Explore the best Catholic books at Sophia World, including Catholic prayer books, devotional books, spiritual books, Bible study books, and inspiring Christian books. Find meaningful books to deepen your faith and spiritual life.
ക്രൈസ്തവ ജീവിതം പരിശുദ്ധ ത്രിത്വത്തിൻ്റെ കൂട്ടായ്മയിൽ കേന്ദ്രീകൃതമാണല്ലോ. ഈ കൂട്ടായ്മയുടെ ആഴങ്ങൾ അറിയുവാനും അതിൽ ജീവിക്കുവാനും വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികൾ. ഇക്കാര്യങ്ങൾ വരും തലമുറയ്ക്ക് കൈമാറണമെന്ന ഉൾബോധ്യത്തോടെയാണ് ബഹുമാനപ്പെട്ട ജോസ് പി. ചിറ്റിലപ്പിള്ളിയച്ചൻ 'ക്രൈസ്തവ ജീവിതം യേശുവിൻ്റെ ബലിജീവിതം'എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. തിരുവചനത്തിലൂടെയുള്ള ധ്യാനാത്മക തീത്ഥാടനമാണ് ഈ പുസ്തകത്തിൻ്റെ പൊതുസ്വഭാവം. ക്രൈസ്തവജീവിതത്തിൻ്റെ സമഗ്രതയിലേക്ക് വെളിച്ചം പകരുന്നതാണ് ഇതിലെ വിഷയാവതരണം. Christian life is centered on the communion of the...
തൃശൂർ അതിരൂപതയ്ക്കുവേണ്ടി തൂങ്കുഴിപിതാവു ചെയ്തകാര്യങ്ങൾ സമകാലീനചരിത്രമാണ്. എങ്കിലും മതസൗഹാർദ്ദവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പല നീക്കങ്ങളുടെയും വിശദാംശങ്ങൾ പലർക്കും അറിയാവുന്നതല്ല. തൃശൂർ പൂരം മുടക്കമില്ലാതെ നടക്കുന്നതിനായി പിതാവ് ഒരു ഇടയലേഖനം തന്നെ ഇറക്കിയതും അത് ദേവസ്വം ഭാരവാഹികൾ കോടതിയിൽ സമർപ്പിച്ചതും അതിൻ്റെകൂടി പിൻ ബലത്തിൽ അനുകൂലവിധി സമ്പാദിച്ചതും കേരളത്തിൻ്റെ സാംസ്കാരികചരിത്രത്തിലെതന്നെ ഒരു സുവർണ്ണ അധ്യായമാണ്. The work done by Archbishop Thoomkuzhy for the Archdiocese of Thrissur...
തൻ്റെ പ്രിയ കൂട്ടുകാരനായിരുന്ന ഈശോയോട് ചേർന്നിരുന്ന വാഴ്ത്തപ്പെട്ട കാർലോസ് അക്വിറ്റസിൻ്റെ ജീവിതത്തിലൂടെയുള്ള ഈ യാത്ര ഏറ്റവും മധുരതരവും പ്രചോദനാത്മകവും ആണെന്നതിലുപരി ഈ കാലഘട്ടത്തിലും എങ്ങനെ ഒരു വിശുദ്ധനായി ജീവിക്കാമെന്ന് കൂടി പഠിപ്പിക്കുകയാണ് ഈ പുണ്യാത്മാവിൻ്റെ ജീവിതം. The journey through the life of Blessed Carlo Acutis, who remained closely united with Jesus, his beloved friend, is both inspiring and uplifting. More...
എന്താണ് ബൈബിൾ (അത് എന്തല്ല).അത് എങ്ങനെയാണ് വ്യാഖ്യാനിക്കുക. മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തൻ്റെ ആഴമേറിയ ബൈബിൾ പരിജ്ഞാനം അതിനു സഹായകമാംവിധം വായനക്കർക്കായി "സ്നേഹവചനം" എന്ന ബൈബിൾ ഭാഷ്യത്തിലൂടെ പകർന്നു നൽകുകയാണ് ലേഖകൻ ബൈബിളിലെ ഓരോ ഗ്രന്ഥവും നന്നായി മനസ്സിലാക്കി സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതിന് അത്യാവശ്യമായ കാര്യങ്ങൾ ഓരോ ഗ്രന്ഥത്തോടും ബന്ധപ്പെടുത്തി അവതരിപ്പിച്ചിട്ടുള്ളത് ഇതിൻ്റെ മാറ്റ് കൂട്ടുന്നു. It is very important to understand what the Bible...
