചാത്തലത്തിൽ ആദിവാസികളുടെ ഇടയിൽ സംഭവിക്കുന്ന യാഥാർത്യങ്ങൾ അനുവാചകർക്ക് അനുഭവവേദ്യമാക്കുന്ന നോവലാണ് ചുടുമാളങ്ങളിലെ തീക്കാറ്റ്.
"Chudumalangalile Theekkatt" is a novel set in the Wayanad region. It vividly portrays the real-life experiences and struggles of the tribal communities, allowing readers to deeply connect with their lives and realities.
വാക്ക് അറിയുകയാണ് പ്രധാനം. വാക്കിലൂടെ വരിയെയും വരിയിലൂടെ കവിതയെയും അറിയുക. കവിതയെ മനസ്സിലാക്കാനുള്ള പ്രോസസിംങ് അങ്ങനെയാണ്. വായനക്കാരുടെ ഹൃദയത്തെ തൊടുന്ന വരികളാണ് ഇതിലുള്ളത്. ആർക്കെങ്കിലും ആരോടെങ്കിലുമൊക്കെ പറയാൻ തോന്നുന്ന വരികൾ. അങ്ങനെയാണ് എഴുതിയത് ചിരജ്ജീവിത്വം പ്രാപിക്കുന്നത്. ബെൻസി നക്ഷത്രയുടെ കവിതകൾക്ക് അതിനുള്ള യോഗമുണ്ട്. Understanding a poem begins with understanding its words. Through the words, we understand each line, and through the lines, we...
കുഞ്ഞുങ്ങളുടെ മനസ്സിൽ കഥകളുടെ മധുരം നിറച്ച എഴുത്തുകാരി സേറ ജോസ് വിവർത്തനം ചെയ്ത ക്ലാസിക് കഥകളാണിത്. ഭാവനയുടെ ചിറകിലേറുമ്പോഴും മൂല്യങ്ങളെ മുറുകെ പിടിക്കുന്ന അവതരണം. തലമുറകൾ പിന്നിടുന്ന ഈ കഥകളുടെ ലളിതസുന്ദരമായ പരിഭാഷ കുഞ്ഞുങ്ങൾക്ക് ആഹ്ളാദപൂർണ്ണമായ ഒരു വിരുന്നായി മാറുന്നു. "Chuvanna Thoppikkuttan" is a classic stories translated by zerah Jose, a writer who has filled children's hearts with the joy of...
'ക്ലാവ്ദിയ' ഭാവനാസമ്പന്നവും ചരിത്രഗന്ധിയുമായ കഥാവിഷ്ക്കാരമാണ്. വികാര തീവ്രതമുറ്റുന്ന രംഗാവിഷ്ക്കാരങ്ങളിലും, സുവിശേഷമൂല്യങ്ങളും ചരിത്രയാഥാർത്ഥ്യങ്ങളും കൈവിട്ടുപോകാത്ത രചനാവൈഭവം ഗ്രന്ഥകാരൻ്റെ ശ്രേഷ്ഠഗുണമാണ്. അനുവാചകഹൃദയങ്ങളെ ആഴമായി സ്പർശിച്ചു തരളിതമാക്കി ക്രിസ്തുദർശനത്തിൻ്റെ നടവഴികളിലേക്കെത്തിക്കുന്ന ആഖ്യാനരീതി നോവലിനെ വേറിട്ടതാക്കുന്നു. 'Claudia' is an imaginative novel with a rich historical background. Even in its emotionally powerful scenes, the author remains faithful to the values of the Gospel and to...
തൻ്റെ പ്രിയ കൂട്ടുകാരനായിരുന്ന ഈശോയോട് ചേർന്നിരുന്ന വാഴ്ത്തപ്പെട്ട കാർലോസ് അക്വിറ്റസിൻ്റെ ജീവിതത്തിലൂടെയുള്ള ഈ യാത്ര ഏറ്റവും മധുരതരവും പ്രചോദനാത്മകവും ആണെന്നതിലുപരി ഈ കാലഘട്ടത്തിലും എങ്ങനെ ഒരു വിശുദ്ധനായി ജീവിക്കാമെന്ന് കൂടി പഠിപ്പിക്കുകയാണ് ഈ പുണ്യാത്മാവിൻ്റെ ജീവിതം. The journey through the life of Blessed Carlo Acutis, who remained closely united with Jesus, his beloved friend, is both inspiring and uplifting. More...