ഒരിടത്തൊരിടത്തൊരിടത്ത്. ഒരു കൊച്ചു മിടുക്കിയുണ്ടായിരുന്നു. സ്നേഹം കൊണ്ട് ചുറ്റുപാടുകളെ കീഴടക്കി, നൻമകളുടെ വഴികളിൽ ഒരു പൂമ്പാറ്റയെപ്പോലെ അവൾ പറന്നു നടന്നു. അവൾക്ക് കൂട്ടായി ഒരു മാലാഖയുമുണ്ട്. കൊച്ചുകൊച്ചു സന്തോഷങ്ങളിലും സംശയങ്ങളിലും പരിഭവങ്ങളിലും മാലാഖ അവൾക്ക് കൂട്ടായി നിന്നു കുട്ടികളുടെ മനസ്സറിഞ്ഞ എഴുത്തുകാരി ലിഷ സന്തോഷിൻ്റെ തൂലികയിൽ ഇതൾ വിടർന്ന ഹൃദ്യമായ കഥകൾ. Once upon a time, there was a little smart girl. She won the...
കണ്ടുപരിചയിച്ച വിശുദ്ധരുടേതുപോലുള്ള ആകർഷകത്വമില്ലാത്ത കുറച്ചുപേർ. കയ്പുനിറഞ്ഞ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ, നേടാനിരിക്കുന്ന വിശുദ്ധപദവിയൊന്നും അവരുടെ സ്വപ്നങ്ങളിലുണ്ടായിരുന്നില്ല. പക്ഷേ എല്ലാ സങ്കടങ്ങൾക്കുമപ്പുറം, ദൈവസ്നേഹത്തിൽ അവർക്ക് ആനന്ദം കണ്ടെത്താനായി. ആ സ്നേഹത്തിൻ്റെ ധന്യതയിൽ അതിക്രമങ്ങൾക്ക് മാപ്പുനല്കിയും തിരസ്കരണങ്ങൾക്ക് സ്നേഹം കൊണ്ട് മറുപടി കൊടുത്തും വലിയ സാക്ഷ്യമായി അവർ ഉയർന്നു. വിശുദ്ധിയിലേക്ക് ഉയരാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആ ജീവിതങ്ങളെ ഹൃദ്യമായ ഭാഷയിൽ പരിചയപ്പെടുത്തുകയാണ്. Not all saints were admired or recognized during...
ചാവറപ്പിതാവിൻ്റെ ജീവിതത്തെ സാധാരണക്കാർക്കു മനസ്സിലാകത്തക്ക രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ഗ്രന്ഥം ആദ്ധ്യാത്മിക ജീവിതവഴിയിൽ ഒരു മുതൽക്കൂട്ടാണ്.
" Njan Chavara" presents the life of Father Chavara in a simple and easy-to-understand. It helps ordinary people learn about his life and serves as a valuable guide for growing in spiritual life.
ഈശോയെ അത്രമാത്രം അടുത്ത് അനുകരിക്കുകയും അനുഗമിക്കുകയും ചെയ്ത അൽഫോൻസാമ്മ, തന്നെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതിക്ക് സ്വയം കീഴ്വഴങ്ങി. നമ്മുടെ ഉൾക്കണ്ണ് തുറക്കാനും സ്വയം നവീകരിച്ചു വിശുദ്ധി പ്രാപിക്കാനുള്ള ആഹ്വാനമാണ് ഈ ഗ്രന്ഥത്തിലൂടെ പരോക്ഷമായി നടത്തുന്നത്. St. Alphonsa followed Jesus very closely and surrendered herself completely to God's plan for her life. Through her example, "Snehapoorvam Alphonsamma" encourages readers to open their spiritual...
കുടുംബജീവിതത്തിൻ്റെ വൈവിധ്യമാർന്ന മേഖലകളെക്കുറിച്ച് നടത്തിയ പഠനങ്ങളിൽനിന്നും ഉരുത്തിരിഞ്ഞതാണ് ഈ ഗ്രന്ഥത്തിലെ ലേഖനങ്ങൾ. സത്യദീപം വാരികയിൽ തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ട ഈ രചനകൾക്ക് വായനക്കാർ നൽകിയ അകമഴിഞ്ഞ ആസ്വാദനങ്ങളും അഭിനന്ദനങ്ങളുമാണ് ഇവ പുസ്തകരൂപത്തിലാക്കാനുള്ള പ്രചോദനം. അനേകം കുടുംബനാഥൻമാർക്കും നാഥമാർക്കും ഏറെ പ്രയോജനകരമെന്നും പ്രായോഗികമെന്നും ബോധ്യപ്പെട്ട ആശയങ്ങൾ പുതിയ തലമുറയ്ക്കും ഗുണകരമായി ഭവിക്കട്ടെയെന്നാണ് എൻ്റെ പ്രാർത്ഥന. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും സ്വാഗതം. "Kudumjeevitham" is based on studies of different aspects of...