അത്യപൂർവ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഷെസ്റ്റോക്കോവാ മാതാവിനെ മലയാളക്കരയ്ക്ക് പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഈ ചെറുഗ്രന്ഥം. ദൈവസ്നേഹത്തിലേക്ക് വലിച്ചടുപ്പിക്കുന്ന അനുഭവങ്ങൾ ഇതിലുണ്ട്. പരിശുദ്ധ അമ്മ നമ്മെ ഇത്രയധികം കരുതുമോ? നമ്മുടെ കാര്യങ്ങളിൽ ഇങ്ങനയെല്ലാം ഇടപെടുമോ? അമ്മയ്ക്ക് ഇത്ര ശക്തിയോ? എന്നെല്ലാം ഇത് നമ്മെ അതിയശ യിപ്പിക്കും. The miraculous Mother of Czestochowa to Malayalam readers. It contains inspiring experiences that draw people closer to God's love....
താൻ ജീവിക്കുന്ന കാലത്തിൻ്റെ ഭാഷയും സംസ്കാരവും ആകുലതകളും രാഷ്ട്രീയമായി വിശകലനം ചെയ്യുന്ന ഈ സമാഹാരത്തിലെ രചനകൾ മലയാള കഥാകഥനത്തിൻ്റെ പതിവുരീതികളെ തീർത്തും ഉല്ലംഘിക്കുന്നില്ലെങ്കിലും ധൈഷണീകമായ സത്യസന്ധത കൊണ്ട് സ്വയം നവീകരിക്കാൻ ശ്രമിക്കുന്നുണ്ട്. The writings in this collection analyze the language, culture, concerns, and politics of the time in which the author lives. Although these works do not completely break...
ദൈവകൃപയുടെ പ്രകാശത്തിൽ നടന്ന ഒരു ആത്മീയ ജീവിതയാത്രയെ അടുത്തറിയാൻ സഹായിക്കുന്ന ഈ പുസ്തകം വിശ്വാസികൾക്ക് ആത്മീയ പ്രചോദനവും പ്രത്യാശയും നൽകട്ടെ. ദൈവബന്ധത്തിൽ കൂടുതൽ ആഴപ്പെടാനും ക്രിസ്തുവിൻ്റെ സ്നേഹത്തിൽ വളരാനും സഭയോടും സമൂഹത്തോടും കൂടുതൽ ഉത്തരവാദിത്വത്തോടെ ജീവിക്കാനും ഈ ഗ്രന്ഥം വായനക്കാരെ പ്രേരിപ്പിക്കട്ടെ. ദൈവഹിതത്തിൻ്റെ അത്ഭുതകരമായ വഴികളിലൂടെ നടന്ന ഒരു ഇടയൻ്റെ ജീവിതസാക്ഷ്യം അനേകം ഹൃദയങ്ങളിൽ വിശ്വാസത്തിൻ്റെ പ്രകാശം തെളിയിക്കട്ടെ. This book helps readers understand a spiritual journey...
'ദൈവദാനം' വ്യക്തിപരമായ പ്രാർത്ഥനയിൽ ചൊല്ലാൻ അനുയോജ്യമായ മനോഹരവും ചെറുതുമായ പ്രാർത്ഥനകളുടെ സമാഹാരമാണ്. ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചതുമുതൽ, ഇതിലൂടെ നിരവധി സാക്ഷ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ പ്രാർത്ഥനകളിലൂടെ ദൈവം പലരെയും അനുഗ്രഹിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തതായി അനുഭവങ്ങൾ പങ്കുവെക്കപ്പെടുന്നു. വ്യക്തിപരമായ പ്രാർത്ഥനാജീവിതത്തിന് ഈ പുസ്തകം വളരെ സഹായകരമാണ്. പരിശുദ്ധാത്മാവിൻ്റെ പ്രചോദനത്താൽ ഈ പ്രാർത്ഥനകൾ സ്വീകരിച്ച ഫാ. ജോൺ പ്രശസ്തനായ സുവിശേഷപ്രസംഗകനും ആയിരങ്ങൾക്കായി സൗഖ്യശുശ്രൂഷകൾ നടത്തുന്ന വൈദികനുമാണ്. 'Daivadaanam' is a collection of...