പൊട്ടിച്ചിരിപ്പിക്കുന്ന അനുഭവങ്ങൾ, കണ്ണ് നനയിക്കുന്ന സ്മരണകൾ, ജീവിതത്തിലെ നിരാശകളെ തീവ്ര പ്രയത്നത്തിലൂടെ തോൽപ്പിച്ച പ്രചോദിപ്പിക്കുന്ന ഓർമകൾ ഓർമകൾക്ക് ഉറക്കമില്ല! "Ormakalkku Urakkanilla" is a collection of unforgettable memories some that make you laugh, some that bring tears to your eyes, and others that inspire you by showing how life's disappointments can be overcome through determination and...
നന്മചെയ്തു കടന്നുപോയ ക്രിസ്തുവിൻ്റെ ജീവിതത്തിലൂടെയുള്ള ധ്യാനസഞ്ചാരമാണീ കൃതി. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കും അജ്ഞാനത്തിൽ നിന്ന് ജ്ഞാനത്തിലേക്കും നമ്മെ കൈപിടിച്ചു നയിക്കാൻ ക്രിസ്തു കൂടെയുണ്ടെന്ന അറിവ് ഇതിലെ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോൾ ഒരിക്കൽകൂടി നമ്മെ ഓർമപ്പെടുത്തുന്നു; ആശ്വസിപ്പിക്കുന്നു. ജീവിതത്തിൻ്റെ പ്രസാദപൂർണിമ ഓർമിക്കാൻ ഈ കൃതി സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. "Guruvam Yeshuvodoth" is a meditative journey through the life of Christ, who went about doing good. As...
ജീവിതത്തോടുള്ള മനോഭാവമാണ് നിൻ്റെ ജീവിതത്തിൻ്റെ ഉയരവും മഹത്വവും നിർണയിക്കുന്നത് എന്നു പറയാറുണ്ട്. ഉദാത്തമായ ജീവിത ദർശനവും വ്യക്തമായ ജീവിത ലക്ഷ്യവുമാണ് ജീവിതത്തിന് ആഴവും അർത്ഥവും നൽകുക. ജീവിതത്തെ ലാഘവത്തോടെ വീക്ഷിക്കാനും ഉപരിപ്ലവമായി ജീവിക്കാനും കഴിയും. നേരെ മറിച്ച് ദൈവം ദാനമായി നൽകിയതാണെന്നു മനസിലാക്കി ജീവിതത്തെ ഗൗരവമായി എടുക്കാനും ആഴത്തിൽ ജീവിക്കുവാനും സാധിക്കും. രണ്ടിലൊന്ന് സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട് മനുഷ്യന്. It is often said that your attitude towards life...
ഒരു കാലത്തിൻ്റെയും ദേശത്തിൻ്റെയും കഥ. ആത്മകഥ എന്നതിനേക്കാളുപരി ഒരു ദേശത്തിൻ്റെ, കാലത്തിൻ്റെ കഥ എന്ന നിലയിൽ ചരിത്രവും സംസ്ക്കാരവും കാലത്തിൻ്റെ കണ്ണാടിയിൽ പ്രതിഫലിച്ച കലാചരിത്ര ശോഭയുള്ള ചുവരെഴുത്തുകൾ ആണ് ആഖ്യാനഭാഷയിൽ ഈ ബൃഹത്ഗ്രന്ഥത്തിൽ സംഗ്രഹിച്ചിരിക്കുന്നത്. "Thedevum" is a story of a particular time and place. More than just an autobiography, it is the story of a land and an era. History,...