ദൈവരാജ്യം നമ്മുടെ ഇടയിൽത്തന്നെയുണ്ടെന്ന യേശുവിൻ്റെ വാക്കുകൾ ജീവിതത്തിൽ യാഥാർത്ഥ്യമാക്കാൻ ഓരോരുത്തരും തങ്ങളുടെ ഭാഗം നിർവഹിക്കണം. ആത്മീയതയിൽ വളരുകയും സമൂഹത്തോടുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും സത്യത്തിനും നീതിക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ നാം ദൈവരാജ്യത്തിൻ്റെ സാക്ഷികളാകുന്നു. അങ്ങനെ ഓരോ വ്യക്തിയുടെയും ചെറിയ നന്മകൾ ഒന്നിച്ചുചേർന്നാൽ മനുഷ്യരാശിക്കായി കൂടുതൽ മനോഹരമായ ഒരു നവലോകം സൃഷ്ടിക്കാനാകും. ഈ പ്രതീക്ഷയോടെയാണ് ഈ ഗ്രന്ഥം വായനക്കാരുടെ മുന്നിൽ സമർപ്പിക്കുന്നത്. Jesus taught that the Kingdom of...
എല്ലാ വഴികളും അടഞ്ഞുപോകുമ്പോൾ സ്വർഗ്ഗം നിനക്കൊരു പുതുവഴി തുറന്നു തരുമെന്ന് ഓർമ്മിപ്പിക്കുന്ന കുറിപ്പുകളുടെ സമാഹാരം. പരിഭവമോ, പരാതിയോ, കണ്ണീരോ, വിഷാദമോ ഹൃദയത്തിൽ ഇനി സൂക്ഷിക്കേണ്ടതില്ല. അവൻ്റെ കരുണയുടെ കൂടാരത്തിലേക്ക് മിഴി പായിക്കുക എന്നതാണ് എൻ്റെയും നിൻ്റെയും പുണ്യവഴി . "Daivam Idapedunna Vazhikal" is a collection of reflections that reminds us that when all paths seem closed, heaven will open a new...
ദൈവം ഒരുക്കിയ സമ്മാനമാണ് ഈ ഗ്രന്ഥം. ജീവിതത്തിലെ നിരവധിയായ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളുടെ അന്തരംഗത്തിൽ നിന്നുയരുന്ന ചോദ്യങ്ങൾക്ക് ആത്മീയതയുടെ നിറക്കൂട്ടിൽ ഉത്തരം നൽകുന്നതാണിത്. ദൈവം കൈവിട്ടു എന്നും ജീവിതം വഴിമുട്ടി എന്നും നൊമ്പരപ്പെടുന്ന എല്ലാ ജീവിതങ്ങൾക്കും ഇത് ഒരു വഴിവിളക്കാണ്. ഇതിൽ ദൈവികജ്ഞാനത്തിൻ്റെ തെളിച്ചമുണ്ട്. ആശ്വാസത്തിൻ്റെ കതിരൊളിയുണ്ട്, കൃപയുടെ സ്പർശമുണ്ട്, ആന്തരികതയെ ഉണർത്തുന്ന അഭിഷേകമുണ്ട്, വിശുദ്ധിയുടെ സൗരഭ്യമുണ്ട്. പ്രത്യാശയുടെ കവാടം തുറന്നുതരുന്നതാണ് ഈ രചന. ആത്മീയ ജീവിതത്തിൽ വളരാൻ ആഗ്രഹിക്കുന്ന...
പടങ്ങൾക്ക് നിറം കൊടുത്തും പാട്ടുപാടിയും കഥപറഞ്ഞും ബൈബിൾ പഠിക്കാൻ കൊച്ചു കുട്ടികൾക്ക് ഒരു സഹായി.
"Daivam Nammodukoode" a helpful book for small children to learn the Bible through coloring pictures, singing songs, and storytelling.
Regular price
Rs. 40.00
Regular price
Rs. 30.00
Sale price
Rs. 40.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.