Regular price
Rs. 1,000.00
Regular price
Rs. 1,000.00
Sale price
Rs. 1,000.00
കത്തോലിക്കാ വിശ്വാസത്തിൻ്റെ അടിസ്ഥാന ശിലയായ ദിവ്യകാരുണ്യം ഇന്ന് കടുത്ത എതിർപ്പുകളും വെല്ലുവിളികളും നേരിടുകയാണ് . ശാസ്ത്രപുരോഗതിയുടെ പശ്ചാത്തലത്തിൽ, വിശുദ്ധ കുർബാനയിലെ ഈശോയുടെ സജീവസാന്നിധ്യത്തെയും ഗോതമ്പ് അപ്പത്തിൻ്റെ സത്താ പരിണാമത്തെയും പലരും നിഷേധിക്കുന്നു . അതേസമയം വൈദ്യശാസ്ത്ര പരീക്ഷണങ്ങൾ ദിവ്യകാരുണ്യത്തിലെ ഒരു പുരുഷഹൃദയത്തിൻ്റെ പേശികളെ കണ്ടെത്തുന്നു ! നൂറുകണക്കിന് അത്ഭുതങ്ങൾ ലോകമെമ്പാടും നടക്കുന്നു . ഈ അത്ഭുത ലോകത്തിലൂടെയുള്ള ഒരു പത്രപ്രവർത്തകൻ്റെ അന്വേഷണ സഞ്ചാരമാണീ പുസ്തകം . The Holy Eucharist,...
ആത്മീയ അജ്ഞതയുടെ എമ്മാവൂസിൽനിന്ന്, വിജ്ഞാനത്തിൻ്റെ യറുശലേമിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ശക്തമായ ഒരു വഴികാട്ടി ഇതിൻ്റെ താളുകൾ ഓരോന്നും പിന്നിടുമ്പോൾ ദൈവത്തോട് കൂടുതൽ അടുത്തുനിൽക്കുന്ന അനുഭവം നമുക്ക് ലഭിക്കുന്നു. "Arivinte Athunnatha Padavukal" is a strong guide for those who want to move from the Emmaus of spiritual ignorance to the Jerusalem of true knowledge. As we go through each...
ആധുനിക കാലഘട്ടത്തിലെ കത്തോലിക്കാ സഭയുടെ പ്രൗഢഗംഭീരമായ ശബ്ദങ്ങളിലൊന്നായ ഫുൾട്ടൻ ജെ. ഷീൻ തൻ്റെ പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും വലവീശിപ്പിടിച്ച, ഇന്നും പിടിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കൾ അനവധിയാണ്. മനസ്സിൻ്റെയും ബുദ്ധിയുടെയും ആത്മാവിൻ്റെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അത്ഭുതാവഹമായ ആ വാഗ്ധോരണിയാൽ നീഗ്രോകളും റെഡ് ഇന്ത്യക്കാരും മുതൽ ഹെൻറി ഫോർഡിനെപ്പോലുള്ള പ്രഗത്ഭർവരെ തിരുസഭയിലേക്ക് ആകൃഷ്ടരായി. ആ മഹാപ്രേഷിതൻ്റെ തെരഞ്ഞെടുത്ത ചില റേഡിയോ പ്രഭാഷണങ്ങൾ അടങ്ങിയ ഈ പുസ്തകവും മലയാളികളുടെ ആത്മീയതയെ ഏറെ സ്വാധീനിക്കാൻ പോന്നതാണ്. One of...
സഹനവും മരണവുമെല്ലാം ദൈവപരിപാലനയുടെ അജ്ഞാത വഴികളാണെന്ന ഉത്തമബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴത്തിൽ പതിയും. സഹനത്തെക്കുറിച്ചുള്ള ആഴമേറിയ ആത്മീയ ദർശനങ്ങളാണ് സ്വന്തം അനുഭവത്തിലൂടെയും കണ്ടുമുട്ടിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഗ്രന്ഥകാരി വരച്ചുകാട്ടുന്നത്. "Athbuthangal Rachicha Novenaprartanakal" helps readers realize that suffering and death can be hidden parts of God's plan and care. Through her own experiences and the stories of people...
ദൈവകൃപയെക്കുറിച്ച് തികച്ചും സമഗ്രവും ആധികാരികവുമായ പഠനമാണ് 'കൃപ' എന്ന ഈ ഗ്രന്ഥം. ദൈവകൃപയുടെ ആഴങ്ങൾ തേടാനും കൃപയുടെ വഴിയിൽ വളരാനും കൃപയുടെ ഉറവിടമായ ദൈവസന്നിധിയിൽ എത്താനും പരിശ്രമിക്കുന്നവർക്ക് വഴിവിളക്കാണ് ഈ ഗ്രന്ഥം. ആധുനിക ആധ്യാത്മികതയിൽ കൃപയെ സംബന്ധിച്ച് കടന്നു കൂടിയ അബദ്ധധാരണകൾ മാറ്റാൻ ഈ ഗ്രന്ഥത്തിന് കഴിയും. "Krupa" is a thorough and trustworthy book about God's grace. It helps readers understand the meaning...
Regular price
Rs. 130.00
Regular priceSale price
Rs. 130.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.